
പല വിഭാഗത്തിലും ഗിന്നസ് നേട്ടം സ്വന്തമാക്കിയവരുണ്ട്. എന്നാല്‍ മറ്റുള്ളവര്‍ക്ക് നന്മ ചെയ്ത് റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയവര്‍ വളരെ അപൂര്‍വ്വമായിരിക്കും. ഇതാ അത്തരത്തില്‍ ഒരു യുവതിയെ കുറിച്ചാണ് പറയുന്നത്.
ടെക്‌സാസില്‍ നിന്നുള്ള അലിസ്സ ഒഗ്ലെട്രീ നന്മ നിറഞ്ഞ ഒരു അമ്മയാണ്. കാരണം ഇവര്‍ നല്‍കിയ മുലപ്പാല്‍ 350,000-ലധികം കുഞ്ഞുങ്ങളുടെ വിശപ്പടക്കിയിട്ടുണ്ട്. ഇതുവരെ ഇവര്‍ ദാനം ചെയ്തത് 2,645.58 ലിറ്റര്‍ മുലപ്പാലാണ്.
ഇതിലൂടെ ഏറ്റവും അധികം മുലപ്പാല്‍ ദാനം ചെയ്യുന്ന വനിതയായി ഗിന്നസ് ലോക റെക്കോര്‍ഡ് നേടിയിരിക്കുകയാണ് അലിസ്സ ഒഗ്ലെട്രീ. ഇതേ വിഭാഗത്തില്‍ മുമ്പ് നേടിയ സ്വന്തം റെക്കോര്‍ഡാണ് 36 കാരിയായ അലിസ്സ മറികടന്നത്.
നോര്‍ത്ത് ടെക്‌സാസിലെ മദേഴ്‌സ് മില്‍ക്ക് ബാങ്ക് പറയുന്നതനുസരിച്ച്, ഒരു ലിറ്റര്‍ മുലപ്പാല്‍കൊണ്ട് മാസം തികയാതെ ജനിച്ച 11 കുഞ്ഞുങ്ങള്‍ക്ക് ജീവന്‍ നിലനിര്‍ത്താനാകും. തനിക്ക് ഒരു വലിയ ഹൃദയമുണ്ട്, ആളുകളെ സഹായിക്കാന്‍ വേണ്ടത്ര പണം തന്റെ പക്കല്‍ ഇല്ലെന്നും എന്നാല്‍ മുലപ്പാല്‍ ദാനം ചെയ്തതിലൂടെ തനിക്ക് നിരവധി കുഞ്ഞുങ്ങളെ സഹായിക്കാനായെന്നും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തില്‍ അലിസ്സ വ്യക്തമാക്കി.
2010ല്‍ മകന്‍ കൈലിന്റെ ജനനത്തോടെയാണ് അലിസ്സ മുലപ്പാല്‍ ദാനം ചെയ്ത് തുടങ്ങിയത്. കുട്ടിക്ക് ഇപ്പോള്‍ 14 വയസുണ്ട്. അലിസ്സയ്ക്ക് കൂടിയ അളവില്‍ മുലപ്പാല്‍ ഉണ്ടായിരുന്നതിനാല്‍ ഒരു നഴ്സാണ് അത് ദാനം ചെയ്യുന്നതിനെക്കുറിച്ച് അലിസ്സയോട് നിര്‍ദേശിച്ചത്.
കൈലിന് ശേഷം, രണ്ട് കുട്ടികള്‍ക്കുകൂടി അലിസ്സ ജന്മം നല്‍കി. കേജ് (12), കോറി (7) എന്നിവരാണ് കൈലിന്റെ സഹോദരങ്ങള്‍. ഇവരുടെ ജനനത്തെത്തുടര്‍ന്നും പാല്‍ ദാനം ചെയ്യുന്നത് തുടര്‍ന്നുകൊണ്ടേയിരുന്നു അലിസ്സ.
More Latest News
ഇന്ന് ലിയോ പതിനാലാമന്റെ സ്ഥാനാരോഹണം : സെന്റ് പീറ്റേർഴ്സ് ബസിലിക്കയിൽ നടക്കുന്ന സ്ഥനാരോഹരണ കുർബ്ബാനയിൽ വിശ്വാസി ജനങ്ങളുടെ പ്രവാഹം

സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം
