
ലോകത്തിലെ തന്നെ പലതരം വ്യത്യസ്തമായ വാര്‍ത്തകള്‍ എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തില്‍ വളരെ അധികം ശ്രദ്ധിക്കപ്പെടുന്ന ഒരു വീടിനെ കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.
ലോകത്തിലെ ഏറ്റവും വലിയ വീടുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പോലെ ലോകത്തിലെ ഏറ്റവും ചെറിയ വീടാണ് ശ്രദ്ധിക്കപ്പെടുന്നത്. ഒരു വീടിന്റെ മോഡലോ, വെറുതെ കാണാന്‍ വേണ്ടി ഉണ്ടാക്കി വച്ച ഒരു വീടോ അല്ല ഇത്. കിടപ്പുമുറി, അടുക്കള, ശുചിമുറി എന്നിവ ഉള്‍പ്പെടെയുള്ള ആള്‍ താമസമുള്ള 20 ചതുരശ്ര അടിയില്‍ താഴെ വിസ്തീര്‍ണ്ണമുള്ള വീടിനെക്കുറിച്ചാണ് പറയുന്നത്.
യൂട്യൂബര്‍ ലെവി കെല്ലിയാണ് ഈ വീടിന്റെ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. കെല്ലിയുടേത് തന്നെയാണത്രെ ഈ വീടും. 19.46 സ്‌ക്വയര്‍ ഫീറ്റിലാണ് ഈ വീടുള്ളത്. വീലില്‍ സഞ്ചരിക്കുന്ന ഒരു ടെലഫോണ്‍ ബൂത്ത് പോലെയാണ് ഇത് കണ്ടാല്‍ തോന്നുക.
ലോകത്തിലെ ഏറ്റവും ചെറുത് എന്ന് വിളിക്കപ്പെടുന്ന ഒരു വീടാണ് ഈ കുഞ്ഞന്‍ വീട് പണിയാന്‍ കെല്ലിക്ക് പ്രചോദനമായത്. എന്നാല്‍, അത് കണ്ട ശേഷം അതിലും ചെറിയ വീട് പണിയണം എന്ന് കെല്ലിക്ക് തോന്നി. അങ്ങനെയാണ് വെറും ഒരു മാസം കൊണ്ട് ഈ വീട് കെല്ലി പണിതത്.
ഈ വീട് പണിയാന്‍ വെറും 21,500 രൂപയ്ക്കാണ് കെല്ലിക്ക് ചെലവായത്. റീഡിങ് കോര്‍ണര്‍, വാട്ടര്‍ ടാങ്ക്, വാട്ടര്‍ ഹീറ്റര്‍, ഫില്‍ട്ടര്‍, പമ്പ് സിസ്റ്റം, ഒരു മിനി-ഫ്രിഡ്ജ്, ഇലക്ട്രിക് കുക്ക് ടോപ്പ് എന്നിവയും ഈ വീട്ടിലുണ്ട്. വീടിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതിനുന്നാലെ വിഡിയോ വൈറലായി.
More Latest News
ഇന്ന് ലോകമാതൃദിനം:അമ്മയുടെ സ്നേഹത്തിന് പകരം ആലിംഗനങ്ങളും നന്ദിവാക്കും പങ്കുവയ്ക്കാനൊരു ദിനം

പാക് ഡ്രോൺ ആക്രമണം : ഉദ്ദംപൂരിൽ സൈനികന് വീരമൃത്യു.ആക്രമണം ഉണ്ടായത് വെടിനിർത്തൽ പ്രഖ്യാപനത്തിന് മുൻപ്

ഒരിക്കൽക്കൂടി ജയിലർ വേഷമണിയാൻ ഒരുങ്ങി രജനികാന്ത് : കോഴിക്കോട് പുരോഗമിക്കുന്ന ജയിലർ-2 ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിലേക്ക് രജനികാന്ത് ഉടൻ എത്തിച്ചേരും

കരിയർ സംബന്ധിച്ച പ്രത്യേക പോഡ്‍കാസ്റ്റ് ആരംഭിച്ച് ഐഐടി മദ്രാസ് പ്രൊഫസർ മഹേഷ് പഞ്ചഗ്‌നുള.ഇപ്പോൾ സ്‍പോട്ടിഫൈ, യൂട്യൂബ്, ആപ്പിൾ പോഡ്‍കാസ്റ്റ് എന്നിവയിലൂടെ അറിയാം മികച്ച കരിയർ സാധ്യതകൾ

ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടവരിൽ മസൂദ് അസറിന്റെ ബന്ധുക്കൾ അടങ്ങുന്ന 5 കൊടുംഭീകരരും : കൂടുതൽ വിവരങ്ങൾ പുറത്ത്
