
ജീവിതത്തിലേയും കരിയറിലെയും പുതിയൊരു അനുഭവം.. അസ്വസ്ഥതയോടെ മനസ്സിൽ ഇതുവരെ തങ്ങിനിന്നിരുന്ന പല പ്രശ്നങ്ങൾക്കുമുള്ള പരിഹാരം.. ഇതൊക്കെയാണ് ഇന്നലെ ബിർമിംഹാമിലെ വേദിയിൽ ആസ്‌കെൻ വാർഷിക സമ്മേളനത്തിന് എത്തിയവർക്കുണ്ടായത്.
എൻഎംസി - എൻഎച്ച്എസ് - ആർസി.എൻ പ്രമുഖർ നയിച്ച ക്ലാസ്സുകൾ, പ്രോഗ്രാമിൽ പങ്കെടുത്ത അനുഭവസമ്പന്നരായ സീനിയർ നഴ്സുമാർക്കുപോലും പുതിയ പ്രൊഫഷണൽ പാഠങ്ങളായി.
ബാൻഡ് 8a ലെവലിലും അതിനുമുകളിലും എൻഎച്ച്സിലും ഇതര സ്ഥാപനങ്ങളിലുമായി ജോലിചെയ്യുന്ന മലയാളി നഴ്സുമാർക്കായി രൂപീകരിച്ച സംഘടനയാണ് അലിയൻസ് ഓഫ് സീനിയർ കേരള നേഴ്സസ് (ASKeN). ബിർമിംഗ്ഹാമിലെ ആസ്റ്റൺ വില്ല സ്‌റ്റേഡിയത്തിൽ ഇന്നലെ രാവിലെ ഏഴുമണിയോടെ യുകെയിലെ സീനിയർ മലയാളി നഴ്‌സുമാരുടെ ആദ്യ ചരിത്ര കോൺഫറൻസിനു തിരിതെളിഞ്ഞു.
നേരത്തേതന്നെ രജിസ്‌ട്രേഷൻ നടത്തി ടിക്കറ്റുകൾ സ്വന്തമാക്കിയ നൂറ്റമ്പതിലേറെ നഴ്‌സുമാരാണ് സമ്മേളനത്തിനെത്തിയത്. പങ്കടുത്തവരിൽ ഭൂരിഭാഗം പേരും എൻഎച്ച്എസിലെ ഉയർന്ന ബാൻഡുകളിൽ ജോലിചെയ്യുന്നവർ.
വർഷങ്ങളായി യുകെയിൽ താമസിക്കുന്ന ഈ സീനിയർ നഴ്‌സുമാർ അതുകൊണ്ടുതന്നെ, ആസ്‌കെൻ സമ്മേളനം പരസ്പരമുള്ള കൂടിക്കാഴ്ചയ്ക്കും ഒത്തുചേരലിനുമുള്ള ഒരുത്സവമാക്കി മാറ്റി.
ആസ്‌കിന്‍ മെമ്പേഴ്‌സ്വെയില്‍സ് എന്‍ എച്ച് എസ് ചീഫ് നേഴ്‌സിങ്ങ് ഓഫീസര്‍ക്കൊപ്പം
വേദിയിൽ വെയിൽസിലെ ചീഫ് നഴ്‌സിംഗ് ഓഫിസർ സൂ ട്രാങ്കയും നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കൗൺസിലിന്റെ (എൻഎംസി) എക്സിക്യൂട്ടീവ് നഴ്‌സ് ഡയറക്ടർ സാം ഫോസ്‌റ്ററും ആദ്യ മലയാളി എംപി സോജൻ ജോസഫും പ്രശസ്ത നഴ്‌സിംഗ് ട്രെയിനറായ മിനിജോ ജോസഫും അറിയപ്പെടുന്ന സാമൂഹിക സേവകയായ അജിമോൾ പ്രദീപുമെല്ലാം അനുഭവങ്ങൾ പങ്കുവച്ച് അറിവിന്റെയും സംശയ ദുരീകരണത്തിന്റെയും പുതിയ മേഖലകൾ തുറന്നു. യുകെ പാര്‍ലമെന്റില്‍ മലയാളി നേഴ്‌സുമാരുടെ ശബ്ദമായ സോജന്‍ ജോസഫ് ഒരു ഡി ഗ്രേഡ് (ബാന്‍ഡ് 5) നേഴ്‌സില്‍ നിന്നൂം പാര്‍ലമെന്റ് എം പി പദവി വരെ എത്തിയതിന്റെ കഥ വിവരിച്ചു. കൂടാതെ പാര്‍ലമെന്റില്‍ നേഴ്‌സുമാരുടെ ശബ്ദമായിരിക്കുമെന്ന വാഗ്ദാനവും അദ്ദേഹം നല്കി. ആ ര്‍ സി എന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ബിജോയി സെബാസ്റ്റ്യനായി വോട്ട് അഭ്യര്‍ത്ഥിക്കാനൂം അദ്ദേഹം മറന്നില്ല.
യുകെ പാര്‍ലമെന്റില്‍ ആദ്യ മലയാളി എം പിയും നേഴ്‌സുമായ സാജന്‍ ജോസഫ്
പ്രാഥമിക ചടങ്ങുകൾക്കുശേഷം രാവിലെ ഒമ്പതിനുതന്നെ യുകെയിലെ സീനിയർ നഴ്‌സുമാരുടെ സമ്മേളന സെഷനുകൾക്ക് തുടക്കം കുറിച്ചു. ആസ്കെൻ ലീഡായ ലീന വിനോദ് എല്ലാവർക്കും സ്വാഗതം ആശംസിച്ചു. ഓരോ സെഷനുകളിലും ക്ലാസുകൾ എടുത്തിരുന്നത് അതേവിഷയത്തിൽ വിദഗ്ധരായ നേഴ്സുമാർ ആയിരുന്നു.
ആര്‍ സി എന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന ബിജോയി സെബാസ്റ്റ്യന്‍ സാജന്‍ ജോസഫിന് മെമന്റോ കൈമാറുന്നൂ
ആരോഗ്യമേഖലയിലെ കുടിയേറ്റക്കാർക്കിടയിൽ ആസ്‌കെൻ പോലുള്ള സംഘടനകൾ നൽകിവരുന്ന സേവനം വളരെ വലുതാണെന്നും ഇത്തരം സംഘടനകൾ ഇപ്പോൾ അനിവാര്യമാണെന്നും വെയിൽസ് ചീഫ് നഴ്‌സിംഗ് ഓഫീസർ സൂ ട്രാൻക പറഞ്ഞു.
എൻ എം സി എക്സിക്യൂട്ടീവ് നഴ്‌സ് ഡയറക്ടർ സാം ഫോസ്‌റ്റർ
കേരള നേഴ്സുമാർ ബ്രിട്ടിഷ് സമൂഹത്തിന് നൽകുന്ന സേവനത്തെ എൻ എം സി എക്സിക്യൂട്ടീവ് നഴ്‌സ് ഡയറക്ടർ സാം ഫോസ്‌റ്റർ വാനോളം പുകഴ്ത്തി സംസാരിച്ചു.
എന്‍ എച്ച് എസ് വെയില്‍സ് ചീഫും എന്‍ എം സി പ്രോഫഷണല്‍ പ്രാക്ടീസ് ഡയറക്ടരുമായ സാം ഫോസ്റ്ററും വേദിയില്‍
ആസ്‌കെൻ കോ ഫൗണ്ടർ സാജൻ സത്യൻ, സ്വന്തം ജീവിതാനുഭവങ്ങൾ പങ്കുവച്ചാണ് പ്രഭാഷണം തുടങ്ങിയത്. 2003 ൽ ഒരു സാധാരണ നേഴ്സായി കരിയർ തുടങ്ങിയ സാജൻ ഇപ്പോൾ എൻഎച്ച്എസിൽ ഡെപ്പ്യുട്ടി ചീഫ് നേഴ്സ് എന്ന തസ്‌തികയിൽ എത്തിയതിന്റെ പിന്നിലെ കഠിന പ്രയത്നത്തെക്കുറിച്ചും വഴിയിൽ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും വിവരിച്ചു. ജോലിസ്ഥലത്ത് നേരിട്ട വംശീയ വിവേചനത്തെക്കുറിച്ച് മനസ്സുതുറക്കാനും സാജൻ മടിച്ചില്ല.
ലണ്ടനിലെ സെന്റ് ജോര്‍ജ് എന്‍ എച്ച് എസ് ഹോസ്പിറ്റലില്‍ ഡിവിഷനല്‍ ഡയറക്ടറായ സുബി മേനോന്‍ തന്റെ ജീവിതത്തില്‍ മാര്‍ഗ്ഗ ദര്‍ശികളായ മൂന്ന് വനിതകളെ പരിചയപ്പെടുത്തിയാണ് തുടങ്ങിയത്. ആ മൂന്ന് വനിതകള്‍ ഒന്ന് തന്റെ അമ്മയും, കിരണ്‍ ബേദിയും, മദര്‍ തേരേസയുമാണെന്ന് സുബി പറഞ്ഞു. പിന്നീട് വന്ന ജിന്‍സി ജെറി നേഴ്‌സിങ്ങ് മേഖലയില്‍ റോബോട്ടിക് ഓട്ടമേഷനെക്കുറിച്ച് വിശദമായി വിവരിച്ചു. ഈ മേഖലയിലെ പുതിയ അറിവുകള്‍ എല്ലാവരും കൗതുകത്തോടെ ശ്രവിച്ചു. സ്‌കോട്ട്‌ലന്റിലെ അയിഷയര്‍ എന്‍ എച്ച് എസില്‍ ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ ഡിവിഷണല്‍ ഡയറക്ടറാണ്‍് ജിന്‍സി.
തുടര്‍ന്ന് ആസ്‌കിന്‍ അംഗങ്ങളുടെ പ്രവര്‍ത്തന മികവിനെ ആദരിച്ചു കൊണ്ടുള്ള അവാര്‍ഡ് വിതരണമായിരുന്നൂ. എന്‍ എച്ച് എസി ലെ ഉയര്‍ന്ന ബാന്‍ഡില്‍ ജോലി ചെയ്യുന്ന ആസ്‌കിന്‍ അംഗങ്ങള്‍ കോണ്‍ഫറന്‍സിലുടനീളം അവരുടെ പ്രഫഷണിലസവും പരസ്പര ബഹുമാനവും പുലര്‍ത്തി അവരുടെ ലീഡര്‍ഷിപ്പ് മികവ് കാണിച്ചു തന്നൂ. യുകെയില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളി നേഴ്‌സുമാക്ക് ഇവര്‍ പ്രചോദനമാണെന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ടു തന്നെഅവരുടെ സേവനങ്ങള്‍ക്കായി നല്കുന്ന അവാര്‍ഡിനൂം അര്‍ഹരാണ് ഈ പ്രതിഭകള്‍.
ആസ്‌കിന്‍ കോണ്‍ഫറന്‍സിന്റെ വിജയ ശില്പികള്‍ എന്‍ എച്ച് എസ് ചീഫ് നേഴ്‌സിങ്ങ് ഓഫീസര്‍ക്കൊപ്പം
പിന്നീട് നടന്ന പാനല്‍ ചര്‍ച്ച നയിച്ചത് ആസ്‌കിന്റെ നെടും തൂണായ സിജി സലിംകുട്ടിയാണ്. കാണികളില്‍ നിന്ന് നിരവധി ചോദ്യങ്ങളൂം സംശയങ്ങളൂം ഉയര്‍ന്ന് വന്നൂ.മറ്റ് പാനല്‍ അംഗങ്ങളായ മിനിജ ജോസഫും, സ്മിത ഡോണിയും, പാന്‍സി ജോസും, ലീനാ വിനോദും ചോദ്യങ്ങള്‍ക്ക് മറുപടി നല്കി. ഓരോ ചോദ്യങ്ങളൂം അതിനുള്ള ഉത്തരങ്ങളൂം കാണികള്‍ക്ക് പുതിയ അറിവുകളായിരുന്നൂ. തുടര്‍ന്ന് യുകെയിലെ തന്നെ മലയാളികളൂടെ അഭിമാനമായ ഡോ അജിമോളൂടെ ഊഴമായിരുന്നൂ. ബക്കിങ്ങ്ഹാം പാലസില്‍ നിന്ന് ചാള്‍സ് രാജാവിന്റെ പ്രത്യേക അംഗീകാരം നേടിയിട്ടുള്ള അജിമോള്‍ തന്റെ കരിയറിലൂടെ ഒരു യാത്ര നടത്തി. ഒരു ഡിപ്ലോമ നേഴ്‌സില്‍ നിന്നൂം എങ്ങനെ ഒരു ഡോക്ടറേറ്റ് വരെ എത്തിച്ചേര്‍ന്നതിന്റെ കഥ അജിമോള്‍ വിവരിച്ചു. ഓരോ നേഴ്‌സുമാരും അജിമോളുടെ വിവരണം വളരെ കൗതുകത്തോടെ കേട്ടുനിന്നൂ.
സിജി സലിംകുട്ടി നയിക്കുന്ന പാനല്‍ ചര്‍ച്ച
തുടര്‍ന്ന് വന്ന ശ്രീജ അംമ്പാട്ട്ചിട്ടേത്തൂം, വിജി അരുണൂം, ആന്‍സി തോമസും, ഷീബാ ഫിലിപ്പൂം അവരുടെ മേഖലകളെക്കുറിച്ച് വിശദമായി സംസാരിച്ചു. അനുഭവ സമ്പന്നതയിൽ നിന്നുള്ള നിർദ്ദേശങ്ങൾ ആകയാൽ ഇവരുടെ പ്രഭാഷണങ്ങൾ പലർക്കും മാർഗ്ഗദർശകവുമായി മാറി. ഓരോ സെഷനൂകള്‍ക്കൂം അവര്‍ക്കായി അനൂവധിച്ചിരിക്കുന്ന സമയം വളരെ കൃത്യമായി ഉപയോഗിച്ച് എല്ലാവരും അവരുടെ ലീഡര്‍ഷിപ്പ് ക്വാളിറ്റി കാണികള്‍ക്ക് കാണിച്ചു തന്നൂ. കോണ്‍ഫറന്‍സ് അവതരണങ്ങള്‍ വളരെ ചിട്ടയായി നടത്തുവാനായി മിനിജയുടെയും ദീപാ ലീലാമണിയുടെയും നേതൃത്വ മികവും വളരെ പ്രകടമായിരുന്നൂ. എമില്‍ ഏലിയാസിന്റെ ആന്‍ഗറിങ്ങ് ഒരു പ്രഫഷണല്‍ അവതാരകന്റെ എല്ലാ ചടുലതയോടൂം കൂടി ഉള്ളതായിരുന്നൂ.
ഡെപ്യൂട്ടി ചീഫ് നേഴ്‌സായ സാജന്‍ സത്യന്‍ അനുഭവങ്ങള്‍ വിവരിക്കുന്നൂ
എൻഎച്ച്എസ് അടക്കമുള്ള ആശുപത്രികളിലേയും ഇതര ഹെൽത്ത് സെന്ററുകളിലേയും ജോലിസ്ഥലങ്ങളിൽ നേരിടേണ്ടി വരുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെട്ടു. ഓവർ ഡ്യൂട്ടിയും മാനസിക സമ്മർദ്ദവും വാർഡുകളിലെ പ്രശ്നങ്ങളും രോഗികളുമായുള്ള ഇടപെടലുകളും നഴ്സിംഗ് ജോലിയും വ്യക്തിജീവിതവും തമ്മിൽ പൊരുത്തപ്പെടുത്തുന്നതും പീഡനങ്ങളുമെല്ലാം ചർച്ചാ വിഷയങ്ങളായി.
ഇതിനുപുറമെ, അന്താരാഷ്ട്ര തൊഴിൽ ശക്തിയെയും സമത്വത്തെയും വൈവിധ്യത്തെയും കുറിച്ചുള്ള ഏറ്റവും പുതിയ തീമുകളും തന്ത്രങ്ങളും വിവരിക്കപ്പെട്ടു. അനുഭവത്തിന്റെ വെളിച്ചത്തിലാണ് വിജയത്തിലേക്ക് നയിക്കുന്ന ഇക്കാര്യങ്ങൾ വിവരിക്കപ്പെട്ടത്.
നിലവിൽ നഴ്‌സുമാർ നേരിടുന്ന കരിയറിലെ പല പ്രശ്നങ്ങൾക്കും സംശയങ്ങൾക്കും ഉത്തരങ്ങൾ ലഭിച്ചതിന്റെ സംതൃപ്തിയിലാണ് "നമ്മുടെ നഴ്‌സുമാർ, നമ്മുടെ ഭാവി" എന്ന കോൺഫറൻസ് ഇവന്റിൽ പങ്കെടുത്ത, യുകെയിലെ വിവിധഭാഗങ്ങളിൽ നിന്നെത്തിയ സീനിയർ മലയാളി നഴ്‌സുമാർ; ഒടുവിൽ അടുത്ത സമ്മേളനത്തിനു വീണ്ടും കാണാമെന്ന പരസ്പരമുള്ള ആശംസയോടെ തിരികെ യാത്രയായത്.
More Latest News
വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും പടിയിറങ്ങുന്നു : വിരമിക്കൽ വാർത്ത പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ നായകൻ

ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട പാക് ഭീകരരുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവരിൽ പാക് സൈനിക-പോലീസ് ഉദ്യോഗസ്ഥരും

സീറോമലബാർ വാത്സിങ്ങ്ഹാം തീർത്ഥാടനം ജൂലൈ 19 ന്; ജൂബിലി വർഷത്തിലെ പ്രത്യാശയുടെ തീർത്ഥാടനത്തിൽ ആയിരങ്ങൾ ഒഴുകിയെത്തും

പ്രമേഹമരുന്നിന്റെ പേറ്റന്റ് കാലാവധി തീർന്നു : പുതിയ ബ്രാന്റുകൾ വിപണിയെത്തുന്ന സാഹചര്യത്തിൽ ഇനി ഏവർക്കും ഇവ വിലക്കുറവിൽ ലഭ്യം

ഇപ്‌സ്‌വിച്ചില്‍ സെന്റ് മേരീസ് പാരീഷ് ഹാള്‍ നവീകരണത്തിനായി ഫുഡ് ഫെസ്റ്റ് നടത്തി സമാഹരിച്ചത് മൂവായിരത്തോളം പൗണ്ട്
