
തണുപ്പും കാർമേഘങ്ങൾ മൂടിക്കെട്ടിയ അന്തരീക്ഷവും ഇപ്പോഴും യുകെയെ വിട്ടൊഴിയാതെ നിൽക്കുന്നു. നന്നായൊന്ന് സുര്യനെ കാണാൻ, വെയിലുള്ള ദിനങ്ങൾ ആസ്വദിക്കാൻ അടുത്ത ആഴ്ച വരെ കാത്തിരിക്കുക, അപ്പോൾ ചൂട് കൂടും.
കൂടുതൽ സൂര്യപ്രകാശവും കാറ്റിന്റെ ദിശയിലെ മാറ്റവും ഈ വർഷത്തെ ഇതുവരെയുള്ള ഏറ്റവും ചൂടുള്ള കാലാവസ്ഥ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.
ബാർബിക്യൂ പൊടിതട്ടിയെടുത്ത്, ചുണ്ടുകളിലും മുഖത്തും സൺസ്‌ക്രീൻ പുരട്ടേണ്ട സമയമാകും കടന്നുവരിക.
ശനിയാഴ്ച താപനില 13-17C വരെ ആയിരിക്കും, പടിഞ്ഞാറൻ പ്രദേശങ്ങളിൽ നേരിയ മഴ ലഭിക്കാൻ സാധ്യതയുണ്ട്. യുകെയുടെ കിഴക്കൻ ഭാഗങ്ങൾ വരണ്ടതായി തുടരാൻ സാധ്യതയുണ്ട്, പക്ഷേ നല്ല അളവിൽ മേഘാവൃതമായിരിക്കും.
ഞായറാഴ്ചയോടെ മഴക്കൂട്ടം സ്കോട്ട്ലൻഡിലേക്കും വടക്കൻ അയർലൻഡിലേക്കും തിരികെപ്പോകും. ഇംഗ്ലണ്ടിലും വെയിൽസിലും, മർദ്ദം ഉയരാൻ തുടങ്ങുമ്പോൾ, മേഘം നീങ്ങി സൂര്യപ്രകാശം കൂടുതലുള്ള ആകാശം കടന്നുവരുമെന്നും കാലാവസ്ഥാ റിപ്പോർട്ടിൽ പറയുന്നു.
ചൂട് എന്തുമാത്രം കൂടും?
അടുത്തയാഴ്ച ആദ്യം മുതൽ കാറ്റിന്റെ ദിശ തെക്കുകിഴക്കൻ ദിശയിലേക്ക് മാറുകയും സമീപ ഭൂഖണ്ഡത്തിൽ നിന്നുള്ള ചൂടുള്ള വായു യുകെയിൽ ലഭിക്കുകയും ചെയ്യുന്നതിനാൽ താപനില വർദ്ധിച്ചുകൊണ്ടിരിക്കുമെന്നും മെറ്റ് ഓഫീസ് റിപ്പോർട്ടിൽ പറയുന്നു.
യുകെയിൽ ഒട്ടുമിക്കയിടത്തും താപനില വ്യാപകമായി 22-23 ഡിഗ്രി സെൽഷ്യസായി ഉയരും. സൂര്യപ്രകാശത്തിൽ അത് വളരെ സുഖകരമായി അനുഭവപ്പെടും. മിഡ്‌ലാൻഡ്‌സിലും തെക്ക്-കിഴക്കൻ ഇംഗ്ലണ്ടിലും ബുധനാഴ്ചയോടെ താപനില 25-27 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് പ്രവചിക്കപ്പെടുന്നു.
വർഷത്തിലെ ഇതുവരെയുള്ളഏറ്റവും ചൂടേറിയ കാലാവസ്ഥയും സെപ്റ്റംബർ ആദ്യം മുതലുള്ള ഏറ്റവും ചൂടേറിയ കാലാവസ്ഥയുമായിരിക്കും കടന്നുവരിക.
വർഷത്തിലെ ഈ സമയത്ത് ഈ താപനില ഉണ്ടാകുന്നത് അസാധാരണമല്ല. ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ഏപ്രിൽ താപനില 29.4C ആണ്, 1949 ഏപ്രിൽ 16 ന് ലണ്ടനിൽ ഇത് രേഖപ്പെടുത്തി.
എന്നിരുന്നാലും, അവസാനമായി ഏപ്രിലിൽ താപനില 27C ആയി ഉയർന്നത് 2018 ൽ കേംബ്രിഡ്ജിലാണ്.
അടുത്ത ആഴ്ച അവസാനം വരെ ഈ രീതിയും ചൂടൻ ദിനങ്ങളും തുടരാം.
അടുത്ത വാരാന്ത്യത്തോടെ ഉയർന്ന, താഴ്ന്ന മർദ്ദ മേഖലകളുടെ സ്ഥാനം മാറിയേക്കാം. ഇത് യുകെയുടെ വടക്കൻ ഭാഗങ്ങളിലേക്ക് തണുത്ത വായു എത്താൻ അനുവദിക്കുകയും തെക്കൻ പ്രദേശങ്ങളെ മഴയും ബാധിച്ചേക്കാം. എന്നാൽ സാധ്യത ഇപ്പോഴും വളരെ അകലെയാണ്, പ്രവചനമാണ്.. കാലാവസ്ഥ മാറിയേക്കാം.
More Latest News
ആരവങ്ങളും ആർഭാടവുമില്ലാതെ നടൻ ആൻസൺ പോൾ വിവാഹിതനായി: ജീവിതപങ്കാളിയായെത്തിയത് നിധി

സൗജന്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്‌സുകൾ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മദ്രാസിന് കീഴിലുള്ള സ്വയം പ്ലസ്

2025 ലെ മെറ്റ് ഗാലയിൽ തിളങ്ങിയത് മലയാളികളുടെ കൈപ്പിടിയിലൊരുങ്ങിയ പരവതാനി

ആശുപത്രിയിൽ ജോലിയുള്ളവർ വസ്ത്രങ്ങളിലെ അണുക്കളെ അകറ്റാൻ നൽകണം കൂടുതൽ ശ്രദ്ധ

യുക്മ സാംസ്കാരിക വേദിക്ക് പുതിയ നേതൃത്വം. ലിറ്റി ജിജോ - വൈസ് ചെയർമാൻ, ബിനോ ആന്റണി, ജാക്സൺ തോമസ് - ജനറൽ കൺവീനർമാർ
