18
MAR 2021
THURSDAY
1 GBP = 125.09 INR
1 USD = 91.68 INR
1 EUR = 108.33 INR
breaking news : യുഎസ് മിൽപിറ്റാസിൽ മലയാളി യുവതി കൂട്ടുകാരികളെ കൊലപ്പെടുത്തിയ കേസ്, അനിലയെ മനോരോഗ പരിശോധന നടത്താൻ കോടതി, തെളിഞ്ഞാൽ ദീർഘനാൾ ആശുപത്രിയിൽ ചികിത്‌സയിൽ കഴിയാം >>> ഹൂതി ആക്രമണ ഭീഷണി.. സൗദി അറേബ്യയിലെ ജിദ്ദ, റിയാദ്, ദമാം സർവീസുകൾ ഒക്ടോബർ 24 വരെ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും റദ്ദാക്കി, ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ പുതിയ ജാഗ്രതാ നിർദ്ദേശം >>> കോവിഡ് വാക്സിൻ പാർശ്വഫലങ്ങൾ മൂലം ദുരിതമനുഭവിക്കുന്നവർക്കും ജീവനഷ്ടം സംഭവിച്ചവരുടെ കുടുംബങ്ങൾക്കും സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയായ വാക്സിൻ ഡാമേജ് പേയ്മെന്റ് സ്കീം (വി.ഡി.പി.എസ്) സമഗ്രമായി പരിഷ്കരിക്കാൻ യുകെ സർക്കാർ തീരുമാനിച്ചു. >>> വയോധികയുടെ അക്കൗണ്ടിൽ നിന്ന് കെയർ ഹോം മാനേജരായ നഴ്‌സ് തട്ടിയെടുത്തത് 7,50,000 പൗണ്ട്! പണമുപയോഗിച്ച് സൗന്ദര്യചികിത്സയും കാറും, നഴ്‌സിംഗ് രജിസ്‌ട്രേഷൻ കാൻസൽ ചെയ്‌തു പുറത്താക്കി >>> വെസ്റ്റ് മിഡ്‌ലാൻഡ്‌സിലെ പാർക്കിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്കുനേരെ പ്രാദേശിക സംഘത്തിന്റെ വംശീയ അതിക്രമം, പാർക്കിലേക്ക് വരരുതെന്നും നിങ്ങളുടെ രാജ്യത്തേക്ക് തിരികെപ്പോകാനും ആക്രോശിച്ചു, ജനൽച്ചില്ലുകൾ അടിച്ചുതകർത്തു! >>>
 വെയ്ൽസിലെ ഒരു കെയർ ഹോമിൽ ഡെപ്യൂട്ടി മാനേജരായിരുന്ന നഴ്സ്, 99 വയസ്സായ വയോധികയുടെ അക്കൗണ്ടിൽ നിന്ന് 7,50,000 പൗണ്ട് തട്ടിയെടുത്തു. കേസിൽ മോഷണം തെളിഞ്ഞതോടെ നഴ്സിങ് രജിസ്ട്രിയിൽ നിന്ന് ഇവരെ പുറത്താക്കി. ബ്രിൻ ഹൗൾ കെയർ ഹോമിലെ റെബേക്ക ലൂയിസ് ബർവുഡ് എന്ന നഴ്സാണ് വയോധികയുടെ ഏകാന്തതയും ആരോഗ്യപ്രശ്നങ്ങളും മുതലെടുത്ത് വഞ്ചന നടത്തിയത്.  2017 മുതൽ 2023 വരെയുള്ള കാലയളവിൽ ഇവർ വയോധികയെ സ്വാധീനിച്ച് പണം തട്ടിയെടുക്കുകയും വീടിന്റെ ഉടമസ്ഥത സ്വന്തമാക്കുകയും ചെയ്യുകയായിരുന്നു. ഈ പണം ഉപയോഗിച്ച് നഴ്സ് കോസ്മെറ്റിക് സർജറികളും വീട് മോടിപിടിപ്പിക്കലും കാറും കാമ്പർവാനും വാങ്ങുകയും ചെയ്തു.  ബാങ്ക് അധികൃതരുടെ സംശയത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വൻ തട്ടിപ്പ് പുറത്തുവന്നത്. നഴ്സിങ് ആന്റ് മിഡ്വൈഫറി കൗൺസിൽ (NMC) നടത്തിയ തെളിവെടുപ്പിൽ ഇവർ ഗുരുതരമായ കൃത്രിമത്വവും വഞ്ചനയുമാണ് കാണിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്.
 കോവിഡ് വാക്സിനേഷൻ ജനജീവിതത്തിന് വലിയ തോതിൽ സംരക്ഷണം നൽകിയിട്ടുണ്ടെങ്കിലും, പാർശ്വഫലങ്ങളാൽ ബുദ്ധിമുട്ടുന്ന ചെറിയൊരു വിഭാഗം ആളുകളെ സഹായിക്കുന്നതിനുള്ള നിലവിലെ സംവിധാനം അപര്യാപ്തമാണെന്ന് ഇന്‍ക്വയറി അധ്യക്ഷയായ ബാരനെസ് ഹാലറ്റ് തന്റെ നാലാം റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. പദ്ധതിക്കായി ഇതുവരെ 24,000-ത്തിലധികം അപേക്ഷകൾ ലഭിച്ചിട്ടുണ്ടെങ്കിലും, അതിൽ 1% ആളുകൾക്ക് മാത്രമാണ് 1,20,000 പൗണ്ടിന്റെ ഒറ്റത്തവണ നികുതിരഹിത ധനസഹായം ലഭിച്ചിട്ടുള്ളത്.  അപേക്ഷകർ കുറഞ്ഞത് 60% വൈകല്യമുള്ളവരാണെന്ന് തെളിയിക്കണമെന്ന നിലവിലെ കർശന വ്യവസ്ഥ കോവിഡ് വാക്സിൻ കേസുകളിൽ ഫലപ്രദമല്ലെന്നും, ഈ സ്കീം ആവശ്യത്തിന് പിന്തുണ നൽകുന്നില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2022 ഏപ്രിൽ മുതൽ ഈ പദ്ധതിയുടെ നടത്തിപ്പിനായി മാത്രം 83 ദശലക്ഷം പൗണ്ട് ചെലവായിട്ടുണ്ടെന്നും, ഇത് ഇതുവരെ രോഗികൾക്ക് സഹായമായി നൽകിയ 32 ദശലക്ഷം പൗണ്ടിന്റെ ഇരട്ടിയിലധികമാണെന്ന കണക്കുകൾ പുറത്തുവന്നത് വലിയ ചർച്ചയായിരുന്നു. സർക്കാർ നിലപാടിൽ വാക്സിൻ ഇരകളുടെ സംഘടനയായ 'വാക്സിൻ ഇൻജ്യൂർഡ് ആന്റ് ബെറീവ്ഡ് യുകെ' ഭാഗികമായി സ്വാഗതം ചെയ്തെങ്കിലും, വ്യക്തമായ സമയപരിധിയോ കർമ്മപദ്ധതിയോ ഇല്ലാതെ സർക്കാർ അനിശ്ചിതത്വം തുടരുകയാണെന്ന് ആശങ്ക പ്രകടിപ്പിച്ചു.  അഞ്ച് വർഷത്തിലേറെയായി നീതിക്കായി പോരാടുന്ന കുടുംബങ്ങൾക്ക് അടിയന്തരമായി നീതി ഉറപ്പാക്കണമെന്നും, വെറും വാഗ്ദാനങ്ങൾക്ക് പകരം കൃത്യമായ നടപടികളാണ് ആവശ്യമെന്നും അവർ ആവശ്യപ്പെട്ടു. മറ്റ് യുകെ രാജ്യങ്ങളിലെ ഭരണകൂടങ്ങളുമായും ബാധിക്കപ്പെട്ട കുടുംബങ്ങളുമായും ചേർന്ന് പദ്ധതി കൂടുതൽ ഫലപ്രദവും നീതിയുക്തവുമാക്കുമെന്നാണ് സർക്കാരിന്റെ വിശദീകരണം.  
 ഹൂതികളുടെ ഭീഷണിയെ തുടർന്ന് സൗദി അറേബ്യയിലെ ജിദ്ദ, റിയാദ്, ദമാം എന്നീ നഗരങ്ങളിലേക്കുള്ള സർവീസുകൾ ഒക്ടോബർ 24 വരെ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും താൽക്കാലികമായി റദ്ദാക്കി.  ഒക്ടോബർ 15-ഓ അതിനുമുമ്പോ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് ഒക്ടോബർ 24 വരെയുള്ള തീയതികളിൽ സൗജന്യമായി യാത്ര മാറ്റിയെടുക്കാനോ ജി.സി.സി രാജ്യങ്ങളിലെ മറ്റ് വിമാനത്താവളങ്ങൾ വഴി യാത്ര ക്രമീകരിക്കാനോ ഉള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.  റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യക്കാരൻ മരിച്ചതിനെതുടർന്നാണ് ഈ നടപടി.  സൂപ്പർവൈസറി ഏജൻസികളുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും വിലയിരുത്തലുകൾ പ്രകാരം, പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.  വിമാന സർവീസുകൾ റദ്ദാക്കിയതുമൂലം ബുദ്ധിമുട്ടിലായ യാത്രക്കാർക്കായി പ്രത്യേക ഇളവുകളും സമാശ്വാസ നടപടികളും പ്രഖ്യാപിച്ചിട്ടുണ്ട്.  നിലവിലെ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സുരക്ഷിതമായ യാത്രാ സാഹചര്യം ഉറപ്പുവരുത്തിയ ശേഷം സർവീസുകൾ സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.  യാത്രക്കാർ യാത്ര തിരിക്കുന്നതിന് മുൻപ് വിമാനക്കമ്പനികളുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി സർവീസുകളുടെ തൽസ്ഥിതി പരിശോധിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. സൗദി അറേബ്യയിലുള്ള ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യൻ  വിദേശകാര്യ മന്ത്രാലയം  വെള്ളിയാഴ്ച (ഒക്ടോബർ 16, 2026) പുതിയ ഒരു ഉപദേശം നൽകി. വ്യോമാക്രമണമുണ്ടായാൽ പ്രാദേശിക അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കാനും വീടിനുള്ളിൽ തന്നെ തുടരാനും ആവശ്യപ്പെട്ടു.  അതേസമയം, ഉംറ തീർത്ഥാടകർ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് തുടർച്ചയായ വിമാന തടസ്സങ്ങളെക്കുറിച്ചും ദീർഘനേരം താമസിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി.
 യൂഎസിലെ സിലിക്കൺ വാലിയിൽ ഏറെ കോലാഹലങ്ങൾ സൃഷ്ടിച്ച മിൽപിറ്റാസ് ഇരട്ടക്കൊലപാതക കേസിൽ നിർണായക വഴിത്തിരിവ്. പ്രതി അനില ബേബിയ്ക്ക് ഗുരുതരമായ മാനസികപ്രശ്നങ്ങൾ ഉണ്ടെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചു.  അനിലയുടെ മാനസികാരോഗ്യ നില സംബന്ധിച്ചുള്ള പരിശോധനകൾ നടത്താനാണ് ഉത്തരവിട്ടിട്ടുള്ളത്.  കേസിൽ പ്രതിയായ അനില ബേബിക്ക് വിചാരണ നേരിടാനുള്ള മാനസിക ശേഷിയുണ്ടോ എന്ന കാര്യത്തിൽ ഗുരുതരമായ സംശയമുണ്ടെന്ന് കാട്ടി പ്രതിഭാഗം അഭിഭാഷകൻ ഷോൺ ജോർജ് കോടതിയിൽ ഔദ്യോഗികമായി ആവശ്യപ്പെടുകയായിരുന്നു. കലിഫോർണിയ പീനൽ കോഡ് 1368 അനുസരിച്ചാണ് പ്രതിഭാഗം ഈ വിഷയം ഉന്നയിച്ചത്.  കുറ്റകൃത്യം നടക്കുമ്പോഴുള്ള മാനസികാവസ്ഥയല്ല, മറിച്ച് നിലവിൽ കോടതി നടപടികളും വിചാരണയും നേരിടാൻ പ്രതിക്ക് മാനസികമായി പ്രാപ്തിയുണ്ടോ എന്ന് പരിശോധിക്കുന്നതാണ് ഈ നിയമവകുപ്പ്.    പ്രതിഭാഗത്തിന്റെ ഈ ആവശ്യത്തെ പ്രോസിക്യൂഷൻ എതിർത്തില്ല എന്നതും ശ്രദ്ധേയമാണ്. തുടർന്ന് മെന്റൽ ഹെൽത്ത് കോടതി ജഡ്ജി മീഗൻ പിയാനോ, കേസിന്റെ വിചാരണ നടപടികൾ താൽക്കാലികമായി സ്റ്റേ ചെയ്യുകയായിരുന്നു.  പ്രതിയുടെ മാനസിക നില സമഗ്രമായി പരിശോധിക്കുന്നതിനായി കോടതി രണ്ട് ഡോക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവർ പരിശോധന നടത്തി സമർപ്പിക്കുന്ന മെഡിക്കൽ റിപ്പോർട്ടുകൾ വിലയിരുത്തുന്നതിനായി കേസ് വരുന്ന ഡിസംബർ 18-ാം തീയതിയിലേക്ക് മാറ്റിവെച്ചിരിക്കുന്നു.  കഴിഞ്ഞ ഓഗസ്റ്റ് അവസാനത്തോടെയായിരുന്നു സിലിക്കൺ വാലി ഞെട്ടിച്ച ഈ കൊലപാതകങ്ങൾ നടന്നത്. മലയാളി സ്ത്രീകളെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അനില ബേബിയുടെ മാനസികനില സംബന്ധിച്ച പുതിയ നീക്കം  കൊല്ലപ്പെട്ടവരുടെ ബന്ധുക്കളേയും സുഹൃത്തുക്കളേയും നിരാശരും രോഷാകുലരും ആക്കിയിട്ടുണ്ട്.
Latest News
കൈകളിലെ വിരലടയാളം മനുഷ്യരെ തിരിച്ചറിയാനുള്ള പ്രധാന മാര്‍ഗങ്ങളിലൊന്നാണ്. എന്നാല്‍ മനുഷ്യരുടേതിനോട് സമാനമായ അതിശയകരമായ സാമ്യമുള്ള വിരലടയാളമുള്ള ഒരു മൃഗമുണ്ട്. കാഴ്ചയില്‍ സുന്ദരനായ ഈ ജീവിയുടെ പ്രത്യേകത ശാസ്ത്രലോകത്തെയും കൗതുകത്തിലാഴ്ത്തിയിട്ടുണ്ട്. മനുഷ്യരുടെ വിരല്‍ത്തുമ്പുകളിലെ വരകളും വളവുകളും ഓരോ വ്യക്തിയെയും തിരിച്ചറിയാന്‍ സഹായിക്കുന്നു. വിരലടയാളം ഓരോരുത്തരിലും വ്യത്യസ്തമായതിനാല്‍ തിരിച്ചറിയല്‍ രേഖകളിലും കുറ്റാന്വേഷണത്തിലുമെല്ലാം ഇതിന് വലിയ പ്രാധാന്യമുണ്ട്. എന്നാല്‍ മനുഷ്യരുടേതിന് സമാനമായ വിരലടയാളം മറ്റൊരു ജീവിയിലും കാണപ്പെടുന്നുണ്ടെന്ന കാര്യം പലര്‍ക്കും അറിയില്ല. ഓസ്ട്രേലിയയില്‍ കാണപ്പെടുന്ന കോല (Koala) എന്ന മൃഗത്തിനാണ് മനുഷ്യരുടേതിനോട് ഏറെ സാമ്യമുള്ള വിരലടയാളമുള്ളത്. മരങ്ങളില്‍ കയറാനും ശാഖകളില്‍ മുറുകെപ്പിടിക്കാനും സഹായിക്കുന്ന തരത്തിലാണ് ഇവയുടെ കൈകളിലെ വിരല്‍ത്തുമ്പുകള്‍ രൂപപ്പെട്ടിരിക്കുന്നത്. കാഴ്ചയില്‍ കരടിയോട് സാമ്യമുള്ള കോല യഥാര്‍ഥത്തില്‍ കരടിയല്ല. ഓസ്ട്രേലിയയില്‍ കാണപ്പെടുന്ന സഞ്ചിമൃഗമാണ് ഇത്. കുഞ്ഞുങ്ങളെ ശരീരത്തിലെ സഞ്ചിയില്‍ വളര്‍ത്തുന്ന സസ്തനികളെയാണ് സഞ്ചിമൃഗങ്ങള്‍ എന്നു വിളിക്കുന്നത്. മനുഷ്യരുടെ വിരല്‍ത്തുമ്പുകളിലെന്നപോലെ കോലകളുടെ വിരല്‍ത്തുമ്പുകളിലും വളഞ്ഞും ചുറ്റിയും പോകുന്ന സൂക്ഷ്മമായ വരകള്‍ കാണാം. ഇവയുടെ ക്രമീകരണത്തിന് മനുഷ്യരുടെ വിരലടയാളവുമായി ശ്രദ്ധേയമായ സാമ്യമുണ്ട്. 1990-കളില്‍ ഓസ്ട്രേലിയയിലെ ഗവേഷകര്‍ കോലകളുടെ വിരലടയാളത്തെക്കുറിച്ച് പഠനം നടത്തിയപ്പോഴാണ് ഈ പ്രത്യേകത ശ്രദ്ധയില്‍പ്പെട്ടത്. സൂക്ഷ്മപരിശോധനയിലൂടെ പോലും ചില വിരലടയാളങ്ങള്‍ തമ്മിലുള്ള സാമ്യം തിരിച്ചറിയുന്നത് ബുദ്ധിമുട്ടാകാമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിരലടയാളത്തിലെ ഈ സാമ്യം കോലകള്‍ മനുഷ്യരുമായി അടുത്ത ബന്ധമുള്ള ജീവികളാണെന്ന് അര്‍ഥമാക്കുന്നില്ല. പരിണാമത്തിന്റെ വ്യത്യസ്ത വഴികളിലൂടെ സമാനമായ സവിശേഷതകള്‍ വികസിച്ചുവരുന്ന പ്രതിഭാസത്തിന്റെ ഉദാഹരണമായാണ് ശാസ്ത്രജ്ഞര്‍ ഇതിനെ കാണുന്നത്. കോലകള്‍ ജീവിതത്തിന്റെ വലിയൊരു ഭാഗം മരങ്ങളിലാണ് ചെലവഴിക്കുന്നത്. യൂക്കാലിപ്റ്റസ് മരങ്ങളുടെ ശാഖകളില്‍ കയറുകയും ഇലകള്‍ പറിച്ചെടുക്കുകയും ചെയ്യുന്നതിനാല്‍ കൈകള്‍ ഉപയോഗിച്ച് വസ്തുക്കളില്‍ മുറുകെപ്പിടിക്കേണ്ടത് ഇവയ്ക്ക് അത്യാവശ്യമാണ്. വിരല്‍ത്തുമ്പുകളിലെ സൂക്ഷ്മമായ വരകള്‍ സ്പര്‍ശനത്തിലൂടെ പ്രതലങ്ങളുടെ സ്വഭാവം തിരിച്ചറിയാനും വസ്തുക്കളില്‍ പിടിമുറുക്കാനും സഹായിക്കുന്നുവെന്നാണ് കരുതപ്പെടുന്നത്. മനുഷ്യരിലും വിരലടയാളത്തിന് സ്പര്‍ശനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മനുഷ്യരുടെയും കോലകളുടെയും വിരലടയാളങ്ങള്‍ തമ്മിലുള്ള സാമ്യം മറ്റൊരു കൗതുകകരമായ ചോദ്യവും ഉയര്‍ത്തുന്നുണ്ട്. ഒരു കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് കോലയുടെ വിരലടയാളം ലഭിച്ചാല്‍ അത് മനുഷ്യന്റേതുമായി തെറ്റിദ്ധരിക്കപ്പെടുമോ? എന്നത്. മനുഷ്യന്റെയും കോലകളുടെയും വിരലടയാളങ്ങള്‍ ചില സാഹചര്യങ്ങളില്‍ കാഴ്ചയില്‍ വളരെ സാമ്യമുള്ളതാകാം. എന്നാല്‍ അതുകൊണ്ടുമാത്രം അവയെ തിരിച്ചറിയാനാവില്ലെന്നല്ല. വിരലടയാളത്തിന്റെ വലുപ്പം, സൂക്ഷ്മമായ ഘടനകള്‍, ലഭ്യമായ മറ്റ് തെളിവുകള്‍ എന്നിവ പരിശോധിച്ചാല്‍ വ്യത്യാസങ്ങള്‍ കണ്ടെത്താന്‍ കഴിയും. വിരലടയാളം മനുഷ്യരെ തിരിച്ചറിയാനുള്ള പ്രധാന മാര്‍ഗമാണെങ്കിലും സമാനമായ അടയാളങ്ങള്‍ മറ്റ് ചില ജീവികളിലും കാണപ്പെടുന്നു. ചിമ്പാന്‍സികള്‍, ഒറാങ്ഉട്ടാനുകള്‍ തുടങ്ങിയ മനുഷ്യരുമായി പരിണാമപരമായി അടുത്ത ബന്ധമുള്ള കുരങ്ങുവര്‍ഗങ്ങളിലും വിരല്‍ത്തുമ്പുകളില്‍ സമാനമായ വരകളുണ്ട്. എന്നാല്‍ കോലകളുടെ കാര്യത്തിലാണ് ഈ സാമ്യം പ്രത്യേകിച്ച് ശ്രദ്ധേയമാകുന്നത്. മനുഷ്യരുമായി അടുത്ത പരിണാമബന്ധമില്ലാത്ത ഒരു സഞ്ചിമൃഗത്തില്‍ ഇത്തരത്തിലുള്ള വിരലടയാളം കാണപ്പെടുന്നത് പ്രകൃതിയിലെ പരിണാമപ്രക്രിയ എത്രമാത്രം കൗതുകകരമാണെന്ന് വ്യക്തമാക്കുന്നു. മനുഷ്യരെ തിരിച്ചറിയാന്‍ സഹായിക്കുന്ന വിരലടയാളം മറ്റൊരു ജീവിയിലും ഇത്രയധികം സാമ്യത്തോടെ കാണപ്പെടുന്നു എന്നത് പ്രകൃതിയിലെ വിസ്മയങ്ങളില്‍ ഒന്നാണ്.
ASSOCIATION
വയനാട്ടില്‍ നിന്നും യുകെയിലേക്ക് കുടിയേറിയ മലയാളികളുടെ ഹൃദ്യമായ കൂട്ടായ്മയായ 'വോയിസ് ഓഫ് വയനാട് ഇന്‍ യുകെ'യുടെ പതിനാറാമത് കുടുംബസംഗമം വിവിധ കലാപരിപാടികളോടെ സമാപിച്ചു. ബ്രിസ്റ്റോളിന് സമീപമുള്ള ചാര്‍ട്ടേര്‍ഹൗസ് ഔട്ട്ഡോര്‍ സെന്ററില്‍ വെച്ച് മൂന്ന് ദിവസങ്ങളിലായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സംഗമം ചെയര്‍മാന്‍ രാജപ്പന്‍ വര്‍ഗീസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച വിവിധ കലാപരിപാടികളും വിവിധ പ്രായത്തിലുള്ളവര്‍ക്കായി നടത്തിയ മത്സരങ്ങളും ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് വേറിട്ട അനുഭവമായി മാറി. ഒപ്പം, കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും വരും വര്‍ഷങ്ങളില്‍ നടപ്പിലാക്കേണ്ട ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് യോഗം രൂപം നല്‍കുകയും ചെയ്തു. സംഗമത്തിന് കണ്‍വീനര്‍മാരായ മുജീബ്, അനൂപ് തോമസ്, രാജപ്പന്‍ വര്‍ഗീസ്, സജിമോന്‍ രാമച്ചനാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അടുത്ത വര്‍ഷത്തെ വാര്‍ഷിക സംഗമം കവന്‍ട്രിയില്‍ വെച്ച് നടത്താനും യോഗത്തില്‍ തീരുമാനമായി.
ഐക്യകേരളത്തിന്റെ രൂപീകരണത്തിന് എഴുപത് വര്‍ഷം തികയുന്ന ചരിത്രപ്രധാനമായ വേളയില്‍, പ്രവാസലോകത്തും വിപുലമായ ആഘോഷങ്ങള്‍ക്ക് ഒരുങ്ങി മലയാളി അസോസിയേഷന്‍ ഓഫ് യുണൈറ്റഡ് കിങ്ഡം. വരുന്ന നവംബര്‍ ഒന്നിന് കേരളം ഔദ്യോഗികമായി എഴുപതാം പിറവി ആഘോഷിക്കുമ്പോള്‍, ലണ്ടനിലെ മലയാളികളും ഈ സുവര്‍ണ്ണ നാഴികക്കല്ല് വലിയ ആവേശത്തോടെയാണ് വരവേല്‍ക്കുന്നത്. 'നമ്മുടെ വേരുകള്‍ കടലുകള്‍ താണ്ടിയെങ്കിലും, നമ്മുടെ സ്വത്വം ഒരിടത്തും മാറിമറിഞ്ഞിട്ടില്ല' എന്ന സന്ദേശവുമായി നവംബര്‍ ഒന്നിന് ഞായറാഴ്ച ലണ്ടനിലെ കേരള ഹൗസില്‍ വെച്ചാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഉച്ചകഴിഞ്ഞ് രണ്ടു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് പരിപാടികള്‍ നടക്കുക. ഏഴ് പതിറ്റാണ്ടിന്റെ ചരിത്രവും സാംസ്‌കാരിക പാരമ്പര്യവും അടയാളപ്പെടുത്തുന്ന ചടങ്ങില്‍ യുകെ മലയാളികള്‍ക്കും കുടുംബങ്ങള്‍ക്കുമായി വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. സംഗീതം, നൃത്തം, കവിത ആലാപനം തുടങ്ങിയ വിവിധ കലാപരിപാടികള്‍ ആഘോഷത്തിന് കൊഴുപ്പേകും. ഇന്നത്തെ തലമുറയിലെ കുട്ടികള്‍ക്കായി ഗൂഗിളോ മറ്റ് സങ്കേതങ്ങളോ ഉപയോഗിക്കാതെ, മുതിര്‍ന്നവരില്‍ നിന്നും അറിവ് പകര്‍ന്നെടുക്കുന്ന 'കേരള ഡിസ്‌കവറി ക്വിസ്' മത്സരമാണ് മറ്റൊരു പ്രധാന ആകര്‍ഷണം. കുട്ടികളില്‍ നാടിന്റെ സംസ്‌കാരവും ചരിത്രവും എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒപ്പം, പ്രവാസികളുടെ അനുഭവങ്ങളും ആശയങ്ങളും പങ്കുവെക്കുന്ന 'കമ്മ്യൂണിറ്റി സംഭാഷണങ്ങളും' ചടങ്ങിന്റെ ഭാഗമായി നടക്കും. ചായസല്‍ക്കാരത്തോടും സൗഹൃദ സംഭാഷണങ്ങളോടും കൂടി അവസാനിക്കുന്ന ഈ ഒത്തുചേരല്‍ പ്രവാസികള്‍ക്ക് പുതിയ സൗഹൃദങ്ങള്‍ സ്ഥാപിക്കാനും പഴയകാല ഓര്‍മ്മകള്‍ പങ്കുവെക്കാനുമുള്ള വേദിയായി മാറും. ഈ ചരിത്രപരമായ ആഘോഷത്തിലേക്ക് എല്ലാ മലയാളി കുടുംബങ്ങളെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി എം.എ.യു.കെ ഭാരവാഹികള്‍ അറിയിച്ചു. സ്ഥലത്തിന്റെ വിലാസം Kerala House, 671 Romford Road, London E12 5AD
ഗ്ലോസ്റ്റര്‍ കിംഗ്‌സ് ഓള്‍ യുകെ ടഗ് ഓഫ് വാര്‍ ടൂര്‍ണമെന്റില്‍ സ്റ്റോക്ക് ലയേണ്‍സ് ചാമ്പ്യന്മാരായി ; രണ്ടാം സ്ഥാനത്ത് സ്റ്റോക്ക് ലയണ്‍ വാരിയേഴ്‌സും മൂന്നാം സ്ഥാനത്ത് വൂസ്റ്റര്‍ തെമ്മാഡീസും നാലാം സ്ഥാനത്ത് കൊമ്പന്‍സ് ബ്ലൂവും വിജയം സ്വന്തമാക്കി. 17 ടീമുകളാണ് മത്സരത്തില്‍ മാറ്റുരച്ചത്. ക്ലബ് പ്രസിഡന്റ് ജോജി തോമസിന്റെ സ്വാഗതപ്രസംഗത്തോടെ ഉത്ഘാടന പരിപാടികള്‍ക്ക് തുടക്കമായി. ഉദ്ഘാടനത്തിന് മേയറുടെ സാന്നിധ്യം ശ്രദ്ധേയമായി. ഗ്ലോസ്റ്ററിലെ മലയാളി കൂട്ടായ്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വടംവലി മത്സരം വന്‍ ആവേശത്തോടെയാണ് ഏവരും ഏറ്റെടുത്തത്. ക്ലബിന്റെ രൂപീകരണത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും പിന്നില്‍ നിര്‍ണായക പങ്കുവഹിച്ച അജിത് അഗസ്റ്റിനും അജയ്യും ജോജി തോമസും ഉള്‍പ്പെടെയുള്ള ഒരു പറ്റം ചെറുപ്പക്കാരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഇന്നത്തെ ഈ മികവുറ്റ ക്ലബ് . ക്ലബിന്റെ ആദ്യകാല പ്രവര്‍ത്തനം മുതലിങ്ങോട്ടുള്ള കാര്യങ്ങള്‍ ചടങ്ങില്‍ പങ്കുവച്ചു, വടംവലിയ്ക്ക് കായികമേഖലയിലെ പ്രാധാന്യത്തെ കുറിച്ച് മനോജ് സെബാസ്റ്റിയന്‍ മേയര്‍ക്ക് മനസിലാക്കി നല്‍കുകയും ചെയ്തു. കായികമത്സരങ്ങളോട് ഏറെ താല്‍പര്യമുള്ള മേയര്‍ പരിപാടിയില്‍ പങ്കെടുക്കുകയും വൈകീട്ട് വരെ പരിപാടിയുടെ ഭാഗമാകുകയും ചെയ്തു. റിബണ്‍ മുറിച്ച് മേയര്‍ മത്സരം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. യുകെയിലെ പ്രമുഖ വടംവലി റഫറിയായ ബിജോ പാറശ്ശേരില്‍ മത്സരത്തിന്റെ റഫറിയായി പ്രവര്‍ത്തിച്ചു. 17 ടീമുകള്‍ 64 പൂള്‍ വലിയില്‍ മാറ്റുരച്ച മത്സരത്തില്‍ നിന്ന് എട്ട് ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടി. തുടര്‍ന്ന് സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങളിലൂടെ വിജയികളെ കണ്ടെത്തി. പരിപാടിയുടെ ഭാഗമായി റാഫിള്‍ നറുക്കെടുപ്പും സംഘടിപ്പിച്ചു. റാഫിള്‍ നറുക്കെടുപ്പ് തത്സമയം നടത്തി വിജയികള്‍ക്ക് സമ്മാനങ്ങള്‍ കൈമാറി. ഒന്നാം സമ്മാനമായി ഇരുനൂറ് പൗണ്ടിന്റെ സൈക്കിളാണ് നല്‍കിയത്. ഇരുപതോളം സമ്മാനങ്ങള്‍ ഉണ്ടായിരുന്നു. ഗ്ലോസ്റ്ററിലെ കായിക പ്രേമികള്‍ ഒന്നടങ്കം പരിപാടിയുടെ ഭാഗമായതോടെ ഗ്ലോസ്റ്റര്‍ കിംഗ്‌സ് ടഗ് ഓഫ് വാര്‍ ടൂര്‍ണമെന്റ് ഏവര്‍ക്കും മറക്കാനാകാത്ത മത്സരമായി മാറി.
യുകെയിലെ സ്റ്റോമാര്‍ക്കറ്റ് മലയാളി അസോസിയേഷന്റെ 2026-2027 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു. സാബു ജോസഫ് പ്രസിഡന്റായും മോളി ടോം വൈസ് പ്രസിഡന്റായും സ്റ്റെഫിന്‍ സ്റ്റീഫന്‍ സെക്രട്ടറിയായും ആന്റണി തോമസ് ജോയിന്റ് സെക്രട്ടറിയായും ചുമതലയേറ്റു. പോള്‍സണ്‍ വിതയത്തില്‍ ട്രഷററായും ജോസ്മി തോമസ്, അശ്വതി രോഹിത് എന്നിവര്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായും പ്രവര്‍ത്തിക്കും. ടോമി ജോസഫ്, ഉണ്ണി കൊച്ചുമാടത്തില്‍, ജിത്തു ആന്റണി, അരുണ്‍ കെ. രാജ്, സിന്ജിത്ത് ഫ്രാന്‍സിസ്, അളക രശ്മി തമ്പി, രോഹിത് രാജഗോപാലന്‍ എന്നിവര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്. സ്റ്റോമാര്‍ക്കറ്റിലെ മലയാളി കുടുംബങ്ങളെ കൂടുതല്‍ ഏകോപിപ്പിക്കുകയും സാംസ്‌കാരിക, സാമൂഹിക, കുടുംബസൗഹൃദ പരിപാടികള്‍ക്കും ആഘോഷങ്ങള്‍ക്കും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുകയും ചെയ്യുക എന്നതാണ് പുതിയ കമ്മിറ്റിയുടെ പ്രധാന ലക്ഷ്യം. കേരളത്തിന്റെ സംസ്‌കാരവും പാരമ്പര്യവും പുതുതലമുറയിലേക്ക് പകര്‍ന്നുനല്‍കുന്നതിനൊപ്പം, എല്ലാ കുടുംബങ്ങളെയും ഉള്‍ക്കൊള്ളുന്ന സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും വേദിയായി അസോസിയേഷനെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും പുതിയ നേതൃത്വം മുന്‍ഗണന നല്‍കുക.
SPIRITUAL
സൗത്താംപ്ടണ്‍: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഭക്തിനിര്‍ഭരമായ ചടങ്ങുകളും സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കാന്‍ ഒരുങ്ങി സൗത്താംപ്ടണ്‍ ഹിന്ദു സമാജം. ഈമാസം 17ന് ശനിയാഴ്ച വൈകുന്നേരം അഞ്ചു മണി മുതല്‍ റോംസിയിലെ ആംപ്ഫീല്‍ഡ് വില്ലേജ് ഹാള്‍ കേന്ദ്രീകരിച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വിദ്യാ ആരംഭം, ബൊമ്മകൊലു, ലക്ഷ്മി പൂജ, ഭജന, വിളക്കുപൂജ തുടങ്ങിയ വിശേഷാല്‍ ചടങ്ങുകളും ഭക്തജനങ്ങള്‍ക്കായി അന്നദാനവും ഒരുക്കിയിട്ടുണ്ട്. പ്രാര്‍ത്ഥനാപൂര്‍വ്വമായ അന്തരീക്ഷത്തില്‍ നടക്കുന്ന ഈ ചടങ്ങുകളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ബന്ധപ്പെടുക 07838705061, 07533959193 സ്ഥലത്തിന്റെ വിലാസം Ampfield Village Hall, Romsey SO51 9BJ
മാള്‍ട്ടയില്‍ പ്രവര്‍ത്തിക്കുന്ന 'ഐ.പി.സി ഹെബ്രോണ്‍ ചര്‍ച്ച്' ഐ.പി.സി യുകെ & അയര്‍ലന്‍ഡ് റീജിയന്റെ പുതിയ സഭയായി ഔദ്യോഗികമായി ചേര്‍ക്കപ്പെട്ടു. സഭാ ശുശ്രൂഷകന്‍ പാസ്റ്റര്‍ സ്‌കറിയ തോമസിന്റെ അധ്യക്ഷതയില്‍ നടന്ന അനുഗ്രഹീത യോഗം , ഐ.പി.സി യുകെ & അയര്‍ലന്‍ഡ് റീജിയന്‍ പ്രസിഡന്റും പ്രമുഖ ദൈവവചന പ്രഘോഷകനുമായ പാസ്റ്റര്‍ ജേക്കബ് ജോര്‍ജ് സഭയെ റീജിയനിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. റീജിയന്റെ വളര്‍ച്ചയ്ക്കും ആത്മീയ മുന്നേറ്റങ്ങള്‍ക്കും കരുത്തുറ്റ നേതൃത്വം നല്‍കുന്ന അദ്ദേഹത്തിന്റെ സാന്നിധ്യവും അനുഗ്രഹ പ്രഭാഷണവും യോഗത്തിന് വലിയ ആവേശവും ആത്മീയ നിറവും പകര്‍ന്നു. ശുശ്രൂഷയില്‍ റീജിയന്‍ സെക്രട്ടറി പാസ്റ്റര്‍ ഡിഗോള്‍ ലൂയിസ് ദൈവവചന സന്ദേശം നല്‍കി. ബ്രദര്‍ ജോമന്റെ പ്രാരംഭ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ ബ്രദര്‍ ജോജി ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി. പാസ്റ്റര്‍ ആല്‍ബര്‍ട്ട് സ്വാഗതവും പാസ്റ്റര്‍ സ്‌കറിയ തോമസ് സഭയുടെ ചുരുക്കചരിത്ര വിവരണവും നടത്തി. പാസ്റ്റര്‍ രാജന്‍ (ഐ.പി.സി ബെഥേല്‍, റോം) ആശംസയും ബ്രദര്‍ എബിന്‍ സ്‌കറിയ നന്ദിയും അറിയിച്ചു. പാസ്റ്റര്‍ അനീഷ് കുര്യാക്കോസിന്റെ സമാപന പ്രാര്‍ത്ഥനയ്ക്കും പാസ്റ്റര്‍ ജേക്കബ് ജോര്‍ജിന്റെ ആശീര്‍വാദത്തിനും ശേഷം യോഗം സമാപിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക പാസ്റ്റര്‍ സ്‌കറിയ തോമസ് +35699277512
വാറ്റ്ഫോര്‍ഡിലെ ഏക ഹിന്ദു ആരാധനാലയമായ വേല്‍മുരുകന്‍ ക്ഷേത്രം വില്‍ക്കാന്‍ ഹെര്‍ട്ട് ഫോര്‍ഡ്ഷെയര്‍ കൗണ്ടി കൗണ്‍സില്‍ തീരുമാനിച്ചിരിക്കെ അതു വാങ്ങാനുള്ള ഫണ്ട് സമാഹാരണത്തിനായി 5K കമ്മ്യൂണിറ്റി ഫണ്ട്റെയ്‌സിംഗ് വാക്ക് സംഘടിപ്പിക്കുന്നു. ഈമാസം 18ന് ഞായറാഴ്ച കാസിയോബറി പാര്‍ക്കില്‍ വെച്ചാണ് ഈ ചാരിറ്റി വാക്ക് നടക്കുന്നത്. രാവിലെ 10:30ന് രജിസ്‌ട്രേഷനും തുടര്‍ന്ന് 10:45ന് വിവരവിശദീകരണവും നടക്കും. കൃത്യം 11 മണിക്ക് ആരംഭിക്കുന്ന പദയാത്ര 5.08 കിലോമീറ്റര്‍ ദൂരം പിന്നിട്ട് ഉച്ചയ്ക്ക് 1:00 മണിയോടെ ആരംഭിച്ച സ്ഥലത്ത് തന്നെ സമാപിക്കും. ക്ഷേത്രത്തിന്റെ ഭാവി സുരക്ഷിതമാക്കാന്‍ ഉദ്ദേശിച്ചുള്ള ഈ ഉദ്യമത്തില്‍ പങ്കാളികളാകാന്‍ എല്ലാ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. പ്രാദേശിക കൂട്ടായ്മകളും പൊതുജനങ്ങളും പരമാവധി പങ്കാളികളായി ഈ സന്ദേശം മറ്റുള്ളവരിലേക്ക് എത്തിക്കണമെന്നും ക്ഷേത്ര ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. വേല്‍മുരുകന്‍ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന സ്ഥലം വില്‍ക്കാന്‍ ഹെര്‍ട്ട്ഫോര്‍ഡ്ഷെയര്‍ കൗണ്ടി കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. മുന്‍ ലൊക്കേഷനായ ബീച്ച്വുഡ് ഫാമിലി സെന്റര്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് വെച്ച വിവരം, വാറ്റ്ഫോര്‍ഡ് ഒബ്സര്‍വര്‍ പത്രത്തിലൂടെയും ഓണ്‍ലൈന്‍ ബ്രോഷറുകളിലൂടെയുമാണ് ക്ഷേത്ര ഭാരവാഹികള്‍ പോലും അറിയുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി സെന്റ് ആല്‍ബന്‍സ് റോഡിലെ ഈ കെട്ടിടത്തിലാണ് ക്ഷേത്രം പ്രവര്‍ത്തിക്കുന്നത്. കെട്ടിടവും അനുബന്ധ സ്ഥലവും പൂര്‍ണ്ണമായി സ്വന്തമാക്കാന്‍ 18 ലക്ഷം പൗണ്ടാണ് (£1.8 million) ആവശ്യമായി വരുന്നത്. നവംബര്‍ മാസത്തിനുള്ളില്‍ സ്ഥലം വാങ്ങാനുള്ള ആദ്യ ഗഡുവായി 9 ലക്ഷം പൗണ്ട് (£900,000 deposit) സമാഹരിക്കേണ്ട വലിയൊരു വെല്ലുവിളിയാണ് നിലവില്‍ ക്ഷേത്ര ഭരണസമിതിക്ക് മുന്നിലുള്ളത്. ഇതിനായി അവര്‍ കമ്മ്യൂണിറ്റി ഫണ്ട്റൈസിംഗ് കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്.
SPECIAL REPORT
സ്മാർട്ട് വാച്ചുകൾക്ക് പകരമായി ഇന്ന് വിപണിയിൽ ഏറെ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ് ഫിറ്റ്നസ് റിങ്ങുകൾ. ഉറക്കത്തിന്റെ ദൈർഘ്യം, ശാരീരിക പ്രവർത്തനം, ഹൃദയമിടിപ്പിന്റെ വ്യതിയാനം എന്നിവ മനസ്സിലാക്കുന്നതുൾപ്പെടെ നിരവധി പ്രയോജനങ്ങളാണ് ഇവ വാഗ്ദാനം ചെയ്യുന്നത്. രക്തത്തിലെ ഓക്സിജൻ സാച്ചുറേഷൻ കണക്കാക്കുകയും ചെയ്യും. ചില റിങ്ങുകളിൽ ഇ സി ജി റെക്കോർഡുചെയ്യാനും സാധിക്കും. പലപ്പോഴും 24 മണിക്കൂറും ഇവയുടെ സേവനം ലഭ്യമാകുന്നതിനാൽ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്താൻ ഇത് സഹായിക്കുന്നുണ്ട്. ഓഫീസ് ജോലികൾ, ദൂരയാത്രകൾ, ക്രമരഹിതമായ ഉറക്ക ഷെഡ്യൂളുകൾ, ഫിറ്റ്‌നസ് ഗോളുകൾ എന്നിവ കൃത്യമായി ട്രാക്ക് ചെയ്യുന്നതിലൂടെ ജീവിതശൈലി മെച്ചപ്പെടുത്താൻ സാധിക്കും. എങ്കിലും, ഫിറ്റ്നസ് റിങ്ങുകൾ ഉപയോഗിച്ച് ഹെൽത്ത് ട്രാക്ക് ചെയ്യുന്നത് ഒരിക്കലും ഒരു മെഡിക്കൽ അവസ്ഥ നിർണ്ണയിക്കുന്നതിന് തുല്യമാകില്ലെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കൂടാതെ, ഉയർന്ന അളവിലുള്ള ഡാറ്റ ലഭിച്ചതുകൊണ്ട് മാത്രം മെച്ചപ്പെട്ട ആരോഗ്യം ഉറപ്പാക്കാൻ കഴിയില്ല. ഫിറ്റ്‌നസ് റിങ്ങുകൾ അവയുടെ റീഡിങ്ങുകൾ ശരിയായി വ്യാഖ്യാനിക്കുമ്പോൾ മാത്രമാണ് ഉപയോഗപ്രദമാകുന്നതെന്ന് പാൻ മാക്‌സിലെ കാർഡിയാക് സയൻസസ് ഗ്രൂപ്പ് ചെയർമാനും സാകേതിലെ മാക്‌സ് ഹോസ്പിറ്റലിലെ ഇന്റർവെൻഷണൽ കാർഡിയോളജി ആൻഡ് ഇലക്ട്രോഫിസിയോളജി മേധാവിയുമായ കാർഡിയോളജിസ്റ്റ് ഡോ. ബൽബീർ സിങ് വ്യക്തമാക്കുന്നു. എന്നാൽ വെയറബിൾ ഡാറ്റയെ അമിതമായി ആശ്രയിക്കുന്നതിനെതിരെ ലക്ഷ്യ സ്‌ട്രെങ്ത് ആൻഡ് കണ്ടീഷനിങിന്റെ സ്ഥാപകനായ കൈലാഷ് മേനോൻ മുന്നറിയിപ്പ് നൽകുന്നുണ്ട്. ട്രാക്കിങ് മാത്രം ഫിറ്റ്‌നസ് മെച്ചപ്പെടുത്തുകയില്ലെന്നും, ലഭിക്കുന്ന വിവരങ്ങൾ വെച്ച് നാം എന്തുചെയ്യുന്നു എന്നതാണ് പ്രധാനം എന്നും അദ്ദേഹം പറയുന്നു. ട്രാക്കറുകളെ അമിതമായി ആശ്രയിക്കുന്നത് ആളുകൾക്ക് അവരുടെ ശരീരത്തെക്കുറിച്ചുള്ള സ്വന്തം ധാരണയിലുള്ള ആത്മവിശ്വാസത്തെ ദുർബലപ്പെടുത്തിയേക്കാം. പൾസ് റീഡിങ്ങുകളെ കുറിച്ച് ആശങ്കയുള്ളവർ കൃത്യമായി ഡോക്ടറെ സമീപിക്കേണ്ടതാണ്.
CINEMA
മോഹൻലാൽ സിനിമകൾ ആരാധകർ ആഘോഷമാക്കുന്നതുപോലെ മമ്മൂട്ടി സിനിമകൾ പലപ്പോഴും ആഘോഷിക്കപ്പെടാറില്ല. ഇതിന് പിന്നിലെ കാരണം പറയുകയാണ് സംവിധായകൻ കമലിപ്പോൾ. മോഹൻലാലിന്റെ കഥാപാത്രങ്ങളിൽ എവിടെയെക്കെയോ നമുക്ക് മോഹൻലാലിനെ കാണാൻ കഴിയുമെന്നും എന്നാൽ മമ്മൂട്ടിയുടെ കഥാപാത്രങ്ങളിൽ അദ്ദേഹത്തെ ഒരിക്കലും നമുക്ക് കാണാൻ കഴിയില്ലെന്നും കമൽ പറയുന്നു. ദ് ഷോസ്കേപ് ജേർണൽ എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "മമ്മൂട്ടി അദ്ദേ​ഹത്തിന്റെ കാഴ്ചപ്പാടിലൂടെ കഥാപാത്രങ്ങളെ സ്വയം നിരീക്ഷിച്ച് ചെയ്യുന്നയാളാണ്. ആദ്യ കാലത്ത് അഭിനയിച്ചിട്ടുള്ളതു പോലെ അല്ലല്ലോ അദ്ദേഹം പിന്നീട് അഭിനയിച്ചിട്ടുള്ളത്. സ്വഭാവികമായി അഭിനയിക്കുന്നു എന്നതിലുപരിയായി, കഥാപാത്രത്തിന്റെ മനസും ശരീരവുമായി മാറുക എന്ന് പറയുന്ന ഒരു പരകായ പ്രവേശം പലപ്പോഴും മമ്മൂട്ടിയിൽ കൂടുതൽ കാണാറുണ്ട്. മോഹൻലാൽ അഭിനയിക്കുമ്പോൾ എവിടെയങ്കിലുമൊക്കെ നമുക്ക് മോഹൻലാലിനെ അല്ലെങ്കിൽ അദ്ദേഹത്തിന്റെ ഒരംശം കാണാൻ പറ്റും. അതായിരിക്കാം അദ്ദേഹത്തിന്റെ ഇത്രയും വലിയ സ്റ്റാർഡത്തിന്റെ കാരണമായതെന്ന് എനിക്ക് തോന്നുന്നു. സ്ഥിരമായി ഒരു ആരാധകനിര ഉണ്ടാകുന്നതിന്റെ കാരണം, മോഹൻലാൽ അവിടെയുണ്ട്. എവിടെയോ മോഹൻലാലുണ്ട്. 'വാനപ്രസ്ഥം' കാണുമ്പോൾ പോലും എവിടെയൊക്കെയോ മോഹൻലാലിനെ നമുക്ക് കുറച്ചു കാണാം. 'കിരീട'ത്തിലെ സേതുവിലുമൊക്കെ കാണാം. പക്ഷേ പലപ്പോഴും മമ്മൂട്ടിയെ അങ്ങനെ കാണാൻ പറ്റില്ല. മമ്മൂട്ടിയില്ല അതിനകത്ത്, ആ കഥാപാത്രം മാത്രമേ ഉള്ളൂ. മമ്മൂട്ടിയെ നമ്മൾ മറന്നു പോകും. 'വിധേയൻ', 'പൊന്തൻമാട' തുടങ്ങി എത്രയോ സിനിമകൾ കാണുമ്പോൾ അങ്ങനെയല്ലേ. 'കറുത്തപക്ഷികളി'ലെ തേപ്പുകാരന്റെ ഇംപ്രവൈസേഷൻ ചെയ്യുന്നത് മമ്മൂക്ക തന്നെയാണ്. അപ്പിയറൻസുമൊക്കെ മമ്മൂക്കയുടെയും കൂടി ചോയ്സ് ആയിരുന്നു. ആ സിനിമയിൽ എവിടെയും എനിക്ക് മമ്മൂട്ടിയെ കാണാൻ പറ്റിയിട്ടില്ല. അതുകൊണ്ടായിരിക്കാം ഫാൻസുകാർ 'കറുത്തപക്ഷികളെ' കുറിച്ച് അങ്ങനെ ഒന്നും പറയാറില്ല. ഇപ്പോൾ ഈ പറഞ്ഞ മമ്മൂട്ടിയുടെ സിനിമകളൊന്നും ഫാൻസുകാർ ആഘോഷിച്ച സിനിമകളല്ല. മമ്മൂട്ടി നല്ല പെർഫോമൻസാണ്. നാഷണൽ അവാർഡ് കിട്ടിയിട്ടുണ്ടെന്ന് പറയുമ്പോൾ, ഈ സിനിമകളേതെങ്കിലും ഫാൻസുകാർ ആഘോഷിച്ചിട്ടുണ്ടോ ?. ഇല്ലല്ലോ. 'പൊന്തൻമാട'യില്ല, 'വിധേയനി'ല്ല. ഞാൻ വിശ്വസിക്കുന്നത് മമ്മൂട്ടിയുടെ ഏറ്റവും മികച്ച കഥാപാത്രമാണ് 'അംബേദ്കറി'ലേത്. മമ്മൂട്ടിയിലെ ഇരുത്തം വന്ന ഒരു നടനെ കണ്ട സിനിമയാണത്. ഫാൻസുകാർ മമ്മൂട്ടിയെ ആഘോഷിക്കുന്നുണ്ടെങ്കിൽ അത് 'ഭ്രമയു​ഗ'ത്തിൽ മാത്രമാണെന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ട് ഒരുപരിധി വരെ കൊമേർഷ്യൽ സിനിമയാണെന്ന് ഞാൻ പറയും. അതേസമയം 'അംബ്ദേക്കറി'നെ കുറിച്ച് ഇപ്പോഴത്തെ ഫാൻസുകാർ ആരെങ്കിലും പറയുന്നുണ്ടോ ?. എന്തുകൊണ്ട് പറയുന്നില്ല. അതിൽ മമ്മൂട്ടിയില്ല, അംബേദ്ക്കറെ ഉള്ളൂ. അതേസമയം മോഹൻലാലിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായി 'കിരീടം' പറയുന്നുണ്ടെങ്കിൽ അതിലെവിടെയോ മോഹൻലാൽ ഉണ്ടെന്നുള്ളതുകൊണ്ടാണ്. ആ ഒരു വ്യത്യാസം ഇവർ തമ്മിലുണ്ട്. എന്ന് വച്ച് ഒരു ത്രാസിൽ നമ്മൾ രണ്ടു പേരെയും വച്ചു കഴിഞ്ഞാൽ രണ്ട് അളവും തുല്യമായിട്ട് ആയിരിക്കും വരുക".- കമൽ പറഞ്ഞു.
രജനികാന്തിനെ പോലെ ആരാധകരുള്ള ഒരു നടന്‍ ഇന്ത്യയില്‍ തന്നെ ഉണ്ടോ എന്ന് സംശയമാണ്. അതുപോലെ ആരാധകരെ ചേര്‍ത്ത് നിര്‍ത്തുന്ന ഒരു താരം കൂടിയാണ് രജനികാന്ത്. ആരാധകരാണ് തന്നെ ഇവിടെ വരെ എത്തിച്ചതെന്നും അവരില്ലെങ്കില്‍ താനൊന്നുമല്ലെന്ന് പറയുകയാണ് രജനികാന്ത്. 'ജയിലര്‍ 2' സൂപ്പര്‍ ഷോയിലാണ് ആരാധകരോടുള്ള നന്ദി രജനികാന്ത് അറിയിച്ചത്. 'ഈ 76 വയസിലും നിങ്ങള്‍ ഹീറോയായി തന്നെ നില്‍ക്കുന്നുണ്ടല്ലോ എന്ന് ഒരുപാട് പേര്‍ എന്നോട് ചോദിക്കാറുണ്ട്. അതിനെല്ലാം കാരണം എന്റെ ആരാധകരാണ്, തമിഴ് മക്കള്‍. അവരില്ലെങ്കില്‍ ഞാന്‍ ഒന്നുമാകില്ലായിരുന്നു. അവരില്ലെങ്കില്‍ ഞാന്‍ വെറുമൊരു പുല്‍ക്കൊടി മാത്രമാണ്. നിങ്ങള്‍ എനിക്ക് തരുന്ന സ്‌നേഹം, ബഹുമാനം അതെല്ലാം കാരണമാണ് ഇതുപോലെ വലിയ പ്രൊഡക്ഷന്‍ ഹൗസുകള്‍ എന്നെ സമീപിക്കുന്നത്. നെല്‍സണെ (നെല്‍സണ്‍ ദിലീപ്കുമാര്‍) പോലെയുള്ള വലിയ സംവിധായകര്‍ എന്നെ വച്ച് പടം എടുക്കുന്നത്. എങ്ങനെയാണ് നിങ്ങളോട് നന്ദി പറയേണ്ടത് എന്ന് എനിക്കറിയില്ല. നിങ്ങളുടെ പാദങ്ങളില്‍ ഞാന്‍ സാഷ്ടാംഗം പ്രണമിക്കുന്നു. നന്നായി പോകണമെന്ന് ദൈവത്തോട് പ്രാര്‍ഥിക്കുന്നു. നന്ദി'.- രജനികാന്ത് പറഞ്ഞു. അതേസമയം ഓപ്പണിങ് ഡേയില്‍ തന്നെ 100 കോടി കടന്നിരിക്കുകയാണ് 'ജയിലര്‍ 2'.
ലോകമെമ്പാടുമുള്ള പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'വാരാണസി'. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് തുടങ്ങിയ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിന്റെ അപ്ഡേറ്റുകൾക്കും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. 'കുംഭ' എന്ന കഥാപാത്രമായാണ് വാരാണസിയിൽ പൃഥ്വിരാജ് എത്തുന്നത്.  ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന പൃഥ്വിരാജിന്റെ ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ എസ് എസ് രാജമൗലി. "വാരാണസി' ടീമിന്റെ സ്വന്തം “കുംഭ”, പൃഥ്വിരാജിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ! അനന്തമായ സാധ്യതകൾ നിറഞ്ഞ ലോകത്ത് പ്രവചനാതീതമായ സാന്നിധ്യം… നിഗൂഢതയും കരുത്തും അതിരുകളില്ലാത്ത കഴിവും ഒത്തുചേരുന്ന അപൂർവ വ്യക്തിത്വം! ജന്മദിനാശംസകൾ പ്രിയപ്പെട്ട പൃഥ്വിരാജ് സുകുമാരൻ".- എന്നാണ് രാജമൗലി കുറിച്ചിരിക്കുന്നത്. രാജമൗലിയുടെ പോസ്റ്റിന് പൃഥ്വിരാജ് നന്ദിയും പറഞ്ഞിട്ടുണ്ട്. എംഎം കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. ശ്രീ ദുർഗ ആർട്സും ഷോയിങ് ബിസിനസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ലോകമെമ്പാടും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘വാരാണസി’ 2027 ഏപ്രിൽ 7ന് തിയറ്ററുകളിലെത്തും. പിആർഒ, മാർക്കറ്റിംഗ് കൺസൽട്ടന്റ്: പ്രതീഷ് ശേഖർ.
NAMMUDE NAADU
നെടുമ്പാശേരിയില്‍ ആഡംബരകാര്‍ സ്‌കൂട്ടറിനു പിന്നിലിടിച്ച് മൂന്ന് പേര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. കേസില്‍ ഒന്നാം പ്രതി സുഹൈല്‍ സജീവ് മദ്യപിച്ചെന്ന് അറിഞ്ഞിട്ടും വാഹനമോടിക്കാന്‍ പ്രേരിപ്പിച്ച കുറ്റത്തിന് അറസ്റ്റിലായ 2,3,4 പ്രതികളായ നിനവ്, ജോയല്‍, അമീര്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി പരിഗണിച്ചത്.  23 വയസ്സില്‍ താഴെയുള്ള പ്രതികള്‍ക്ക് മദ്യം വിളമ്പിയതിന് ബാറുകളുടെ ലൈസന്‍സ് റദ്ദാക്കാതിരിക്കാതിരിക്കാന്‍ 7 ദിവസത്തിനകം തീരുമാനമെടുക്കാന്‍ എക്‌സൈസ് കമ്മീഷണര്‍ക്ക് ഹൈക്കോടതി നിര്‍ദേശവും നല്‍കി. മൂന്നു പേര്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു അതുകൊണ്ടാണ് ഇടിച്ചത് എന്നായിരുന്നു ജാമ്യാപേക്ഷ പരിഗണിക്കവേ പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ അതുകൊണ്ട് ഇടിക്കാമോ എന്ന് കോടതി ചോദിച്ചു. അവര്‍ സഞ്ചരിച്ചത് നിയമലംഘനമാണെന്ന് പ്രതിഭാഗം വാദിച്ചപ്പോള്‍ അവര്‍ മരിച്ചു പോയില്ലേ ഇനി ഇനി നടപടി എടുക്കാന്‍ കഴിയില്ലെന്ന് കോടതി മറുപടി പറഞ്ഞു. ഇതൊരു സാധാരണ അപകടം മാത്രമാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ തങ്ങള്‍ക്കെതിരെ വലിയ ഗൂഢാലോചന നടക്കുന്നുണ്ടെന്നും മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും വ്യക്തിഹത്യ നടത്തുകയാണെന്നും ഇതിന്റെ ഭാഗമായാണ് കുറ്റകരമായ നരഹത്യ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയതെന്നും ഇത് നിലനില്‍ക്കില്ലെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍ ഗുരുതരമായ പ്രാഥമിക തെളിവുകള്‍ പ്രതികള്‍ക്ക് എതിരാണെന്ന് പ്രോസിക്യൂഷന്‍ കോടയില്‍ സമര്‍ത്ഥിച്ചു. പ്രതിയും കൂടെയുള്ളവരും മദ്യപിച്ചതിന് തെളിവുണ്ട്. അനുവദനീമായതിലും 5.3 ഇരട്ടി മദ്യം ഒന്നാം പ്രതിയായ സുഹൈല്‍ കഴിച്ചിരുന്നു എന്നാണ് പരിശോധനഫലമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. അന്വേഷണത്തിന്റെ ഈ സുപ്രധാനഘട്ടത്തില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷനും മരണമടഞ്ഞവര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകരും വാദിച്ചു. തുടര്‍ന്ന് കേസ് വിധി പറയാനായി മാറ്റുകയായിരുന്നു.
ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഈ മാസം 20 വരെ നീട്ടി എയര്‍ ഇന്ത്യയും, എയര്‍ ഇന്ത്യ എക്‌സ്പ്രസും. വിസ കാലാവധി തീര്‍ന്ന പ്രവാസികളില്‍ നിന്ന് പിഴ ഈടാക്കില്ലെന്നും, സര്‍വീസുകള്‍ സാധാരണ നിലയിലാകുമ്പോള്‍ നാട്ടിലേക്ക് മടങ്ങാമെന്നും ഇന്ത്യന്‍ എംബസി അറിയിച്ചിട്ടുണ്ട്. റിയാദ്, ദമാം, ജിദ്ദ എന്നീ മൂന്ന് പ്രധാന കേന്ദ്രങ്ങളിലേക്കുള്ള സര്‍വീസുകളാണ് പൂര്‍ണമായും റദ്ദാക്കിയത്. എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസുമാണ് സര്‍വീസുകള്‍ ഒക്ടോബര്‍ 20 വരെ നീട്ടിയത്. ഇന്‍ഡിഗോ സര്‍വീസുകള്‍ ഒക്ടോബര്‍ 24 വരെയും നിര്‍ത്തിവെച്ചിട്ടുണ്ട്. ആകാശ എയര്‍ റിയാദ് സര്‍വീസ് ഒക്ടോബര്‍ 24 വരെയും ജിദ്ദ സര്‍വീസ് ഒക്ടോബര്‍ 21 വരെയും റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക മുഴുവനായി തിരികെ വാങ്ങാം. അല്ലെങ്കില്‍ മറ്റ് തീയതികളിലേക്ക് ഫ്‌ലൈറ്റ് ബുക്കിംഗ് സൗജന്യമായി മാറ്റാം. സൗദി എയര്‍ലൈന്‍സ്, ഫ്‌ലൈ നാസ് എന്നീ കമ്പനികള്‍ മറ്റ് വിമാനത്താവളങ്ങള്‍ വഴി ഭാഗികമായി സര്‍വീസ് നടത്തുന്നുണ്ട്. റിയാദ് വിമാനത്താവളം പൂര്‍ണമായി അടച്ചിട്ടിരിക്കുകയാണ്. അതേസമയം, സൗദിയിലെത്തിയ പലരുടെയും വിസാ കാലാവധി വിമാനങ്ങള്‍ തടസപ്പെട്ടത് മൂലം തീര്‍ന്നിട്ടുണ്ട്. ഇവര്‍ക്ക് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമ്പോള്‍ നാട്ടിലേക്ക് മടങ്ങാം. വിസാ കാലാവധി കഴിഞ്ഞതിന് ഇവരില്‍ നിന്ന് പിഴ ഈടാക്കില്ലെന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കിയിട്ടുണ്ട്. ഉംറ, വിസിറ്റ്, ബിസിനസ്, ടൂറിസ്റ്റ് വിസകളില്‍ എത്തിയവര്‍ എംബസിയുമായോ കോണ്‍സുലേറ്റുമായോ ബന്ധപ്പെടണമെന്ന് നിര്‍ദേശമുണ്ട്. നാട്ടില്‍ നിന്ന് ഉംറയ്ക്കായി സൗദിയിലേക്ക് വരാന്‍ കാത്തിരിക്കുന്നവര്‍ യാത്രാ ഷെഡ്യൂള്‍ പുനഃപരിശോധിക്കണമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
Channels
ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ മത്സരാര്‍ഥികളിൽ ഒരാളായിരുന്നു രജിത് കുമാര്‍. അച്ചടക്ക നടപടിയുടെ ഭാ​ഗമായാണ് ബിഗ് ബോസില്‍ നിന്ന് രജിത് അന്ന് പുറത്തായത്. ഇപ്പോഴിതാ ഈ സീസണിലെ മൽസരാർത്ഥികളെക്കുറിച്ച് രജിത് പറഞ്ഞ കാര്യങ്ങളും ശ്രദ്ധിക്കപ്പെടുകയാണ്. വ്യാജ നാടകങ്ങളും പ്രണയനാടകങ്ങളുമാണ് ഈ സീസണിൽ നടക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ വിമർശനം.   ''മത്സരാർഥികൾ സ്വന്തം ഗെയിം മാത്രം നോക്കാതെ സമൂഹത്തെയും പരിഗണിക്കണം. നമ്മൾ സമൂഹത്തെക്കൂടി നോക്കി വേണം കളിക്കാൻ. പക്ഷേ, നമ്മളെ പറ്റിക്കുന്ന തരത്തിലുള്ള ഫേക്ക് ഡ്രാമകളും ഫേക്ക് ലവ് ട്രാക്കുകളുമാണ് ഇപ്പോൾ ബിഗ് ബോസ് വീട്ടിൽ നടക്കുന്നത്. മുൻപത്തെ ഏഴ് സീസണുകളുമായി താരതമ്യം ചെയ്യാൻ കഴിയാത്ത നിലവാരത്തിലാണ് ഇത്തവണത്തെ ബിഗ് ബോസ്. കഴിഞ്ഞ സീസണുകളിൽ ഫൈനൽ ഫൈവിൽ ആരൊക്കെ എത്തുമെന്ന് ഒരു പരിധിവരെ പ്രവചിക്കാൻ കഴിയുമായിരുന്നു. എന്നാൽ ഇത്തവണ അതിന് കഴിയുന്നില്ല. മത്സരാർഥികളുടെ പ്രകടനത്തിലും ഗെയിമിലും സ്വാഭാവികത കുറവാണ്. മുൻ സീസണിൽ കിടിലം ഫിറോസ് സോഫയിൽ കിടക്കുന്നതായിരുന്നു പതിവെങ്കിൽ ഇപ്പോൾ വിക്കി തഗ് പുതപ്പുമൂടി കിടക്കുകയാണ്. വല്ലപ്പോഴും എഴുന്നേറ്റ് ഒന്നോ രണ്ടോ സംഭാഷണങ്ങൾ പറയുകയും വീട്ടിൽ വഴക്കുണ്ടാകുമ്പോൾ ആസിഫിനെ പിടിച്ചുമാറ്റുകയും ചെയ്യുന്നതാണ് വിക്കിയുടെ ഗെയിം. ആസിഫും വിക്കി തഗ്ഗും പുറത്തുനിന്ന് പദ്ധതികൾ തയ്യാറാക്കിയ ശേഷമാണ് ബിഗ് ബോസിലെത്തിയത്. അതുകൊണ്ടു തന്നെ അവരുടെ ഗെയിമിന്റെ സ്വാഭാവികത നഷ്ടപ്പെട്ടു. ഈ സീസണിൽ എനിക്ക് മത്സരാർഥിയായി പ്രവേശിക്കാൻ അവസരം ലഭിച്ചാൽ പ്രേക്ഷകർ ഇതുവരെ കണ്ടിട്ടുള്ള രജിത്ത് കുമാറിനെയായിരിക്കില്ല ബിഗ് ബോസ് വീട്ടിൽ കാണുക, രജിത് കുമാര്‍ പറയുന്നു.
ഒരുകാലത്ത് ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായിരുന്നു അപര്‍ണ തോമസും ജീവയും. 11 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഈയ്യടുത്താണ് ഇരുവരും പിരിഞ്ഞത്. വിവാഹ മോചനത്തിന് ശേഷവും തങ്ങള്‍ക്കിടയിലുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് ജീവ. വ്യവസായി ഫൈസല്‍ മലബാറുമായുള്ള സംസാരത്തിനിടെയാണ് ജീവ മനസ് തുറന്നത്. ഫൈസല്‍ മലബാര്‍ പങ്കുവച്ച വിഡിയോയിലാണ് ജീവയുടെ പ്രതികരണം. ''നിങ്ങള്‍ പത്ത് വര്‍ഷം ഒരുമിച്ച് ജീവിച്ചതല്ലേ, പെട്ടെന്ന് പിരിയുമ്പോള്‍ പ്രയാസമുണ്ടാകില്ലേ?'' എന്നായിരുന്നു ഫൈസലിന്റെ ചോദ്യം. ''ഉണ്ടാകും. നമ്മള്‍ ഇപ്പോളും നല്ല സുഹൃത്തുക്കളാണ്. അത് ഇത്രയും വര്‍ഷം ഒരുമിച്ചു ജീവിച്ചതുകൊണ്ടല്ല, ഞങ്ങള്‍ അങ്ങനെ ആയിരുന്നല്ലോ'' എന്നായിരുന്നു ജീവയുടെ മറുപടി. ഞാന്‍ നിങ്ങളുടെ വിഡിയോകള്‍ കാണുമ്പോള്‍ നിങ്ങള്‍ നല്ല സുഹൃത്തക്കളാണെന്നാണ് തോന്നിയതെന്ന് ഫൈസലും പറയുന്നുണ്ട്. ബോളിവുഡില്‍ വിവാഹ ശേഷവും സൗഹൃദം നിലനിര്‍ത്തുന്നവരെ കണ്ടിട്ടുണ്ടെന്ന് ഫൈസല്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ തങ്ങളും അങ്ങനെ തന്നെയാണെന്നാണ് ജീവ പറയുന്നത്. ''ഞങ്ങള്‍ രണ്ടു പേരും സംസാരിച്ചിട്ടുള്ള കാര്യമാണ്. 10 വര്‍ഷം ഒരുമിച്ച് ജീവിച്ചു. അടിച്ചുപൊളിച്ച് ജീവിച്ചു. അതുകഴിഞ്ഞ് എന്തോ കാരണങ്ങള്‍ കൊണ്ട് രണ്ടു വഴിക്ക് പോകേണ്ടി വന്നു. പക്ഷെ എപ്പോഴും സഹൃത്തുക്കളായിരിക്കും'' എന്നും ജീവ പറയുന്നുണ്ട്. ജീവയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
"ഇനി മുതൽ താഷിയല്ല, സന്തോഷ് ... എല്ലാവരും അവനെ അങ്ങനെ വിളിച്ചാൽ മതി. മോനെ സന്തോഷേ ഇത് ഷോ ഓഫിനുള്ള സ്ഥലമല്ല.നിന്റെ ഷോ ഹൗസിനകത്ത് വേണ്ട, അത് വേണമെങ്കിൽ സ്വന്തം വീട്ടിൽ പോയി ഇറക്കിയാൽ മതി. ഇനി ഷോ ഓഫ് ഇറക്കിയേ മതിയാകൂ എങ്കിൽ നേരെ ഇങ്ങോട്ട് പോരെ , ഞാൻ വാതിൽ തുറന്ന് തരാൻ പറയാം .... അല്ല അവിടെ നിൽക്കണം എന്നുണ്ടെങ്കിൽ മര്യാദായ്‌ക്കൊക്കെ പറഞ്ഞത് കേട്ട് നിൽക്കേണ്ടിവരും. മനസ്സിലായോ ?" ഇന്നലത്തെ വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ വന്ന് താഷി എന്ന സന്തോഷിനെ പൊളിച്ചടുക്കി വലിച്ചുകീറി ഒട്ടിച്ചിട്ടുണ്ട്. സത്യത്തിൽ പ്രേക്ഷകരെല്ലാം കാത്തിരുന്ന ഒരു മൊമന്റ് കൂടിയായിരുന്നു ഈ ഒട്ടിക്കൽ. അത്രമാത്രം വെറുപ്പിക്കൽ താഷി ഹൗസിനകത്ത് ചെയ്തുകൂട്ടുന്നുണ്ടായിരുന്നു. സ്വയം ഏതാണ്ട് ഗുണ്ടാ നേതാവിനെപ്പോലെ ആയിരുന്നു പല സമയത്തും താഷിയുടെ പെരുമാറ്റം. കലിപ്പ് നോട്ടവും ആറ്റിട്യൂടും ഫിറ്റ് ചെയ്ത് താൻ എന്തോ വലിയ സംഭവമാണെന്ന് കാണിച്ചുകൊണ്ടുള്ള നടത്തവും പെരുമാറ്റവും. പ്രേക്ഷകർക്ക് ആണെങ്കിൽ ഇവന്റെ ഈ സ്വഭാവം കണ്ണെടുത്താൽ കണ്ടുകൂടാ. വലിയ മാസ് ആണെന്ന് കരുതി സന്തോഷ് ചെയ്തുകൂട്ടിയ കാര്യങ്ങൾ വൻ നെഗറ്റീവ് ആയാണ് തിരിച്ചടിച്ചത്. ഹൗസിൽ നടന്ന ഒരു അടിപിടിക്കിടയിൽ കുറെ ക്യാമറകളും ഇതൊക്കെ കാണാൻ കൊറേ എണ്ണവും എന്ന പരമാർശം താഷി നടത്തിയിരുന്നു. ദേഷ്യം കുറയ്യ്ക്കണമെന്ന് മര്യാദയ്ക്ക് ഒരു തവണ വാണിംഗ് കൊടുത്തുകൊണ്ട് മോഹൻലാൽ തന്നെ നേരിട്ട് പറഞ്ഞതാണ്. വീണ്ടും ആവർത്തിച്ച് ചെയ്യുമ്പോൾ ഇങ്ങനല്ലാതെ പിന്നെങ്ങനെയാണ് പറയുക.താഷി നടത്തിയ പരാമർശത്തെക്കുറിച്ചും മോഹൻലാൽ ചോദ്യം ചെയ്തിരുന്നു. താൻ അങ്ങനല്ല ഉദ്ദേശിച്ചത് എന്നും പറഞ്ഞ് ന്യായീകരിക്കുകയാണ് താഷി ചെയ്തുകൊണ്ടിരുന്നത്. പ്രേക്ഷകരോട് മോശമായി സംസാരിച്ചെങ്കിൽ അത് തിരുത്തുകയും മാപ്പ് പറയുകയും ചെയ്യുന്നതിന് പകരം ഈഗോ അടിച്ച് നിൽക്കുന്ന താഷിയെ ആണ് ഇന്നലത്തെ എപ്പിസോഡിൽ കണ്ടത്. അത് കണ്ട മോഹൻലാലിനും വന്നു നല്ല ദേഷ്യം. അതോടെ ലാലേട്ടനും നന്നായിട്ടങ്ങോട്ട് ചൊറിഞ്ഞു. ഇനി മുതൽ താഷിയെ ഹൗസിൽ എല്ലാവരും സന്തോഷ് എന്ന് വിളിച്ചാൽ മതിയെന്നും അടുത്ത മൂന്നാഴ്ചത്തേയ്ക്ക് സന്തോഷിനെ താൻ നേരിട്ട് നോമിനേഷനിലേയ്ക്ക് ഇടുന്നെന്നും മോഹൻലാൽ പറഞ്ഞു. ഇതുകൂടി കേട്ടതോടെ താഷിയ്ക്ക് സകല നിയന്ത്രണവും വിട്ടിട്ടുണ്ട്. സംഭവം സത്യത്തിൽ മോഹൻലാൽ ആയതുകൊണ്ടും വീക്കെൻഡ് എപ്പിസോഡ് ആയതുകൊണ്ടുമാണ് സന്തോഷ് അടങ്ങി നിന്നത് എന്നുവേണം മനസ്സിലാക്കാൻ. ഹൗസിൽ ആരെങ്കിലുമാണ് ഇങ്ങനെ പറഞ്ഞിരുന്നതെങ്കിൽ ഉറപ്പായും അവിടെ അടി പൊട്ടിയേനെ. താഷിയുടെ ഉറ്റ സുഹൃത്തായ നേഹയോടും താഷിയുടെ ദേഷ്യത്തെപ്പറ്റി ചോദിക്കാൻ മോഹൻലാൽ മറന്നില്ല. എന്തിനും ഏതിനും തഷിയെ ന്യായീകരിക്കുന്ന നേഹയ്ക്ക് ഉത്തരം മുട്ടിയ അവസ്ഥയായിരുന്നു. താഷി ചേട്ടൻ വീട്ടിൽ ഗുണ്ടായിസമാണെന്നും അയാൾ ദേഷ്യം വന്നാൽ എന്തും ചെയ്യുമെന്നും കൊമ്പൻ മോഹൻലാലിനോട് നേരിട്ട് തന്നെ പറയുകയുണ്ടായി. ഇനി ഒരു തവണ കൂടി താഷി ഇത്തരത്തിൽ പെരുമാറിയാൽ ഫിസിക്കൽ അസാൾട്ടിന് നേരിട്ട് ഞങ്ങൾ നിയമനടപടി സ്വീകരിക്കുമെന്നും അതുകൊണ്ട് ഇതൊരു ലിസ്റ് വാർണിംഗായി എടുത്തുകൊള്ളാൻ പറഞ്ഞുകൊണ്ടുമാണ് ഇന്നലത്തെ വീക്കെൻഡ് എപ്പിസോഡ് മോഹൻലാൽ അവസാനിപ്പിച്ചത്. പ്രേക്ഷകരുടെ കാത്തിരിപ്പിന് വില നൽകുന്ന, അവരെ മനസ്സിലാക്കുന്ന, അവർക്ക് പറയാനുള്ളത് മത്സരാർത്ഥികളുടെ മുഖത്ത് നോക്കി പറയുന്ന ഒരു മോഹൻലാൽ മാസ് എപ്പിസോഡാണ് സത്യത്തിൽ ഇന്നലെ ബിഗ് ബോസ് ആരാധകർ കണ്ടത്.
ആശുപത്രിയില്‍ നിന്നുമുള്ള വിഡിയോ പങ്കുവച്ച് നടിയും ഇന്‍ഫ്‌ളുവന്‍സറുമായ ലക്ഷ്മി മേനോന്‍. അനസ്‌തേഷ്യയുടെ മയക്കത്തില്‍ സംസാരിക്കുന്ന തന്റെ വിഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. വിഡിയോയ്‌ക്കൊപ്പം പങ്കുവച്ച കുറിപ്പില്‍ തന്നെ പരിചരിച്ചര്‍ക്ക് താരം നന്ദി പറയുന്നുണ്ട്. അതേസമയം എന്ത് രോഗത്തിനാണ് ചികിത്സ തേടി ആശുപത്രിയിലെത്തിയതെന്ന് പോസ്റ്റില്‍ പറയുന്നില്ല. അനസ്‌തേഷ്യയുടെ മയക്കത്തില്‍ താന്‍ മാഫിയയുടേയും ഡോണിന്റേയും ലോകത്തായിരുന്നുവെന്നും കാര്‍ ക്രാഷായാന്നുമൊക്കെ ലക്ഷ്മി മേനോന്‍ പറയുന്നുണ്ട്. ലക്ഷ്മിയോട് സംസാരിക്കുന്ന മിഥുന്റെ ശബ്ദവും വിഡിയോയില്‍ കേള്‍ക്കാം. അകത്തേക്ക് പോകുന്നതിന് മുമ്പായി മിഥുന്‍ ലക്ഷ്മിയെ ആശ്വസിപ്പിക്കുന്നതും വിഡിയോയില്‍ കേള്‍ക്കാം. ''അനസ്‌തേഷ്യയില്‍ നിന്നും റിക്കവര്‍ ആയി. പക്ഷെ അധോലോകം വിട്ടൊരു കളിയില്ല. സിറാജിക്കയ്ക്ക് വലിയ നന്ദി. ഡോ. അനീഷ, റസീന, അര്‍ച്ചന, ശ്രുതി, ഐറിന്‍. എന്റെ ആശുപത്രിവാസകാലത്ത് എന്നെ പരിചരിച്ച, എന്നെ കംഫര്‍ട്ടബിള്‍ ആക്കി നിര്‍ത്തിയ, സുരക്ഷിതയാക്കിയ, വീണ്ടും ആരോഗ്യവതിയാക്കിയ എല്ലാവര്‍ക്കും നന്ദി. ഇവിടെയുള്ള സമയമത്രയും നിങ്ങള്‍ നല്‍കിയ കരുതലിനും കനിവിനും ക്ഷമയ്ക്കും പിന്തുണയ്ക്കും ഞാന്‍ കടപ്പെട്ടിരിക്കുന്നു. എന്റെ റിക്കവറിയുടെ ഭാഗമായ എല്ലാ സ്റ്റാഫിനും നന്ദി പറയുന്നു. അബദ്ധത്തില്‍ ആരുടെയെങ്കിലും പേര് വിട്ടു പോയിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം. നിങ്ങള്‍ ആരെല്ലാമാണെന്ന് നിങ്ങള്‍ക്ക് അറിയാം. നിങ്ങളെ ഓരോരുത്തരേയും ഞാന്‍ എത്രത്തോളം അഭിനന്ദിക്കുന്നുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാനാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്നെ പരിചരിച്ചതിന് വീണ്ടും സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തയാക്കിയതിനും നന്ദി. ഞാന്‍ എന്നും നിങ്ങളോട് കടപ്പെട്ടിരിക്കും'' എന്നാണ് ലക്ഷ്മിയുടെ കുറിപ്പ്.
അടുത്തിടെയായിരുന്നു മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടി അനുമോളുടെ വിവാഹം. തമിഴ്നാട് സ്വദേശിയായ ഭുവനേഷ് ആണ് വരൻ. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ഗുരുവായൂരിൽ വെച്ച് ഇരുവരും വിവാഹിതരായത്. അതിനു മുൻപേ ജൂണിൽ ചെന്നൈയിൽ വെച്ച് തമിഴ് ആചാരപ്രകാരം താലികെട്ട് നടന്നിരുന്നു. ഭുവനേഷിനെ പരിചയപ്പെട്ട കഥയും അനുമോൾ കഴിഞ്ഞ ദിവസം യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. അടുത്തിടെ തങ്ങളെക്കുറിച്ചു പ്രചരിച്ച ഒരഭ്യൂഹത്തിൽ പുതിയ വീഡിയോയിലൂടെ ഇരുവരും മറുപടി പറയുന്നുണ്ട്. ഒരു വീഡിയോയിൽ അനു വയർ മറച്ച് പിടിച്ച് സംസാരിച്ചിരുന്നു. ഇതേത്തുടർന്ന് അനു ഗർഭിണിയാണെന്നും ചിലർ പ്രചരിപ്പിച്ചു. ''ഞാൻ ഗർഭിണിയാണെന്ന് ആളുകൾ പറ‍ഞ്ഞ് പരത്തുന്നതിൽ എനിക്ക് പ്രോബ്ലം ഇല്ല. അത് ഭുവന്റേത് ആയാൽ മതിയെന്ന കമന്റ് കണ്ടത് എന്നെ വേദനിപ്പിച്ചു. ഞാൻ പ്രതികരിക്കുകയും ചെയ്തു'', എന്നാണ് അനുമോൾ പറഞ്ഞത്. അടുത്തിടെ വിവാദമായ വ്ളോഗിനെക്കുറിച്ചും ഇനു സംസാരിച്ചു. ''അടുത്തിടെ ഭുവൻ ഒരു വ്ലോഗ് ഇട്ടിരുന്നു. ബെഡ്റൂമിൽ നിന്നുള്ള വിഷ്വൽസ് ഉണ്ടായിരുന്നു. അതാണ് ആളുകൾ പ്രശ്നമായി പറഞ്ഞത്. ഞാനിടുന്ന വ്ലോഗുകൾ എന്റെ ചേച്ചി കണ്ട് ഓക്കെ പറഞ്ഞ ശേഷമാണ് അപ്‍ലോഡ് ചെയ്യുന്നത്. എന്റെയും ഭുവന്റെയും കുടുംബം ഞങ്ങളുടെ വ്ലോഗുകൾ കാണുന്നതാണെന്നും ഞങ്ങൾക്ക് അറിയാം. ആ വ്ലോഗിട്ടപ്പോൾ ഞങ്ങൾക്ക് നെഗറ്റീവായി തോന്നിയില്ല. പക്ഷേ, റിയാക്ഷൻ വീ‍ഡിയോകൾ ചെയ്യുന്നവർ അതിനെ അനുമോൾ ബെ‍ഡ് റൂം സീനുകൾ ഇട്ടുവെന്ന രീതിയിലേക്കാക്കി. ഞാനും ഭുവനും വിവാഹിതരായിട്ട് രണ്ട് മാസം ആയതേയുള്ളു. നല്ല രീതിയിൽ സന്തോഷത്തോടെ മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത്. അങ്ങനൊരു സാഹചര്യത്തിൽ ഇങ്ങനെയെുള്ള വീഡിയോകൾ ചെയ്യുമ്പോൾ ഞങ്ങളുടെ മനസ് എത്രമാത്രം വേദനിക്കുമെന്ന് അവർ ചിന്തിക്കുന്നില്ല'', അനുമോൾ കൂട്ടിച്ചേർത്തു.
BUSINESS
ടെസ്‌ലയുടെ പുതിയ പറക്കുന്ന കാർ (ഫ്ലയിംഗ് കാർ) പ്രോട്ടോടൈപ്പ് ഇലോൺ മസ്ക് ടെക്സസിലെ സ്പേസ്എക്സ് കേന്ദ്രത്തിൽ അവതരിപ്പിച്ചു. സ്പേസ്എക്സ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന 10 കംപ്രസ്ഡ്-എയർ ത്രസ്റ്ററുകൾ (compressed-air thrusters) ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. പ്രത്യേകമായി സജ്ജീകരിച്ച റാമ്പിലൂടെ തലകീഴായി ഓടുകയും വായുവിലേക്ക് ഉയരുകയും ചെയ്ത കാർ സുരക്ഷിതമായി നിലത്തിറങ്ങുന്ന ദൃശ്യങ്ങൾ ശ്രദ്ധേയമായി. ടെക്സസിലെ മക്‌ഗ്രിഗറിലുള്ള സ്‌പേസ്‌എക്‌സ് കേന്ദ്രത്തിൽ ഒക്ടോബർ 15-നായിരുന്നു പ്രകടനം. പ്രകടനത്തിന്റെ വീഡിയോ ഇലോൺ മസ്‌ക് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കുവെച്ചു. “ഭാവിക്ക് പറക്കുന്ന കാറുകൾ ഉണ്ടാകുമെന്നത് ശരിയാണെന്ന് തെളിഞ്ഞു” എന്നായിരുന്നു മസ്‌കിന്റെ അടിക്കുറിപ്പ്. ടെസ്‌ലയുടെ ഔദ്യോഗിക അക്കൗണ്ടും വീഡിയോ പങ്കുവെച്ചിട്ടുണ്ട്. വലിയ വളഞ്ഞ റാമ്പിലൂടെ മുന്നോട്ടുപോയ കാർ ഒരു ഘട്ടത്തിൽ തലകീഴായി സഞ്ചരിക്കുകയും തുടർന്ന് വായുവിലേക്ക് ഉയർന്ന് സുരക്ഷിതമായി നിലത്തിറങ്ങുകയും ചെയ്തു. പരമ്പരാഗത കാർ അവതരണങ്ങളിൽനിന്ന് വ്യത്യസ്തമായി, ഒരു സ്റ്റണ്ട് ഷോയെ അനുസ്മരിപ്പിക്കുന്നതായിരുന്നു പ്രകടനം. സ്‌പേസ്‌എക്‌സുമായി സഹകരിച്ച് വികസിപ്പിച്ച പ്രത്യേക സാങ്കേതികവിദ്യകളാണ് റോഡ്‌സ്റ്ററിന്റെ പ്രകടനത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. മർദം ചെലുത്തിയ വാതകം ഉപയോഗിച്ച് തള്ളൽശക്തി സൃഷ്ടിക്കുന്ന കോൾഡ്-ഗ്യാസ് ത്രസ്റ്ററുകൾ വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരം സംവിധാനങ്ങൾ സാധാരണ കാറുകൾക്ക് സാധ്യമല്ലാത്ത ചില ചലനങ്ങൾ നടത്താൻ സഹായിക്കും. എന്നാൽ, നിയന്ത്രിത സാഹചര്യങ്ങളിൽ നടത്തിയ പ്രകടനം പൊതുനിരത്തുകളിൽ വാഹനം പറത്താൻ അനുമതി ലഭിച്ചതായി അർഥമാക്കുന്നില്ല. സുരക്ഷ, നിയമപരമായ അംഗീകാരം, പ്രായോഗിക ഉപയോഗം എന്നിവ സംബന്ധിച്ച ചോദ്യങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. ടെസ്‌ലയുടെ അടുത്ത തലമുറ റോഡ്‌സ്റ്റർ 2017 നവംബറിലാണ് ആദ്യമായി പ്രഖ്യാപിച്ചത്. നേരത്തേ ഉൽപ്പാദനം ആരംഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും പദ്ധതി പലതവണ വൈകി. ഇതോടെ വാഹനം സ്വന്തമാക്കാൻ കാത്തിരിക്കുന്ന ഉപഭോക്താക്കൾക്ക് വർഷങ്ങളായി കാത്തിരിക്കേണ്ടിവന്നു. പുതിയ റിപ്പോർട്ടുകൾ പ്രകാരം 2028-ൽ ഉൽപ്പാദനം ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അതിനാൽ, വാഹനത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ലഭ്യതയ്ക്കായി ഉപഭോക്താക്കൾ ഇനിയും കാത്തിരിക്കേണ്ടിവന്നേക്കാം. പറക്കുന്ന കാറുകൾ ഭാവിയിലെ ഗതാഗത സംവിധാനത്തിന്റെ ഭാഗമാകുമെന്ന പ്രതീക്ഷയ്ക്ക് പുതിയ ഊർജം നൽകുന്നതാണ് ടെസ്‌ലയുടെ പ്രകടനം. എന്നാൽ ഇത്തരം വാഹനങ്ങൾ സാധാരണ ഗതാഗതത്തിൽ എപ്പോൾ പ്രായോഗികമാകുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.
അറിയാത്ത ഫോൺ നമ്പറുകളിൽ കോളുകൾ വന്നാൽ ഒരു നിമിഷം നമ്മൾ സംശയിക്കും, ഫോൺ എടുക്കണോ അല്ലെങ്കിൽ കട്ട് ചെയ്യണോയെന്ന്. ഇത്തരം നമ്പറുകളുടെ വിവരങ്ങൾ അറിയാനായി ട്രൂകോളർ പോലുള്ള തേർഡ്-പാർട്ടി ആപ്പുകളെ ആശ്രയിക്കുന്നവരുമുണ്ട്. എങ്കിൽ ഇനി മുതൽ ഇത്തരം തേർഡ്-പാർട്ടി ആപ്പുകൾ ആവശ്യമില്ല. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) മുൻകൈയെടുത്ത് നടപ്പിലാക്കുന്ന സിഎൻഎപി എന്ന സംവിധാനത്തിലൂടെ വിളിക്കുന്നവരുടെ വിവരങ്ങൾ അറിയാം. ഫോണിൽ വിളിക്കുന്ന ആളുടെ KYC രേഖകളിലെ (സിം കാർഡ് എടുക്കുമ്പോൾ നൽകിയ രേഖകൾ) പേരാണ് സ്ക്രീനിൽ തെളിയുക. കോളർ നെയിം പ്രസന്റേഷൻ (CNAP) എന്ന പേരിൽ കേന്ദ്ര സർക്കാരിൻ്റെ ഈ സംവിധാനം ഇന്ത്യയിലെ എല്ലാ മുൻനിര നെറ്റ്‌വർക്കുകളിലും (വിഐ, എയർടെൽ, ജിയോ) ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ കേന്ദ്ര സർക്കാരിന്റെയും, ടെലികോം വകുപ്പിൻ്റെയും നിർദ്ദേശപ്രകാരം 2026 നവംബർ 1 മുതൽ ഔദ്യോഗികമായി നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുണ്ട്. വ്യാജ കോളുകൾ, ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ, സാമ്പത്തിക തട്ടിപ്പുകൾ, സ്പാം കോളുകൾ എന്നിവ ഒരു പരിധി വരെ തടയുകയന്നാണ് ഈ നീക്കത്തിൻ്റെ ലക്ഷ്യം.
പ്രീമിയം ഓവർ-ഇയർ ഹെഡ്‌ഫോൺ വിപണി ലക്ഷ്യമിട്ട് സ്റ്റുഡിയോ നിലവാരത്തിലുള്ള പുതിയ ഹെഡ്‌ഫോൺ പുറത്തിറക്കി ലണ്ടൻ ആസ്ഥാനമായുള്ള ടെക് കമ്പനിയായ നതിംഗ്. ഹെഡ്‌ഫോൺ (1) പ്രോ (Headphone (1) Pro) എന്ന് പേരിട്ടിരിക്കുന്ന ഈ മോഡലിന് ഏതാണ്ട് 38,282 രൂപയാണ് വില. നതിംഗ് ഇതുവരെ അവതരിപ്പിച്ചതിൽ വെച്ച് ഏറ്റവും വിലകൂടിയ ഹെഡ്‌ഫോൺ കൂടിയാണിത്. ആപ്പിൾ, സോണി തുടങ്ങിയ മുൻനിര കമ്പനികൾ ആധിപത്യം പുലർത്തുന്ന വിപണിയിലേക്കാണ് രണ്ടാമത്തെ ഓവർ-ഇയർ ഹെഡ്‌ഫോണുമായി നതിംഗ് എത്തുന്നത്. ഒറിജിനൽ ഹെഡ്‌ഫോൺ (1)-നെ അടിസ്ഥാനമാക്കിയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. എന്നാൽ രൂപകൽപ്പനയിലും ഘടനയിലുമെല്ലാം ശ്രദ്ധേയമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 327 ഗ്രാം ആണ് ഇതിന്റെ ഭാരം, അതായത് മുൻപത്തെ മോഡലിനേക്കാൾ ഭാരം കുറവാണ്. കൂടുതൽ മൃദുവായ ഇയർ കപ്പുകളാണ് ഉപയോ​ഗിച്ചിരിക്കുന്നത്. വീതിയേറിയ ഹെഡ്‌ബാൻഡ്, കൂടുതൽ കട്ടിയുള്ള പാഡിംഗ് എന്നിവയു ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രീമിയം ഗ്ലാസ് ഡിസൈനാണ് മറ്റൊരു പ്രത്യേകത. ‌സുതാര്യമായ (see-through) പാനലിനായി പ്രീമിയം ഗ്ലാസ് മെറ്റീരിയലാണ് ഉപയോഗിച്ചിട്ടുള്ളത്. ശബ്ദ നിലവാരത്തിൽ വരുത്തിയ വലിയ മുന്നേറ്റം തന്നെയാണ് ഈ പ്രോ പതിപ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത. മികച്ച ശബ്ദ നിലവാരത്തിനും ട്യൂണിങ്ങിനുമായി ട്രിപ്പിൾ ഡ്രൈവർ സെറ്റപ്പ് (triple-driver setup) നൽകിയിരിക്കുന്നു. ഹെഡ്‌ഫോൺ (1)-ൽ ഉണ്ടായിരുന്ന പാഡിൽ, വീൽ തുടങ്ങിയ ഫിസിക്കൽ കൺട്രോളുകൾ പുതിയതിലും കമ്പനി നിലനിർത്തിയിട്ടുണ്ട്. നതിംഗ് എക്സ് (Nothing X) ആപ്പിലെ വിപുലമായ ഇക്യു വഴി മെയിൻ ഡ്രൈവറുകളും പ്രിസിഷൻ ഡ്രൈവറും വെവ്വേറെ ക്രമീകരിക്കാനാകും. മെട്രോപോളിസ് സ്റ്റുഡിയോസിന്റെ (Metropolis Studios) പങ്കാളിത്തത്തോടെയാണ് ശബ്ദ നിലവാരം മെച്ചപ്പെടുത്തിയത്. ന്യൂട്രൽ “ഫ്ലാറ്റ്” ഇക്യു-വിലേക്ക് വേഗത്തിൽ മാറാൻ ഫിസിക്കൽ സ്വിച്ചും നൽകിയിരിക്കുന്നു. കോൺസേർട്ട് ഹാളുകൾ, ലൈവ് ഹൗസുകൾ തുടങ്ങിയ അന്തരീക്ഷങ്ങൾ പുനഃസൃഷ്ടിക്കുന്ന സ്പേഷ്യൽ ഓഡിയോ പ്രീസെറ്റുകളും ഓപ്ഷണൽ ഹെഡ്-ട്രാക്കിംഗും ഈ ഹെഡ്ഫോണിന്റെ പ്രത്യേകതയിൽപ്പെടും. കൂടുതൽ മികച്ച ആക്റ്റീവ് നോയ്സ് കാൻസലേഷൻ (ANC), യുഎസ്ബി-സി (USB-C) വഴിയുള്ള ലോസ്‌ലെസ്സ് ഓഡിയോ, ഹൈ-റെസ് (Hi-Res) വയർലെസ് പ്ലേബാക്ക് എന്നിവ ലഭ്യമാണ്. ആപ്പിളിന്റെ എയർപോഡ്സ് മാക്സ് 2-നേക്കാൾ (AirPods Max 2) വിലക്കുറവിലാണ് നതിംഗ് ഹെഡ്‌ഫോൺ (1) പ്രോ എത്തുന്നത്. അതേസമയം ആപ്പിളിന്റെ ബീറ്റ്സ് 360 (Beats 360) ഹെഡ്‌ഫോണിനേക്കാൾ വില കൂടുതലുമാണ്. ‌
HEALTH
ഇന്ന് യാത്രയ്ക്കിടയിലും ജോലി ചെയ്യുമ്പോഴും പഠിക്കുമ്പോഴും വ്യായാമം ചെയ്യുമ്പോഴും ഇയർഫോൺ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. പാട്ടുകൾ കേൾക്കാനും ഫോൺ വിളിക്കാനും ഓൺലൈൻ മീറ്റിങ്ങുകളിൽ പങ്കെടുക്കാനും ഇയർഫോണുകൾ ഏറെ സൗകര്യപ്രദമാണ്. എന്നാൽ മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ ദീർഘനേരമുള്ള ഇയർഫോൺ ഉപയോ​ഗം നിങ്ങളുടെ കേൾവിശക്തിയെ പോലും ബാധിക്കാം. ഓഫീസിലും യാത്രകളിലും വീട്ടിലിരിക്കുമ്പോഴുമൊക്കെ ഇയർഫോൺ ഉപയോ​ഗം സാധാരണമായി കഴിഞ്ഞു. സ്ഥിരമായി ഇയർഫോൺ ഉപയോഗിക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം. തലകറക്കം ഇയർഫോണുകൾ ഉപയോ​ഗിക്കുമ്പോൾ ഉച്ചത്തിലുള്ള ശബ്ദം ഇയർകനാലിന് മർദമുണ്ടാക്കുകയും ഇത് തലകറക്കത്തിന് കാരണമാവുകയും ചെയ്യാം. കേൾവിയെ ബാധിക്കാം ഇയർഫോണുകൾ ദീർഘനേരം ഉപയോ​ഗിക്കുമ്പോൾ ശബ്ദതരം​ഗങ്ങൾ കാരണം ചെവിക്കുള്ളിലെ രോമകോശങ്ങൾക്ക് അവയുടെ സംവേദനക്ഷത നഷ്ടപ്പെടുന്നതിലേക്ക് നയിക്കും. ഇത് താൽക്കാലികമോ സ്ഥിരമോ ആയ കേൾവിക്കുറവിന് കാരണമാകാം. ചെവിയിൽ അണുബാധ ഇയർഫോണുകൾ നേരിട്ട് ഇയർകനാലിലേക്ക് ഘടിപ്പിക്കുന്നതിനാൽ വായുസഞ്ചാരം തടസ്സപ്പെടുന്നു. ഇത് ചെവിയിൽ അണുബാധയ്ക്ക് കാരണമാകാം. ഇയർഫോണുകളിൽ ബാക്ടീരിയ വളരാനുള്ള സാധ്യത കൂടുതലാണ് ഇവ ആവർത്തിച്ച് ഉപയോ​ഗിക്കുമ്പോൾ ചെവിയിൽ അണുബാധ സാധ്യത കൂടുന്നു. ഇയർഫോണുകൾ പങ്കിടുന്നതും ഒഴിവാക്കുക. ചെവിക്കായം അഥവാ ഇയർ വാക്സ് ഇയർഫോണുകളുടെ ഉപയോ​ഗം ചെവിക്കായം വികസിക്കുന്നതിലേക്ക് നയിക്കും. ഇത് ചെവിയിൽ അണുബാധ, കേൾവി പ്രശ്നങ്ങൾ, ടിന്നിടസ് പോലുള്ളവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു. മാത്രമല്ല, ചെവിക്ക് യോജിക്കാത്ത ഇയർഫോണുകൾ സ്ഥിരമായി ഉപയോ​ഗിക്കുന്നത് കഠിനമായ ചെവി വേദന ഉണ്ടാക്കുകയും ചെയ്യാം. നോയിസ് ഇൻഡ്യൂസ്ഡ് ഹിയറിങ് ലോസ് (NIHL) ഉച്ചത്തിലുള്ള ശബ്ദം മാത്രമല്ല, ദീർഘനേരം ഇയർഫോൺ ഉപയോഗിക്കുന്നതും NIHL കാരണമാകാം. കൂടാതെ രോമകോശങ്ങൾ തകരാറിലാകുന്നതോടെ ടിന്നിടസ് എന്ന അവസ്ഥയിലേക്കും നയിക്കാം. ചെവിയിൽ ഒരു മൂളൽ ശബ്ദം കേൾക്കുന്നതാണ് ടിന്നിടസ്. ടിന്നിടസ് ഉള്ളവർക്ക് സാധാരണ പാരിസ്ഥിതിക ശബ്ദങ്ങളോട് പോലും ഉയർന്ന സംവേദനക്ഷമത ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്, ഇതിനെ ഹൈപ്പർഅക്കുസിസ് എന്നാണ് വിശേഷിപ്പിക്കുന്നത്. ഒരു ദിവസം ഒരു മണിക്കൂറിൽ കൂടുതൽ ഇയർഫോണുകൾ ഉപയോഗിക്കാൻ പാടില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ ഉച്ചത്തിൽ ഇയർഫോൺ കേൾക്കുന്ന ശീലവും ഒഴിവാക്കാം.
PRAVASI VARTHAKAL