
ബിര്‍മിംഗ്ഹാം : ഗ്രേറ്റ് ബ്രിട്ടന്‍ രൂപത സംയുക്ത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം ശനിയാഴ്ച. ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളിയില്‍ ഈ ശനിയാഴ്ച രൂപതയിലെ മുന്‍പുണ്ടായിരുന്ന അഡ്‌ഹോക് പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളുടെയും പുതുതായി നിലവില്‍ വരുന്ന രൂപത തല പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളുടെയും സംയുക്ത സമ്മേളനം ആണ് നടക്കുക.
മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനം രാവിലെ പത്തേ മുക്കാലിന് യാമ പ്രാര്‍ഥനയോടെ ആരംഭിക്കും. പ്രോട്ടോ സിഞ്ചെല്ലൂസ് ഡോ. ആന്റണി ചുണ്ടെലികാട്ട് സ്വാഗതം ആശംസിക്കുന്ന സമ്മേളനത്തില്‍ ഡോ. ടോം ഓലിക്കരോട്ട് മുഖ്യ പ്രഭാഷണം നടത്തും.
രൂപത ചാന്‍സിലര്‍ ഡോ. മാത്യു പിണക്കാട്ട്, ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോ മൂലച്ചേരി, ട്രസ്റ്റി സേവ്യര്‍ എബ്രഹാം എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു സംസാരിക്കും. തുടര്‍ന്ന് നടക്കുന്ന ഗ്രൂപ്പ് ചര്‍ച്ചകള്‍ക്കായുള്ള വിഷയങ്ങള്‍ അഡ്‌ഹോക് പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി റോമില്‍സ് മാത്യു അവതരിപ്പിക്കും. ജോയിന്റ് സെക്രട്ടറി ജോളി മാത്യു സമ്മേളനത്തിലെ പരിപാടികളുടെ ഏകോപനം നിര്‍വഹിക്കും.
ചര്‍ച്ചകള്‍ക്ക് ശേഷം വിവിധ ഗ്രൂപ്പുകളുടെ അവതരണങ്ങള്‍ക്ക് ട്രസ്റ്റി ആന്‍സി ജാക്സണ്‍ മോഡറേറ്റര്‍ ആയിരിക്കും. ഡോ. മാര്‍ട്ടിന്‍ ആന്റണി സമ്മേളനത്തിന് നന്ദി അര്‍പ്പിക്കും. തുടര്‍ന്ന് മൂന്നരക്ക് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയോടെ ആണ് സമ്മേളനം അവസാനിക്കുക.
More Latest News
ടാലി പ്രൈം 6.0 അവതരിപ്പിച്ച് ടാലി സൊല്യൂഷന്‍സ്:ലക്ഷ്യം വയ്ക്കുന്നത് ചെറുകിട വാണിജ്യ സംരംഭങ്ങള്‍ക്കായുള്ള ലളിതമായ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍

ജലന്ധറിലും സാംബയിലും പാക് ഡ്രോൺ സാന്നിധ്യം : സുരക്ഷാനടപടിയെന്ന നിലയിൽ സർവീസുകൾ റദ്ദാക്കി ഇൻഡിഗോയും എയർ ഇന്ത്യയും

സിനിമയാണ് ലഹരി :സിനിമക്കപ്പുറം ഒരു ലഹരിയില്ല, അതുപയോഗിക്കുന്നവർക്ക് തന്റെ സെറ്റിൽ സ്ഥാനവുമില്ല എന്ന് തരുൺ മൂർത്തി

ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കും : ഇന്ത്യ -പാകിസ്ഥാൻ സംഘർഷത്തെ തുടർന്ന് നിർത്തിവച്ച മത്സരങ്ങൾ ശനിയാഴ്ച മുതൽ വീണ്ടും ആരംഭിക്കും

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതു യോഗവും ഭാരവാഹികളൂടെ തിരഞ്ഞെടുപ്പും, പ്രസിഡന്റ് ജോബി ജോര്‍ജ്, സെക്രട്ടറി സീമ ഗോപിനാഥ്
