29
May 2025
THURSDAY
1 GBP =109.94 INR
1 USD =87.37 INR
1 EUR =90.77 INR
breaking news : കഴിക്കരുതേ.. ലേബലിൽ പാൽ ഒഴിവാക്കി..! സൂപ്പർമാർക്കറ്റ് ഷെൽഫുകളിൽ നിന്ന് ആയിരക്കണക്കിന് പിസ്സകൾ പിൻവലിച്ചു; ലിസ്റ്റിൽ ജനപ്രിയ വീഗൻ ജാക്ക്ഫ്രൂട്ട് പെപ്പറോണി റസ്റ്റിക്ക പിസ്സയും >>> യോർക്ക് ഷെയറിൽ അയൽ വീടുകളിലെ രണ്ട് പുരുഷന്മാർ അടുത്തടുത്ത ദിവസങ്ങളിൽ അജ്ഞാത കാരണങ്ങളാൽ മരിച്ചു! കാരണം പറയാതെ സമീപത്തെ വീടുകളിൽ നിന്നും താമസക്കാരെ ഒഴിപ്പിച്ച് പോലീസ്! >>> ഒരു മീറ്റർ പരിധി ഇനിയില്ല.. പ്രത്യേക അനുമതിയും വേണ്ട, വീടുകളിലെ ഹീറ്റ് പമ്പുകളുടെ പുതിയ നിയമം ലക്ഷക്കണക്കിന് സാധാരണ കുടുംബങ്ങൾക്ക് ഗുണകരമാകും >>> സ്കോട്ട്ലൻഡിൽ അഞ്ചാംപനി (മീസിൽസ്) പടർന്നുപിടിക്കുന്നു! വാക്‌സിൻ എടുക്കാത്ത കുട്ടികൾക്ക് എത്രയുംവേഗം വാക്‌സിൻ നൽകണമെന്ന് നിർദ്ദേശം >>> സമ്മറിനെ സ്വാഗതം ചെയ്യാൻ ചൂടുകുടുന്നു.. ഇംഗ്ലണ്ടിലും വെയിൽസിലും അടുത്തദിനങ്ങളിൽ താപനില 26 സെ. വരെ ഉയർന്നേക്കും; ഉഷ്‌ണതരംഗം ഇല്ലെന്നും ഇടയ്ക്ക് മഴ പെയ്യുമെന്നും പ്രവചനം >>>
Home >> NURSES DESK
മെയ് 18ന് മാഞ്ചെസ്റ്ററല്‍ വച്ച് കേരള നഴ്‌സസ് യുകെ അണിയിച്ചൊരുക്കുന്ന പ്രഥമ നഴ്‌സിംഗ് കോണ്‍ഫറന്‍സില്‍ വിശിഷ്ടാതിഥിയായി മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഡയറക്ടര്‍ ഓഫ് നഴ്‌സിംഗ് ഡോൺ പൈക്ക്

സ്വന്തം ലേഖകൻ

Story Dated: 2024-03-12

മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് കോവിഡ് മഹാമാരിയില്‍ നഴ്‌സുമാര്‍ക്ക് എജുക്കേഷന്‍ പ്ലാറ്റ്‌ഫോം ഒരുക്കുക എന്ന ഉദ്ദേശലക്ഷ്യത്തില്‍ പിറവിയെടുത്ത കേരള നഴ്‌സസ് യുകെ എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം  ആദ്യമായി സംഘടിപ്പിക്കുന്ന നഴ്സസ് ഡേ സെലിബ്രേഷനും കോണ്‍ഫറന്‍സും മെയ് 18ന് മാഞ്ചസ്റ്ററിലെ അതിവിശാലമായ Wythenshauwe Forum Centreല്‍ വച്ച് നടത്തുന്നതാണ്. കോണ്‍ഫറന്‍സില്‍ വിശിഷ്ടാതിഥിയായി മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഡയറക്ടര്‍ ഓഫ് നഴ്‌സിംഗും MRI  ഹോസ്പിറ്റലിന്റെ ആക്ടിംഗ് chief executiveവുമായി ജോലി ചെയ്യുന്ന Dawn Pike നഴ്‌സിംഗ് ഡേ സെലിബ്രേഷനില്‍ പങ്കെടുത്ത് സംസാരിക്കും. 

വെല്‍സിന്റെ ചീഫ് നഴ്‌സിംഗ് ഓഫീസര്‍ Sue Trankനു ഒപ്പം മാഞ്ചസ്റ്റര്‍ ഹോസ്പിറ്റലിലെ നഴ്‌സിംഗ് ഡയറക്ടര്‍ പങ്കെടുക്കുന്നത് കോണ്‍ഫറന്‍സിന്റെ ആവേശം ഇരട്ടിപ്പിക്കും. മാഞ്ചസ്റ്ററിലും പരിസരപ്രദേശങ്ങളില്‍ ഉള്ള NHS ഹോസ്പിറ്റലില്‍ കേരള നഴ്‌സസ് യുകെ നടത്തുന്ന കോണ്‍ഫറന്‍സും നഴ്‌സസ് ഡേ ആഘോഷങ്ങളുമാണ് സംസാര വിഷയം. യുകെയില്‍ നഴ്‌സുമാര്‍ക്കും പ്രത്യേകിച്ചു മാഞ്ചസ്റ്ററിലെ നേഴ്‌സുമാര്‍ക്ക് തങ്ങളുടെ ഡയറക്ടര്‍ ഓഫ് നഴ്‌സിംഗ് നേരിട്ട് കാണുവാനും വേണ്ട സംശയങ്ങള്‍ ചോദിക്കുവാനും ആണ് ഇതിലൂടെ അവസരം ഒരുക്കുന്നത്. അതോടൊപ്പം മലയാളി നഴ്‌സുമാര്‍ക്ക് ഏറ്റവും വലിയ അംഗീകാരമാണ് ഇത്രയും വലിയ പദവികള്‍ വഹിക്കുന്നവര്‍ നമ്മുടെ കോണ്‍ഫറന്‍സില്‍ സംബന്ധിക്കുന്നു എന്നുള്ളത്.

കോണ്‍ഫറന്‍സ് എഡ്യൂക്കേഷന്‍ പ്രോഗ്രാം കോഡിനേഷന്‍ കമ്മിറ്റി അവരുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞിരിക്കുന്നു. minija ജോസഫ് ലീഡ് ചെയ്യുന്ന ഈ കമ്മിറ്റിയില്‍ അസിസ്റ്റന്റ് ലീഡായി നിസ ഫ്രാന്‍സിസും, പ്ലിനറി സെക്ഷന്‍ മോഡറേറ്ററായി കണ്ണന്‍ രാമചന്ദ്രനും പ്രവര്‍ത്തിക്കും. പങ്കെടുക്കുന്ന നഴ്‌സ്മാര്‍ക്ക് അവരുടെ കരിയര്‍ progresssion  മുന്‍നിര്‍ത്തിയുള്ള സെക്ഷനുകളാണ് ഇവിടെ നേതൃത്വത്തില്‍  അന്നേദിവസം ക്രമീകരിച്ചിരിക്കുന്നത്. കോണ്‍ഫറന്‍സില്‍ സ്പീക്കര്‍സായി മുന്നോട്ട് എത്തിയിരിക്കുന്നത് The princes Grace Hospital ലണ്ടനില്‍ Lead Urology CNS ആയി ജോലിചെയ്യുന്ന ദീപ ലീലാമണി ,Airdale NHS foundation ട്രസ്റ്റില്‍ Deputy chief നഴ്‌സായി ജോലിചെയ്യുന്ന സാജന്‍ സത്യന്‍, Buckinghamshire NHS ട്രസ്റ്റ് ലില്‍ Advanced Nurse practitioner and Haematology ലീആയി ജോലിചെയ്യുന്ന ആശ മാത്യു, Coventry & Warwickshire Partnership ട്രസ്റ്റ് ലില്‍ Mental Health & Dementia Pathway Leadആയി ജോലിചെയ്യുന്ന ലോമി പൗലോസ്, University hospital Milton കെയ്ന്‍സില്‍ Associate Chief Nurse യായി ജോലിചെയ്യുന്ന ദീപ ഓസ്റ്റിന്‍, University Hospital, Dorset ല്‍ EDI Lead യായി EDI Lead  ദീപ സി പപ്പു എന്നിവരാണ് അന്നേ ദിവസം നഴ്‌സിംഗ് രംഗത്ത് വിവിധ വിഷയങ്ങള്‍ മുന്‍ നിറുത്തി ക്ലാസുകള്‍ എടുക്കുന്നത്. നഴ്‌സിംഗ് മേഖലയില്‍ ഇവരുടെ പ്രവര്‍ത്തി പരിചയവും വിജ്ഞാനവും എല്ലാം കോണ്‍ഫെറന്‍സിളുടെ ഇവരുടെ ക്ലാസ്സുകളില്‍ അന്നേ ദിവസം പങ്കെടുക്കുന്നവര്‍ക്ക് തങ്ങളുടെ മുന്നോട്ടുള്ള നഴ്‌സിംഗ് കരിയറില്‍ മുതല്‍ കുട്ടാകുമെന്ന് ഉറപ്പാണ്.

നഴ്‌സിംഗ് രംഗത്ത് തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിച്ചവരാണ് പ്ലീനറി സെഷന്‍ കൈകാര്യം ചെയ്യുന്നത്. നാല് സബ്ജക്ടുകള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ സെക്ഷനിലൂടെ പങ്കെടുക്കുന്നവരിലേക്ക് എത്തും എന്നതാണ് പ്ലീനറി സെഷന്റെ പ്രത്യേകത. അതോടൊപ്പം പങ്കെടുക്കുന്നവര്‍ക്ക് പ്ലീനറി സെഷന്‍ ചെയ്യുന്നവരോട് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരം ഉണ്ടായിരിക്കും. Chesterfield Royal hospital NHS trust മേട്രനായി ജോലി ചെയ്യുന്ന പാന്‍സി ജോസ്, kings college London ലക്ചര്‍ ആയി ജോലിചെയ്യുന്ന ഡോക്ടര്‍ ഡില്ല ഡേവിസ്, university college London hospital NHS trust ലില്‍ ക്രിട്ടിക്കല്‍ കെയറല്‍ സീനിയര്‍ നഴ്‌സ് ആയി ജോലിചെയ്യുന്ന ബിജോയ് സെബാസ്റ്റ്യന്‍, Barts health NHS trust London ലില്‍ സീനിയര്‍ ക്ലിനിക്കല്‍ സൈറ്റ് മാനേജരായി ജോലിചെയ്യുന്ന ആന്‍സി തോമസ് എന്നിവരാണ് കോണ്‍ഫറന്‍സില്‍ പ്ലീനറി സെഷന്‍ നയിക്കുന്നവര്‍.

കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ മാര്‍ച്ച് 15 ന് ആരംഭിക്കും. രജിസ്‌ട്രേഷന്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ ആയിരിക്കും. നഴ്‌സസ് സ്റ്റേ സെലിബ്രേഷനില്‍ മനോഹരമായ കലാപരിപാടികള്‍ അണിയിച്ചൊരുക്കുവാന്‍ സീമ സൈമണ്‍, ആനി പാലിയത്ത്, അനീഷ് മത്തായി, ബെന്‍സി സൈജു എന്നിവരുടെ നേതൃത്വത്തിലുള്ള കള്‍ച്ചറല്‍ കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞിരിക്കുന്നു. അതേദിവസം പ്രോഗ്രാം 
ചെയ്യാന്‍ സാധിക്കുന്നവര്‍ ദയവായി കള്‍ച്ചറല്‍ കമ്മിറ്റി ലീഡ് സീമ സൈമണ്‍ (07914693086) എന്ന നമ്പറില്‍ കോണ്‍ടാക്ട് ചെയ്യുന്ന വിനീതമായി അപേക്ഷിക്കുന്നു.

പ്രഥമ കോണ്‍ഫറന്‍സിലേക്കും നഴ്‌സസ് ഡേ സെലിബ്രേഷനിലേക്കും യുകെയുടെ നാനാഭാഗത്തു നിന്നും മാഞ്ചസ്റ്റിലേക്ക് എത്തുന്ന നഴ്‌സുമാര്‍ക്ക് ഊഷ്മള സ്വീകരണം ഒരുക്കുവാന്‍ Welcoming Committee യും അവരുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞിരിക്കുന്നു. സന്ധ്യ പോള്‍, ബിനോയി ടി കെ, ഷൈജു ചാക്കോ, ടെസ്സ ജെ തോമസ്, ഷോണി തോമസ്, അനിലേണ്ടു ആശ, ഡോണിയ മരിയ ജിജി, തോമസുകുട്ടി വി ജെ, അമ്പിളി ബാസ്റ്റിന്‍, ലിംന ലിജോ, സുരേഷ് എംസി എന്നിവരാണ് welcoming committeeയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നത്.

അനിറ്റാ ഫിലിപ്പും ജോയ്‌സി ജോര്‍ജിന്റെയും നേതൃത്വത്തില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ നഴ്‌സിംഗ് കരിയര്‍ സ്റ്റേഷനുകള്‍ അന്നേദിവസം അവിടെ സജ്ജീകരിച്ചിട്ടുണ്ടായിരിക്കും. കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന ഓരോ നഴ്‌സിനും തങ്ങളുടെ കരിയറില്‍ പ്രോഗ്രേഷന് വേണ്ട നിര്‍ദ്ദേശങ്ങള്‍ അല്ലെങ്കില്‍ അവരുടെ സംശയങ്ങള്‍ വിവിധ സ്‌പെഷ്യാലിറ്റിയിലെ സ്റ്റേഷനുകളില്‍ നിന്നും അന്നേദിവസം ലഭിക്കും. അതുകൊണ്ട് യുകെ എല്ലാ നഴ്‌സുമാരും ദയവായി ഈ മഹത്തായ അവസരം വിനിയോഗിക്കുക.

കോണ്‍ഫറന്‍സിലും നഴ്‌സ് ഡേ ആഘോഷങ്ങളിലും സംബന്ധിക്കുന്നവര്‍ക്ക് റീവാലിഡേഷന് വേണ്ട CPD hours ലഭിക്കും എന്നത് നമുക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. യുകെയിലെ എല്ലാ നഴ്‌സുമാരെയും നേരില്‍ കാണുവാനും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുവാനും പരിചയം പുതുക്കുവാനും തങ്ങളുടെ കൂടെ പഠിച്ചവരെ കാണുവാനും ഒക്കെയുള്ള ഒരു വേദിയായി മാറും ഈ സമ്മേളനം മാറുമെന്നതില്‍ സംശയമില്ല.അതോടൊപ്പം യുകെയിലുള്ള ഏറ്റവും സീനിയറായ മലയാളി നഴ്‌സിനെ അന്നേദിവസം ആദരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : സിജി സലിംകുട്ടി (+44 7723 078671) ജോബി ഐത്തില്‍ ( 07956616508), സ്‌പോണ്‍സര്‍ സംബന്ധമായ അന്വേഷണങ്ങള്‍ക്ക് മാത്തുക്കുട്ടി ആനകുത്തിക്കല്‍ (07944668903), രജിസ്‌ട്രേഷന്‍ സംബന്ധമായ അന്വേഷണങ്ങള്‍ക്ക് ജിനി അരുണ്‍ (07841677115), venue സംബന്ധമായ അന്വേഷണങ്ങള്‍ക്ക് സന്ധ്യ പോള്‍ (07442522871) കള്‍ച്ചറല്‍ പ്രോഗ്രാം  സംബന്ധമായ അന്വേഷണങ്ങള്‍ക്ക് എന്നീ നമ്പറുകളില്‍ ദയവായി കോണ്‍ടാക്ട് ചെയ്യുക

 

More Latest News

മലബാർ ഗ്രൂപ്പിൻ്റെ 'ഹംഗർ ഫ്രീ വേൾഡ്' പദ്ധതി വ്യാപിപ്പിക്കുന്നു :ഡൽഹിയിൽ നടന്ന പ്രഖ്യാപനചടങ്ങ് നീതി ആയോഗ് മുൻ സിഇഒ അമിതാഭ് കാന്ത് ഉദ്ഘാടനം ചെയ്തു,ഈ വർഷം സിഎസ്ആറിന് വേണ്ടി ചെലവഴിക്കുന്നത് 150 കോടി

വിശക്കുന്നവർക്ക് ഒരു നേരത്തെ ഭക്ഷണം നൽകുന്നതിനായി മലബാർ ഗ്രൂപ്പ് ആരംഭിച്ച 'ഹംഗർ ഫ്രീ വേൾഡ്' പദ്ധതിയിൽ ഈ വർഷത്തിനുള്ളിൽ 2.5 കോടി ഭക്ഷണപ്പൊതികൾ വിതരണം ചെയ്യും. മെയ് 28 ന് ഡൽഹി ജൻപഥിലെ ഡോ. അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ നടന്ന സിഎസ്ആർ ദിനാഘോഷ ചടങ്ങിൽ ഈ വർഷത്തെ സിഎസ്ആർ പരിപാടികൾ നീതി ആയോഗ് മുൻ സിഇഒയും ജി–20 പ്രതിനിധിയുമായ അമിതാഭ് കാന്ത് ഉദ്ഘാടനം ചെയ്തു. ഇതേദിവസം രാജ്യത്തെ എല്ലാ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഷോറൂമുകളിലും സിഎസ്ആർ ദിനത്തോടാനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചെയർമാൻ എം. പി അഹമ്മദ്, വൈ‌സ് ചെയർമാൻ അബ്ദുൽ സലാം, കെ. പി ഇന്ത്യൻ ഓപ്പറേഷൻസ് എംഡി അഷർ. ഒ, ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ നിഷാദ് എ കെ,കെ പി വീരൻകുട്ടി, ഗ്രൂപ്പ് ഡയറക്ടർ അബ്ദുള്ള ഇബ്രാഹിം പി എ, തണൽ ചെയർമാൻ ഡോ. ഇദ്രിസ് വി, നോർത്ത് സോണൽ ഹെഡ് ജിഷാദ് എൻ കെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മലബാർ ഗ്രൂപ്പ് സിഎസ്ആർ പ്രവർത്തനങ്ങൾക്ക് വേണ്ടി ഒരു വർഷം ചെലവഴിക്കുന്ന തുകയിൽ 60 ശതമാനവും പട്ടിണിയും ദാരിദ്ര്യവും അകറ്റുന്ന പദ്ധതികൾക്കായാണ് മാറ്റിവയ്ക്കുന്നത്. ഹംഗർ ഫ്രീ വേൾഡ് പദ്ധതിയോടനുബന്ധിച്ച് ഇന്ത്യയിലും വിദേശത്തുമായി 70,000 ഭക്ഷണപ്പൊതികളാണ് ഒരു ദിവസം വിതരണം ചെയ്യുന്നത്‌. ഇന്ത്യയിലെ 20 സംസ്ഥാനങ്ങളിലെ 167 കേന്ദ്രങ്ങളിലായി ദിനംപ്രതി 60,000 ആളുകൾക്ക് പോഷക സമൃദ്ധമായ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നു. ഇതിന് പുറമെ, ആഫ്രിക്കൻ രാജ്യമായ സാംബിയയിലെ മൂന്ന് സ്കൂളുകളിലെ 10,000 വിദ്യാർത്ഥികൾക്കും സാംബിയ സർക്കാരുമായി സഹകരിച്ച് ദിവസേന ഭക്ഷണം നൽകുന്നുണ്ട്. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സന്നദ്ധ സംഘടനയായ (എൻജിഒ) തണലുമായി സഹകരിച്ചാണ്  ഈ പദ്ധതി നടപ്പാക്കുന്നത്‌. ജനങ്ങൾ കൈകോർത്താൽ ലോകത്തിലെ പട്ടിണിയകറ്റാൻ കഴിയുമെന്ന സന്ദേശമാണ് ‘ഹംഗർ ഫ്രീ വേൾഡ്’ പദ്ധതിയിലൂടെ സമൂഹത്തിന് നൽകുന്നതെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ് പറഞ്ഞു. “മലബാർ ഗ്രൂപ്പിന് ചെയ്യാൻ കഴിയുന്നതിന്റ പരമാവധി ഞങ്ങൾ ചെയ്യുന്നു. മറ്റ് സ്ഥാപനങ്ങളും സംഘടനകളും ഈ വഴിക്ക് ചിന്തിച്ചാൽ വലിയ മാറ്റമുണ്ടാക്കാൻ കഴിയും.ഭക്ഷണപ്പൊതി ഒരു താൽകാലിക പരിഹാരമാണ്.ഉത്പാദനം വർദ്ധിപ്പിച്ചും, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചും സമൂഹത്തിൽ സാമ്പത്തിക വളർച്ച ഉണ്ടാക്കുകയാണ് ആത്യന്തികമായി വേണ്ടത്. അതൊരു ദീർഘകാല പരിഹാരമാണ്.ലോകത്ത് 29.5 കോടി ജനങ്ങൾ പട്ടിണി നേരിടുന്നുണ്ടെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.അവരുടെ വിശപ്പകറ്റാനുള്ള ശ്രമങ്ങൾ നാളത്തേക്ക് മാറ്റിവയ്ക്കാൻ കഴിയില്ല.അതുകൊണ്ടാണ് ഭക്ഷണം വിതരണം ചെയ്യുന്ന പരിപാടി മലബാർ ഗ്രൂപ്പ് ഏറ്റെടുത്തത് " എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആക്ഷൻ മാസ്റ്റർ കെച്ച കെംബഡികെ മലയാളത്തിലേക്ക് :പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫറിനെ നേരിട്ട് സന്ദർശിച്ച വീഡിയോ പങ്കുവച്ചുകൊണ്ട് 'കാട്ടാളൻ' ടീം

ആന്റണി വർഗീസ് നായകനായെത്തുന്ന ഏറ്റവും പുതിയ ആക്ഷൻ ത്രില്ലെർ ചിത്രം 'കാട്ടാളനി'ൽ ലോകപ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫർ കെച്ച കെംബഡികെ എത്തുമെന്നാണ് സൂചന. ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇദ്ദേഹത്തെ നേരിട്ട് സന്ദർശിച്ചതും സംസാരിക്കുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണിപ്പോൾ.  ഓങ്-ബാക്ക് 2,ബാഹുബലി 2, ജവാൻ,പൊന്നിയൻ സെൽവൻ 1 എന്നീ ചിത്രങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്കുള്ള കെച്ച കെംബഡികെയുടെ ആദ്യവരവ് കാട്ടാളനിലൂടെ കാണാം എന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ് ആണ് നിർമ്മിക്കുന്നത്. സിനിമാമേഖലയിൽ കഴിവ് തെളിയിച്ച ഒട്ടേറെ പേർ അണിയറയിൽ പ്രവർത്തിക്കുന്ന ചിത്രത്തിന്റ ഛായഗ്രഹണം രെണദേവ്, സംഗീതസാവിധനം അജനീഷ് ലോക്നാഥ്‌, എഡിറ്റിങ് ഷമീർ മുഹമ്മദ് എന്നിവർ നിർഹിക്കും.ഇതിനോടകം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട ചിത്രത്തിന്റെ പോസ്റ്ററുകൾക്കും, മറ്റ് അപ്ഡേറ്റുകൾക്കും മികച്ച പ്രേക്ഷകപ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.

ഫൈനലിലേക്കുള്ള അവസാന പടി :ഇന്ന് ഐപിഎൽ 25 ആദ്യ ക്വാളിഫയർ, പോരാട്ടവീര്യത്തിൽ പഞ്ചാബ് × ബാംഗളൂരു ഏറ്റുമുട്ടുമ്പോൾ ആകാംഷയോടെ ആരാധകർ

ഐപിഎൽ പതിനെട്ടാം സീസൺ മത്സരങ്ങൾ അവസാന ഘട്ടത്തോട് അടുക്കുമ്പോൾ,ഇന്ന് ആദ്യ ക്വാളിഫയറിൽ പഞ്ചാബ് കിങ്‌സും, റോയൽ ചലഞ്ചേഴ്സ് ബാംഗളൂരുവും ഫൈനൽ എന്ന സ്വപ്നവുമായി ഏറ്റുമുട്ടും.പഞ്ചാബിലെ മുല്ലൻപൂരിൽ വച്ച് നടക്കുന്ന മത്സരത്തിൽ ജയിക്കുന്ന ടീം ഫൈനലിലേക്കുള്ള യോഗ്യത നേടും.അതേ സമയം തോൽക്കുന്ന ടീമിന്റെ അവസരം അവസാനിച്ചിട്ടില്ല. നാളെ അരങ്ങേറുന്ന ഗുജറാത്ത്‌ ടൈറ്റൻസും,മുംബൈ ഇന്ത്യൻസും തമ്മിലുള്ള ടെർമിനേറ്റർ മത്സരത്തിലെ വിജയികളെ ജൂൺ ഒന്നിന് നടക്കുന്ന രണ്ടാം ക്വാളിഫയറിൽ തോൽപ്പിക്കാൻ കഴിഞ്ഞാൽ ഫൈനലിലേക്കുള്ള വഴി അവിടെയും തെളിയും.ജൂൺ മൂന്നിന് അഹമ്മദാബാദിലാവും ഫൈനൽ മത്സരം നടക്കുന്നത്. ശ്രേയസ് അയ്യറിന്റെ ക്യാപ്റ്റൻസിയിൽ തകർപ്പൻ വിജയങ്ങളോടെ പഞ്ചാബ് കിങ്‌സ് കുതിക്കുമ്പോൾ ആരാധകക്കൂട്ടത്തിന് പ്രതീക്ഷ നൽകിക്കൊണ്ട് രജത് പാട്ടിദാറിന്റെ ക്യാപ്റ്റൻസിയിൽ വിരാട് കോഹ്ലിയുടെ അത്യുഗ്രൻ പ്രകടനത്തിൽ ആർസിബിയും പോരാട്ടവീര്യത്തിലാണ്. ഇരു ടീമുകൾക്കും ഐപിഎൽ ചരിത്രത്തിൽ ഇതുവരെ കപ്പ് നേടാൻ സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഈ മത്സരത്തെ അത്യധികം ആകാംഷയോടെയാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഇതേസമയം കാലാവസ്ഥാ പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ മഴ പെയ്യാനുള്ള സാധ്യതകൾ കുറവാണെങ്കിലും, മഴ മൂലം കളി പൂർണ്ണമായും ഉപേക്ഷിക്കേണ്ടി വന്നാൽ നിലവിൽ ഒന്നാം സ്ഥാനക്കാരായ പഞ്ചാബ് കിങ്‌സ് ഫൈനലിലേക്ക് യോഗ്യത നേടും.ഈ സാഹചര്യത്തിൽ രണ്ടാം ക്വാളിഫയറിൽ വിജയിച്ചാലാണ് ആർസിബിക്ക് ഫൈനലിലേക്ക് അവസരം നേടാൻ സാധിക്കുക.

സ്വർണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വീണ്ടും ആശ്വാസവാർത്ത :സ്വർണ്ണവില 40 രൂപയോളം കുറഞ്ഞ് ഗ്രാമിന് 8895 എന്ന നിരക്കിൽ എത്തിനിൽക്കുന്നു

സ്വർണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസവാർത്തയെന്നത് പോലെ സ്വർണ്ണവില കുറഞ്ഞിരിക്കുകയാണ്. 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 40 രൂപ കുറഞ്ഞ് 8895, പവന് 320 രൂപ കുറഞ്ഞ് 71,160 എന്നീ വിലനിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ചൊവ്വാഴ്ച രാവിലെ ഉയർന്നും ഉച്ചക്ക് കുറഞ്ഞും നിന്ന സ്വർണ്ണവില ബുധനാഴ്ച്ചയോടെ വലിയ മാറ്റമില്ലാതെ ഗ്രാമിന് 8935, പവന് 71,480 എന്ന നിരക്കിൽ തുടരുകയായിരുന്നു. എന്നാലിപ്പോൾ താരതമ്യേന അതിലും വലിയ കുറവാണ് വിലയിൽ സംഭവിച്ചിരിക്കുന്നത്. 18 കാരറ്റ് സ്വർണ്ണത്തിനും 33 രൂപയോളം കുറഞ്ഞ് ഗ്രാമിന് 7278, പവന് 58,224 എന്നിങ്ങനെയാണ് വിലനിരക്ക്. ഇതേസമയം വെള്ളിവിലയിൽ വലിയ മാറ്റങ്ങൾ ഇല്ലാതെ തുടരുകയാണ്.ഗ്രാമിന് 110.90  എന്ന വിലയിലാണ് വെള്ളിവ്യാപാരം നടക്കുന്നത്.

ആഫ്രിക്കൻ സാഹിത്യത്തിന്റെ നെടുംതൂൺ ഗൂഗി വ തിയോംഗോ അന്തരിച്ചു : മരണവിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത് മകൾ

ആഫ്രിക്കൻ സാഹിത്യത്തിലെ എക്കാലത്തെയും മികച്ച എഴുത്തുകാരിൽ ഒരാളായ ഗൂഗി വ തിയോംഗോ ഇന്നലെ തന്റെ 87–ാംവയസ്സിൽ ലോകത്തോട് വിടപറഞ്ഞു.ലോകത്തെ മുഴുവനും തന്റെ എഴുത്തിലൂടെ ചിന്തകളുടെ വലയങ്ങളിൽ എത്തിച്ച, മാതൃഭാഷയെന്ന മഹത്വത്തെ ഉയർത്തിക്കാട്ടിയ ഈ കെനിയൻ എഴുത്തുകാരന്റെ മരണവാർത്ത അദ്ദേഹത്തിന്റെ മകൾ വാൻജികു വാ ഗൂഗി സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു." ഞങ്ങളുടെ പിതാവ് ഗൂഗി വ തിയോംഗോ ഇന്ന്, ബുധനാഴ്ച രാവിലെ മരണപ്പെട്ട വിവരം അത്രയും ഭാരം നിറഞ്ഞ ഹൃദയത്തോടെ ഈ ലോകത്തെ അറിയിക്കുന്നു "എന്നാണ് ഫേസ്ബുക്കിൽ കുറിച്ചത്.അറ്റ്ലാന്റയിൽ വച്ചാണ് മരണം സംഭവിച്ചത്.കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും അവർ വ്യക്തമാക്കി. ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളിലെല്ലാം തന്നെ തോറ്റ് കൊടുക്കാൻ വിസമ്മതിച്ചു കൊണ്ട് എഴുത്തിലൂടെ പോരാടിയ കഥാകാരൻ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാം.കെനിയയിലെ കിയാംബു ജില്ലയിലെ ലിമുരുവിൽ ജനിച്ച ഗൂഗിക്കും കുടുബാംഗങ്ങൾക്കും ഏറെ ദുരിതം നേരിടേണ്ടി വന്നിരുന്നു. ഹൈസ്കൂൾ പഠനത്തിന് ശേഷം കമ്പാലയിലെ മകെരേരെ യൂണിവേഴ്സിറ്റിയിൽ നിന്നുമാണ് ഗൂഗി ബിരുദം നേടിയത്. ഗൂഗിയുടെ എഴുത്തുകൾ എക്കാലവും ഏറെ ജനശ്രദ്ധ നേടിയിരുന്നു. ഏകാധിപത്യഭരണത്തിനെതിരെയും, മതവർഗ്ഗവർണ്ണ വിവേചനങ്ങളെക്കുറിച്ചും, ദാരിദ്രത്തിന്റെ രാഷ്‌ട്രീയത്തെക്കുറിച്ചുമെല്ലാം എഴുത്തിലൂടെ തുറന്നടിച്ച ഗൂഗി ജീവിതത്തിൽ കടന്ന് പോയത് ഒരുപാട് കനൽവഴികളിലൂടെയാണ്. സെൻസറിങ്ങിനും, നാടുകടത്തപ്പെടലിനും,ജയിൽവാസത്തിനുമൊന്നും തോല്പിക്കാൻ കഴിയാത്ത കരുത്തായിരുന്നു ആ കഥാഹൃദയത്തിനുള്ളത്.എങ്കിലും ആത്മാവിന്റെ ഭാഗമായി മാറിയ സ്ത്രീകൾ പോലും ക്രൂരമായ രീതിയിൽ ആക്രമിക്കപ്പെട്ടതിൽ വേദനകൾ അനുഭവിക്കേണ്ടി വന്ന മനുഷ്യനായി അയാൾ മാറി.ആദ്യകാലങ്ങളിൽ ഇംഗ്ലീഷിൽ എഴുതിയിരുന്നെങ്കിലും പിൽക്കാലത്ത് തന്റെ മാതൃഭാഷയായി 'ഗികുയു' വിലേക്ക് ചേക്കേറുകയായിരുന്നു.എഴുത്തുകളിൽ നോവൽ, ചെറുകഥകൾ, ഉപന്യാസം, നാടകങ്ങൾ, സാമൂഹികവിമർശനം എന്നുതുടങ്ങി ബാലസാഹിത്യം വരെ ഉൾപ്പെടുന്നുണ്ട്. സാഹിത്യ ലോകത്തെ സംഭാവനകൾക്കായി ഒട്ടേറെ പുരസ്‌കാരങ്ങൾ ഗൂഗിയെ തേടിയെത്തിയിട്ടുണ്ട്. എന്നാൽ നോബേൽ പ്രൈസിനായി ഒന്നിലേറെ തവണ പരിഗണിക്കപ്പെട്ടെങ്കിലും അവസാന നിമിഷങ്ങളിൽ ലഭിച്ചിരുന്നില്ല. വീപ് നോട്ട് ചൈൽഡ് , ദി റിവർ ബിറ്റ്വീൻ,ദി വിസാർഡ് ഓഫ് ദി ക്രോ,പെറ്റൽസ് ഓഫ് ബ്ലഡ്‌,ബർത്ത് ഓഫ് എ ഡ്രീം വീവർ എന്നിവയെല്ലാം അദേഹത്തിന്റെ വളരെ പ്രശ്‌തമായ കൃതികളാണ്. ആറ് ദശകങ്ങളോളം സാഹിത്യത്തിനും, സാമൂഹികനന്മക്കും വേണ്ടി ജീവിച്ച ആ മഹാപ്രതിഭ പിൻവാങ്ങുമ്പോൾ അദേഹത്തിന്റെ മകൾ കുറിച്ചുവച്ചത് പോലെ ' അദ്ദേഹം ഒരു സമ്പൂർണ്ണ ജീവിതം ജീവിച്ചു, ഒരു മികച്ച പോരാട്ടം നടത്തി ' എന്ന് തന്നെ എല്ലാവരിലൂടെയും ഓർമ്മിക്കപ്പെടും.

Other News in this category

  • അഭിമാനത്തിളക്കവുമായി റ്റിൻസി ജോസ് : യുകെ യിലെ ഈ മലയാളി നേഴ്സ് സ്വന്തമാക്കിയത് ധീരതക്കുള്ള അവാർഡ് മുതൽ, ചാൾസ് രാജാവിന്റെ കൊട്ടാരത്തിലെ അതിഥിസ്ഥാനം വരെ
  • യു കെ യിലെ നഴ്സുമാർ നാളെ ലെസ്റററിൽ കേരള നേഴ്സസ് യു കെ അണിയിച്ച് ഒരുക്കുന്ന യുകെയിലെ നഴ്സുമാരുടെ മഹാ സമ്മേളനമായ രണ്ടാമത് കോൺഫറൻസിനും നേഴ്സസ് ഡേ ആഘോഷങ്ങൾക്കും നാളെ തിരി തെളിയും
  • ബക്കിഗ്ഹാം പാലസ് ഗാർഡൻ പാർട്ടിയിൽ അതിഥിയായി സ്റ്റീവനേജുകാരി; പ്രബിൻ ബേബിക്കിത് സേവന മികവിനുള്ള ആദരം
  • കേരള നേഴ്സ് യു കെ അണിയിച്ചൊരുക്കുന്ന രണ്ടാമത് കോൺഫറൻസും നേഴ്സസ് ഡേ ആഘോഷങ്ങളും ശനിയാഴ്ച ലെസ്റററിൽ, കോൺഫറൻസിന്റെ വിജയത്തിന് വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായി
  • അറിവിന്റെ നിറവായ് ആസ്‌കെൻ കോൺഫറൻസ്… സീനിയർ മലയാളി നഴ്‌സുമാരുടെ യുകെയിലെ ആദ്യസമ്മേളനത്തിൽ നൂറുകണക്കിന് നഴ്‌സുമാർ പങ്കെടുത്തു; സാം ഫോസ്‌റ്ററും സൂ ട്രാങ്കയും ഒരേ വേദിയില്‍; സംവദിക്കാൻ ആദ്യ മലയാളി എംപി സോജൻ ജോസഫും
  • യുകെയില്‍ കെയര്‍ വര്‍ക്കര്‍ വിസയില്‍ എത്തിയ നേഴ്‌സുമാര്‍ക്ക് ഓസ്‌കി പാസാകൂവാന്‍ എളുപ്പ വഴിയുമായി ഒ എന്‍ ടി ഗ്ലോബല്‍ അക്കാഡമി, ഒരാഴ്ചത്തെ സൗജന്യ പരിശീലനവും നേടാം
  • യുകെയിലെ ഓരോ മലയാളി നഴ്‌സുമാര്‍ക്കും അഭിമാനമായി എന്‍എംസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സാം ഫോസ്റ്റര്‍ മുഖ്യാതിഥിയായി മെയ് 18ന് കേരള നഴ്‌സ് യുകെ അണിയിച്ചൊരുക്കുന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കും
  • മെയ് 18ന് മാഞ്ചെസ്റ്ററല്‍ വച്ച് കേരള നഴ്‌സസ് യുകെ അണിയിച്ചൊരുക്കുന്ന പ്രഥമ നഴ്‌സിംഗ് കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു
  • മെയ് 18ന് മാഞ്ചെസ്റ്ററല്‍ വച്ച് കേരള നഴ്‌സസ് യുകെ അണിയിച്ചൊരുക്കുന്ന പ്രഥമ കോണ്‍ഫറന്‍സില്‍ വിദഗ്ദര്‍ നയിക്കുന്ന പ്ലീനറി സെഷന്‍ പാനല്‍, രജിസ്‌ട്രേഷന്‍ മാര്‍ച്ച് 15ന്
  • മെയ് 18ന് മാഞ്ചെസ്റ്ററില്‍ വച്ച് കേരള നഴ്‌സസ് യുകെ അണിയിച്ചൊരുക്കുന്ന പ്രഥമ നഴ്‌സ് കോണ്‍ഫറന്‍സിന്റെ സ്പീക്കേഴ്സ് ഇവരെല്ലാം, യുകെയിലെ എല്ലാ നഴ്‌സുമാരും വിനിയോഗിക്കേണ്ട മഹത്തായ അവസരം
  • Most Read

    British Pathram Recommends