
വാട്ഫോര്‍ഡ്: ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതയിലെ ഓക്‌സ്‌ഫോര്‍ഡ് റീജിയന്റെ നേതൃത്വത്തില്‍ യുവജന സംഗമം, 'ABLAZE 2024' സംഘടിപ്പിക്കുന്നു. ഏപ്രില്‍ മാസം നാലാം തീയതി വ്യാഴാഴ്ച്ച , വാട്ഫോര്‍ഡ് ഹോളി ക്വീന്‍ സെന്ററില്‍ വെച്ച് നടത്തപ്പെടുന്ന സംഗമം രാവിലെ പത്തു മണി മുതല്‍ വൈകുന്നേരം നാലു മണി വരെയാണ് ക്രമീകരിച്ചിരിക്കുന്നത്.
നോര്‍ത്താംപ്ടണ്‍ റോമന്‍ കത്തോലിക്കാ രൂപതയില്‍ നിന്നും 2022 ജൂണില്‍ വൈദികപട്ടം സ്വീകരിച്ച യുവ വൈദികന്‍ ഫാ ജിത്തു ജെയിംസ് മഠത്തില്‍ സംഗമത്തിന് നേതൃത്വം നല്‍കും.
വിശ്വാസത്തിലൂന്നിക്കൊണ്ട്, പരസ്‌നേഹത്തിലും, സാമൂഹ്യ പ്രതിബദ്ധതയിലും അധിഷ്ഠിതമായ ഉത്തമ ക്രൈസ്തവ ജീവിതം നയിക്കുവാനുതകുന്ന ചിന്തകള്‍ പങ്കുവെക്കുന്നതോടൊപ്പം ആകര്‍ഷകവും രസകരവുമായ കളികളും പരിപാടികളും സംഗമത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
യുവജനങ്ങള്‍ക്ക് പ്രാര്‍ത്ഥനക്കും ആരാധനക്കും സ്തുതിപ്പിനും അതോടൊപ്പം പരിചയപ്പെടുന്നതിനും, ആശയ വിനിമയത്തിനും, വിനോദങ്ങള്‍ക്കും ഉള്ള വേദിയാവും 'ABLAZE 2024'
പതിനഞ്ചു വയസ്സിനു മുകളിലുള്ളവരും അവിവാഹിതരുമായ യുവജനങ്ങളെ ഉദ്ദേശിച്ചാണ് സംഗമം ഒരുക്കിയിരിക്കുന്നത്. രജിസ്‌ട്രേഷന്‍ സൗജന്യമാണ്. ഉച്ച ഭക്ഷണം ക്രമീകരിക്കുന്നുണ്ട്.
യേശുവിനെ സ്വജീവിതത്തില്‍ അനുകരിക്കുവാനും, കൃപയില്‍ നയിക്കപ്പെടുവാനും അനുഗ്രഹാദായകമായ 'ABLAZE 2024'സംഗമത്തില്‍ പങ്കു ചേരുവാന്‍ എല്ലാ യുവജനങ്ങളെയും പ്രോത്സാഹിപ്പിച്ചയക്കണമെന്ന് ഓക്‌സ്‌ഫോര്‍ഡ് റീജിയന്‍ ഡയറക്ടര്‍ ഫാ. ഫാന്‍സുവാ പത്തില്‍, ഫാ.അനീഷ് നെല്ലിക്കല്‍, ഷിനോ കുര്യന്‍, റീന ജെബിറ്റി എന്നിവര്‍ മാതാപിതാക്കളോട് അഭ്യര്‍ത്ഥിക്കുന്നു.
For More Details:-
Fr. Fanzwa Pathil-07309049040
Shino Kurian- 07886326607
Reena Jabitty-07578947304
April 4th Thursday from 10:00 AM to 16:00 PM.
HOLY QUEEN CENTRE, TOLPITS LANE, WATFORD, WD18 6NP
More Latest News
ടാലി പ്രൈം 6.0 അവതരിപ്പിച്ച് ടാലി സൊല്യൂഷന്‍സ്:ലക്ഷ്യം വയ്ക്കുന്നത് ചെറുകിട വാണിജ്യ സംരംഭങ്ങള്‍ക്കായുള്ള ലളിതമായ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍

ജലന്ധറിലും സാംബയിലും പാക് ഡ്രോൺ സാന്നിധ്യം : സുരക്ഷാനടപടിയെന്ന നിലയിൽ സർവീസുകൾ റദ്ദാക്കി ഇൻഡിഗോയും എയർ ഇന്ത്യയും

സിനിമയാണ് ലഹരി :സിനിമക്കപ്പുറം ഒരു ലഹരിയില്ല, അതുപയോഗിക്കുന്നവർക്ക് തന്റെ സെറ്റിൽ സ്ഥാനവുമില്ല എന്ന് തരുൺ മൂർത്തി

ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കും : ഇന്ത്യ -പാകിസ്ഥാൻ സംഘർഷത്തെ തുടർന്ന് നിർത്തിവച്ച മത്സരങ്ങൾ ശനിയാഴ്ച മുതൽ വീണ്ടും ആരംഭിക്കും

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതു യോഗവും ഭാരവാഹികളൂടെ തിരഞ്ഞെടുപ്പും, പ്രസിഡന്റ് ജോബി ജോര്‍ജ്, സെക്രട്ടറി സീമ ഗോപിനാഥ്
