
ലണ്ടന്‍ : തെക്കുമുറി ഹരിദാസ് യുകെയിലുള്ളവരുടെ സ്വന്തം ഹരിയേട്ടനായിരുന്നു. ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ചെയര്‍മാനായിരുന്ന അദ്ദേഹം അന്തരിച്ചിട്ട് മാര്‍ച്ച് 24 ന് മൂന്ന് വര്‍ഷം തികഞ്ഞു. 29 വര്‍ഷങ്ങളായി ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ മുടക്കമില്ലാതെ വിഷുദിനത്തില്‍ പ്രത്യേക വിഷുവിളക്ക് നടത്താന്‍ അത്യപൂര്‍വ്വ ഭാഗ്യം സിദ്ധിച്ച വ്യക്തി കൂടിയായിരുന്നു ഹരിയേട്ടന്‍.
32 വര്‍ഷങ്ങള്‍ക്കു മുന്‍പ് എല്ലാ വര്‍ഷവും, ഉദാരമതികളായ ഭക്തജനങ്ങളില്‍ നിന്നും സ്വരൂപിക്കുന്ന സംഭാവനകളിലൂടെയും ഗുരുവായൂരിലെ ചില വ്യക്തികളുടെ അശ്രാന്ത പരിശ്രമത്തിലൂടെയും ചെറിയ തോതില്‍ നടത്തിവന്നിരുന്ന വിഷുവിളക്ക് പിന്നീട് ഭഗവാന്റെ നിയോഗം എന്നപോലെ ഹരിയേട്ടന്‍ മുന്‍കൈയെടുത്തു സ്ഥിരമായി സ്പോണ്‍സര്‍ ചെയ്തു വിപുലമായി നടത്തി വരികയായിരുന്നു. ലണ്ടനിലെ ഇന്ത്യന്‍ എംബസ്സിയിലെ ഔദ്യോഗികത്തിരക്കും, കുടുംബ-ബിസിനസ്സ് തിരക്കും, പൊതുകാര്യ സന്നദ്ധ പ്രവര്‍ത്തനങ്ങളുമെല്ലാം എത്രയേറെയുണ്ടെങ്കിലും, 29 വര്‍ഷവും മുടങ്ങാതെ വിഷുദിനത്തില്‍ ഗുരുവായൂരപ്പനെ കാണുവാനും വിഷുവിളക്കു ഭംഗിയായി നടത്തുവാനും ഭഗവത് സന്നിധിയില്‍ എത്തിയിരുന്നു ഹരിയേട്ടന്‍. ഗുരുവായൂര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് സംഘടിപ്പിക്കാറുള്ള പാവങ്ങള്‍ക്കായുള്ള വിഷുസദ്യയും വര്‍ഷങ്ങളായി അമ്മയുടെ പേരില്‍ മുടങ്ങാതെ സ്പോണ്‍സര്‍ ചെയ്ത് നടത്തിയിരുന്നതും ഹരിയേട്ടനായിരുന്നു.
ഹരിയേട്ടന്റെ ഓര്‍മ്മക്കായി 2022 ഏപ്രില്‍ മുതല്‍ ലണ്ടനില്‍ എല്ലാ വര്‍ഷവും വിഷു വിളക്കും സൗജന്യ വിഷു സദ്യയും ഹരിയേട്ടന്റെ കുടുംബവും ലണ്ടന്‍ ഹിന്ദു ഐക്യവേദിയും ചേര്‍ന്ന് നടത്തിവരുന്നു. ഈ വര്‍ഷത്തെ ലണ്ടന്‍ വിഷു വിളക്ക് 2024 ഏപ്രില്‍ 27 ന് വെസ്റ്റ് തൊണ്‍ടന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് പൂര്‍വ്വാധികം ഭംഗിയായി നടത്തുവാനുള്ള തയ്യാറെടുപ്പിലാണ് ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെയും മോഹന്‍ജി ഫൗണ്ടേഷന്റെയും സന്നദ്ധസേവകര്‍.
ഗുരുവായൂര്‍ ദേവസ്വം കീഴേടം പുന്നത്തൂര്‍ കോട്ട മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരി വിഷു പൂജയ്ക്ക് നേതൃത്വം നല്‍കും. വാസുദേവന്‍ നമ്പൂതിരിയുടെ കയ്യില്‍നിന്ന് ഭദ്രദീപം ഏറ്റുവാങ്ങി ഹരിയേട്ടന്റെ കുടുംബാങ്ങങ്ങളോടൊപ്പം വിശിഷ്ടാതിഥികളും വിഷുവിളക്ക് കൊളുത്തി കാര്യ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. ഹരിയേട്ടന്റെ ഓര്‍മ്മക്കായ് തെളിയിക്കുന്ന വിഷു വിളക്ക്, LHA കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്ന് സമര്‍പ്പിക്കുന്ന വിഷു കാഴ്ച, പ്രശസ്ത നര്‍ത്തകരായ വാണി സുതന്‍, വിനീത് വിജയകുമാര്‍ പിള്ള, കോള്‍ചെസ്റ്ററില്‍ നിന്നുള്ള നൃത്യ ടീം മുതലായവര്‍ അവതരിപ്പിക്കുന്ന നൃത്തശില്പം, യുകെയിലെ അനുഗ്രഹീത ഗായകരായ രാജേഷ് രാമന്‍, ലക്ഷ്മി രാജേഷ്, ഗൗരി വരുണ്‍, വരുണ്‍ രവീന്ദ്രന്‍ മുതലായവര്‍ അണിയിച്ചൊരുക്കുന്ന സംഗീത വിരുന്ന് 'മയില്‍പീലി', മുരളി അയ്യരുടെ നേതൃത്വത്തില്‍ ദീപാരാധന, വിഭവ സമൃദ്ധമായ വിഷു സദ്യ (അന്നദാനം) എന്നിവയാണ് ലണ്ടന്‍ വിഷുവിളക്കിനോടനുബന്ധിച് ഏപ്രില്‍ 27 ന് നടത്തുവാനുദ്ദേശിച്ചിരിക്കുന്ന കാര്യപരിപാടികള്‍.
ഹരിയേട്ടനുമായുള്ള ഓര്‍മ്മകള്‍ അദ്ദേഹത്തിന്റെ കുടുംബാങ്ങങ്ങളും സുഹൃത്തുക്കളും 'ഓര്‍മ്മകളില്‍ ഹരിയേട്ടന്‍' എന്ന പേരില്‍ പങ്കുവെക്കുന്നതും വിഷു വിളക്കിന്റെ പ്രത്യേകതയാണ്. ഹരിയേട്ടനോട് അടുത്ത് നില്‍ക്കുന്നവരും യുകെയിലെ പ്രമുഖ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ പ്രമുഖരും പങ്കെടുക്കുന്ന ലണ്ടന്‍ വിഷു വിളക്കിലേക്ക് എല്ലാ സഹൃദയരെയും ഭഗവത് നാമത്തില്‍ സ്വാഗതം ചെയ്തുകൊള്ളുന്നതായി ഹരിയേട്ടന്റെ കുടുംബത്തോടൊപ്പം ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും അറിയിച്ചു.
Vishu Vilakku Venue: West Thornton Communtiy Cetnre, London Road, Thornton Heath, Croydon CR7 6AU
Date and Time: 27 April 2024
For further details please contact
Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536.
Email: info@londonhinduaikyavedi.org
More Latest News
ടാലി പ്രൈം 6.0 അവതരിപ്പിച്ച് ടാലി സൊല്യൂഷന്‍സ്:ലക്ഷ്യം വയ്ക്കുന്നത് ചെറുകിട വാണിജ്യ സംരംഭങ്ങള്‍ക്കായുള്ള ലളിതമായ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍

ജലന്ധറിലും സാംബയിലും പാക് ഡ്രോൺ സാന്നിധ്യം : സുരക്ഷാനടപടിയെന്ന നിലയിൽ സർവീസുകൾ റദ്ദാക്കി ഇൻഡിഗോയും എയർ ഇന്ത്യയും

സിനിമയാണ് ലഹരി :സിനിമക്കപ്പുറം ഒരു ലഹരിയില്ല, അതുപയോഗിക്കുന്നവർക്ക് തന്റെ സെറ്റിൽ സ്ഥാനവുമില്ല എന്ന് തരുൺ മൂർത്തി

ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കും : ഇന്ത്യ -പാകിസ്ഥാൻ സംഘർഷത്തെ തുടർന്ന് നിർത്തിവച്ച മത്സരങ്ങൾ ശനിയാഴ്ച മുതൽ വീണ്ടും ആരംഭിക്കും

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതു യോഗവും ഭാരവാഹികളൂടെ തിരഞ്ഞെടുപ്പും, പ്രസിഡന്റ് ജോബി ജോര്‍ജ്, സെക്രട്ടറി സീമ ഗോപിനാഥ്
