
കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം ഈ വര്‍ഷവും ഭക്തിപുരസ്സരം നടത്തകപ്പെടുന്നു. ഇന്ന് തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5.30 വരെ ക്ഷേത്രത്തില്‍, മകരവിളക്കിനോട് അനുബന്ധിച്ചുള്ള പ്രധാന പൂജകളെല്ലാം നടത്തപ്പെടുന്നതായിരിക്കും. ഭക്തര്‍ kentayyappatemple@gmail.com വഴി മുന്‍കൂട്ടി ബുക്ക് ചെയ്ത ഗണപതി ഹോമം, കെട്ടുനിറ, നെയ്യഭിഷേകം, നെയ്‌വിളക്ക്, നീരാഞ്ജനം, എള്ളുതിരി തുടങ്ങിയ പൂജകള്‍ ഇന്ന് നടക്കും.
വിളക്കു പൂജയില്‍ പങ്കെടുക്കുന്നവര്‍ നിലവിളക്കും നാളികേരവും പൂജാപുഷ്പങ്ങളും കൊണ്ടു വരേണ്ടതാണ്. നീരോഞ്ജനം ചെയ്യുന്ന ഭക്തര്‍ ഒരു നാളികേരം കൊണ്ടു വരേണ്ടതാണ്.
കെന്റിലെ ജില്ലിങ്ങമിലുള്ള ബൈറണ്‍ പ്രൈമറി സ്‌കൂള്‍ ഓഡിറ്റോറയത്തില്‍ (Byron Road, Gillingham, Kent, ME7 5XX, United Kingdom) വച്ചാണ് ഈ വര്‍ഷത്തെ മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുള്ള അയ്യപ്പഭജനയും മറ്റു പൂജാകളും അന്നേ ദിനം വൈകുന്നേരം ആറുമണി മുതല്‍ ഒമ്പത് മണിവരെ നടത്തപ്പെടുന്നത്. അയ്യപ്പപൂഡയോടനുബന്ധിച്ച് ഭജന, സഹസ്രനാമാര്‍ച്ചന, അഷ്ടോത്തര അര്‍ച്ചന, ദീപാരാധന, പടിപൂജ, ഹരിവരാസനം, പ്രസാദവിതരണം, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. കെന്റ് അയ്യപ്പക്ഷേത്രത്തിന്റെ ഭജനവിഭാഗം 'തത്വമസി യുകെ' അയ്യപ്പഭജനയ്ക്ക് നേതൃത്വം നല്‍കുന്നു.
ഇംഗ്ലണ്ടിന്റെ നാനാഭാഗത്തു നിന്നും വന്നെത്തുന്ന അയ്യപ്പഭക്തരുടെ ബാഹുല്യം നിമിത്തം, മുമ്പ് Medway Hindu Mandir ല്‍ സ്ഥിതി ചെയ്തിരുന്ന കെന്റ് അയ്യപ്പക്ഷേത്രം പുതിയ ഒരു ക്ഷേത്രസമുച്ചയത്തിന്റെ പ്രാരംഭനടപടികള്‍ 2023 നവംബര്‍ മാസത്തില്‍ തുടങ്ങുകയും അതിന്റെ ഭാഗമായി അയ്യപ്പ ക്ഷേത്രം താത്കാലികമായ ഒരിടത്തേക്ക് മാറ്റുകയും ചെയ്തിരുന്നു. നിത്യേനയുള്ള പൂജാദികര്‍മ്മങ്ങള്‍ക്കു സാധ്യമാക്കുവാനുമായിട്ടാണ് സ്ഥലപരിമിതി ഏറെയുണ്ടെങ്കിലും താല്‍ക്കാലികമായി കെന്റ് അയ്യപ്പ ക്ഷേത്രം പുതിയ സ്ഥലത്തു അയ്യപ്പ ഭക്തര്‍ക്കായി പ്രവര്‍ത്തനം ആരംഭിച്ചത്.
കെന്റ് അയ്യപ്പ ക്ഷേത്രത്തിലെ മുഖ്യ പൂജാരി അഭിജിത്താണ് പൂജകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നത്. ജാതി-മത-വര്‍ണ്ണ ഭാഷാ ഭേദമന്യേ ഏവരെയും സാദരം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
E-Mail: kenthindusamajam@gmail.com / kentayyappatemple@gmail.com
Website: www.kenthindusamajam.org / www.kentayyappatemple.org
Facebook: https://www.facebook.com/kenthindusamajam.kent / https://www.facebook.com/kenta
yyappatemple.org
Twitter: https://twitter.com/KentHinduSamaj / https://twitter.com/AyyappaKent
https://www.instagram.com/kenthindusamaj/
http://kentayyappatemple.org/events/mandala-makaravilakku-chirappu-mahotsavam-2022-23/
Tel: 078381 70203 / 077801 14259 / 075077 66652 / 079852 45890 / 077471 78476 / 079731
51975 / 079061 30390 / 07860 578572
More Latest News
ടാലി പ്രൈം 6.0 അവതരിപ്പിച്ച് ടാലി സൊല്യൂഷന്‍സ്:ലക്ഷ്യം വയ്ക്കുന്നത് ചെറുകിട വാണിജ്യ സംരംഭങ്ങള്‍ക്കായുള്ള ലളിതമായ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍

ജലന്ധറിലും സാംബയിലും പാക് ഡ്രോൺ സാന്നിധ്യം : സുരക്ഷാനടപടിയെന്ന നിലയിൽ സർവീസുകൾ റദ്ദാക്കി ഇൻഡിഗോയും എയർ ഇന്ത്യയും

സിനിമയാണ് ലഹരി :സിനിമക്കപ്പുറം ഒരു ലഹരിയില്ല, അതുപയോഗിക്കുന്നവർക്ക് തന്റെ സെറ്റിൽ സ്ഥാനവുമില്ല എന്ന് തരുൺ മൂർത്തി

ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കും : ഇന്ത്യ -പാകിസ്ഥാൻ സംഘർഷത്തെ തുടർന്ന് നിർത്തിവച്ച മത്സരങ്ങൾ ശനിയാഴ്ച മുതൽ വീണ്ടും ആരംഭിക്കും

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതു യോഗവും ഭാരവാഹികളൂടെ തിരഞ്ഞെടുപ്പും, പ്രസിഡന്റ് ജോബി ജോര്‍ജ്, സെക്രട്ടറി സീമ ഗോപിനാഥ്
