
കേംബ്രിഡ്ജ് : ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍, കേംബ്രിഡ്ജില്‍ വെച്ച് ദമ്പതികള്‍ക്കായി, താമസിച്ചുള്ള ധ്യാനം സംഘടിപ്പിക്കുന്നു. ജൂലൈ മാസം 21 മുതല്‍ 23 വരെ ക്രമീകരിച്ചിരിക്കുന്ന ദമ്പതീ ധ്യാനത്തില്‍ സീറോ മലബാര്‍ ലണ്ടന്‍ റീജണല്‍ കോര്‍ഡിനേറ്ററും, പ്രശസ്ത തിരുവചന പ്രഘോഷകനുമായ ഫാ. ജോസഫ് മുക്കാട്ടും, ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഡയറക്ടറും, ഫാമിലി കൗണ്‍സിലറും, അഭിഷിക്ത ധ്യാന ശുശ്രുഷകയുമായ സിസ്റ്റര്‍ ആന്‍ മരിയായും സംയുക്തമായി നേതൃത്വം വഹിക്കും.
'ഇന്ന് എനിക്ക് നിന്റെ വീട്ടില്‍ താമസിക്കേണ്ടിയിരിക്കുന്നു' (ലൂക്കാ19:5). വിവാഹമെന്ന കൂദാശയിലൂടെ ദൈവീക സമക്ഷം എടുത്ത വാഗ്ദാനം, കൃപയോടെ വിശുദ്ധിയില്‍ സംരക്ഷിക്കുന്നതിനും, ജീവിത സമ്മര്‍ദ്ധങ്ങള്‍, സാഹചര്യങ്ങള്‍, പ്രലോഭനങ്ങള്‍, സ്വാര്‍ത്ഥത എന്നിവ മൂലം സൗഹൃദത്തിലും, സ്‌നേഹാനുഭവത്തിലും, ജീവിതത്തിലും ഭവിച്ച ഭിന്നതകളും അസ്വാരസ്യങ്ങളും, സൗഖ്യദാതാവായ ദൈവ സാന്നിധ്യത്തില്‍ ആല്‍മപരിശോധന ചെയ്യുവാനുള്ള അവസരങ്ങളാണ് ഇവിടെ സംജാതമാവുക. ധ്യാന ശുശ്രുഷകളിലൂടെ ദൈവീക കൃപകളും, അനുരജ്ഞനവും, ദാമ്പത്യ അനുഗ്രഹങ്ങളും പ്രാപിക്കുന്നതിന് അവസരമൊരുങ്ങും.
ക്രൈസ്തവ ജീവിതത്തില്‍ ദൈവവും പങ്കാളികളുമായി ഉണ്ടാവേണ്ട ബന്ധങ്ങളെ ശക്തിപ്പെടുത്തുവാനും, നവീകരിക്കപ്പെടുവാനും, സ്‌നേഹാര്‍ദ്രവും, ശാന്തവും, സൗമ്യവുമായ ദാമ്പത്യ കൃപകള്‍ ആര്‍ജ്ജിക്കുവാനും, അമൂല്യമായ അവസരമാവും ദമ്പതീ ധ്യാന ദിനങ്ങള്‍.
ദൈവം ആശീര്‍വദിച്ചു സ്ഥാപിച്ച വിവാഹബന്ധത്തെ സുദൃഢവും, സ്‌നേഹോജ്ജ്വലവും സന്തോഷകരവുമായി നയിക്കുവാന്‍, കൃപകളും അനുഗ്രഹങ്ങളും പ്രാപ്യമായ ധ്യാന ശുശ്രുഷകളില്‍ പങ്കുചേരുവാന്‍ ദമ്പതികള്‍ താഴെക്കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് രജിസ്ട്രേഷന്‍ താമസിയാതെ പൂര്‍ത്തിയാക്കി അവസരം ഉറപ്പാക്കുവാന്‍ സസ്‌നേഹം അഭ്യര്‍ത്ഥിക്കുന്നു.
https://forms.gle/9CdY6x6ymAD6AARF9.
ജൂലൈ 21 നു ഞായറാഴ്ച രാവിലെ പത്തു മണിക്ക് ആരംഭിച്ചു 23 നു ചൊവ്വാഴ്ച വൈകുന്നേരം നാലു മണിക്ക് സമാപിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
മനോജ് - 07848808550
മാത്തച്ചന്‍ വിളങ്ങാടന്‍ - 07915602258
evangelisation@csmegb.org
Retreat Venue: Claret Centre, Buckden Towers, High Street, Buckden, St. Neots, Cambridgeshire PE19 5TA
More Latest News
ടാലി പ്രൈം 6.0 അവതരിപ്പിച്ച് ടാലി സൊല്യൂഷന്‍സ്:ലക്ഷ്യം വയ്ക്കുന്നത് ചെറുകിട വാണിജ്യ സംരംഭങ്ങള്‍ക്കായുള്ള ലളിതമായ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍

ജലന്ധറിലും സാംബയിലും പാക് ഡ്രോൺ സാന്നിധ്യം : സുരക്ഷാനടപടിയെന്ന നിലയിൽ സർവീസുകൾ റദ്ദാക്കി ഇൻഡിഗോയും എയർ ഇന്ത്യയും

സിനിമയാണ് ലഹരി :സിനിമക്കപ്പുറം ഒരു ലഹരിയില്ല, അതുപയോഗിക്കുന്നവർക്ക് തന്റെ സെറ്റിൽ സ്ഥാനവുമില്ല എന്ന് തരുൺ മൂർത്തി

ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കും : ഇന്ത്യ -പാകിസ്ഥാൻ സംഘർഷത്തെ തുടർന്ന് നിർത്തിവച്ച മത്സരങ്ങൾ ശനിയാഴ്ച മുതൽ വീണ്ടും ആരംഭിക്കും

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതു യോഗവും ഭാരവാഹികളൂടെ തിരഞ്ഞെടുപ്പും, പ്രസിഡന്റ് ജോബി ജോര്‍ജ്, സെക്രട്ടറി സീമ ഗോപിനാഥ്
