
കെന്റ് ഹിന്ദു സമാജം 12-ാം വാര്‍ഷിക അയ്യപ്പ പൂജ നടത്തുന്നു. ഈമാസം 30ന് ശനിയാഴ്ച, വൈകുന്നേരം അഞ്ചു മണി മുതല്‍ പത്തു മണി വരെ ബ്രോംപ്ടണ്‍ വെസ്റ്റ്ബ്രൂക്ക് പ്രൈമറി സ്‌കൂള്‍ ഹാളില്‍ അയ്യപ്പ പൂജ നടത്തപ്പെടും. അയ്യപ്പ പൂജ മഹോത്സവം, ഗണപതി പൂജ, ഭജനങ്ങള്‍, വിളക്കുപൂജ, പുഷ്പാലങ്കാരം, അഷ്ടോത്തര അര്‍ച്ചന, ശനിദോഷ പരിഹാര പൂജ (നീരാഞ്ജനം), അയ്യപ്പ പൂജ, ദീപാരാധന, പടിപൂജ, ഹരിവരാസനം, പ്രസാദവിതരണം, അന്നദാനം എന്നിവ ഉണ്ടായിരിക്കും.
വിളക്കുപൂജയില്‍ പങ്കെടുക്കുന്ന ഭക്തര്‍ നിലവിളക്ക്, നാളികേരം, പൂജാപുഷ്പങ്ങള്‍ കൊണ്ടുവരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നീരാഞ്ജനം (ശനിദോഷ പരിഹാര പൂജ) നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ഒരു നാളികേരം കൊണ്ടുവരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ആത്മീയതയും സ്നേഹവും നിറഞ്ഞ ഈ ഉത്സവത്തില്‍, അയ്യപ്പന്റെ ദിവ്യാനുഗ്രഹം പ്രാപിക്കാനും, ശ്രീ ധര്‍മ്മശാസ്താവിന്റെ അനുഗ്രഹം ഏറ്റുവാങ്ങാനും ആത്മീയ സമര്‍പ്പണത്തില്‍ പങ്കുചേരാന്‍ കെന്റ് ഹിന്ദു സമാജം എല്ലാ ഭക്തരെയും ക്ഷണിക്കുന്നു.
രജിസ്ട്രേഷന്‍: ഈ പുണ്യകരമായ ചടങ്ങില്‍ പങ്കെടുക്കാന്‍ താല്‍പര്യപ്പെടുന്ന ഭക്തര്‍ kenthindusamajam@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ, 07838170203 / 07906130390 എന്ന നമ്പറുകളിലോ ബന്ധപ്പെടുകയും മുന്‍കൂട്ടി രജിസ്ട്രര്‍ ചെയ്യേണ്ടതാണ്. കെന്റ് അയ്യപ്പ ക്ഷേത്രത്തിലെ മുഖ്യപൂജാരി അഭിജിത്ത് മഹാപൂജകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും.
ജാതി, മത, വര്‍ണ്ണ, ഭാഷാ വ്യത്യാസങ്ങള്‍ ഇല്ലാതെ, അയ്യപ്പ പൂജയുടെ ആത്മീയ അനുഭവം പ്രാപിക്കാന്‍, കെന്റ് ഹിന്ദു സമാജവും കെന്റ് അയ്യപ്പ ക്ഷേത്രവും എല്ലാ ഭക്തരേയും ഈ ദിവ്യ ചടങ്ങില്‍ പങ്കെടുക്കാനും അയ്യപ്പന്റെ അനുഗ്രഹങ്ങള്‍ സ്വീകരിക്കാനും, എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ഇമെയില്‍: kenthindusamajam@gmail.com
ഫോണ്‍: 07838170203 / 07906130390/ 07507766652 / 07985245890 / 07747178476 / 07973151975 / 07753188671
സ്ഥലത്തിന്റെ വിലാസം
Brompton Westbrook Primary School,
Kings Bastion,
Gillingham, Kent,
ME7 5DQ
More Latest News
'റിഥം------ 2025' നൃത്ത സംഗീത നിശ മെയ് 31 ന് ലിവർപൂളിൽ: ചലച്ചിത്ര താരം ഡിസ്നി ജെയിംസ് മുഖ്യാതിഥി,ഷിജോ വർഗീസ്, ഷാജി വരാക്കുടി, അലക്സ് വർഗീസ് എന്നിവർ വിശിഷ്ടാതിഥികൾ

സ്വർണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസവാർത്ത : ഗ്രാമിന് 195 രൂപയോളം കുറഞ്ഞ് വിലയിൽ വൻ ഇടിവ്

മോഹൻലാലിനെ നായകനാക്കിയുള്ള പുതിയ ചിത്രം: പ്രചരിക്കുന്ന വാർത്തകളിൽ സത്യമില്ലെന്ന് ഷാജി കൈലാസ്

എന്തിനിങ്ങനെ കളിയാക്കുന്നു,മനുഷ്യനെ കളിയാക്കുന്നത് ദൈവത്തിന് പോലും ഇഷ്ടമല്ല :രേണു സുധിയെ പരിഹസിച്ച വീഡിയോക്ക് മറുപടിയുമായി തെസ്നി ഖാൻ

ഇന്ന് അന്താരാഷ്ട്ര കുടുംബദിനം: പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ പിടിച്ചുനിൽക്കാൻ ഓരോ കുടുംബത്തെയും ഓർമ്മപ്പെടുത്തുന്ന ദിനം
