
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്ത്രീയായ റുമൈസ ഗെല്‍ഗിയും ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ സ്ത്രീയായ ജ്യോതി ആംഗേയും തമ്മില്‍ കണ്ടുമുട്ടി. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് തങ്ങളുടെ 20 -ാം വാര്‍ഷികം ആഘോഷിച്ച വേളയിലാണ് ലോകം തികച്ചും സവിശേഷമായ ഈ രംഗത്തിന് സാക്ഷ്യം വഹിച്ചത്. ലണ്ടനിലെ ആഡംബര ഹോട്ടലായ സവോയിയിലാണ് ഇരുവരും തമ്മില്‍ കണ്ടുമുട്ടിയത്. റുമൈസയും ജ്യോതിയും ഒരു ചായക്ക് മുന്നില്‍ ഒരുമിച്ചപ്പോള്‍ അത് വളരെ സവിശേഷമായ മുഹൂര്‍ത്തമായി മാറി, ലോകത്തിന് വലിയ കൗതുകം സമ്മാനിച്ച കാഴ്ചയും.
215.16 സെന്റിമീറ്റര്‍ ( 7 അടി 7 ഇഞ്ച് ) ആണ് തുര്‍ക്കിക്കാരിയായ റുമൈസയുടെ ഉയരം. എന്നാല്‍, ഈ ഉയരം വെറുതെ വന്നതല്ല, 'വീവര്‍ സിന്‍ഡ്രോം' എന്ന ജനിതക രോഗത്തിന്റെ ഭാഗമായാണ് റുമൈസയ്ക്ക് ഇത്രയും അസാധാരണമായ ഉയരമുണ്ടായതത്രെ. അതുപോലെ തന്നെ ഈ ഉയരം കാരണം അവള്‍ക്കുണ്ടായ ആരോഗ്യപ്രശ്‌നങ്ങളും ചില്ലറയല്ല. എന്നിരുന്നാലും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ലോകത്തിലെ ഏറ്റവും ഉയരമുള്ള സ്ത്രീയായി തെരഞ്ഞെടുത്തത് അവളില്‍ ഈ വേദനകള്‍ക്കിടയിലും സന്തോഷമുണ്ടാക്കിയിരുന്നു.
അതേസമയം ജ്യോതി ആംഗേയുടെ നീളം രണ്ടടിയാണ്, 61.95 സെന്റീമീറ്റര്‍. അക്കന്‍ഡ്രോപ്ലാസിയ എന്ന അവസ്ഥയാണ് ജ്യോതിയുടെ ഈ ഉയരക്കുറവിന് കാരണം. ഫുജി ടിവിയില്‍ വന്ന ഒരു റിയാലിറ്റി ഷോയിലൂടെയാണ് ജ്യോതി പ്രശസ്തി നേടിയത്.
എന്തായാലും ഇരുവരും ഈ കണ്ടുമുട്ടല്‍ വളരെ ഹൃദ്യമായ അനുഭവമായിട്ടാണ് പറയുന്നത്. ഉയരത്തിന്റെ കാര്യത്തില്‍ വലിയ വ്യത്യാസമുണ്ടെങ്കിലും പൊതുവായ പല കാര്യങ്ങളും തങ്ങളെ ചേര്‍ത്തു നിര്‍ത്തുന്നു എന്നും ഇവര്‍ പറയുന്നു. തന്നില്‍ നിന്നും ഇത്രയും വ്യത്യാസമുള്ള ഒരാളെ കണ്ടുമുട്ടുമെന്ന് കരുതിയില്ല, ഇത് വലിയ സന്തോഷമുണ്ടാക്കുന്നു എന്നാണ് റുമൈസ പറഞ്ഞത്.
More Latest News
സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്
