18
MAR 2021
THURSDAY
1 GBP =104.79 INR
1 USD =83.44 INR
1 EUR =89.40 INR
breaking news : കമ്പനി ഉല്‍പാദിപ്പിച്ച കോവിഡ് വാക്‌സീന്‍ സ്വീകരിച്ചവരില്‍ രക്തം കട്ടപിടിക്കുന്നതു പോലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകും: യുകെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അസ്ട്രാസെനക >>> സ്നേഹത്തോടെ പ്രേക്ഷകര്‍ നല്‍കിയ, ഒടുവില്‍ അവര്‍ സ്വന്തമാക്കി മാറ്റിയ പേര് പുതിയ വീടിനു നല്‍കി പേളിയും ശ്രീനിളും, ഇത് സന്തോഷത്തിന്റെ നിമിഷമെന്ന് ആരാധകരോട് താരങ്ങള്‍ >>> 'സിനിമകള്‍ ഞാന്‍ ഏറ്റെടുക്കാം, പക്ഷെ സോറി ഒരു കുട്ടിയുടെ അവകാശം എനിക്ക് ഏറ്റെടുക്കാന്‍ പറ്റില്ല' പൊതുവേദിയില്‍ സംഘാടകരോട് ആ കാര്യം തിരുത്തി നടി നവ്യ നായര്‍  >>> 'റിയല്‍ ലവ് എന്നതില്‍ പരാജയപ്പെട്ടയാളാണ് ഞാന്‍' എന്ന് ദിലീപ്, ദിലീപിന്റെ ഈ വാക്കുകള്‍ക്ക് താഴെ മഞ്ജുവാര്യരെന്ന് കമന്റ് ചെയ്ത് ആരാധകര്‍ >>> സുധിയുടെ മീനുക്കുട്ടി ഈ 53ാം വയസ്സില്‍ ഗര്‍ഭിണിയോ? സോഷ്യല്‍ മീഡിയയില്‍ നിറയുന്ന രേഖയുടെ ചിത്രം കണ്ട് അമ്പരന്ന് ആരാധകര്‍, പക്ഷെ സത്യം ഇതാണ് >>>
ബ്രെക്സിറ്റിനു ശേഷമുള്ള അതിര്‍ത്തി ഫീസ് ഈ ആഴ്ച പ്രാബല്യത്തില്‍ വരുന്നതിനാല്‍ ബ്രിട്ടീഷുകാരെ കാത്തിരിക്കുന്ന ഉയര്‍ന്ന ഭക്ഷണ വിലയും കാലിയായ സൂപ്പര്‍മാര്‍ക്കറ്റ് ഷെല്‍ഫുകളുമെന്ന് വിപണി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച മുതല്‍ പോര്‍ട്ട് ഓഫ് ഡോവര്‍, യൂറോടണല്‍ എന്നിവയിലൂടെ യുകെയിലേക്ക് പ്രവേശിക്കുന്ന ചീസ്, മത്സ്യം തുടങ്ങിയ സസ്യ, മൃഗ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് പരമാവധി 145 പൗണ്ട് വരെ ഈടാക്കും. ബോര്‍ഡര്‍ ടാര്‍ഗെറ്റ് ഓപ്പറേറ്റിംഗ് മോഡല്‍ (ബിടിഒഎം) എന്നറിയപ്പെടുന്ന പുതിയ നിയമങ്ങള്‍ 'ഇടത്തരം' അപകടസാധ്യത ഉള്ളതായി കണക്കാക്കുന്ന സസ്യങ്ങളുടെയും മൃഗങ്ങളുടെയും ഉല്‍പന്നങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് ജൈവ സുരക്ഷയെ സംരക്ഷിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. കട്ട് ഫ്‌ളവേഴ്‌സ്, ചീസ്, മറ്റ് പാലുല്‍പ്പന്നങ്ങള്‍, ശീതീകരിച്ച മാംസം, മത്സ്യം എന്നി  അഞ്ച് വിഭാഗങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.  ജനുവരി 31 മുതല്‍, ഓരോ കയറ്റുമതിക്കും മൃഗങ്ങളുടെ ഉല്‍പന്നങ്ങളുടെ കാര്യത്തില്‍ ഒരു പ്രാദേശിക മൃഗഡോക്ടര്‍ നല്‍കുന്ന ആരോഗ്യ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ചൊവ്വാഴ്ച മുതല്‍ ഷിപ്പ്മെന്റുകള്‍ ബ്രിട്ടീഷ് അതിര്‍ത്തിയില്‍ ഫിസിക്കല്‍ പരിശോധനകള്‍ക്ക് വിധേയമായിരിക്കും. തെറ്റായ പേപ്പര്‍വര്‍ക്കുകളുടെ പരിശോധനകള്‍ മൂലമുണ്ടാകുന്ന കാലതാമസത്തിന് സാധ്യതയുണ്ട്. ഇത് ചരക്കുകളുടെ വേഗത്തിലുള്ള നീക്കത്തെ താളം തെറ്റിക്കും. അതിര്‍ത്തി സംവിധാനങ്ങള്‍ പൂര്‍ണ്ണമായി തയ്യാറാകാത്തതിനാല്‍ നയം ഒന്നിലധികം തവണ വൈകിപ്പിച്ചിരുന്നു. സര്‍ക്കാര്‍ ഈ ആഴ്ച പരിശോധനകള്‍ തുടങ്ങില്ലെന്ന് ഈ മാസം ആദ്യം ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇത് ശരിയല്ലെന്ന പറഞ്ഞ സര്‍ക്കാര്‍, എന്നാല്‍ ഉയര്‍ന്ന അപകടസാധ്യതയുള്ള ഉല്‍പ്പന്നങ്ങളില്‍ ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സൂചിപ്പിച്ചു. ഇറക്കുമതി ചെയ്യുന്ന ഓരോ ഉല്‍പ്പന്നത്തിനും ഫീസ് ഈടാക്കും. ഇത് നിലവിലുള്ള അപകടസാധ്യതയുള്ള ഉല്‍പ്പന്നങ്ങളെ ആശ്രയിച്ച് 10 പൗണ്ട് മുതല്‍ പൗണ്ട് 29 വരെ വ്യത്യാസപ്പെടും. മിക്‌സഡ് കണ്‍സൈന്‍മെന്റുകള്‍ക്ക് ഇത് ക്ഷ145 ആയി പരിമിതപ്പെടുത്തും. എന്നാല്‍ വ്യക്തിഗത ഉപയോഗത്തിനായി യുകെയിലേക്ക് കൊണ്ടുവരുന്ന സാധനങ്ങള്‍ക്ക് ഫീസ് ബാധകമല്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.
യുകെയില്‍ കാര്‍ ഇന്‍ഷുറന്‍സിന്റെ ശരാശരി ചെലവ് ഒരു വര്‍ഷത്തില്‍ മൂന്നിലൊന്നായി വര്‍ദ്ധിച്ചതായി അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഷുറേഴ്സിന്റെ (എബിഐ) വിശകലനം കണ്ടെത്തി 2024 ന്റെ ആദ്യ പാദത്തില്‍ 157 പൗണ്ടിന്റെ വാര്‍ഷിക കുതിപ്പാണ് എബിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ മുന്‍ പാദത്തേക്കാള്‍ 1% വര്‍ദ്ധനവ് വര്‍ധനവ് കുറഞ്ഞതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എബിഐയുടെ കണക്കുകള്‍ പ്രകാരം, യുകെയില്‍ മോട്ടോര്‍ ഇന്‍ഷുറന്‍സിനായി നല്‍കിയ ശരാശരി വില ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഏകദേശം മൂന്നിലൊന്ന് (33%) അല്ലെങ്കില്‍ £157 കൂടുതലാണ്. വിറ്റ പോളിസികളുടെ വിശകലനത്തെ അടിസ്ഥാനമാക്കി, 2024 ന്റെ ആദ്യ പാദത്തില്‍ നല്‍കിയ സാധാരണ വില £635 ആയിരുന്നു, ഇത് മുന്‍ പാദത്തെ അപേക്ഷിച്ച് 1% വര്‍ദ്ധനവ് രേഖപ്പെടുത്തുന്നതായി എബിഐ പറഞ്ഞു. 2023-ന്റെ ആദ്യ പാദത്തില്‍, സ്വകാര്യ സമഗ്ര മോട്ടോര്‍ ഇന്‍ഷുറന്‍സിനായി അടച്ച ശരാശരി പ്രീമിയം £478 ആയിരുന്നു. 1% ത്രൈമാസ വര്‍ദ്ധനവ് 2023 ല്‍ കണ്ട ഉയര്‍ച്ചയുടെ ലഘൂകരണത്തെ സൂചിപ്പിക്കുന്നുവെന്ന് എബിഐ പറഞ്ഞു. ഇന്‍ഷുറര്‍മാര്‍ വര്‍ദ്ധിച്ചുവരുന്ന ചെലവുകള്‍ മാനേജ് ചെയ്യുന്നത് തുടരുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതേ കാലയളവില്‍ ശരാശരി ക്ലെയിം 8% വര്‍ധിച്ച് £4,800 എന്ന റെക്കോര്‍ഡിലെത്തി. വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍, വാഹനങ്ങള്‍ മാറ്റിസ്ഥാപിക്കല്‍, മോഷണം എന്നിവയാണ് ഇന്‍ഷുറന്‍സ് ചെലവുകള്‍ വര്‍ദ്ധാന്‍ കാരണമാകുന്നതെന്ന് എബിഐ പറഞ്ഞു. എബിഐയുടെ മോട്ടോര്‍ ഇന്‍ഷുറന്‍സ് ട്രാക്കര്‍ ഒരു വര്‍ഷം വിറ്റഴിച്ച ഏകദേശം 28 മില്യണ്‍ പോളിസികളും പോളിസികള്‍ക്കെതിരെ അടച്ച ക്ലെയിമുകളും വിശകലനം ചെയ്തു. ഊര്‍ജ്ജ പണപ്പെരുപ്പം, പെയിന്റിന്റെയും മറ്റ് അസംസ്‌കൃത വസ്തുക്കളുടെയും വില വര്‍ധന, കോര്‍ട്ടെസി-കാര്‍ ചെലവുകള്‍, സെക്കന്‍ഡ് ഹാന്‍ഡ് കാറുകളുടെ വര്‍ദ്ധിച്ച വില എന്നിവ മൊത്തത്തിലുള്ള ചെലവ് സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതായി അസോസിയേഷന്‍ മുമ്പ് സൂചിപ്പിച്ചിരുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍, മോട്ടോര്‍ ഇന്‍ഷുറന്‍സ് പണപ്പെരുപ്പത്തോട് വളരെ അടുത്ത് നില്‍ക്കുകയാണെന്നും അസോസിയേഷന്‍ പറഞ്ഞു. യഥാര്‍ത്ഥത്തില്‍, 2017 അവസാനത്തെ ഏറ്റവും ഉയര്‍ന്ന നിരക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ വിലകള്‍ £8 അല്ലെങ്കില്‍ 1.3% കൂടുതലാണ്, എബിഐ പറയുന്നു. കൊറോണ വൈറസ് പാന്‍ഡെമിക് സമയത്ത് വില ഗണ്യമായി ഇടിഞ്ഞതാണ് ഇതിന് കാരണമെന്നും ചൂണ്ടിക്കാട്ടുന്നു.  2017 മുതല്‍ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ അടയ്ക്കുന്നതിനുള്ള ചെലവ് 23% വര്‍ദ്ധിച്ചെന്നും മോട്ടോര്‍ ഇന്‍ഷുറന്‍സ് മാര്‍ജിനുകള്‍ക്ക് 2023 ഒരു ബുദ്ധിമുട്ടുള്ള വര്‍ഷമായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  മോട്ടോര്‍ ഇന്‍ഷുറന്‍സിന്റെ ചെലവ് വര്‍ധിക്കുന്നതിനെ ചെറുക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍ ഫെബ്രുവരിയില്‍ എബിഐ നിശ്ചയിച്ചു. പ്രതിമാസ അടിസ്ഥാനത്തില്‍ ഇന്‍ഷുറന്‍സിനായി പണമടയ്ക്കുന്ന ആളുകളുടെ ചെലവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നതിന് ലക്ഷ്യമിട്ടുള്ള നടപടികള്‍ അതിന്റെ അംഗങ്ങള്‍ അംഗീകരിച്ചതായി കഴിഞ്ഞ ആഴ്ച എബിഐ പ്രഖ്യാപിച്ചു. തങ്ങളുടെ കവറേജിന്റെ വിലയുമായി ബുദ്ധിമുട്ടുന്ന ആളുകള്‍ അവരുടെ ഇന്‍ഷുററുമായി സംസാരിക്കാന്‍ ശുപാര്‍ശ ചെയ്തതായി അസോസിയേഷന്‍ പറഞ്ഞു.
തിങ്കളാഴ്ച പ്രാബല്യത്തില്‍ വരുന്ന സര്‍ക്കാരിന്റെ പുതിയ നിയമപ്രകാരം 'അഡ്മിന്‍' അല്ലെങ്കില്‍ '12345' പോലെയുള്ള ദുര്‍ബലമായ പാസ് വേഡുകളുമായി വരുന്ന ഇന്റര്‍നെറ്റ് അധിഷ്ടിത ഗാഡ്ജറ്റുകളും സ്മാര്‍ട്ട് ഉപകരണങ്ങളും മിനിമം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലങ്കില്‍ അവ നിരോധിക്കുകയോ അത് വിതരണം ചെയ്ത കമ്പനികള്‍ക്ക് വന്‍ പിഴ അടക്കമുള്ള ശിക്ഷകള്‍ ഏര്‍പ്പെടുത്തുകയോ ചെയ്യുന്നു. ഇന്റര്‍നെറ്റുമായി ലിങ്ക് ചെയ്തിരിക്കുന്ന ബേബി മോണിറ്ററുകള്‍, സ്മാര്‍ട്ട് ഡോര്‍ബെല്ലുകള്‍, ടെലിവിഷനുകള്‍, സ്പീക്കറുകള്‍ എന്നിവ പോലുള്ള ഉപകരണങ്ങള്‍ക്ക് മികച്ച സുരക്ഷ ഉണ്ടെന്ന് ഉറപ്പാക്കാനാണ് പുതിയ നിമയം പ്രധാനമായും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സൈബര്‍ കുറ്റവാളികള്‍ ഹോം നെറ്റ്വര്‍ക്കുകളിലേക്ക് ഹാക്ക് ചെയ്യാനും സ്വകാര്യ ഡാറ്റ മോഷ്ടിക്കാനും ഉപയോഗിക്കുന്നതിനാല്‍ ഈ ഗാഡ്ജെറ്റുകള്‍ അപകടസാധ്യത സൃഷ്ടിക്കും. അതിനാല്‍ പുതിയ നിയമം ഉപഭോക്താക്കള്‍ക്ക് 'മനസ്സമാധാനം' നല്‍കുമെന്ന് സര്‍ക്കാര്‍ പറഞ്ഞു.  ഹാക്കിംഗില്‍ നിന്നും സൈബര്‍ ആക്രമണങ്ങളില്‍ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ സയന്‍സ്, ഇന്നൊവേഷന്‍ ആന്‍ഡ് ടെക്‌നോളജി അറിയിച്ചു.നിലവില്‍ ഉപയോഗിക്കുന്ന 'അഡ്മിന്‍' അല്ലെങ്കില്‍ '12345' പോലെയുള്ള പൊതുവായ പാസ്വേഡുകള്‍ മാറ്റാനും അവര്‍ ഉപയോക്താക്കളോട് ആവശ്യപ്പെട്ടു. ബഗുകളും പ്രശ്നങ്ങളും റിപ്പോര്‍ട്ടുചെയ്യുന്നതിന് ഉപഭോക്താക്കള്‍ ബ്രാന്‍ഡുകളെ  ബന്ധപ്പെടാനുള്ള വിശദാംശങ്ങളും പ്രസിദ്ധീകരിക്കേണ്ടതുണ്ട്. ഗെയിം കണ്‍സോളുകള്‍ മുതല്‍ ഫിറ്റ്നസ് ട്രാക്കറുകള്‍, ഡോര്‍ബെല്ലുകള്‍, ഡിഷ് വാഷറുകള്‍ വരെ, നമ്മുടെ വീടുകളില്‍ കൂടുതല്‍ കൂടുതല്‍ വെബ്-ലിങ്ക്ഡ് ഉപകരണങ്ങള്‍ നിറഞ്ഞിരിക്കുന്നതിനാല്‍ സമീപ വര്‍ഷങ്ങളില്‍ അപകടസാധ്യതകള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്.  പുതിയ നിയമങ്ങള്‍ യുകെ ഉപഭോക്താക്കളെയും ബിസിനസുകളെയും സംരക്ഷിക്കുകയും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരായ രാജ്യത്തിന്റെ പ്രതിരോധം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ആണെന്ന് സര്‍ക്കാര്‍ പറഞ്ഞു. ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ സയന്‍സ് ഇന്നൊവേഷന്‍ ആന്‍ഡ് ടെക്നോളജി (ഡിഎസ്‌ഐടി) പറയുന്നത്, യുകെയിലെ പകുതിയിലധികം കുടുംബങ്ങള്‍ക്കും ഇപ്പോള്‍ സ്മാര്‍ട്ട് ടിവിയുണ്ടെന്നും പകുതിയിലധികം പേര്‍ക്ക് അലക്സ പോലുള്ള വോയ്സ് അസിസ്റ്റന്റുകളുണ്ടെന്നുമാണ്. വീടുകളില്‍ ശരാശരി ഒമ്പത് കണക്റ്റഡ് ഉപകരണങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും അവര്‍ പറയുന്നു. അതുപോലെ തന്നെ അടിസ്ഥാന ബ്രോഡ്ബാന്‍ഡ് റൂട്ടറുകള്‍, വെബിലേക്ക് ലിങ്ക് ചെയ്തിരിക്കുന്ന ടോയ്‌സ് അല്ലെങ്കില്‍ വിദൂരമായി നിയന്ത്രിക്കാന്‍ കഴിയുന്ന റേഡിയറുകള്‍, ഓവനുകള്‍, ഫ്രിഡ്ജുകള്‍ എന്നിവ പോലുള്ള വീട്ടുപകരണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.  അവരെ നിയന്തണത്തിലാക്കിയ ശേഷം, ഹാക്കര്‍മാര്‍ അത്തരം ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്യാം. അവ ചിലപ്പോള്‍ രഹസ്യമായി വിഡിയോ അല്ലെങ്കില്‍ ചിത്രങ്ങള്‍ പകര്‍ത്തുകയോ ശബ്ദം റെക്കോര്‍ഡുചെയ്യുകയോ ചെയ്യുക, ആളുകളെ ചാരപ്പണിക്ക് വിധേയമാക്കുകയോ വ്യക്തിഗത ഡാറ്റ മോഷ്ടിക്കുകയോ ചെയ്യുക എന്നിവയൊക്കെ സംഭവിക്കാം.  അതിനാല്‍ തന്നെ ഇത്തരം ഗാഡ്ജറ്റുകല്‍ നിര്‍മ്മിക്കുന്ന സ്ഥാപനങ്ങള്‍ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ടെന്ന് നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്ററില്‍ നിന്നുള്ള സാറാ ലിയോണ്‍സ് പറഞ്ഞു. 'കമ്പനികള്‍ നിര്‍മ്മിക്കുകയോ ഇറക്കുമതി ചെയ്യുകയോ വിതരണം ചെയ്യുകയോ ചെയ്യുന്ന സ്മാര്‍ട്ട് ഉല്‍പ്പന്നങ്ങള്‍ സൈബര്‍ ആക്രമണങ്ങളില്‍ നിന്ന് തുടര്‍ച്ചയായ സംരക്ഷണം നല്‍കുന്നുവെന്ന് ഉറപ്പാക്കുന്നതിലൂടെ പൊതുജനങ്ങളെ സംരക്ഷിക്കുന്നതില്‍ വലിയ പങ്ക് വഹിക്കാനുണ്ട്, കൂടാതെ അവര്‍ വാങ്ങുന്ന ഉല്‍പ്പന്നങ്ങളുടെ സുരക്ഷയെക്കുറിച്ച് തീരുമാനങ്ങള്‍ എടുക്കാന്‍ ഈ നിയമം ഉപഭോക്താക്കളെ സഹായിക്കും.' അവര്‍ പറഞ്ഞു. സ്മാര്‍ട്ട് ഉപകരണങ്ങള്‍ക്കെതിരെ എത്തിക്കല്‍ ഹാക്കിംഗ് നടത്തുന്ന സ്ഥാപനമായ പെന്‍ ടെസ്റ്റ് പാര്‍ട്ണേഴ്സിന്റെ സുരക്ഷാ ഗവേഷകനായ കെന്‍ മണ്‍റോ പുതിയ നിയമത്തെ 'ശരിയായ ദിശയിലേക്കുള്ള ഒരു ചുവടുവയ്പ്പ്' എന്ന് വിശേഷിപ്പിച്ചു. നിര്‍മ്മാതാക്കള്‍ പുതിയ മോഡലുകള്‍ പുറത്തിറക്കുമ്പോള്‍ പഴയ ഉല്‍പ്പന്നങ്ങള്‍ക്കുള്ള പിന്തുണ അവസാനിപ്പിക്കുന്നത് മുമ്പ് വളരെ എളുപ്പമായിരുന്നു, ഉപഭോക്താക്കള്‍ക്ക് അവര്‍ വാങ്ങുന്ന ഉല്‍പ്പന്നത്തിന് എത്ര വര്‍ഷത്തെ പിന്തുണ വാഗ്ദാനം ചെയ്തുവെന്ന് താരതമ്യം ചെയ്യുന്നത് ഉപകാരപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു.  
ഭാഗം-4 ലൈംഗിക ബന്ധത്തിലൂടെ പടരാവുന്ന അടുത്ത വൈറസാണ് ഗൊണോറിയ. bacterium Neisseria gonorrhea ആണ് ഇതിന് കാരണമായ ബാക്ടീരിയ. ഇത് പടരുന്നതിലൂടെ നമുക്ക് ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്കും വന്ധ്യതയ്ക്കും ഇടയാക്കും . എങ്കിലും ചില ആൻറിബയോട്ടിക്കുകൾക്ക് ഇത് ഒരു പരുധിവരെ സുഖപ്പെടുത്താനും ഇവ മൂലമുണ്ടാകാനിടയുള്ള പ്രശ്നങ്ങളുടെ സാധ്യത കുറയ്ക്കാനും കഴിയും. ഈ അണുബാധ സാധാരണമായി കാണപ്പെടുന്നത് ശരീരത്തിലെ ചൂടുള്ളതും ഈർപ്പമുള്ളതുമായ സ്ഥലങ്ങൾ അതായത് മൂത്രനാളി, കണ്ണുകൾ, തൊണ്ട, യോനി, മലദ്വാരം ഫാലോപ്യൻ ട്യൂബുകൾ, സെർവിക്സ്, ഗർഭപാത്രം എന്നിവയിലാണ്. ഈ അണുബാധ ആർക്കുവേണംമെങ്കിലും പടരാമെങ്കിലും 15 നും 24 നും ഇടയിൽ പ്രായമുള്ള കൗമാരക്കാർക്കും യുവാക്കൾക്കമിടയിലാണ് സാധാരണമായി കണ്ടുവരുന്നത്.  ഗൊണോറിയ എങ്ങനെയാണ് പകരുന്നത് എന്ന് നോക്കാം വായ്‌, മലദ്വാരം, അല്ലെങ്കിൽ യോനിയുമായുള്ള ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിലൂടെ അല്ലെങ്കിൽ ഫ്രഞ്ച് കിസ്സ്‌ ഇനി അതുമല്ലങ്കിൽ നാവുകൊണ്ട് ചുംബിക്കുന്നതിലൂടെയോ ഒക്കെ ഗൊണോറിയ പകരാം. കോണ്ടം ഉപയോഗിക്കുന്നത് ഒരു പരുധിവരെ ഈ അണുബാധ തടയുമെങ്കിലും പൂർണമായും സേഫ് ആയിരിക്കില്ല. മാത്രവുമല്ല, ഒരിക്കൽ ഗൊണോറിയ ബാധിച്ച വ്യക്തികൾക്ക് അത് പിന്നീടും ബാധിക്കാനുള്ള സാധ്യതയും  കൂടുതലാണ്. കൂടാതെ ഗൊണോറിയ പ്രസവസമയത്ത് മാതാപിതാക്കളിൽ നിന്ന് കുഞ്ഞിലേക്കും പകരാം. ഗൊണോറിയയുടെ രോഗ ലക്ഷണങ്ങൾ നോക്കാം. ഈ ഒരു രോഗം വല്യധികം രോഗലക്ഷണങ്ങളൊന്നും തന്നെ പ്രേകടമായി കാണിക്കുന്നില്ല എന്നത് തന്നെ ഇവ മറ്റുള്ളവരിലേക്ക് പടർത്താനുള്ള സാധ്യതയും കൂടുതലായിരിക്കും. എക്സ്പോഷർ കഴിഞ്ഞ് ഏകദേശം 2 മുതൽ 30 ദിവസത്തിനുള്ളിൽ ഗൊണോറിയയുടെ പ്രകടമായ ലക്ഷണങ്ങൾ ചിലപ്പോൾ കണ്ടുവെന്ന് വരാം. അതിൽ മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന പൊള്ളിയപോലത്ത വേദന ആയിരിക്കും ആദ്യ ലക്ഷണം. അതുമല്ലങ്കിൽ ലിംഗത്തിൽ നിന്ന് പഴുപ്പ് പോലെയുള്ള ഡിസ്ചാർജ് (ഈ ഡിസ്ചാർജ് മഞ്ഞയോ വെള്ളയോ  അല്ലെങ്കിൽ പച്ചയോ ആകാം) ആ ഭാഗത്തുതന്നെഉണ്ടാകാവുന്ന  നിറവ്യത്യാസം, വീക്കം അല്ലെങ്കിൽ  വൃഷണ വീക്കം  വേദന, മലദ്വാരത്തിൽ ഉണ്ടാകുന്ന ചൊറിച്ചിലും വേദനയും മലാശയത്തിൽ  രക്തസ്രാവം അതുമല്ലങ്കിൽ മലവിസർജ്ജനം നടക്കുമ്പോൾ അല്ലങ്കിൽ ലൈംഗിക ബന്ധത്തിൽ  ഉണ്ടാകുന്ന വേദന എന്നിവയൊക്കെ ലക്ഷണങ്ങളാണ്.  ഈ ലക്ഷണങ്ങൾ പലപ്പോഴും വളരെ സൗമ്യമാണ്. എന്തിനധികം, അവ യോനിയിലെ യീസ്റ്റ് അല്ലെങ്കിൽ മറ്റ് ബാക്ടീരിയ അണുബാധകളുടെ ലക്ഷണങ്ങളോട് വളരെ സാമ്യമുള്ളതായി തോന്നാം, അത് അവയെ തിരിച്ചറിയാൻ കൂടുതൽ ബുദ്ധിമുട്ടാക്കും. ഗൊണോറിയ കൂടുതലായും വായയെയും തൊണ്ടയെയുമാണ്  ബാധിക്കുന്നത്. ഓറൽ ഗൊണോറിയ സാധാരണയായി ലക്ഷണമില്ലാത്തതാണ്. പക്ഷെ ചില ലക്ഷണങ്ങൾ നിരന്തരമായ തൊണ്ടവേദന, തൊണ്ടയിലെ വീക്കവും ചുവപ്പും, കഴുത്തിലെ ലിംഫ് നോഡുകളിൽ വീക്കം ഇവയൊക്കെ പിന്നീട് പനിക്ക് കാരണമാകും. നിങ്ങളുടെ ജനനേന്ദ്രിയത്തിലോ അണുബാധയുള്ള  സൈറ്റിലോ സ്പർശിട്ട് കൈകൾ നന്നായി കഴുകുന്നതിന് മുമ്പ് കണ്ണിൽ സ്പർശിക്കുകയാണെങ്കിൽ പിന്നീടത് നിങ്ങളുടെ കണ്ണുകളിലേക്കും പടർന്നേക്കാം. ഗൊണോകോക്കൽ കൺജങ്ക്റ്റിവിറ്റിസ് ഇതിനൊരു ഉദാഹരണമാണ്. ഒരു ഹെൽത്ത് കെയർ പ്രൊഫഷണലിന് ഗൊണോറിയയെ ചില വ്യത്യസ്ത വഴികളിൽ നിർണ്ണയിക്കാൻ കഴിയും. അതിൽ മൂത്രം, രക്ത സാമ്പിൾ ,ശരീര ദ്രാവക സാമ്പിൾ എന്നിവ ഉൾപ്പെടാം. അല്ലെങ്കിൽ ഒരു ഹെൽത്ത് കെയർ പ്രൊഫെഷനലിന് ലിംഗം, യോനി, തൊണ്ട, മലാശയം എന്നിവ ചെക്ക് ചെയ്ത്‌  അതിന്റെ ദ്രവത്തിൻ്റെ സാമ്പിൾ പരിശോധനയ്ക്കായി അയക്കാവുന്നതാണ് . അതും അല്ലെങ്കിൽ വീട്ടിൽ തന്നെ ഗൊണോറിയയുടെ  ടെസ്റ്റ് കിറ്റ് വാങ്ങി സ്വയം ചെക്ക് ചെയ്യുന്നതും പരിഗണിക്കാവുന്നതാണ്. കൂടാതെ നിങ്ങൾക്ക് ഗൊണോറിയ ഉണ്ടെന്ന് നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ, നെഗറ്റീവ് പരിശോധനാ ഫലം ലഭിക്കുന്നതുവരെ ലൈംഗികപരമായ കാര്യങ്ങൾ  ഒഴിവാക്കേണ്ടത് പ്രധാനമാണ്. അതിന്  ഈ ഗൊണോറിയ അത്ര കുഴപ്പക്കാരനാണോ എന്ന് ചോദിച്ചാൽ, അതെ, ഗൊണോറിയയും ക്ലമീഡിയയും പോലെയുള്ള ചികിത്സയില്ലാത്ത എസ്ടിഐകൾ പ്രത്യുൽപ്പാദന സംവിധാനത്തെ  തന്നെ സാരമായി ബാധിക്കാം.  കാരണം ഇത് ഗർഭപാത്രം, ഫാലോപ്യൻ ട്യൂബുകൾ, അണ്ഡാശയങ്ങൾ എന്നിവയെ ബാധിക്കാം. കൂടാതെ ഇത് പെൽവിക് ഇൻഫ്ലമേറ്ററി ഡിസീസ് (പിഐഡി) എന്നറിയപ്പെടുന്ന ഒരു അവസ്ഥയിലേക്ക് നയിച്ചേക്കാം. PID ഇത് കഠിനവും വിട്ടുമാറാത്തതുമായ വേദനയ്ക്കും പ്രത്യുത്പാദന അവയവങ്ങൾക്ക് കേടുപാടുകൾക് ഉണ്ടാകുന്നതിനും, ഗർഭിണിയാകുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കാനും, എക്ടോപിക് ഗർഭധാരണം ഉണ്ടാകാനും കാരണമായേക്കും. അവിടേയും തീർന്നില്ല , ഇത് ആണുങ്ങളിൽ മൂത്രനാളിയിലുണ്ടാകാവുന്ന വേദനകൾ ,  ലിംഗത്തിനുള്ളിലെ വേദനാജനകമായ കുരു ഇവ നിങ്ങളുടെ പ്രത്യുൽപാദനക്ഷമതയെ വരെ ബാധിക്കാം. കൂടാതെ എപ്പിഡിഡൈമൈറ്റിസ്, അല്ലെങ്കിൽ നിങ്ങളുടെ വൃഷണങ്ങൾക്ക് സമീപമുള്ള ബീജം വഹിക്കുന്ന ട്യൂബുകളുടെ വീക്കം ചികിത്സിക്കാത്ത അണുബാധ, ഇവ  രക്തപ്രവാഹത്തിലേക്കും പിന്നീടത് സന്ധിവാതം, ഹൃദയ വാൽവിന് വരാവുന്ന കേടുപാടുകൾ എന്നിവക്കും കാരണമാകാം . കൂടാതെ പ്രസവസമയത്ത് ഗൊണോറിയ നവജാത ശിശുവിലേക്കും പകരാം. ഗൊണോറിയ ചികിത്സയുണ്ടോ എന്ന്  ചോദിച്ചാൽ, ആധുനിക ആൻറിബയോട്ടിക്കുകൾക്ക് മിക്ക കേസുകളിലും ഗൊണോറിയയെ സുഖപ്പെടുത്താൻ കഴിയും. ഗൊണോറിയ പകരുന്നത് തടയാൻ ഒരു വാക്സിൻ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകർ ഇപ്പോഴും. STI ട്രാൻസ്മിഷൻ തടയുന്നതിനുള്ള മറ്റൊരു പ്രഥാന മാർഗ്ഗം ലൈംഗിക ബന്ധം ആരംഭിക്കുന്നതിന് മുമ്പ് എല്ലായ്പ്പോഴും പുതിയ പങ്കാളികളുമായി തുറന്ന സംഭാഷണം നടത്തുക എന്നത് മാത്രമാണ്. ഒരു പങ്കാളിക്ക് ഗൊണോറിയയുടെയോ മറ്റേതെങ്കിലും STI യുടെയോ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ, പരിശോധനയ്ക്ക് വിധേയരാകാനും നെഗറ്റീവ് ഫലം ലഭിക്കുന്നതുവരെ ലൈംഗിക പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. തുടരും .... സെക്ഷ്വൽ ഹെൽത് ക്ലിനിക്കിൽ പ്രാക്ടീസ് ചെയ്യാൻ അവസരം ലഭിച്ച ഒരു നഴ്‌സ് എന്ന നിലയിലും, കുട്ടികൾക്ക് നൽകാം ലൈംഗിക പാഠങ്ങൾ എന്ന ബുക്ക് എഴുതാനായി ബുക്കുകൾ വായിച്ച അറിവ് വെച്ചും ആളുകളെ ബോധവാൻമാർ ആക്കുക എന്ന ഉദ്ദേശ ശുദ്ദിയുടെയും എഴുതുന്നതാണ് ഇത്. വായിച്ചറിഞ്ഞ അറിവുകൾ പൂർണമായി ശരിയായ രീതിയിൽ മനസിലാക്കാനും ഉപയോഗപ്പെടുത്താനും നിങ്ങളുടെ അടുത്തുള്ള ഒരു രെജിസ്റ്റേർഡ് ഡോക്ടറിന്റെ സഹായം തേടുക. ജോസ്‌ന സാബു സെബാസ്റ്റ്യൻ (ലേഖിക  'കുട്ടികൾക്ക് നൽകാം ലൈംഗിക പാഠങ്ങൾ, മാതാപിതാക്കൾക്കൊരു കൈപ്പുസ്തകം' എഴുതിയിട്ടുണ്ട്‌.)
Latest News
ജനന തീയതി എന്റര്‍ ചെയ്തിരിക്കുന്നതിന്റെ പിഴവ് മൂലം 102 വസ്സുകാരി എയര്‍ലൈന്‍സില്‍ കരുതപ്പെടുന്നത് കൊച്ചുകുഞ്ഞായി. കേള്‍ക്കുന്നവര്‍ക്ക് വളരെ രസകരമെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിരിക്കുകയാണ് 102 വയസ്സുകാരിയായ പട്രീഷ്യയ്ക്ക്. 1922ല്‍ ആണ് ഇവര്‍ ജനിച്ചത്. പക്ഷെ എയര്‍ലൈന്‍സിന്റെ ബുക്കിംഗ് സംവിധാനത്തിലെ ഒരു തകരാര്‍ കാരണമാണ് ഒന്നിലധികം തവണ കൊച്ചുകുട്ടിയായി തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നത്. എയര്‍ലൈന്‍സിലെ ബുക്കിംഗ് സംവിധാനത്തില്‍ ഇവരുടെ ജനന തീയതി 2022 ആണ്. അപ്പോള്‍ സ്വാഭാവികമായും ബുക്കിംങ് സമയത്ത് എയര്‍ലൈന്‍സുകാര്‍ പ്രതീക്ഷിക്കുന്നത് ഒരു കൊച്ചു കുട്ടിയെയാണ്. പട്രീഷ്യ എന്ന സ്ത്രീ ജനിച്ചത് 2022-ല്‍ അല്ല, 1922-ല്‍ ആണെന്ന് സിസ്റ്റത്തിന് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നില്ല എന്നതാണ് തകരാറ്. പട്രീഷ്യയുടെ ജനനത്തീയതി സിസ്റ്റത്തിന് പ്രോസസ്സ് ചെയ്യാന്‍ കഴിയാത്തവിധം വളരെ പഴക്കമേറിയതാണ്, അതിനാല്‍ അത് 100 വര്‍ഷത്തിന് ശേഷം ഡിഫോള്‍ട്ട് ആയി 2022 എന്ന വര്‍ഷമാണ് തിരഞ്ഞെടുക്കുന്നത്. ഒരിക്കല്‍ വീല്‍ ചെയറിലെത്തിയ പട്രീഷ്യയെ കുട്ടിയാണെന്ന് കരുതി ടെര്‍മിനലില്‍ സഹായം ലഭിക്കാന്‍ വൈകുന്ന സാഹചര്യമടക്കമുണ്ടായതായാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചെക്ക് ഇന്‍ ജീവനക്കാരും ക്യാബിന്‍ ക്രൂ അംഗങ്ങളും മുന്നിലെത്തുന്ന കുട്ടിയെ കണ്ട് അമ്പരന്ന അനുഭവങ്ങളും പട്രീഷ്യയ്ക്കുണ്ട്. തുടക്കത്തില്‍ തമാശയായി തോന്നിയെങ്കിലും സാങ്കേതിക തകരാറ് സേവനങ്ങള്‍ ലഭ്യമാകുന്നതില്‍ കാല താമസം വരുത്തുന്നുവെന്നാണ് പട്രീഷ്യ പ്രതികരിക്കുന്നത്. നഴ്സായി ജോലി ചെയ്തിരുന്നു പട്രീഷ്യ വിരമിച്ച ശേഷം മകള്‍ക്കൊപ്പമാണ് താമസം. ബന്ധുക്കളെ കാണാനായുള്ള വാര്‍ഷിക യാത്രയിലാണ് പട്രീഷ്യയെ എന്നും കംപ്യൂട്ടറിന് മാറിപ്പോകുന്നത്.  97വയസ് വരെ തനിച്ച് യാത്ര ചെയ്തിരുന്ന പട്രീഷ്യ കാഴ്ച സംബന്ധിയായ തകരാറുകള്‍ നേരിട്ട ശേഷമാണ് ഒരാളുടെ സഹായത്തോടെ യാത്രകള്‍ ചെയ്യാന്‍ ആരംഭിച്ചത്. തന്റെ ശരിയായ പ്രായം കംപ്യൂട്ടറിന് തിരിച്ചറിയാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഓരോ യാത്രയെന്നുമാണ് പട്രീഷ്യ വിശദമാക്കുന്നത്. അടുത്തിടെ നടത്തിയ യാത്രയില്‍ വീല്‍ ചെയര്‍ ലഭിക്കാനായി ഏറെ നേരം കാത്തിരിക്കേണ്ടി വന്നതാണ് സാങ്കേതിക തകരാറ് പുലിവാലായി തോന്നിത്തുടങ്ങാന്‍ കാരണമെന്നും ഇവര്‍ പറയുന്നു.  
ASSOCIATION
യൂറോപ്പില്‍ ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഒരുപറ്റം ഗുരുദേവ വിശ്വാസികള്‍ ചേര്‍ന്ന് ഗുരു ഭക്തര്‍ക്ക് വേണ്ടി 'സേവനം യുകെ'യുടെ യൂണിറ്റ് സ്‌കോട്ട്ലന്‍ഡില്‍ രൂപീകൃതമാകുന്നു. യുകെയില്‍ സ്‌കോലന്‍ഡ് പ്രദേശത്തുള്ള അംഗങ്ങളുടെ ആവശ്യപ്രകാരം സ്‌കോട്ട്‌ലന്‍ഡിലെ വിവിധ പ്രദേശങ്ങളില്‍ താമസിക്കുന്ന ഗുരു വിശ്വാസികളെ ചേര്‍ത്തു നിര്‍ത്തിക്കൊണ്ട് ഒരു യൂണിറ്റിന് രൂപം നല്‍കുകയാണ്. ജൂണ്‍ 15ന് ശനിയാഴ്ച രാവിലെ പത്ത് മണിക്ക് ഗ്ലാസ്ഗോയില്‍ വച്ച് രൂപികരണ യോഗം നടത്തപ്പെടുകയാണ്. ഈ യൂണിറ്റ് രൂപീകരണ ചടങ്ങിലേക്ക് സ്‌കോട്ട്ലാന്‍ഡിലെ എല്ലാ ഗുരുഭക്തരെയും സ്വാഗതം ചെയ്യുന്നു. രൂപീകരണ യോഗത്തിന്റെ വിശദ വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്. ഈ യൂണിറ്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്ന ഗുരു വിശ്വാസികള്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്. Mr Jeemon Krishnankutty : 07480616001
ബ്രിസ്റ്റോള്‍: ബ്രിസ്റ്റോളിലും സമീപപ്രദേശങ്ങളിലുമായി കഴിയുന്ന പഴയകാല മലയാളി കുടിയേറ്റ സമൂഹത്തിന് പുറമെ പുതിയ കുടിയേറ്റക്കാരും അണിനിരക്കുന്ന പുതിയ സംഘടനയായ ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്റെ ഔദ്യോഗിക ഉദ്ഘാടനം മേയ് 25ന് ബ്രിസ്റ്റോള്‍ ട്രിനിറ്റി അക്കാഡമി ഹാളില്‍ വെച്ച് നടക്കും. മേയര്‍ എമിറെറ്റസ് കൗണ്‍സിലര്‍ ടോം ആദിത്യ മുഖ്യാതിഥിയാകും. 'ഉദയം' എന്ന് പേരുനല്‍കിയിട്ടുള്ള ഉദ്ഘാടന ചടങ്ങ് ആധുനിക കാലത്തെ വൈവിധ്യാത്മകമായ ഒരു മലയാളി സംഘടനയുടെ ഉദയം അടയാളപ്പെടുത്തുന്നു. കുടുംബ, സാംസ്‌കാരിക, വിദ്യാഭ്യാസ, കുടിയേറ്റ രംഗങ്ങളില്‍ മലയാളി സമൂഹത്തിന് ആവശ്യമായ പിന്തുണ കൂടി ഉറപ്പാക്കുകയാണ് ബിഎംഎയുടെ ലക്ഷ്യം. അതിന്റെ ഭാഗമായാണ് ഉദ്ഘാടന ദിവസം തന്നെ ഇമിഗ്രേഷന്‍ മുതല്‍ മോര്‍ട്ട്‌ഗേജ് വരെ വിഷയങ്ങളെ കുറിച്ച് വിവരങ്ങള്‍ നല്‍കാന്‍ പ്രത്യേക സെഷനുകളും ഉദയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ ആകര്‍ഷകമായ കലാപരിപാടികള്‍ കൂടി വേദിയില്‍ ആവേശമൊരുക്കും. പുതിയ കുടിയേറ്റക്കാരെ സംബന്ധിച്ച് യുകെ നല്‍കുന്ന ഇമിഗ്രേഷന്‍ അവകാശങ്ങള്‍, അവസരങ്ങള്‍ എന്നിവ കൂടാതെ വീട് സ്വന്തമാക്കാന്‍ മോര്‍ട്ട്‌ഗേജ് പോലുള്ള വിഷയങ്ങള്‍ ഏത് വിധത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നത് ഉള്‍പ്പെടെ കാര്യങ്ങളില്‍ വ്യക്തത അനിവാര്യമാണ്. ഇത്തരം വിഷയങ്ങള്‍ സംബന്ധിച്ച് സംശയദൂരികരണത്തിനായി നടത്തുന്ന ബോധവത്കരണ സെഷനുകളാണ് 'ഉദയത്തിന്റെ' മറ്റൊരു സവിശേഷത. ഓരോ വിഷയങ്ങളിലും അതാത് മേഖലകളില്‍ നിന്നുള്ള യുകെയിലെ വിദഗ്ധരാണ് പങ്കെടുക്കുന്നത്. ഇവരില്‍ നിന്നും നിയമസംബന്ധമായതും, പ്രത്യേകിച്ച് ഇമിഗ്രേഷന്‍ നിയമങ്ങളെ കുറിച്ചും വിശദമായി ചോദിച്ചറിയാം. കൂടാതെ മോര്‍ട്ട്‌ഗേജ് അഡൈ്വസര്‍മാര്‍, നഴ്‌സിംഗ് മേഖലയില്‍ കരിയര്‍ ഡെവലപ്‌മെന്റ് സംബന്ധിച്ച് വിവരം നല്‍കാന്‍ നഴ്‌സിംഗ് വിദഗ്ധര്‍, യുകെയിലെ ഡ്രൈവിംഗ് നിയമങ്ങളെ കുറിച്ച് വിശദമാക്കാന്‍ സ്‌പെഷ്യലിസ്റ്റുകള്‍ എന്നിവരും പങ്കെടുക്കും. മേയ് 25, ഉച്ചയ്ക്ക് രണ്ടു മണിക്ക് ബ്രിസ്റ്റോളിലെ ട്രിനിറ്റി അക്കാഡമി ഹാളില്‍ 'ഉദയം' ചടങ്ങുകള്‍ക്ക് തിരിതെളിയും. യുകെയിലെയും, ബ്രിസ്റ്റോളിലെയും പ്രമുഖ കലാകാരന്‍മാര്‍ അണിനിരക്കുന്ന വിവിധ കലാപരിപാടികള്‍ക്ക് പുറമെ വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിട്ടുണ്ട്. വര്‍ണ്ണാഭമായ പരിപാടികളിലേക്ക് ബ്രിസ്റ്റോളിലെ പഴയകാലത്തെയും, പുതിയ കാലത്തെയും മലയാളി കുടിയേറ്റ സമൂഹത്തെ മുഴുവന്‍ സ്വാഗതം ചെയ്യുന്നതായി ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്‍ ചെയര്‍മാന്‍ നോയിച്ചന്‍ അഗസ്റ്റിന്‍, പ്രസിഡന്റ് സെന്‍ കുര്യാക്കോസ്, സെക്രട്ടറി ചാക്കോ വര്‍ഗ്ഗീസ്, ട്രഷറര്‍ റെക്‌സ് ഫിലിപ്പ് എന്നിവര്‍ അറിയിച്ചു.
ടീം ഡെഗനാമും ഈസ്റ്റ് ലണ്ടന്‍ മലയാളി അസോസിയേഷനും സംയുക്തമായി അവതരിപ്പിക്കുന്ന പുതുമയാര്‍ന്ന സംഗീത വിരുന്ന് ഈ വരുന്ന മെയ് മാസം നാലാം തീയതി ശനിയാഴ്ച വൈകുന്നേരം ആറു മണിക്ക് ഈസ്റ്റ് ലണ്ടനിലെ കാമ്പിയന്‍ സ്‌കൂള്‍ ഹാളില്‍ വച്ച് നടത്തപ്പെടും. 'ഇസ്രായിലിന്‍ നാഥനായി വാഴുമേക ദൈവം...'എന്ന എക്കാലത്തെയും ഹിറ്റ് ഗാന ശില്‍പി പീറ്റര്‍ ചേരാനലൂരിന്റെ നേതൃത്വത്തില്‍ ആയിരിക്കും സ്നേഹ സംഗീതാരാവ് എന്ന ഈ ഗാനനിശ അരങ്ങേറുന്നത്. സ്നേഹ സങ്കീര്‍ത്തനം എന്ന മുന്‍ സംഗീത പരിപാടി യുടെ സീസണ്‍ 2 അയായിട്ടാണ് സ്നേഹാസംഗീത രാവ് അരങ്ങേറുക. അത്യന്താധുനിക സൗകര്യങ്ങള്‍ നിറഞ്ഞ കാമ്പിയന്‍ സ്‌കൂളിന്റെ ഹാളില്‍ 500 അധികം ആളുകള്‍ക്ക് ഇരിപ്പിടം ഒരുക്കും. മുന്തിയ ശബ്ദം വെളിച്ച വിന്യാസവും, കൂറ്റന്‍ ഡിജിറ്റല്‍ വാളും പരിപാടിയെ വര്‍ണ്ണാഭമാക്കും. ഫ്ളവേഴ്സ്, ഏഷ്യാനെറ്റ് ചാനലുകളിലെ സംഗീത പരിപാടിയില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന കൊച്ചു മിടുക്കി മേഘ്ന കുട്ടിയുടെ സാന്നിധ്യം ലണ്ടന്‍ മലയാളികള്‍ക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിക്കും. യുവജനങ്ങളുടെ സംഗീത തുടിപ്പ് ക്രിസ്റ്റ കല, കേരള കര കടന്ന് യൂറോപ്പിലും അമേരിക്കയിലും ആരാധക ലക്ഷങ്ങളെ സൃഷ്ടിച്ച യുവഗായകന്‍ ലിബിന്‍ സകറിയ, കീബോര്‍ഡില്‍ ഇന്ദ്ര ജാലം തീര്‍ക്കുന്ന ഏഷ്യാനെറ്റ് ബൈജു കൈതരാന്‍, പ്രശസ്ത ഗായകരുടെ ശബ്ദത്തില്‍ പാടി നമ്മെ അമ്പരിപ്പിക്കുന്ന ചാര്‍ളി ബഹറിന്‍, വ്യത്യസ്തമായ ഈ സംഗീത വിരുന്ന് മലയാളി സുഹൃത്തുക്കള്‍ക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിക്കും. ഹാളിനോട് ചേര്‍ന്ന് സൗജന്യ കാര്‍പാര്‍ക്കിങ് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുകപ്രകാശ് അഞ്ചല്‍ : 07786282497സോണി : 07886973751  
യുകെ : കൊല്ലം കരുനാഗപ്പള്ളിയില്‍ കൊട്ടികലാശത്തിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വ്യാപകമായി അഴിച്ചുവിട്ട ക്രൂരമായ അക്രമങ്ങളിലും കോണ്‍ഗ്രസ് യുവനേതാവും കരുനാഗപ്പള്ളി എംഎല്‍എയുമായ സി ആര്‍ മഹേഷിനെ അതിക്രമിച്ചു പരിക്കേല്‍പ്പിച്ചതിലും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യുകെ) - കേരള ചാപ്റ്റര്‍ ശക്തമായി അപലപിച്ചു. പൊതുതെരഞ്ഞെടുപ്പില്‍ 20 മണ്ഡലങ്ങളിലും അലയടിക്കുന്ന യുഡിഫ് തരംഗത്തില്‍ വിളറിപൂണ്ടും സമ്പൂര്‍ണ തോല്‍വി ഭയന്നും എല്‍ഡിഎഫ് കാട്ടിക്കൂട്ടുന്ന അക്രമപരമ്പരകള്‍ കേരളത്തിലെ പൊതു സമൂഹം മനസിലാക്കികഴിഞ്ഞതായും ഇടതുപക്ഷ നേതാക്കന്മാരുടെ അറിവോടെയും ഒത്താശയോടെയും കൂടെ അരങ്ങേറുന്ന ഇത്തരം അക്രമസംഭവങ്ങള്‍ ഒരിക്കലും നീതികരിക്കാവുന്നതല്ലന്നും ഐഒസി (യുകെ) - കേരള ചാപ്റ്റര്‍ നേതാക്കള്‍ പറഞ്ഞു. ഐഒസി (യുകെ) - കേരള ചാപ്റ്റര്‍ പ്രസിഡന്റ് സുജു ഡാനിയല്‍, ഐഒസി (യുകെ) വക്താവ് അജിത് മുതയില്‍, ഐഒസി (യുകെ) - കേരള ചാപ്റ്റര്‍ മീഡിയ കോര്‍ഡിനേറ്റര്‍ റോമി കുര്യാക്കോസ്, സീനിയര്‍ ലീഡര്‍ അപ്പച്ചന്‍ കണ്ണഞ്ചിറ, സീനിയര്‍ ലീഡര്‍ ബോബിന്‍ ഫിലിപ്പ്, സുരാജ് കൃഷ്ണന്‍, ഐഒസി (യുകെ) വനിത വിഭാഗം ലീഡര്‍ അശ്വതി നായര്‍, ഐഒസി (യുകെ) യൂത്ത് വിംഗ് പ്രസിഡന്റ് എഫ്രേം സാം, സാം ജോസഫ്, നിസാര്‍ അലിയാര്‍ തുടങ്ങിയവര്‍ പ്രതിഷേധ യോഗത്തില്‍ പങ്കെടുത്തു.  വടകരയില്‍ കഴിഞ്ഞ ദിവസം നടന്ന സ്‌ഫോടനവും ഇന്നലെ കേരളത്തിന്റെ പല സ്ഥലങ്ങളിലും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വ്യാപകമായി അഴിച്ചുവിട്ട അക്രമപരമ്പരകളും നാളെ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍, യുഡിഫ് - നിക്ഷ്പക്ഷ വോട്ടര്‍മാരെ പോളിങ് ബൂത്തുകളില്‍ നിന്നും അകറ്റിനിര്‍ത്തുവാനും തെരഞ്ഞെടുപ്പ് തന്നെ അട്ടിമറിക്കാനുമായി നടത്തുന്ന ഗൂഢശ്രമങ്ങളുടെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.  ജനാതിപത്യം കാശാപ്പു ചെയ്യുന്ന ഇത്തരം  അക്രമങ്ങള്‍ക്കെതിയുള്ള പ്രതിഷേധങ്ങളില്‍ ഐഒസി എന്നും മുന്‍പന്തിയില്‍ തന്നെ നിലനില്‍ക്കും. നാടിനു തന്നെ ആപത്തും അപമാനകരവുമായ ഇത്തരം അക്രമങ്ങള്‍ക്ക് കുടപിടിക്കുന്ന ഇടതുപക്ഷത്തിന് ശക്തമായ താക്കീത് ബാലറ്റിലൂടെ നല്‍കാന്‍ പൊതുജനം തയ്യാറാകണമെന്നും ഐഒസി (യു കെ) - കേരള ചാപ്റ്റര്‍ ഭാരവാഹികള്‍ പറഞ്ഞു.  
SPIRITUAL
ലെസ്റ്റര്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പളളിയില്‍ വര്‍ഷംതോറും നടന്ന വരാറുള്ള വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ മെയ് 3,4 തീയതികളില്‍ നടത്തുന്നു. റവ ഫാ ജോസഫ് കെ ജോണ്‍ മുഖ്യ കാര്‍മികത്വം വഹിച്ച് റ. ഫാ ജോസണ്‍ ജോണിന്റെ സഹകാര്‍മികത്വത്തില്‍ നടക്കുന്ന പെരുന്നാള്‍ ചടങ്ങുകള്‍ക്കൊപ്പം ചെമ്പെടുപ്പ് റാസയും നടത്താന്‍ തീരുമാനിച്ചു. മെയ് നാലിന് ശനിയാഴ്ച്ചയാണ് ചെമ്പെടുപ്പ് റാസ നടക്കുക. തുടര്‍ന്ന് നേര്‍ച്ചയും ആദ്യ ഫലലേലവും വെച്ചൂട്ടൂം ഉണ്ടായിരിക്കും. പെര്‍ന്നാള്‍ നേര്‍ച്ചക്ക് 25 പൗണ്ടാണ് നിരക്ക്. കൂടാതെ ചെമ്പെടുപ്പ് നേര്‍ച്ചയ്ക്ക് ആവശ്യമായ അരിയും ലഭ്യമായിരിക്കും. നേര്‍ച്ചയപ്പം നല്കുന്നവര്‍ പെരുന്നാള്‍ കണ്‍വീനറുമായി ബന്ധപ്പെടേണ്ടതാണ്. കൂടാതെ എല്ലാ വിശ്വാസികളും 15 പൗണ്ടില്‍ കുറയാത്ത ആദ്യ ഫലങ്ങള്‍ നല്കണമെന്നും കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.
ബര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ലീഡര്‍ഷിപ് ക്യാമ്പ് സംഘടിപ്പിക്കുന്നു. മെയ് മാസം പത്താം തീയതി ആറ് മണിക്ക്  ആരംഭിച്ച് പന്ത്രണ്ടാം തീയതി 2 മണിക്ക്  സമാപിക്കുന്ന രീതിയില്‍ ക്രമീകരിച്ചിരിക്കുന്ന ലീഡര്‍ഷിപ്പ് ഡവലപ്മെന്റ് പ്രോഗ്രാം രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടനം ചെയ്യും. നേതൃത്വ പരിശീലന രംഗത്ത് വ്യക്തി മുദ്ര പതിപ്പിക്കുകയും, കാലങ്ങളായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഡോ ജാക്കി ജെഫ്‌റി, രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റെവ. ഡോ ആന്റണി ചുണ്ടെലികാട്ട്, റെവ. ഫാ ജോസ് അഞ്ചാനിക്കല്‍, റെവ, ഡോ ടോം ഓലിക്കരോട്ട്, റെവ. ഡോ സിസ്റ്റര്‍ ജീന്‍ മാത്യു എസ്എച്ച്, ഡോ ജോസി മാത്യു എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ളാസുകള്‍ നയിക്കും. റാംസ് ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ വച്ച് നടത്തുന്ന ഈ പരിശീലന പരിപാടിയിലേക്ക് രൂപതയിലെ ഇടവക /മിഷന്‍ /പ്രൊപ്പോസഡ് മിഷന്‍ തലങ്ങളില്‍ നേതൃ നിരയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ  വനിതകളെയും സ്വാഗതം ചെയ്യുന്നതായി കമ്മീഷന്‍ ചെയര്‍മാന്‍ ഫാ ജോസ് അഞ്ചാനിക്കല്‍ , വിമന്‍സ് ഫോറം ഡയറക്ടര്‍ റെവ. ഡോ സി. ജീന്‍ മാത്യു എസ്  എച്ച് . വിമന്‍സ് ഫോറം പ്രസിഡന്റ് ട്വിങ്കിള്‍ റെയ്‌സണ്‍  സെക്രെട്ടറി അല്‍ഫോന്‍സാ കുര്യന്‍ എന്നിവര്‍ അറിയിച്ചു , ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെക്കാണുന്ന ലിങ്കില്‍  പേരുകള്‍ എത്രയും പെട്ടന്ന് രജിസ്റ്റര്‍ ചെയ്യണമെന്നും ഭാരവാഹികള്‍ അറിയിച്ചു.
അബര്‍ദീന്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ ഇന്നും നാളെയും ഭക്തിനിര്‍ഭരമായി ആഘോഷിക്കും. നാഗ്പൂര്‍ സെമിനാരി പ്രൊഫസര്‍ ഡോ. ജോണ്‍ മാത്യുവും ഇടവക വികാരി ഫാ. വര്‍ഗീസ് പിഎയും കാര്‍മികത്വം വഹിക്കും. ഇന്ന് 6.30ന് സന്ധ്യാനമസ്‌കാരവും വചന പ്രഘോഷണവും നാളെ രാവിലെ എട്ടു മണിയ്ക്ക് പ്രഭാത നമസ്‌കാരവും ഒന്‍പതു മണി മുതല്‍ വിശുദ്ധ കുര്‍ബ്ബാനയും മധ്യസ്ഥ പ്രാര്‍ത്ഥനയും നേര്‍ച്ച വിളമ്പും ആണ് ക്രമീകരിച്ചിരിക്കുന്നത്. എല്ലാ മാസവും രണ്ടാം ഞായറാഴ്ചകളിലും നാലാം ഞായറാഴ്ചകളിലും വിശുദ്ധ കുര്‍ബ്ബാനയും സണ്‍ഡേ സ്‌കൂളും രണ്ടാം ശനിയാഴ്ചകളിലും നാലാം ശനിയാഴ്ചകളിലും സന്ധ്യാ നമസ്‌കാരവും യൂത്ത് മീറ്റിംഗും നടത്തിവരുന്നു. അബര്‍ഡീനിലും പരിസര പ്രദേശത്തുമുള്ള എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു. ദേവാലയത്തിന്റെ വിലാസം:The Stables, Brimmand Church, Bucksburn,Aberdeen,AB21 9SS കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:വികാരി വര്‍ഗീസ് പിഎ: 07771147764സെക്രട്ടറി സജി തോമസ്: 07588611805ട്രെസ്റ്റീ എം.ആര്‍ സുധീപ് ജോണ്‍: 07898804324
SPECIAL REPORT
ഭാഗം-4 ലൈംഗിക ബന്ധത്തിലൂടെ പടരാവുന്ന അടുത്ത വൈറസാണ് ഗൊണോറിയ. bacterium Neisseria gonorrhea ആണ് ഇതിന് കാരണമായ ബാക്ടീരിയ. ഇത് പടരുന്നതിലൂടെ നമുക്ക് ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്കും വന്ധ്യതയ്ക്കും ഇടയാക്കും . എങ്കിലും ചില ആൻറിബയോട്ടിക്കുകൾക്ക് ഇത് ഒരു പരുധിവരെ സുഖപ്പെടുത്താനും ഇവ മൂലമുണ്ടാകാനിടയുള്ള പ്രശ്നങ്ങളുടെ സാധ്യത കുറയ്ക്കാനും കഴിയും. ഈ അണുബാധ സാധാരണമായി കാണപ്പെടുന്നത് ശരീരത്തിലെ ചൂടുള്ളതും ഈർപ്പമുള്ളതുമായ സ്ഥലങ്ങൾ അതായത് മൂത്രനാളി, കണ്ണുകൾ, തൊണ്ട, യോനി, മലദ്വാരം ഫാലോപ്യൻ ട്യൂബുകൾ, സെർവിക്സ്, ഗർഭപാത്രം എന്നിവയിലാണ്. ഈ അണുബാധ ആർക്കുവേണംമെങ്കിലും പടരാമെങ്കിലും 15 നും 24 നും ഇടയിൽ പ്രായമുള്ള കൗമാരക്കാർക്കും യുവാക്കൾക്കമിടയിലാണ് സാധാരണമായി കണ്ടുവരുന്നത്.  ഗൊണോറിയ എങ്ങനെയാണ് പകരുന്നത് എന്ന് നോക്കാം വായ്‌, മലദ്വാരം, അല്ലെങ്കിൽ യോനിയുമായുള്ള ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിലൂടെ അല്ലെങ്കിൽ ഫ്രഞ്ച് കിസ്സ്‌ ഇനി അതുമല്ലങ്കിൽ നാവുകൊണ്ട് ചുംബിക്കുന്നതിലൂടെയോ ഒക്കെ ഗൊണോറിയ പകരാം. കോണ്ടം ഉപയോഗിക്കുന്നത് ഒരു പരുധിവരെ ഈ അണുബാധ തടയുമെങ്കിലും പൂർണമായും സേഫ് ആയിരിക്കില്ല. മാത്രവുമല്ല, ഒരിക്കൽ ഗൊണോറിയ ബാധിച്ച വ്യക്തികൾക്ക് അത് പിന്നീടും ബാധിക്കാനുള്ള സാധ്യതയും  കൂടുതലാണ്. കൂടാതെ ഗൊണോറിയ പ്രസവസമയത്ത് മാതാപിതാക്കളിൽ നിന്ന് കുഞ്ഞിലേക്കും പകരാം. ഗൊണോറിയയുടെ രോഗ ലക്ഷണങ്ങൾ നോക്കാം. ഈ ഒരു രോഗം വല്യധികം രോഗലക്ഷണങ്ങളൊന്നും തന്നെ പ്രേകടമായി കാണിക്കുന്നില്ല എന്നത് തന്നെ ഇവ മറ്റുള്ളവരിലേക്ക് പടർത്താനുള്ള സാധ്യതയും കൂടുതലായിരിക്കും. എക്സ്പോഷർ കഴിഞ്ഞ് ഏകദേശം 2 മുതൽ 30 ദിവസത്തിനുള്ളിൽ ഗൊണോറിയയുടെ പ്രകടമായ ലക്ഷണങ്ങൾ ചിലപ്പോൾ കണ്ടുവെന്ന് വരാം. അതിൽ മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന പൊള്ളിയപോലത്ത വേദന ആയിരിക്കും ആദ്യ ലക്ഷണം. അതുമല്ലങ്കിൽ ലിംഗത്തിൽ നിന്ന് പഴുപ്പ് പോലെയുള്ള ഡിസ്ചാർജ് (ഈ ഡിസ്ചാർജ് മഞ്ഞയോ വെള്ളയോ  അല്ലെങ്കിൽ പച്ചയോ ആകാം) ആ ഭാഗത്തുതന്നെഉണ്ടാകാവുന്ന  നിറവ്യത്യാസം, വീക്കം അല്ലെങ്കിൽ  വൃഷണ വീക്കം  വേദന, മലദ്വാരത്തിൽ ഉണ്ടാകുന്ന ചൊറിച്ചിലും വേദനയും മലാശയത്തിൽ  രക്തസ്രാവം അതുമല്ലങ്കിൽ മലവിസർജ്ജനം നടക്കുമ്പോൾ അല്ലങ്കിൽ ലൈംഗിക ബന്ധത്തിൽ  ഉണ്ടാകുന്ന വേദന എന്നിവയൊക്കെ ലക്ഷണങ്ങളാണ്.  ഈ ലക്ഷണങ്ങൾ പലപ്പോഴും വളരെ സൗമ്യമാണ്. എന്തിനധികം, അവ യോനിയിലെ യീസ്റ്റ് അല്ലെങ്കിൽ മറ്റ് ബാക്ടീരിയ അണുബാധകളുടെ ലക്ഷണങ്ങളോട് വളരെ സാമ്യമുള്ളതായി തോന്നാം, അത് അവയെ തിരിച്ചറിയാൻ കൂടുതൽ ബുദ്ധിമുട്ടാക്കും. ഗൊണോറിയ കൂടുതലായും വായയെയും തൊണ്ടയെയുമാണ്  ബാധിക്കുന്നത്. ഓറൽ ഗൊണോറിയ സാധാരണയായി ലക്ഷണമില്ലാത്തതാണ്. പക്ഷെ ചില ലക്ഷണങ്ങൾ നിരന്തരമായ തൊണ്ടവേദന, തൊണ്ടയിലെ വീക്കവും ചുവപ്പും, കഴുത്തിലെ ലിംഫ് നോഡുകളിൽ വീക്കം ഇവയൊക്കെ പിന്നീട് പനിക്ക് കാരണമാകും. നിങ്ങളുടെ ജനനേന്ദ്രിയത്തിലോ അണുബാധയുള്ള  സൈറ്റിലോ സ്പർശിട്ട് കൈകൾ നന്നായി കഴുകുന്നതിന് മുമ്പ് കണ്ണിൽ സ്പർശിക്കുകയാണെങ്കിൽ പിന്നീടത് നിങ്ങളുടെ കണ്ണുകളിലേക്കും പടർന്നേക്കാം. ഗൊണോകോക്കൽ കൺജങ്ക്റ്റിവിറ്റിസ് ഇതിനൊരു ഉദാഹരണമാണ്. ഒരു ഹെൽത്ത് കെയർ പ്രൊഫഷണലിന് ഗൊണോറിയയെ ചില വ്യത്യസ്ത വഴികളിൽ നിർണ്ണയിക്കാൻ കഴിയും. അതിൽ മൂത്രം, രക്ത സാമ്പിൾ ,ശരീര ദ്രാവക സാമ്പിൾ എന്നിവ ഉൾപ്പെടാം. അല്ലെങ്കിൽ ഒരു ഹെൽത്ത് കെയർ പ്രൊഫെഷനലിന് ലിംഗം, യോനി, തൊണ്ട, മലാശയം എന്നിവ ചെക്ക് ചെയ്ത്‌  അതിന്റെ ദ്രവത്തിൻ്റെ സാമ്പിൾ പരിശോധനയ്ക്കായി അയക്കാവുന്നതാണ് . അതും അല്ലെങ്കിൽ വീട്ടിൽ തന്നെ ഗൊണോറിയയുടെ  ടെസ്റ്റ് കിറ്റ് വാങ്ങി സ്വയം ചെക്ക് ചെയ്യുന്നതും പരിഗണിക്കാവുന്നതാണ്. കൂടാതെ നിങ്ങൾക്ക് ഗൊണോറിയ ഉണ്ടെന്ന് നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ, നെഗറ്റീവ് പരിശോധനാ ഫലം ലഭിക്കുന്നതുവരെ ലൈംഗികപരമായ കാര്യങ്ങൾ  ഒഴിവാക്കേണ്ടത് പ്രധാനമാണ്. അതിന്  ഈ ഗൊണോറിയ അത്ര കുഴപ്പക്കാരനാണോ എന്ന് ചോദിച്ചാൽ, അതെ, ഗൊണോറിയയും ക്ലമീഡിയയും പോലെയുള്ള ചികിത്സയില്ലാത്ത എസ്ടിഐകൾ പ്രത്യുൽപ്പാദന സംവിധാനത്തെ  തന്നെ സാരമായി ബാധിക്കാം.  കാരണം ഇത് ഗർഭപാത്രം, ഫാലോപ്യൻ ട്യൂബുകൾ, അണ്ഡാശയങ്ങൾ എന്നിവയെ ബാധിക്കാം. കൂടാതെ ഇത് പെൽവിക് ഇൻഫ്ലമേറ്ററി ഡിസീസ് (പിഐഡി) എന്നറിയപ്പെടുന്ന ഒരു അവസ്ഥയിലേക്ക് നയിച്ചേക്കാം. PID ഇത് കഠിനവും വിട്ടുമാറാത്തതുമായ വേദനയ്ക്കും പ്രത്യുത്പാദന അവയവങ്ങൾക്ക് കേടുപാടുകൾക് ഉണ്ടാകുന്നതിനും, ഗർഭിണിയാകുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കാനും, എക്ടോപിക് ഗർഭധാരണം ഉണ്ടാകാനും കാരണമായേക്കും. അവിടേയും തീർന്നില്ല , ഇത് ആണുങ്ങളിൽ മൂത്രനാളിയിലുണ്ടാകാവുന്ന വേദനകൾ ,  ലിംഗത്തിനുള്ളിലെ വേദനാജനകമായ കുരു ഇവ നിങ്ങളുടെ പ്രത്യുൽപാദനക്ഷമതയെ വരെ ബാധിക്കാം. കൂടാതെ എപ്പിഡിഡൈമൈറ്റിസ്, അല്ലെങ്കിൽ നിങ്ങളുടെ വൃഷണങ്ങൾക്ക് സമീപമുള്ള ബീജം വഹിക്കുന്ന ട്യൂബുകളുടെ വീക്കം ചികിത്സിക്കാത്ത അണുബാധ, ഇവ  രക്തപ്രവാഹത്തിലേക്കും പിന്നീടത് സന്ധിവാതം, ഹൃദയ വാൽവിന് വരാവുന്ന കേടുപാടുകൾ എന്നിവക്കും കാരണമാകാം . കൂടാതെ പ്രസവസമയത്ത് ഗൊണോറിയ നവജാത ശിശുവിലേക്കും പകരാം. ഗൊണോറിയ ചികിത്സയുണ്ടോ എന്ന്  ചോദിച്ചാൽ, ആധുനിക ആൻറിബയോട്ടിക്കുകൾക്ക് മിക്ക കേസുകളിലും ഗൊണോറിയയെ സുഖപ്പെടുത്താൻ കഴിയും. ഗൊണോറിയ പകരുന്നത് തടയാൻ ഒരു വാക്സിൻ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകർ ഇപ്പോഴും. STI ട്രാൻസ്മിഷൻ തടയുന്നതിനുള്ള മറ്റൊരു പ്രഥാന മാർഗ്ഗം ലൈംഗിക ബന്ധം ആരംഭിക്കുന്നതിന് മുമ്പ് എല്ലായ്പ്പോഴും പുതിയ പങ്കാളികളുമായി തുറന്ന സംഭാഷണം നടത്തുക എന്നത് മാത്രമാണ്. ഒരു പങ്കാളിക്ക് ഗൊണോറിയയുടെയോ മറ്റേതെങ്കിലും STI യുടെയോ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ, പരിശോധനയ്ക്ക് വിധേയരാകാനും നെഗറ്റീവ് ഫലം ലഭിക്കുന്നതുവരെ ലൈംഗിക പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. തുടരും .... സെക്ഷ്വൽ ഹെൽത് ക്ലിനിക്കിൽ പ്രാക്ടീസ് ചെയ്യാൻ അവസരം ലഭിച്ച ഒരു നഴ്‌സ് എന്ന നിലയിലും, കുട്ടികൾക്ക് നൽകാം ലൈംഗിക പാഠങ്ങൾ എന്ന ബുക്ക് എഴുതാനായി ബുക്കുകൾ വായിച്ച അറിവ് വെച്ചും ആളുകളെ ബോധവാൻമാർ ആക്കുക എന്ന ഉദ്ദേശ ശുദ്ദിയുടെയും എഴുതുന്നതാണ് ഇത്. വായിച്ചറിഞ്ഞ അറിവുകൾ പൂർണമായി ശരിയായ രീതിയിൽ മനസിലാക്കാനും ഉപയോഗപ്പെടുത്താനും നിങ്ങളുടെ അടുത്തുള്ള ഒരു രെജിസ്റ്റേർഡ് ഡോക്ടറിന്റെ സഹായം തേടുക. ജോസ്‌ന സാബു സെബാസ്റ്റ്യൻ (ലേഖിക  'കുട്ടികൾക്ക് നൽകാം ലൈംഗിക പാഠങ്ങൾ, മാതാപിതാക്കൾക്കൊരു കൈപ്പുസ്തകം' എഴുതിയിട്ടുണ്ട്‌.)
CINEMA
നിരവധി കഥാപാത്രങ്ങള്‍ ചെയ്ത് മലയാളികള്‍ക്ക് പ്രിയപ്പെട്ടതായി മാറിയ താരം ഒരു വിവാഹം കഴിച്ച ശേഷം തീര്‍ത്തും കുടുംബിനി ആവുക. പിന്നീട് ഭര്‍ത്താവുമൊത്തുള്ള ഒരു വേര്‍പിരിയലോടെ തിരിച്ച് സിനിമയിലേക്ക് വരിക എന്ന പതിവ് തിരുത്തിയ ആളാണ് നവ്യ നായര്‍. വിവാഹത്തോടെ കുടുംബിനി ആയെങ്കിലും കുഞ്ഞ് വളര്‍ന്നപ്പോള്‍ സ്വന്തം പാഷനും പ്രൊഫഷനും ഒപ്പം കൊണ്ടുപോകാന്‍ ശ്രമിച്ച ആളാണ് നവ്യ നായര്‍. നവ്യയുടെ ആ ധൈര്യവും തീരുമാനവും ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പിന്തുണയും ആണ് താരത്തെ ഇന്നും സിനിമയില്‍ സജീവമാക്കുന്നത്. സിനിമകളില്‍ നായികയായും പൊതു പരിപാടികളിലും ടെലിവഷനിലും അതിഥിയായും എത്തുന്ന താരം പല വേദികളിലും നര്‍ത്തകിയായും എത്തുന്നുണ്ട്. പല കാര്യങ്ങളിലും തന്റേതായ അഭിപ്രായങ്ങള്‍ തുറന്ന് പറയാനും നവ്യക്ക് മടിയില്ല. പല നടിമാരും നവ്യയെയും നവ്യയുടെ കുടുംബത്തെയും ഭര്‍ത്താവിനെയും കണ്ടു പഠിക്കണം എന്നൊരു സംസാരം മലയാളികള്‍ക്കിടയില്‍ ഉണ്ട്. ഇപ്പോഴിതാ ഒരു പൊതു വേദിയില്‍ എത്തിയ താരം പറഞ്ഞ കാര്യങ്ങളാണ് വാര്‍ത്തയാകുന്നത്. ഒരു സ്വകാര്യ പരിപാടിക്കിടെ സംഘാടകരോട് പരിഭവം അറിയിക്കുകയായിരുന്നു താരം. ഈ വീഡിയോ ആണ് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്നത്. പരിപാടിയില്‍ വിതരണം ചെയ്ത ബുക്ക്‌ലറ്റില്‍ നവ്യ നായരെ കുറിച്ചുള്ള തെറ്റായ വിവരങ്ങളാണ് നല്‍കിയത്. ഇതു ചോദ്യം ചെയ്യുകയും സംഘാടകരെ തിരുത്തുകയും ചെയ്യുന്നതാണ് വിഡിയോ. തനിക്ക് രണ്ടു മക്കള്‍ ഇല്ലെന്നും, മകനോ കുടുംബമോ അറിഞ്ഞാല്‍ അവര്‍ എന്തു വിചാരിക്കുമെന്നും താരം ചോദിക്കുന്നുണ്ട്. വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. 'ഒരു പരിഭവമുണ്ട് നിങ്ങളോട് പറയാന്‍. ഒരു ബുക്ക്‌ലെറ്റ് ഞാനിവിടെ കണ്ടു. അതില്‍ എഴുതിയിരിക്കുന്നത് എനിക്ക് രണ്ട് മക്കളുണ്ടെന്നാണ്. എന്റെ മോന്‍ എന്തുവിചാരിക്കും? എന്റെ കുടുംബം എന്തുവിചാരിക്കും? എനിക്ക് യാമിക എന്ന പേരില്‍ മകളുണ്ടെന്നാണ് ബുക്ക്‌ലെറ്റില്‍ എഴുതിയിരിക്കുന്നത്. എന്നെപറ്റി അറിയാത്തവര്‍ അതല്ലേ മനസിലാക്കുക, അല്ലെങ്കില്‍ വായിക്കുക. എനിക്ക് ഒരു മകനേ ഉള്ളൂവെന്ന് കുറച്ചുപേര്‍ക്കല്ലേ അറിയൂ. അറിയാവത്തര്‍ ഒരുപാട് ഉണ്ടാകില്ലേ? ദയവുചെയ്ത് ഇത്തരം കാര്യങ്ങള്‍ ഊഹിച്ച് എഴുതരുത്. വിക്കീപീഡിയയില്‍ എല്ലാ വിവരങ്ങളും സിംപിളായി കിട്ടുമല്ലോ'' നവ്യ പറഞ്ഞു. പിന്നെ വേറൊരു സന്തോഷമുള്ള കാര്യമുണ്ട്.ഞാന്‍ അഭിനയിക്കാത്ത ചില സിനിമകളുടെ പേരുകളും അതില്‍ എഴുതിയിട്ടുണ്ട്. അതുവേണങ്കില്‍ ഞാന്‍ ഏറ്റെടുത്തോളാം. പക്ഷെ സോറി ഒരു കുട്ടിയുടെ അവകാശം എനിക്ക് ഏറ്റെടുക്കാന്‍ പറ്റില്ല,' നവ്യ നായര്‍ പറഞ്ഞു. നവ്യ സംഘാടകരോട് കാര്യം പറഞ്ഞ രീതി കേട്ട് എല്ലാവരും കൈയ്യടിക്കുകയാണ്.
ദിലീപ് മഞ്ജുവാര്യര്‍ ബന്ധം വേര്‍പിരിഞ്ഞ് ദിലീപ് കാവ്യയെ വിവാഹം കഴിച്ച് വര്‍ഷങ്ങളായെങ്കിലും ഇന്നും ദിലീപ് മഞ്ജു എന്ന് പറഞ്ഞാല്‍ ആരാധകര്‍ക്ക് പ്രിയപ്പെട്ടത് തന്നെയാണ്. ഈ കോംമ്പോ സ്‌ക്രീനില്‍ ഇഷ്ടപ്പെട്ടവര്‍ അവര്‍ ജീവിതത്തില്‍ ഒന്നായപ്പോഴും ഒരുപാട് സന്തോഷിച്ചിരുന്നു. മഞ്ജു പോയതിന് ശേഷം ദിലീപിന് ജീവിതത്തില്‍ നഷ്ടങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നാണ് ആരാധകര്‍ പറയുന്നത്. ദിലീപിന് എതിരെ കേസ് നടക്കുന്നതും ജയിലില്‍ ആകുന്നതും സിനിമകള്‍ ചെയ്യാതെ വന്നതും എല്ലാ മഞ്ജുവുമായുള്ള വേര്‍പിരിയലിനു ശേഷമാണ്. ഇതെല്ലാം മഞ്ജു എന്ന ഭാഗ്യം ദിലീപിനെ വിട്ട് പോയത് കാരണം ആണെന്നാണ് ആരാധകര്‍ ഇപ്പോഴും പറയുന്നത്.  കേസിന് ശേഷം ദിലീപിന്റേതായി വിരലില്‍ എണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമാണ് പുറത്തിറങ്ങിയിട്ടുള്ളത്. കഴിഞ്ഞ ദിവസമാണ് ദിലീപിന്റെ പവി കെയര്‍ ടേക്കര്‍ എന്ന ചിത്രം ഇറങ്ങുന്നത്. ചിത്രത്തിന്റെ പ്രമോഷനായി എത്തിയ താരം പറഞ്ഞ പ്രണയത്തെ കുറിച്ചുള്ള കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ പ്രണയത്തെ കുറിച്ച് സംസാരിക്കവെ വ്യക്തി ജീവിതത്തില്‍ തനിക്കുണ്ടായിട്ടുള്ള പ്രണയങ്ങളെ കുറിച്ചും ദിലീപ് മനസ് തുറക്കുകയായിരുന്നു. സ്‌കൂള്‍ കാലഘട്ടം മുതലുണ്ടായിട്ടുള്ള പ്രണയങ്ങളെ കുറിച്ചാണ് ദിലീപ് പറഞ്ഞത്. ഒപ്പം റിയല്‍ ലവ് എന്നതില്‍ പരാജയപ്പെട്ടയാളാണ് താനെന്നും ദിലീപ് പറഞ്ഞു.  'എന്റെ ഫസ്റ്റ് ലവ് ഉണ്ടായശേഷം ഞാന്‍ ആ വ്യക്തിയോട് മിണ്ടിയിട്ടേയില്ല. പ്രണയം പറഞ്ഞിട്ടുമില്ല.' 'അതിലെ കോമഡി എന്താണെന്ന് വെച്ചാല്‍ ആ കുട്ടി ഒരുപാട് പേരുടെ ഫസ്റ്റ് ലവ് ആയിരുന്നുവെന്നതാണ്. പിന്നീടാണ് ഞാന്‍ അത് അറിഞ്ഞത്. സ്‌കൂളില്‍ പഠിക്കുന്ന സമയമായിരുന്നു അത്. അന്ന് ആ പെണ്‍കുട്ടിയോട് മിണ്ടണമെന്ന് ഒരുപാട് ആഗ്രഹിച്ചുവെങ്കിലും നടന്നില്ല. മാത്രമല്ല ഞങ്ങള്‍ പിന്നീട് ചേര്‍ന്നത് വ്യത്യസ്തമായ രണ്ട് കോളേജിലുമായിരുന്നു. പക്ഷെ ബസ്സില്‍ വെച്ച് കാണാറുണ്ടായിരുന്നു. ചിരിക്കാറുണ്ടായിരുന്നു.' 'പിന്നെ ഞാന്‍ സിനിമയില്‍ വന്നശേഷം ആ കുട്ടി എനിക്ക് മെസേജ് അയച്ചു. ഞങ്ങള്‍ ബെസ്റ്റ് ഫ്രണ്ട്‌സായി. അതുപോലെ റിയല്‍ ലവ് എന്നതില്‍ പരാജയപ്പെട്ടയാളാണ് ഞാന്‍. മറ്റുള്ളതൊക്കെ ഫസ്റ്റ് ലവ്, ക്രഷ് ഒക്കെ മാത്രമായിരുന്നു. റിയല്‍ ലവ് ഇപ്പോള്‍ പെയിനായി പോയിക്കൊണ്ടിരിക്കുന്നു. ലവ്വില്‍ പരാജയം സംഭവിക്കുമ്പോള്‍ അതൊരു പെയിനായി ഒപ്പമുണ്ടാകും.' 'പിന്നെ അതില്‍ നിന്നും കരകയറാന്‍ വേറെ പ്രണയത്തില്‍ പോയി നമ്മള്‍ ചാടും. നമ്മളെ സ്‌നേഹിക്കാനും കേള്‍ക്കാനും ഒരാളുണ്ടാവുക എന്നത് ഏതൊരു ആണ്‍കുട്ടിയുടേയും പെണ്‍കുട്ടിയുടേയും വിഷയങ്ങള്‍ തന്നെയാണ്. പിന്നെ പ്രണയത്തിന് പ്രായമില്ല. എന്ത് വേണമെങ്കിലും ആര്‍ക്കും എപ്പോഴും സംഭവിക്കാം.''ചിലതിന് പകരമാകാന്‍ കഴിയില്ല. കോംപ്രമൈസ് മാത്രമെയുള്ളു', എന്നാണ് ദിലീപ് പറഞ്ഞത്. റിയല്‍ ലവ്വിനെ കുറിച്ചുള്ള ദിലീപിന്റെ വാക്കുകള്‍ വൈറലായതോടെ കമന്റ് ബോക്‌സില്‍ മഞ്ജു വാര്യര്‍ എന്ന പേരും കമന്റുകളും നിറയാന്‍ തുടങ്ങി. സല്ലാപത്തില്‍ നായകനും നായികയുമായി അഭിനയിച്ചശേഷമാണ് ഇരുവരും പ്രണയത്തിലായത്.  
ഒരുകാലത്ത് മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയായിരുന്നു രേഖ. മലയാളം തമിഴ് തെലുങ്ക് കന്നട എന്നീ ഭാഷകളില്‍ താരം തിളങ്ങിയിട്ടുണ്ട്. പുന്നഗൈ മന്നന്‍ എന്ന തമിഴ് ചിത്രമാണ് രേഖയുടെ ആദ്യ ചിത്രം. പക്ഷെ രേഖ മലയാളത്തില്‍ ആദ്യം ചുവടു വയ്ക്കുന്നത് 1989ല്‍ പുറത്തിറങ്ങിയ സിദ്ദിഖ് - ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന റാംജി റാവ് സ്പീക്കിംഗിലൂടെയായിരുന്നു. മോഹന്‍ലാല്‍ നായകനായ ഏയ് ഓട്ടോയിലെ മീനുക്കുട്ടിയെ മലയാളികള്‍ ആരും മറക്കില്ല. മലയാളകിള്‍ ഏറെ സ്വീകരിച്ച വേഷമായിരുന്നു അത്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ താരം മലയാളികളുടെ സ്വന്തമായി മാറി.  ഇപ്പോഴിതാ പുറത്ത് വരുന്ന രേഖയുടെ ഒരു ചിത്രം സോഷ്യല്‍ മീഡിയയെ അടക്കം ഞെട്ടിക്കുകയാണ്. ചിത്രത്തില്‍ രേഖ ഗര്‍ഭിണിയായിട്ടാണ് കാണപ്പെടുന്നത്. 53 കാരിയായ രേഖ ഗര്‍ഭിണിയായോ എന്ന സംശയമാണ് സോഷ്യല്‍ മീഡിയയില്‍ എല്ലാവരും ചോദിക്കുന്നത്. ചിലര്‍ ഗര്‍ഭ വാര്‍ത്ത് സ്ഥിരീകരിച്ച് എത്തി. പക്ഷെ പിന്നീട് ഈ ചിത്രത്തിന്റെ സത്യാവസ്ഥ പുറത്ത് വന്നിരിക്കുകയാണ്. രേഖ ഗര്‍ഭിണിയല്ലെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രം ഒരു സിനിമയില്‍ നിന്നുമുള്ളതാണെന്നുമാണ് വാര്‍ത്തകളില്‍ നിന്നും സ്ഥിരീകരിക്കുന്നത്. 'മിരിയം മാ' എന്ന ചിത്രത്തില്‍ രേഖ ഗര്‍ഭിണിയായി അഭിനയിക്കുന്നുണ്ട്. ഏഗില്‍ ദുരൈ, സ്നേഹ കുമാര്‍, അനിത സംപത് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷമായിരുന്നു ചിത്രം റിലീസ് ചെയ്തത്. എന്നാല്‍ സിനിമ ബോക്സ് ഓഫീസില്‍ കാര്യമായ ചലനമുണ്ടാക്കിയിരുന്നില്ല. ഈ സിനിമയില്‍ നിന്നുള്ള ചിത്രാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.
NAMMUDE NAADU
ചെന്നൈ : കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ നിറയെ പരന്ന വീഡിയോ വാര്‍ത്തകളിലും നിറയുകയാണ്. ആവഡിക്ക് സമീപമുള്ള അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ താല്‍ക്കാലിക സണ്‍ഷെയ്ഡിന്റെ അരികില്‍ കുടുങ്ങിയ പെണ്‍കുഞ്ഞിനെ രക്ഷിക്കുന്ന നെഞ്ചിടിപ്പ് കൂട്ടുന്ന വീഡിയോ ഞായറാഴ്ചയാണ് പുറത്ത് വന്നത്. ഏഴ് മാസം പ്രായമായ കുഞ്ഞാണ് വീണത്. ഏഴുമാസം പ്രായമുള്ള ഹൈറിന്‍ മാതാപിതാക്കളായ വെങ്കിടേഷിനും രമ്യയ്ക്കും ഒപ്പം തിരുമുല്ലൈവോയലിലെ വിജിഎന്‍ സ്റ്റാഫോര്‍ഡ് ഫ്ളാറ്റിലെ പി2 ബ്ലോക്കിലെ നാലാം നിലയിലാണ് താമസിച്ചിരുന്നുത്.മകളോടൊപ്പം ബാല്‍ക്കണിയില്‍ കളിച്ചുകൊണ്ടിരുന്ന രമ്യയുടെ കൈകള്‍ വഴുതി, താഴെയുള്ള താല്‍ക്കാലിക സണ്‍ഷെയ്ഡിലേക്ക് കുഞ്ഞ് വീണു. സണ്‍ഷെയ്ഡിന്റെ അരികില്‍ കുഞ്ഞിനെ കണ്ടപ്പോള്‍, താഴത്തെ നിലയിലെ താമസക്കാര്‍ ബഡ്ഷീറ്റ് വിരിച്ച് കുഞ്ഞ് താഴേയ്ക്ക് പതിച്ചാല്‍ രക്ഷിയ്ക്കാമെന്ന് പ്രതീക്ഷയില്‍ നിലയുറപ്പിച്ചു.അതിനിടെ, ഏതാനും പേര്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ചില്ല് ചില്ലു തകര്‍ത്ത് കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ചു. അവരില്‍ ഒരാള്‍ കുഞ്ഞിനെ പിടികൂടി, മറ്റുള്ളവരുടെ സഹായത്തോടെ അവളെ സുരക്ഷിതമായി സണ്‍ഷെയ്ഡില്‍ നിന്ന് താഴെയിറക്കി.
നവകേരള ബസ് അടുത്തയാഴ്ച മുതല്‍ സര്‍വ്വീസ് നടത്തും. ബസ്സ് സര്‍വീസിനിറക്കാനുള്ള അവാസനഘട്ടത്തില്‍ ആണ് കെഎസ്ആര്‍ടിസി. ടിക്കറ്റ് നിരക്ക്, സ്റ്റോപ്പുകള്‍ എന്നിവ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ആരഭിച്ചുകഴിഞ്ഞതായാണ് വിവരം. കോഴിക്കോട് - ബെംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്താനാണ് നിലവിലെ തീരുമാനം. നേരത്തെ ഉണ്ടായിരുന്ന കോണ്‍ട്രാക്ട് കാര്യേജ് പെര്‍മിറ്റ് സ്റ്റേജ് ക്യാരേജ് പെര്‍മിറ്റ് ആക്കിയിട്ടുണ്ട്. ഇന്റര്‍ സ്റ്റേറ്റ് പെര്‍മിറ്റ് കൂടി ലഭിച്ചാല്‍ ഉടന്‍ സര്‍വീസ് തുടങ്ങാനാണ് ധാരണ. സ്റ്റോപ്പുകളും ടിക്കറ്റ് നിരക്കും സംബന്ധിച്ചുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്. നവ കേരള ബസ് സര്‍വ്വീസ് വിജയിച്ചാല്‍ ഇതേ മാതൃകയില്‍ കൂടുതല്‍ ബസുകള്‍ വാങ്ങാനും ആലോചനയുണ്ട്. സര്‍വീസ് പരാജപ്പെട്ടാല്‍ കെ എസ് ആര്‍ ടി സിയുടെ ബജറ്റ് ടൂറിസം വിഭാഗത്തിന് ബസ് കൈ മാറും. സംസ്ഥാന സര്‍ക്കാരിന്റെ നവ കേരള യാത്രയ്ക്കായി 1. 15 കോടി രൂപ മുടക്കിയാണ് ഭാരത് ബെന്‍സിന്റെ പുതിയ ബസ് വാങ്ങിയത്. രണ്ടാമത് വരുത്തിയ മാറ്റത്തിന് ഒന്നര ലക്ഷം രൂപയോളം ചെലവ് വന്നതായാണ് വിവരം. നവ കേരള സദസ്സിന് ശേഷം ബസ്സിനുള്ളില്‍ ആവശ്യമായ മാറ്റം വരുത്തുന്നതിനായി ഈ ബസ്സിന്റെ ബോഡി നിര്‍മ്മിച്ച ബെംഗളൂരുവിലെ പ്രകാശ് ബസ് ബോഡിംഗ് ബില്‍ഡിംഗ് കമ്പനിയിലേക്ക് മാറ്റിയിരുന്നു. ബസ്സിനുള്ളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനായി ജനുവരിയലാണ്.
Channels
ബിഗ്‌ബോസില്‍ തുടങ്ങിയ പ്രണയം പതുക്കെ പതുക്കെ വളരെ സീരിയസാവുകയും പിന്നീട് ജീവിതത്തിലും ഒരുമിക്കുകയും ചെയ്ത താരങ്ങളാണ് പേളിയും ശ്രീനിഷും. പ്രേക്ഷകുടെ പ്രിയപ്പെട്ട കപ്പിളായി ഇവര്‍ മാറുകയായിരുന്നു.  രണ്ട് കണ്മണികള്‍ ഇവര്‍ക്കുണ്ടായപ്പോള്‍ ആരാധകരും ഏറെ സന്തോഷിച്ചു. ഇപ്പോഴിതാ രണ്ടാമത്തെ മകള്‍ നിറ്റാരയുടെ വരവിന് ശേഷം രണ്ടു പേരും പുതിയൊരു സന്തോഷത്തിലേക്ക് എത്തുന്നത്. ഇരുവരും ചേര്‍ന്ന് സ്വന്തമായി ഒരു വീട് വാങ്ങിയിരിക്കുകയാണ്. കൊച്ചി സില്‍വര്‍സാന്‍ഡ് ഐലന്‍ഡിലെ ഫ്ലാറ്റാണിത്. നിറ്റാര പിറന്ന് മൂന്ന് മാസം പിന്നിടുമ്പോള്‍ ആണ് ദമ്പതികള്‍ പുതിയ വീടിന്റെ താക്കോല്‍ സ്വീകരിച്ചിരിക്കുന്നത്. ഇനിയും ഇന്റീരിയര്‍ ചെയ്തിട്ടില്ലത്ത ദ്വീപിലെ വീടിന്റെ വിശേഷം പേളി തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചു. നില ബേബിയാണ് അച്ഛന്റെയും അമ്മയുടെയും കൂടെയുളളത്. കൈക്കുഞ്ഞായ നിതാര തല്‍ക്കാലം സീനില്‍ ഇല്ല. വീടിന്റെ മുന്നില്‍ ഒരു പേര് കാണാം. സ്നേഹത്തോടെ പ്രേക്ഷകര്‍ നല്‍കിയ, ഒടുവില്‍ അവര്‍ സ്വന്തമാക്കി മാറ്റിയ പേരാണ് വീടിനു നല്‍കിയിട്ടുള്ളത്. പ്രവേശന കവാടത്തില്‍ തന്നെ 'പേളിഷ്' എന്ന പേര് കൊത്തിയിട്ടുണ്ട്. ബിഗ് ബോസ് കഴിഞ്ഞതും, പേളി, ശ്രീനിഷ് എന്നതിന്റെ ചുരുക്കരൂപമായി പ്രേക്ഷകര്‍ നല്‍കിയ പേരാണ് പേളിഷ്. നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെയായി കമന്റുകളുമായി എത്തിയിരിക്കുന്നത്.
തമിഴില്‍ ആണ് തുടക്കമെങ്കിലും പിന്നീട് മലയാളത്തില്‍ സ്ഥിരസാന്നിധ്യമായ താരമാണ് സ്വാസിക വിജയന്‍. സിനിമയിലും സീരിയലുകളിലും സ്വന്തം പ്രയത്‌നം കൊണ്ടും അഭിനയ മികവ് കൊണ്ടും താരം ഒരു സ്ഥാനം നേടിയെടുത്തു.  മലയാളത്തില്‍ സ്വാസിക പ്രധാനമായി എത്തിയ പരമ്പരയെല്ലാം ഹിറ്റായിരുന്നു. കട്ടപ്പനയിലെ ഹൃദിക്ക് റോഷനിലെ തേപ്പുകാരിയുടെ വേഷം സ്വാസികയ്ക്ക വലിയൊരു സ്ഥാനമാണ് മലയാളികള്‍ക്ക് ഇടയില്‍ ഉണ്ടാക്കി കൊടുത്തത്.  പൊറിഞ്ചു മറിയം ജോസ്, ചതുരം എന്നീ സിനിമകളിലെ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം വീണ്ടും ശ്രദ്ധിക്കപ്പെട്ടു. 2019-ലെ മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വരെ നേടി. അടുത്തിടെയാണ് താരം നടനും മോഡലുമായ പ്രേം ജേക്കബിനെ വിവാഹം ചെയ്തത്. ഇവരുടെ മനോഹമായ ബീച്ച് വെഡിങ്ങും പ്രീ വെഡ്ഡിംഗ് പോസ്റ്റ് വെഡ്ഡിംഗ് ആഘോഷങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ ട്രെന്‍ഡിംഗായതാണ്.  ഇപ്പോഴിതാ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ തങ്ങളുടെ ഹണിമൂണ്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് താരം. ഷിഫോണ്‍ ഫ്‌ലോറല്‍ ഫ്രോക്കില്‍ അതിസുന്ദരിയായിട്ടാണ് സ്വാസിക ചിത്രങ്ങളില്‍ നിറയുന്നത്. ഷോര്‍ട്‌സും ഷര്‍ട്ടും ധരിച്ച പ്രേമിനെ കെട്ടിപ്പിടിച്ചും പ്രണയിച്ചും ഓരോ നിമിഷം ആസ്വദിച്ചുമാണ് സ്വാസികയുടെ ഓരോ ചിത്രങ്ങളും. സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാകുകയാണ് ചിത്രങ്ങള്‍.
ബിഗ്‌ബോസ് സീസണ്‍ ആറില്‍ ഏറ്റവും ശ്രദ്ധപ്പെട്ട മത്സരാര്‍ത്ഥിയാണ് ജാന്മോണി ദാസ്. മറ്റ് മത്സരാര്‍ത്ഥികള്‍ക്ക് എടുത്ത് പ്രയോഗിക്കാന്‍ തക്ക കാര്യങ്ങള്‍ ഷോയില്‍ പറഞ്ഞ് നരവധി പ്രശ്‌നങ്ങളില്‍ ജാന്മോണി പെട്ടു പോയിട്ടുണ്ട്. ആഴ്ചാവസാനം ഉള്ള എപ്പിസോഡുകളില്‍ ലാലേട്ടന്‍ എത്തവേ ജാന്‍മോണിയെ എയറില്‍ നിറുത്തിയിട്ടുമുണ്ട്. എന്നാല്‍ ഇതേ കുറിച്ചെല്ലാം പുറത്ത വന്ന ശേഷം താരം പറയുകയാണ്.  കേരളത്തില്‍ അറിയപ്പെടുന്ന സെലിബ്രിറ്റി മേക്ക് അപ്പില്‍ ടോപ് പൊസിഷനില്‍ നില്‍ക്കുന്ന മേക്ക് അപ്പ് ആര്‍ട്ടിസ്റ്റാണ് ജാന്മോണി ദാസ്. മേക്ക് അപ്പ് ആര്‍ടിസ്റ്റ് എന്നതിലുപരി ട്രാന്‍സ് ജെന്‍ഡര്‍ കൂടിയായ ജാന്മോണി ക്വീര്‍ കമ്മ്യൂണിയുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്ത്തി കൂടിയാണ്. ബിഗ് ബോസിലെത്തിയ ആദ്യ ദിനത്തില്‍ താന്‍ 100 ദിവസം ബിഗ്ഗ് ബോസ് ഹൗസില്‍ ഉണ്ടാവുമെന്ന് ഉറപ്പിച്ച ജാന്മോണിക്ക് പക്ഷെ അമ്പത് ദിവസം തികയും മുന്‍പ് പുറത്തു പോകേണ്ടി വന്നു. ഇതേ കുറിച്ചെല്ലാമാണ് താരം പറയുന്നത്.  ജാന്മോണിയുടെ വാക്കുകള്‍ ഇങ്ങനെ:''എന്റെ അച്ഛന് റെയില്‍വേയിലാണ് ജോലി. ഒരു ഇന്റര്‍വ്യൂവില്‍ ആങ്കര്‍ രഞ്ജുവിനോട് ജാന്മണി ട്രെയ്‌നില്‍ കയറി കേരളത്തില്‍ വന്നെന്ന് പറഞ്ഞു. എനിക്ക് ആ കുട്ടിയോട്‌ചോദിക്കാനുള്ളത് ഞാന്‍ എങ്ങനെയാണ് വന്നതെന്ന് ആ കുട്ടി കണ്ടോ എന്നാണ്. കൊച്ചിയില്‍ ആദ്യം വരുന്നത് ഫ്‌ലൈറ്റിലാണ്, സഹോദരിക്കൊപ്പം സിനിമ ചെയ്യാന്‍. എന്റെ ആന്റിയും സഹോദരിയും നടിമാരാണ്. എന്നാല്‍ ബിസിനസ് ക്ലാസില്‍ പോകുന്ന ആളാണ്, ബെന്‍സിലും ബിഎംഡബ്ല്യുവിലുമേ പോകൂ എന്നില്ല. ഞാന്‍ ഓട്ടോയിലും പോകുന്ന ആളാണ്. എനിക്ക് ഓട്ടോ ആണ് ഇഷ്ടം. എക്കണോമിക്കലി ഒരാളെ നമ്മള്‍ക്ക് ജഡ്ജ് ചെയ്യാന്‍ പറ്റില്ല. നമ്മുടെ പെരുമാറ്റമാണ് വിലയിരുത്തേണ്ടത്.  ഗബ്രിയുള്‍പ്പെടയുള്ളവര്‍ പ്രകോപിപ്പിച്ചപ്പോഴാണ് എനിക്ക് ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുന്ന ആളാണെന്ന് പറയേണ്ടി വന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂമിറ്റിയുടെ പേര്ചീത്തയാക്കാന്‍ വേണ്ടി ഞാനൊരു തെറ്റും ബിഗ് ബോസ് വീട്ടില്‍ ചെയ്തിട്ടില്ല. ആത്മഹത്യയുടെ വക്കില്‍ നിന്നും തിരിച്ചെത്തിയ ആളാണ് ഞാന്‍. കൊറോണ കഴിഞ്ഞ് എന്നോട് ഒരാള്‍ ചോദിച്ചിട്ടില്ല. വെള്ളപ്പൊക്കത്തിന്റെ സമയത്ത് മൂന്ന് മാസം ഞാന്‍ ഹോട്ടലില്‍ താമസിച്ചു. ഒരാള്‍ പോലും എന്റെ വീട്ടില്‍ താമസിക്കെന്ന് പറഞ്ഞിട്ടില്ല.  ബിഗ് ബോസ് വീട്ടില്‍ തുടരാന്‍ എനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. ലാലേട്ടനോട് ഞാന്‍ അപേക്ഷിച്ചതാണ്. എനിക്ക് ദേഷ്യം വന്നത് പിറ്റേ ദിവസം മനുഷ്യത്വമെന്ന് പറഞ്ഞ് അദ്ദേഹം എല്ലാവരെയും സേഫ് ആക്കി. എന്തുകൊണ്ട് എന്നെ സേഫ് ആക്കിയില്ല. ഞാനത്ര ചീത്ത ആളൊന്നും അല്ലല്ലോ.... പുറത്തു വന്ന ശേഷമുള്ള ആ ഒരാഴ്ച ഞാന്‍ ഒന്നും കഴിച്ചിട്ടില്ല'' കരഞ്ഞു കൊണ്ട് ജാന്മോണി ചോദിച്ചു. പുകവലി ശീലത്തെക്കുറിച്ചും ജാന്മോണി സംസാരിച്ചു. ''ഞാന്‍ മദ്യപിക്കാറില്ല. ഡിപ്രഷന്റെ സമയത്താണ് സിഗരറ്റ് വലിച്ച്തുടങ്ങിയത്. എന്നെ പഠിപ്പിച്ചത് എന്റെ അനിയനാണ്. പുകവലി നിര്‍ത്താന്‍ ആഗ്രഹമുണ്ട്....'' ജാന്മോണി പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്‍.  
ബിഗ്‌ബോസ് സീസണ്‍ ആറ് ഏഷ്യാനെറ്റില്‍ മാത്രമല്ല, സോഷ്യല്‍ മീഡിയയിലും നിറയുകയാണ്. മറ്റ് സീസണുകളില്‍ നിന്നും വ്യത്യസ്തമായി സീസണ്‍ ആരംഭിച്ച് 50 ദിവസം ആകുന്നതിന് മുന്‍പേ തന്നെ പല പ്രശ്‌നങ്ങളാണ് ഈ സീസണ്‍ അഭിമുഖീകരിക്കുന്നത്. സിജോയുടെ മുഖത്ത് ഇടിച്ച് റോക്കി സീസണില്‍ നിന്നും ഔട്ടായപ്പോള്‍ ഇത്തരമൊരു സംഭവം ഒരു സീസണിലും സംഭവിച്ചിട്ടില്ലെന്നായിരുന്നു അവതാരകനായ മോഹന്‍ലാല്‍ പറഞ്ഞത്.  ബിഗ്‌ബോസ് ആരാധകരായ ആളുകള്‍ ഏറെകുറെ ഡീഗ്രേഡ് ചെയ്യുന്ന ഒരു സീസണ്‍ കൂടിയാണ് ഇത്. മത്സരാര്‍ത്ഥികളും നിലവാരമലില്ലായ്മ ആണ് ഇതിനു കാരണം. ഇതിനു മുന്‍പുണ്ടായ സീസണിലുള്ളവര്‍ എത്രയോ മികച്ചതായിരുന്നു എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇപ്പോഴിതാ മുന്‍ ബിഗ്‌ബോസ് മത്സരാര്‍ത്ഥിയും ടെലിവിഷന്‍ അവതാരകനും മിനിസ്‌ക്രീന്‍ താരവുമായ ഫിറോസ് ഖാന്‍ പറഞ്ഞ കാര്യങ്ങള്‍ മോഹന്‍ലാല്‍ ആരാധകരുടെ വെറുപ്പ് വാങ്ങി വയ്ക്കുന്നതാണ്. ഭാര്യ സജ്‌നയ്‌ക്കൊപ്പമാണ് ഫിറോസ് ബിഗ്‌ബോസില്‍ മത്സരിച്ചത്. പക്ഷെ ഷോ കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ഇരുവരും പിരിയുകയും ചെയ്തിരുന്നു. അതെല്ലാം വലിയ വാര്‍ത്തയായിരുന്നു.  ബിഗ്‌ബോസ് എല്ലാ സീസണെ കുറിച്ചും താരം അഭിപ്രായ പ്രകടനം നടത്താറുണ്ട്. പക്ഷെ ഇത്തവണ റിയാസ് പറഞ്ഞ കാര്യങ്ങള്‍ അവതാരകനായ ലാലേട്ടനെ കുറിച്ചാണ്. ബിഗ് ബോസ് ആദ്യം പുറത്താക്കേണ്ടത് ലാലേട്ടനെ ആണെന്നാണ് ഫിറോസ് പറയുന്നത്. അതിന്റെ കാരണവും വ്യക്തമാക്കുന്നുണ്ട്. ''മോഹന്‍ലാല്‍ പറയുന്നത് എല്ലാം ശരിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ ലാലേട്ടനൊക്കെ ഫുള്‍ പൊട്ടത്തരം എത്രയോ പ്രാവശ്യം വന്നുപറഞ്ഞിട്ടുണ്ട്. ആരാധകര്‍ക്ക് ഇഷ്ടപ്പെടില്ല എന്നാലും എന്റെ വ്യക്തി സ്വാതന്ത്ര്യമാണ്, ഞാന്‍ പറയും. റോക്കിയുടെ വിഷയത്തില്‍ അവനോട് ഇടിക്കാന്‍ പറഞ്ഞത് ലാലേട്ടനാണ്. അപ്പോള്‍ അദ്ദേഹവും പ്രതിയാണ്. ബിഗ്‌ബോസ് ലാലേട്ടനെയും പുറത്താക്കേണ്ടതാണ്. ലാലേട്ടന്റെ കഴിവുകളൊക്കെ എനിക്ക് ഇഷ്ടമാണ്. പക്ഷേ അദ്ദേഹം ചെയ്യുന്നതൊക്കെ ശരിയാണെന്ന് ഞാന്‍ പറയില്ല. ബിഗ് ബോസ് ആദ്യം എടുത്തുകളയേണ്ടത് ലാലേട്ടനെയാണ്. ബിഗ് ബോസിന് അപ്പോള്‍ നമ്മള്‍ സല്യൂട്ട് കൊടുക്കും''. തന്റെ അനുഭവത്തില്‍ 100ശതമാനവും റിയാലിറ്റി ആയിട്ടുള്ള, ഒരു ശതമാനം പോലും സ്‌ക്രിപ്റ്റഡ് അല്ലാത്ത ഷോയാണ് ബിഗ് ബോസെന്നും ഫിറോസ് ഖാന്‍ പറഞ്ഞു.
ബിഗ്‌ബോസിന്റെ ടാഗ് ലൈന്‍ പോലെ വീടിനുള്ളില്‍ കളികള്‍ മാറി മറിയുകയാണ്. സുഹൃത്തുക്കള്‍ ശത്രുക്കളും ശത്രുക്കള്‍ സുഹൃത്തുക്കളും ആകുമ്പോള്‍ ഷോ കൂടുതല്‍ ജനപ്രിയമാകുകയാണ്. ജനപ്രിയമാകുന്ന ഷോയിലേക്ക് അപ്പോള്‍ ജനപ്രിയതാരം തന്നെ എത്തിയാലോ? ഷോയില്‍ ജനപ്രിയതാരം ദിലീപ് അതിഥിയായി എത്തുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ദിലീപ് നായകനാവുന്ന പുതിയ ചിത്രം പവി കെയര്‍ടേക്കറിന്റെ വിശേഷങ്ങള്‍ മത്സരാര്‍ഥികളുമായി പങ്കുവെക്കുന്നതിനാണ് താരം അവിടേക്ക് എത്തുന്നത്. കൂടാതെ മത്സരാത്ഥികളോട് ബിഗ് ബോസിലെ ഗെയിമുകളെക്കുറിച്ചും പ്ലാനുകളെക്കുറിച്ചുമൊക്കെ ദിലീപ് ചോദിച്ചറിയുന്നുമുണ്ട്. ഈ പ്രത്യേക എപ്പിസോഡ് ഏഷ്യാനെറ്റില്‍ ഇന്ന് രാത്രി 9.30 ന് സംപ്രേഷണം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.  ബിഗ് ബോസ് മലയാളം സീസണ്‍ 6 ആവേശകരമായ ഏഴാം വാരത്തിലാണ് ഇപ്പോള്‍. 19 മത്സരാര്‍ഥികളുമായി ആരംഭിച്ച സീസണില്‍ നിരവധി എവിക്ഷനുകളും ഒപ്പം വൈല്‍ഡ് കാര്‍ഡുകളുടെ എന്‍ട്രിയും നടന്നിരുന്നു. അന്‍പത് ദിനങ്ങള്‍ പിന്നിടാനൊരുങ്ങുമ്പോള്‍ ഏതൊക്കെ മത്സരാര്‍ഥികള്‍ക്കാണ് മുന്‍തൂക്കമെന്ന് പറയാനാവാത്ത സ്ഥിതിയുണ്ട്. പ്രേക്ഷക പിന്തുണ കൂടുതലുള്ളവരും കുറഞ്ഞവരും ഈ സീസണിലുണ്ട്. എന്നാല്‍ താരപരിവേഷത്തിലേക്ക് എത്തിയിട്ടുള്ള മത്സരാര്‍ഥികള്‍ ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു.  
BUSINESS
ദിവസേന 10 ലക്ഷം രൂപ സമ്മാനമായി നല്‍കുന്ന ബോചെ ടീ ലക്കി ഡ്രോ യിലെ മൂന്നാമത്തെ വിജയിയായ ഗീതക്ക് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. തൃശൂരില്‍ നടന്ന ചടങ്ങിലാണ് ചെക്ക് കൈമാറിയത്. കോഴിക്കോട് ചാത്തമംഗലം സ്വദേശിയാണ് ഗീത എന്‍.യു. ദിവസേനയുള്ള നറുക്കെടുപ്പിലൂടെ 10 ലക്ഷം രൂപയും കൂടാതെ 13704 ഭാഗ്യവാന്മാര്‍ക്ക് 25000, 10000, 5000, 1000, 100 എന്നിങ്ങനെ ക്യാഷ് പ്രൈസുകളും ലഭിക്കുന്നുണ്ട്. 25 കോടി രൂപയാണ് ബമ്പര്‍ സമ്മാനം. www.bochetea.com സന്ദര്‍ശിച്ച് 40 രൂപയുടെ ബോചെ ടീ വാങ്ങുമ്പോള്‍ സൗജന്യമായി ബോചെ ലക്കി ഡ്രോ ടിക്കറ്റ് ലഭിക്കും. എല്ലാ ദിവസവും രാത്രി 10.30 നാണ് നറുക്കെടുപ്പ്. ബോചെ ടീ യുടെ വെബ്‌സൈറ്റ്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവ വഴിയാണ് നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിക്കുന്നത്.
ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിയില്‍ നിന്നും ചോക്ലേറ്റ് ഐസ് ക്രീം ഡെലിവറി ചെയ്യാത്തതിന് നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യപ്പെട്ട് ഉപഭോക്തൃ കോടതി. ബാംഗ്ലൂരില്‍ ആണ് 5000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കോടതി ആവശ്യപ്പെട്ടത്. 3000 രൂപ നഷ്ടപരിഹാരവും 2000 രൂപ കോടതി വ്യവഹാര ചിലവും നല്‍കാനാണ് ഉത്തരവിട്ടത്. 2023 ജനുവരിയില്‍ ഓര്‍ഡര്‍ ചെയ്ത 'നട്ടി ഡെത്ത് ബൈ ചോക്ലേറ്റ്' ഐസ്‌ക്രീം ഡെലിവറി ചെയ്തില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഉപഭോക്താവ് കോടതിയെ സമീപിച്ചത്. ഡെലിവര്‍ ചെയ്യാത്ത ഐസ് ക്രീം ഡെലിവര്‍ ചെയ്തു എന്ന് ആപ്പില്‍ സ്റ്റാറ്റസ് കാണിക്കുകയും ചെയ്തിരുന്നു. സ്വിഗ്ഗിയോട് വിഷയം ഉന്നയിച്ചെങ്കിലും ഓര്‍ഡറിന് കമ്പനി റീഫണ്ട് നല്‍കിയില്ല. ഇതേത്തുടര്‍ന്നാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. സേവനത്തിന്റെ പോരായ്മയും അന്യായമായ വ്യാപാര രീതികളും തെളിയിക്കപ്പെട്ടതായി ചൂണ്ടിക്കാട്ടി ഐസ് ക്രീമിന്റെ വിലയായ 187 രൂപ തിരികെ നല്‍കാനും 3,000 രൂപ നഷ്ടപരിഹാരവും 2,000 രൂപ വ്യവഹാര ചെലവും നല്‍കാനും കോടതി സ്വിഗ്ഗിയോട് നിര്‍ദ്ദേശിച്ചു. നഷ്ടപരിഹാരമായി 10,000 രൂപയും വ്യവഹാരച്ചെലവായി 7,500 രൂപയും പരാതിക്കാരന്‍ ആവശ്യപ്പെട്ടെങ്കിലും അത് അമിതമാണെന്ന് ചൂണ്ടിക്കാട്ടി 5000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടുകയായിരുന്നു.
ബോചെ ടീ ലക്കി ഡ്രോയിലെ രണ്ടാമത്തെ വിജയിയായ അമല്‍ മാര്‍ട്ടിന്‍. ദിവസേന 10 ലക്ഷം രൂപ സമ്മാനമായി നല്‍കുന്ന ബോചെ ടീ ലക്കി ഡ്രോയിലെ രണ്ടാമത്തെ വിജയിയായ അമല്‍ മാര്‍ട്ടിന് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. തൃശൂരില്‍ നടന്ന ചടങ്ങിലാണ് ചെക്ക് കൈമാറിയത്. അങ്കമാലി സ്വദേശിയാണ് അമല്‍ മാര്‍ട്ടിന്‍.  ദിവസേനയുള്ള നറുക്കെടുപ്പിലൂടെ 10 ലക്ഷം രൂപയും കൂടാതെ 13704 ഭാഗ്യവാന്മാര്‍ക്ക് 25000, 10000, 5000, 1000, 100 എന്നിങ്ങനെ ക്യാഷ് പ്രൈസുകളും ലഭിക്കുന്നുണ്ട്. 25 കോടി രൂപയാണ് ബമ്പര്‍ സമ്മാനം. www.bochetea.com സന്ദര്‍ശിച്ച് 40 രൂപയുടെ ബോചെ ടീ പാക്കറ്റ് വാങ്ങുമ്പോള്‍ സൗജന്യമായി ബോചെ ലക്കി ഡ്രോ ടിക്കറ്റ് ലഭിക്കും. എല്ലാ ദിവസവും രാത്രി 10.30 നാണ് നറുക്കെടുപ്പ്. ബോചെ ടീയുടെ വെബ്‌സൈറ്റ്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവ വഴിയാണ് നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിക്കുന്നത്.
BP SPECIAL NEWS
യുപി : മരുമകളുടെ പെരുമാറ്റത്തില്‍ പേടിച്ച് ജീവിക്കുകയാണ് ഒരു അമ്മായിഅമ്മ. സ്വാഭാവികമായും മരുമകള്‍ അമ്മായിഅമ്മ പോരാണോ കാരണം എന്ന് ഇതു കേള്‍ക്കുമ്പോള്‍ പലരും കരുതും. പക്ഷെ അതില്‍ നിന്നെല്ലാം വളരെ വ്യത്യസ്തമായി അമ്മയായി അമ്മയെ പിറകെ നടന്ന് പ്രണയിക്കുകയാണ് മരുമകള്‍. മരുകമള്‍ക്ക് തന്നോട് പ്രണയമാണെന്നും ഭര്‍ത്താക്കന്മാരെ ഉപേക്ഷിച്ച് ഒരുമിച്ച് ജീവിക്കാമെന്നും പറഞ്ഞ് മരുമകള്‍ നിര്‍ബന്ധിക്കുകയാണെന്നുമാണ് സ്ത്രീ തന്റെ പരാതിയില്‍ പറയുന്നു. മാത്രമല്ല അവളുമായി ശാരീരികബന്ധത്തിലേര്‍പ്പെടാനും അവള്‍ നിര്‍ബന്ധിക്കുന്നുണ്ടെന്നും അമ്മായിഅമ്മ വ്യക്തമാക്കി. യുപിയിലെ ബുലന്ദ്ഷഹറില്‍ നിന്നുള്ള ഇപ്പോള്‍ ദില്ലിയില്‍ താമസിക്കുന്ന സ്ത്രീയാണ് ഈ കാര്യങ്ങള്‍ അറിയിച്ച ്‌പൊലീസിനെ സമീപിച്ചിരിക്കുന്നത്. മകനുമായി അവളുടെ വിവാഹം കഴിഞ്ഞ അന്നുമുതല്‍ തന്നെ മരുമകളുടെ പെരുമാറ്റം ശരിയല്ലെന്നാണ് പൊലീസിനോട് പറഞ്ഞ പരാതി. ആ വിചിത്രമായ പെരുമാറ്റം ഓരോ ദിവസം കൂടുന്തോറും കൂടിക്കൂടി വന്നു. താനും ഭര്‍ത്താവും ഒരുമിച്ചിരിക്കുന്നത് പോലും മരുമകള്‍ക്ക് ഇഷ്ടമല്ല എന്നും സ്ത്രീ പറയുന്നു. അമ്മായിഅമ്മയെ ആദ്യം കണ്ടപ്പോള്‍ തന്നെ അവരുമായി പ്രണയത്തിലായിപ്പോയി എന്നാണത്രെ മരുമകള്‍ പറയുന്നത്. ഇതൊന്നും ശരിയല്ല എന്ന് പറഞ്ഞപ്പോള്‍ സ്വവര്‍ഗാനുരാഗം ഇന്ന് സാധാരണമാണെന്നും മരുമകള്‍ പറഞ്ഞു. ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടി അമ്മായിഅമ്മയോടൊപ്പം ജീവിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. രണ്ടാളുടേയും ഭര്‍ത്താക്കന്മാരെ ഉപേക്ഷിച്ച് ദൂരെ എങ്ങോട്ടെങ്കിലും ഒളിച്ചോടിപ്പോയി ഒരുമിച്ച് കഴിയാം എന്നും മരുമകള്‍ പറഞ്ഞതായും അമ്മായിഅമ്മ ആരോപിക്കുന്നു. ഇക്കാര്യം മരുമകളുടെ വീട്ടുകാരേയും താന്‍ അറിയിച്ചിരുന്നു എന്നും, എന്നാല്‍ അവിടെ നിന്നും വളരെ വിചിത്രമായ മറുപടിയാണ് ലഭിച്ചതെന്നുമാണ് അവര്‍ പറയുന്നത്. 'അവള്‍ വിവാഹിതയായത് മുതല്‍ അവളുടെ ഉത്തരവാദിത്തം ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കാണ് എന്നാണ് അവര്‍ പറഞ്ഞത്. അത് മാത്രമല്ല, 20 ലക്ഷം രൂപ തരണമെന്നും മരുമകളുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടു എന്നും സ്ത്രീ ആരോപിക്കുന്നു.' തന്റെ മകന്‍ ചതിക്കപ്പെട്ടതായി തോന്നി എന്നും എങ്ങനെ എങ്കിലും മരുമകളില്‍ നിന്നും രക്ഷ നേടാനാണ് താന്‍ ഇപ്പോള്‍ ഇത് പരിഹരിക്കാനായി മുന്നോട്ട് വന്നിരിക്കുന്നത് എന്നും ഇവര്‍ പറഞ്ഞു.
PRAVASI VARTHAKAL