
ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാരം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ലണ്ടന്‍ ശിവരാത്രി നൃത്തോത്സവം ശനിയാഴ്ച 24 ഫെബ്രുവരി 2024 ന് യു. കെ. സമയം വൈകിട്ട് 4.30 ന് ക്രോയിഡണിലെ വെസ്റ്റ് തോണ്‍ടണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് വിപുലമായി നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്നു.
യു. കെ. യിലെ പ്രമുഖ കലാകാരന്മാര്‍ക്കൊപ്പം യുവപ്രതിഭകളേയും അണിനിരത്തുന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ലണ്ടന്‍ ശിവരാത്രി നൃത്തോത്സവത്തിന്, മുന്‍ വര്‍ഷങ്ങളിലേതുപോലെ തന്നെ, ഈ വര്‍ഷവും നേതൃത്വം നല്‍കുന്നത് യു. കെ. യിലെ അനുഗ്രഹീത കലാകാരിയായ ആശ ഉണ്ണിത്താന്‍ ആണ്.
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ കുരുന്നുകളുടെ നൃത്തച്ചുവടുകളോടെ ആരംഭിക്കുന്ന നൃത്തോത്സവത്തില്‍, യു. കെ. യിലെ പ്രമുഖ കലാകാരന്മാരോടൊപ്പം വളര്‍ന്നു വരുന്ന യുവതലമുറയിലെ നര്‍ത്തകരും പങ്കെടുക്കും. യുവതലമുറയിലെ നര്‍ത്തകര്‍ക്ക് പ്രോത്സാഹനം നല്കുന്നതിനും, നമ്മുടെ ക്ഷേത്രകലകളെ ഇംഗ്ലണ്ടിന്റെ മണ്ണില്‍ വേരുകള്‍ നല്കി വളര്‍ത്തുന്നതിനും വേണ്ടിയാണ് ഓരോ വര്‍ഷവും ലണ്ടന്‍ ശിവരാത്രി നൃത്തോത്സവം നടത്തപ്പെടുന്നത്.
നല്ലവരായ എല്ലാ യു. കെ. മലയാളികളേയും, മറ്റു സഹൃദയരേയും, 11 -മത് ലണ്ടന്‍ ശിവരാത്രി നൃത്തോത്സവ നൃത്തകലാസന്ധ്യയിലേക്ക് ലണ്ടന്‍ ഹിന്ദു ഐക്യവേദി പ്രതിനിധികള്‍ സ്‌നേഹപൂര്‍വ്വം, ഭഗവത്‌നാമത്തില്‍ സ്വാഗതം ചെയ്യുന്നു.
ഫെബ്രുവരി മാസത്തെ പരിപാടികളുടെ കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി സംഘാടകരുമായി ബന്ധപ്പെടുക - Asha Unnithan: 07889484066, Vinod Nair: 07782146185, Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536.
Event will be conducted in line with government and public health guidance.
Venue: 731-735, London Road, Thornton Heath, Croydon CR7 6AU
Email: info@londonhinduaikyavedi.org
Facebook: https://www.facebook.com/
More Latest News
ടാലി പ്രൈം 6.0 അവതരിപ്പിച്ച് ടാലി സൊല്യൂഷന്‍സ്:ലക്ഷ്യം വയ്ക്കുന്നത് ചെറുകിട വാണിജ്യ സംരംഭങ്ങള്‍ക്കായുള്ള ലളിതമായ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍

ജലന്ധറിലും സാംബയിലും പാക് ഡ്രോൺ സാന്നിധ്യം : സുരക്ഷാനടപടിയെന്ന നിലയിൽ സർവീസുകൾ റദ്ദാക്കി ഇൻഡിഗോയും എയർ ഇന്ത്യയും

സിനിമയാണ് ലഹരി :സിനിമക്കപ്പുറം ഒരു ലഹരിയില്ല, അതുപയോഗിക്കുന്നവർക്ക് തന്റെ സെറ്റിൽ സ്ഥാനവുമില്ല എന്ന് തരുൺ മൂർത്തി

ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കും : ഇന്ത്യ -പാകിസ്ഥാൻ സംഘർഷത്തെ തുടർന്ന് നിർത്തിവച്ച മത്സരങ്ങൾ ശനിയാഴ്ച മുതൽ വീണ്ടും ആരംഭിക്കും

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതു യോഗവും ഭാരവാഹികളൂടെ തിരഞ്ഞെടുപ്പും, പ്രസിഡന്റ് ജോബി ജോര്‍ജ്, സെക്രട്ടറി സീമ ഗോപിനാഥ്
