
റോമൻ കത്തോലിക്ക സഭയുടെ ചരിത്രത്തിൽ ലാളിത്യത്തിന്റെയും വിശുദ്ധിയുടെയും നിർവചനങ്ങൾ തിരുത്തി നവീന മാറ്റങ്ങളാൽ വ്യക്തിമുദ്ര പതിപ്പിച്ച മഹാ ഇടയൻ ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് ലോകം ആദരവോടെ അന്ത്യയാത്രയേകുന്നു.
നാലുദിനം നീണ്ട പൊതുദർശനത്തിനുശേഷം സെന്റ് പീറ്റേഴ്‌സ് ബസിലിക്ക ചത്വരത്തിൽ തടിച്ചുകൂടിയ, ലോകരാഷ്ട്ര നേതാക്കൾ അടക്കമുള്ള ലക്ഷക്കണക്കിന് ജനങ്ങൾ, രാവിലെ 10 മണിമുതൽ ആരംഭിച്ച പ്രത്യേക പ്രാർത്ഥനകളും വിശുദ്ധ കുർബ്ബാനയും അടക്കമുള്ള ചടങ്ങുകൾക്കു ശേഷം ഇതെഴുതുമ്പോൾ അല്പസമയത്തിനുശേഷം സംസ്കാരത്തിനായി സെന്റ് മേരി മേജർ ബസിലിക്കയിലേക്കുള്ള വിലാപയാത്ര ഉടൻ ആരംഭിക്കും.
നാലുകിലോമീറ്റർ ദൂരമാണ് മേരി മേജർ ബസിലിക്കയിലേക്കുള്ളത്. എന്നാൽ വഴിയുടെ ഇരുവശവും തിങ്ങിനിറഞ്ഞ വിശ്വാസികൾ അന്ത്യാഞ്ജലികൾ അർപ്പിക്കും എന്നതിനാൽ മണിക്കൂറുകൾ എടുത്തുമാത്രമാണ് സംസ്കാരസ്ഥലത്ത് എത്തിച്ചേരുക.
പോപ്പ് ഫ്രാൻസിസിന്റെ പ്രത്യേക താൽപര്യപ്രകാരമാണ് മേരി മേജർ ബസിലിക്കയിൽ സംസ്കരിക്കുന്നത്. വിശുദ്ധ കന്യകാമറിയത്തിന്റെ ബസിലിക്കയിൽ, സെന്റ് മേരിയുടെ വലിയ വിശ്വാസിയായിരുന്ന വലിയ പിതാവ് അന്ത്യനിദ്രകൊള്ളും.
2013-ൽ മാർപാപ്പയായി ചുമതലയേറ്റ ആദ്യദിവസം, പോപ്പ് ഫ്രാൻസിസ് വത്തിക്കാനിൽ നിന്ന് സാന്താ മരിയ മാഗിയോറിൽ പ്രാർത്ഥിക്കാൻ പോയിരുന്നു.
അവിടെ അലങ്കരിച്ച ശവകുടീരങ്ങളിൽ ഒരേ ബസിലിക്കയിൽ ഏഴ് പോപ്പുകളെ അടക്കം ചെയ്തിട്ടുണ്ട്, എന്നിരുന്നാലും, അർജന്റീനിയൻ പോണ്ടിഫ് തന്റെ ശവകുടീരം പോളിൻ ചാപ്പലിനും (സാലസ് പോപ്പുലി റൊമാനിയുടെ ചാപ്പൽ) സ്ഫോർസ ചാപ്പലിനും ഇടയിലുള്ള വശത്തെ ഇടനാഴിയിൽ, മേരി റെജീന പാസിസ് (മേരി, സമാധാന രാജ്ഞി) എന്നറിയപ്പെടുന്ന ഒരു പ്രതിമയ്ക്ക് സമീപം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു.
"എന്റെ പൊന്തിഫിക്കേഷൻ കാലത്ത് ഞാൻ എപ്പോഴും സഹായത്തിനായി ആശ്രയിച്ച, നൂറിലധികം തവണ ആലിംഗനം തേടിയിട്ടുളള ആ സമാധാന രാജ്ഞിയുടെ അടുത്ത്, അന്ത്യവിശ്രമം കൊള്ളണം" അദ്ദേഹം വിൽപത്രത്തിൽ ആഗ്രഹം വെളിപ്പെടുത്തി.
അതുപോലെ കബറിടം നിലത്ത് സ്ഥാപിക്കണമെന്നും, ലളിതവും തിരഞ്ഞെടുത്ത പേരിന്റെ ലാറ്റിൻ പതിപ്പായ "ഫ്രാൻസിസ്കസ്" എന്ന ലിഖിതം മാത്രം ആലേഖനം ചെയ്യണമെന്നും പോപ്പ് അന്ത്യാഭിലാഷമായി അറിയിച്ചിരുന്നു.
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ബ്രിട്ടീഷ് കിരീടാവകാശി വില്യം രാജകുമാരൻ, ഇന്ത്യൻ പ്രസിഡന്റ് ദ്രൗപദി മുർമു എന്നിവർ അടക്കം ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലേയും രാഷ്ട്രനേതാക്കൾ സംസ്‌കാര ശുശ്രുഷയിൽ പങ്കെടുക്കുന്നു.
റോമൻ കത്തോലിക്കാ സഭയിൽ പരിവർത്തനത്തിന്റെ മാറ്റൊലിയുമായി കടന്നുവന്ന്, നിരവധി ചരിത്രമാറ്റങ്ങൾക്കും അതോടൊപ്പം റെക്കോർഡുകളും ജീവചരിത്രത്തിൽ എഴുതിച്ചേർത്ത ആദ്യത്തെ ലാറ്റിൻ അമേരിക്കൻ പോപ്പ് ഇതാ വിടചൊല്ലുന്നു.
More Latest News
ഇളകിയ സ്ലാബിൽ ചവിട്ടി തലയടിച്ചുവീണു.. യുകെയിലെ മക്കളുടെ വീട്ടിൽ ഈസ്റ്ററിനെത്തിയ പിതാവിന് ദാരുണാന്ത്യം!

ചരിത്രസംഭവങ്ങളെ ഓർമ്മിപ്പിക്കുന്ന പോരാട്ട വീര്യത്തിന്റെ 'നരിവേട്ട' ; ട്രെയിലർ വൈറലാകുന്നു..

യുക്മ ലയ്സൺ ഓഫീസറായി മുൻ ദേശീയ പ്രസിഡൻറും യുക്മ ചാരിറ്റി ഫൌണ്ടേഷൻ ട്രസ്റ്റി ബോർഡ് അംഗവുമായ മനോജ്കുമാർ പിള്ളയെ നിയമിച്ചു

സെന്റ് മേരീസ് ഇക്യുമെനിക്കൽ ചർച്ച്, ഇപ്സ്വിച്ചിലെ ഹാശാ ആഴ്ച ശുശ്രുഷകൾക്കു ഭക്തിസാന്ദ്രമായ പരിസമാപ്തി

ആലപ്പുഴ ജിംഖാന' ടീമിന് പ്രശംസയുമായി ശിവകാർത്തികേയൻ, ഏപ്രിൽ പത്തിന് വിഷു റിലീസായി തിയേറ്ററിലെത്തുന്ന ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി
