
പലതരം വീടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. വീടിന്റെ എക്‌സ്റ്റീരിയറോ ഇന്റീരിയറോ അതിന് കാരണമാകാറുണ്ട്. എന്നാല്‍ വെറൈറ്റിയായി പണിയുന്ന വീടുകളും സോഷ്യല്‍ മീഡിയയില്‍ ഇടം പിടിക്കാറുണ്ട്. അത്തരത്തില്‍ ഒരു വീടാണ് ഇത്.
റോഡരികിലെ ഒരു വീടാണ് വൈറലാകുന്നത. റോഡരികില്‍ ഒരു വീടിന് എന്താണ് പ്രത്യേകത എന്ന് തോന്നിപ്പോകും. എന്നാല്‍ ഈ വീട് കണ്ടാല്‍ റോഡരികില്‍ ആണോ റോഡിന് നടുക്കാണോ എന്ന് സംശയിച്ച് പോകും.
റോഡിന് നടുവില്‍ ഉള്ള ഒരു ഇരുനില വീടാണ് വൈറലാകുന്നത്. ബദല്‍തി ഹേ ദുനിയ എന്ന ഇന്‍സ്റ്റാഗ്രാം പേജാണ് വീടിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. റോഡിന് നടുവിലാണ് വീട് നിര്‍മിച്ചിരിക്കുന്നതെങ്കിലും റോഡിലൂടെ പോകുന്നവര്‍ക്ക് യാതൊരുവിധ പ്രശ്‌നവും സൃഷ്ടിക്കുന്നില്ലെന്നതാണ് പ്രത്യേകത. വീടിനെ താങ്ങി നിര്‍ത്താനായി റോഡിന്റെ ഇരുവശത്തും ഭിത്തികള്‍ നിര്‍മിച്ചിട്ടുണ്ട്. ഇടതുവശത്ത് ഒരു ?ഗോവണി നിര്‍മിച്ചിട്ടുണ്ട്. ഈ പടികള്‍ കയറിയെത്തുന്നത് വീടിന്റെ പ്രവേശന വാതിലേക്കാണ്. മുകളിലത്തെ നിലയില്‍ ബാല്‍ക്കണി പോലെയും നിര്‍മിച്ചിട്ടുണ്ട്.
13 ലക്ഷത്തിലധികം പേരാണ് ഈ ചിത്രം ഇന്‍സ്റ്റ?ഗ്രാമില്‍ ലൈക്ക് ചെയ്തിരിക്കുന്നത്. ചിത്രം സമൂഹമാദ്ധ്യമങ്ങള്‍ ഏറ്റെടുത്തെങ്കിലും വീടിന്റെ ഉടമയെ കുറിച്ചോ മറ്റ് വിവരങ്ങളോ ലഭ്യമല്ല. പുതുതായി വീട് നിര്‍മിക്കാന്‍ പോകുന്നവരുടെ ഉള്ളില്‍ തീര്‍ച്ചയായും ഈ വീട് കോളിളക്കം സൃഷ്ടിക്കുമെന്ന് തീര്‍ച്ച.
More Latest News
സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്
