20
May 2025
TUESDAY
1 GBP =109.94 INR
1 USD =87.37 INR
1 EUR =90.77 INR
breaking news : വൻകുടലിൽ കാൻസർവരെ വരാം.. ജനപ്രിയ സ്‌നാക്‌സ് ‘ ഗ്രേപ്പ് ട്രീ’ ഷോപ്പുകളിൽ നിന്ന് പിൻവലിച്ചു, കഴിക്കരുതെന്നും തിരികെയെത്തിക്കാനും നിർദ്ദേശം >>> കേരളത്തിൽ കാലവർഷം പോലെ കനത്ത മഴ..! വടക്കൻ ജില്ലകളിൽ റെഡ് അലർട്ട്, നാട്ടിലെത്തുന്ന പ്രവാസികൾ പ്രത്യേകം ശ്രദ്ധിക്കണം, ബീച്ചുകളും വെള്ളച്ചാട്ടങ്ങളും മലയോരത്തെ രാത്രിയാത്രകളും ഒഴിവാക്കുക >>> യുകെയിലെ പ്രമുഖ കാർ ഡീലർഷിപ്പ് കമ്പനി വോക്‌സ്‌വാഗൻ ഡീലർഷിപ് പൂട്ടുന്നു; ഇന്ത്യക്കാർ അടക്കം നിരവധിപ്പേർക്ക് തൊഴിൽ നഷ്ടപ്പെടും, 3 സൈറ്റുകൾ നേരത്തേ പൂട്ടി >>> കെയററെ കത്തികൊണ്ട് കുത്തി..! വീൽചെയറിലെ 93 കാരനെതിരെ പെപ്പർ സ്പ്രേയും ടീസറും പ്രയോഗിച്ച് പോലീസ്, കെയർ ഹോം അന്തേവാസിയായ വയോധികന്റെ മരണത്തിൽ രണ്ട് പോലീസുകാർ കുറ്റക്കാരെന്ന് കോടതി >>> ഇന്ത്യൻ വംശജയായ യുകെ പ്രൊഫസറുടെ ഒസിഐ പദവി റദ്ദാക്കി! യുകെയിൽ താമസിക്കുന്ന ഇന്ത്യക്കാർ സോഷ്യൽ മീഡിയകളിൽ പാക്കിസ്ഥാനെ അനുകൂലിച്ചാൽ, കേന്ദ്ര സർക്കാർ നടപടി ഉടൻ വരും; പ്രൊഫസ്സർ നിതാഷ കൗൾ ഇന്ത്യാവിരുദ്ധയെന്നും ബിജെപി >>>
Home >> TECHNOLOGY
അറിഞ്ഞോ ഇന്‍സ്റ്റഗ്രാമിന്റെ പുതിയ അഞ്ച് ഫീച്ചറുകള്‍? പ്രധാനപ്പെട്ട അഞ്ച് ഫീച്ചറുകളാണ് ഇന്‍സ്റ്റഗ്രാമില്‍ എത്തുന്നത്

സ്വന്തം ലേഖകൻ

Story Dated: 2025-02-22

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളില്‍ ആവേശം കൂട്ടാന്‍ അഞ്ച് പുതിയ ഫീച്ചര്‍ കൂടി ഇതിലേക്ക് ചേര്‍ക്കുകയാണ്.

പ്രധാനപ്പെട്ട അഞ്ച് ഫീച്ചറുകളാണ് ഇന്‍സ്റ്റഗ്രാമില്‍ എത്തുന്നത്. ഇന്‍സ്റ്റ ഡിഎമ്മില്‍ (DMs) മെസേജിംഗ് ആകര്‍ഷകമാകുന്നതിന് ഇന്‍സ്റ്റന്റ് ട്രാന്‍സ്ലേഷന്‍, ഷെയര്‍ സോംഗ്സ്, ഷെഡ്യൂള്‍ മെസേജ്, പിന്‍ കണ്ടന്റ് തുടങ്ങിയ പുത്തന്‍ ഫീച്ചറുകള്‍ വരുന്നതായാണ് വിവരം.

പുതിയ ഫീച്ചറോടെ ഇന്‍സ്റ്റ DM-ന് ഉള്ളില്‍ വെച്ചുതന്നെ യൂസര്‍മാര്‍ക്ക് മെസേജുകള്‍ ട്രാന്‍സ്ലേഷന്‍ ചെയ്യാനാകും. ഇത് ഇന്‍സ്റ്റയില്‍ ചാറ്റിംഗ് എളുപ്പമാക്കും എന്നാണ് പറയപ്പെടുന്നത്. കൂടാതെ സ്റ്റിക്കറുകള്‍ ഉപയോഗിച്ച് ഇനി മുതല്‍ ഇന്‍സ്റ്റഗ്രാം ഡിഎമ്മില്‍ സംഗീതം മറ്റുള്ളവരുമായി പങ്കുവെക്കാന്‍ സാധിക്കും. ഇങ്ങനെ സംഗീതം പങ്കുവെക്കാന്‍ ചാറ്റിലെ സ്റ്റിക്കര്‍ ട്രേ തുറന്ന്, മ്യൂസിക് എന്ന ഓപ്ഷനില്‍ ടാപ് ചെയ്ത് ഇന്‍സ്റ്റഗ്രാം ഓഡിയോ ലൈബ്രറിയില്‍ നിന്ന് ഓഡിയോ സെലക്ട് ചെയ്യാം. പാട്ടിന്റെ ട്രാക്കില്‍ ടാപ് ചെയ്ത് 30-സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പ്രിവ്യൂ മറ്റൊരാള്‍ക്ക് DM വഴി അയക്കാം. DM-ന് ഉള്ളില്‍ മെസേജുകളും റിമൈന്‍ഡറുകളും ഷെഡ്യൂള്‍ ചെയ്യാനുള്ള സംവിധാനമാണ് മറ്റൊരു പുതിയ ഫീച്ചര്‍. മെസേജ് ഷെഡ്യൂള്‍ ചെയ്യാനായി, മെസേജ് ടൈപ്പ് ചെയ്ത ശേഷം സെന്റ് ബട്ടണില്‍ ഹോള്‍ഡ് ചെയ്താല്‍ മതി. തുടര്‍ന്ന് ഷെഡ്യൂള്‍ ചെയ്യേണ്ട തിയതിയും സമയവും തെരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ വരും. അതിന് ശേഷം സെന്റ് ബട്ടണ്‍ അമര്‍ത്തിയാല്‍ ഷെഡ്യൂളിംഗ് പൂര്‍ത്തിയായി.

പുതിയ അപ്‌ഡേറ്റോടെ ഇന്‍സ്റ്റഗ്രാം യൂസര്‍മാര്‍ക്ക് വ്യക്തിഗത മെസേജിലോ ഗ്രൂപ്പ് മെസേജിലോ ഒരു പ്രത്യേക മെസേജ് പിന്‍ ചെയ്ത് വെക്കാം. ഷെയര്‍ ചെയ്ത ഇമോജും പോസ്റ്റും റീലും ഇത്തരത്തില്‍ പിന്‍ ചെയ്യാന്‍ കഴിയും. പിന്‍ ചെയ്യാനായി, മെസേജില്‍ ഹോള്‍ഡ് ഡൗണ്‍ ചെയ്ത്, പിന്‍ എന്ന ഓപ്ഷനില്‍ ടാപ് ചെയ്യുക. ഇനി മുതല്‍ ഗ്രൂപ്പ് ചാറ്റുകള്‍ക്കായി പേര്‍സണലൈസ്ഡ് ക്യുആര്‍ കോഡ് ഷെയര്‍ ചെയ്യാം. ഏത് ഗ്രൂപ്പ് ചാറ്റിലേക്കാണോ ആളുകളെ ക്ഷണിക്കേണ്ടത് അത് തുറന്ന്, മുകളിലെ ഗ്രൂപ്പ് പേരില്‍ ടാപ് ചെയ്യുക. അതിന് ശേഷം ഇന്‍വൈറ്റ് ലിങ്ക് എന്ന ഓപ്ഷനും, ക്യുആര്‍ കോഡ് എന്ന ഓപ്ഷനും ടാപ് ചെയ്യുക. അതോടെ ലഭിക്കുന്ന ക്യുആര്‍ കോഡ് ഷെയര്‍ ചെയ്യാനും സേവ് ചെയ്യാനും സാധിക്കും.

More Latest News

കടമക്കുടിയിൽ ഹൈബ്രിഡ് മറൈൻ ആംബുലൻസും ഡിസ്‌പെൻസറിയും ആരംഭിച്ച് യൂണിഫീഡറും പ്ലാൻഅറ്റ്എർത്തും

ഡിപി വേൾഡ് കമ്പനിയായ യൂണിഫീഡർ പ്ലാൻഅറ്റ്എർത്ത് എന്ന എൻജിഒയുമായി സഹകരിച്ച് വൈപ്പിൻ മണ്ഡലത്തിൽ കടമക്കുടി പഞ്ചായത്തിലെ ദ്വീപ് സമൂഹങ്ങൾക്കായി ഹൈബ്രിഡ് മറൈൻ ആംബുലൻസും ഡിസ്‌പെൻസറിയും ആരംഭിച്ചു. ഔട്ട്‌പേഷ്യന്റ് കൺസൾട്ടേഷനുകൾ, അടിയന്തര പരിചരണം, അവശ്യ മരുന്നുകൾ എന്നിവ ലഭ്യമാക്കുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഒരു മെഡിക്കൽ ബോട്ട് ഈ സംരംഭത്തിന്റെ ഭാഗമായി അവതരിപ്പിച്ചു. പരിമിതമായതോ റോഡ് സൗകര്യമില്ലാത്തതോ ആയ 14 വിദൂര ദ്വീപുകളിലായി താമസിക്കുന്ന 17,000-ത്തിലധികം താമസക്കാർക്ക് ഈ സേവനം ലഭ്യമാകും. ആഴ്ചയിൽ ആറ് ദിവസം സർവീസ് നടത്തുന്ന ഈ ബോട്ട്, ഈ മേഖലയിലെ ജലപാതകളിലൂടെ സഞ്ചരിച്ച്, സഹായം ആവശ്യമുള്ള ദ്വീപ് നിവാസികൾക്ക് നേരിട്ട് പ്രധാന മെഡിക്കൽ സേവനങ്ങൾ നൽകും. 40 എച്ച്പി ഇലക്ട്രിക്/സോളാർ എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഹൈബ്രിഡ് ബോട്ടിൽ കൺസൾട്ടേഷൻ റൂം, ലബോറട്ടറി, മൊബൈൽ ഫാർമസി, ഡിഫിബ്രില്ലേറ്റർ, സക്ഷൻ യൂണിറ്റ്, ഓക്‌സിജൻ വിതരണം എന്നിവയുൾപ്പെടെയുള്ള അവശ്യ മെഡിക്കൽ ക്രമീകരണങ്ങൾ സജ്ജീകരിച്ചിരിക്കുന്നു. ഡോക്ടർ, നഴ്സ്, ഫാർമസിസ്റ്റ്, അറ്റൻഡർ എന്നിവരടങ്ങുന്ന നാലംഗ സംഘം സേവനങ്ങൾ നൽകും. ഓരോ ദ്വീപിനും ആഴ്ചതോറുമുള്ള പദ്ധതി അനുസരിച്ച് സേവനം നടത്തുകയും ഹെൽപ്പ്ലൈൻ വഴി പ്രവർത്തിക്കുകയും ചെയ്യും.

കുട്ടികൾക്ക് വേണം ജാഗ്രത: തെരുവുനായകളെക്കുറിച്ചും, പേവിഷബാധയെക്കുറിച്ചും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി അവബോധം സൃഷ്ടിക്കും

തെരുവുനായ ആക്രമണങ്ങളും,പേവിഷബാധയും സംസ്ഥാനത്ത് കൂടിവരുന്ന സാഹചര്യത്തിൽ അഞ്ചു മുതൽ പത്താം ക്ലാസ്സ് വരെയുള്ള കുട്ടികളുടെ പാഠ്യപദ്ധതിയിൽ ഇവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്ന പാഠങ്ങൾ ഉൾപ്പെടുത്തി.കുട്ടികളുടെ ഹെൽത്ത്‌ ആൻഡ് ഫിസിക്കൽ എഡ്യുക്കേഷൻ പാഠപുസ്തകത്തിലൂടെയാണ് തെരുവുനായ, പേവിഷബാധ, വാക്സിൻ എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ പോകുന്നത്. ഇപ്പോൾ തെരുവുനായ ആക്രമണത്തിന് ഇരയാകുന്നവരിൽ കൂടുതലും കുട്ടികളാണ്. ഇവർക്ക് പ്രാഥമിക ശുശ്രുഷ നൽകുന്നത് സംബന്ധിച്ചും, വാക്സിനേഷന്റെ ആവശ്യകതയെക്കുറിച്ചും മികച്ച വിദ്യാഭ്യാസം നൽകുന്നതിലൂടെ, നിലവിലുള്ള തെറ്റിദ്ധാരണകൾ മാറ്റി ശെരിയായ അറിവ് നൽകുന്നതിലേക് ഈ പദ്ധതി വഴിവയ്ക്കും.ഹെൽത്ത്‌ ആൻഡ് ഫിസിക്കൽ എഡ്യൂക്കേഷൻ പുസ്തകത്തിലെ സേഫ്റ്റി ആൻഡ് സെക്യൂരിറ്റി എന്ന വിഭാഗത്തിൽ, മൃഗസംരക്ഷണ വകുപ്പിന്റെ തികഞ്ഞ സഹായത്തോടെയാണ്  പാഠഭാഗങ്ങൾ എസ് സിഇആർടി തയ്യാറാക്കിയത്.   ആദ്യമായി ഈ പാഠഭാഗങ്ങൾ പുസ്തകങ്ങളിൽ ഉൾപ്പെടുത്താനായി എസ് സിഇആർടി ക്ക് നിവേദനം നൽകിയത് തെരുവുനായ വന്ധ്യംകരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനയാണ്.കുട്ടികൾക് ഏറെ എളുപ്പത്തിൽ മനസ്സിലാകുന്നതും, രസകരവുമായ രീതിയിലാണ് ഈ പാഠങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.

ഈ സ്നേഹബന്ധങ്ങൾ എന്നും തുടരും :വിജയ് സേതുപതിക്കും ഭാരതിരാജക്കുമൊപ്പമുള്ള ആ മനോഹരമായ ചിത്രം പങ്കുവച്ചുകൊണ്ട് മോഹൻലാൽ

തുടരും സിനിമ കണ്ടവരുടെ കണ്ണുകളിൽ മങ്ങാത്ത തിളക്കം നൽകിയ ഒരു സ്നേഹസമ്മാനമായിരുന്നു 'മിഴിയോരം'എന്ന പാട്ടിനൊപ്പം വന്ന ഫയൽ ചിത്രങ്ങൾ. മോഹൻലാലിന്റെ കഥാപാത്രമായ ഷണ്മുഖത്തിന്റെ വളർച്ചയെ കാണിക്കാനാണ് സിനിമയിൽ ഈ ചിത്രങ്ങൾ സ്ഥാനം കൊണ്ടത്. ഓരോരുത്തരുടെയും ജീവിതത്തിൽ, ഓരോ കാലഘട്ടങ്ങളിൽ മോഹൻലാൽ എന്ന നടൻ ചെലുത്തിയ സ്വാധീനമാണ് ആ ചിത്രങ്ങൾ പ്രേക്ഷകരെ ഓർമിപ്പിച്ചത്. കഥയുമായും ഏറെ ബന്ധം പുലർത്തുന്ന തരത്തിൽ കാണിച്ച വിജയസേതുപതിയുടെയും, ഭാരതിരാജയുടെയുമൊപ്പമുള്ള ചിത്രങ്ങൾ ഇപ്പോൾ തന്റെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ് മോഹൻലാൽ. സിനിമയിൽ വിജയ് സേതുപതി ഫോട്ടോകളിലൂടെ ഒരു പ്രധാന കഥാപാത്രമായി വരുന്നുണ്ട്. അതിനെ സൂചിപ്പിക്കുന്ന നിരവധി ചിത്രങ്ങൾ കാണിക്കുന്നുമുണ്ട്. ചെന്നൈയിലെ സിനിമാ സെറ്റിലെ സ്റ്റൻഡ് മാസ്റ്ററും സഹായികളുമൊക്കെയായാണ് ഇവരെ അവതരിപ്പിച്ചിരിക്കുന്നത്. ഇതിന് വേണ്ടി ഉപയോഗിച്ച, പ്രേക്ഷകരുടെ മനം കവർന്ന ആ മനോഹരമായ ചിത്രമാണ് മോഹൻലാൽ പങ്കുവച്ചത്.'ഒരു കാലം തിരികെ വരും.. ചെറുതൂവൽ ചിരി പകരും, തലോടും താനെ കഥ തുടരും' എന്ന വരികളും അടിക്കുറിപ്പായി കൂട്ടിച്ചേർത്തിരുന്നു. ഈ ചിത്രം എ ഐ നിർമ്മിതമാണ്. മോഹൻലാലിനോടുള്ള ആരാധനയാണ് ചിത്രങ്ങൾ ഉപയോഗിക്കാൻ വിജയ് സേതുപതി സമ്മതിച്ചതിന് പിന്നിലെ കാരണമെന്ന് സിനിമയുടെ സംവിധായകൻ തരുൺ മൂർത്തി നേരത്തെ പറഞ്ഞിരുന്നു. ഇപ്പോൾ ഇതേ ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചുകൊണ്ട് ' ഈ അതുല്യ പ്രതിഭക്കൊപ്പം ഒരു ചിത്രത്തിൽ ഇടം നേടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് ' എന്ന് വിജയ് സേതുപതിയും കുറിച്ചിരുന്നു.

നീതിയിലേക്കുള്ള ആദ്യപടി : മാലമോഷണക്കുറ്റം ചുമത്തി നിരപരാധിയായ സ്ത്രീയെ മാനസികമായി പീഡിപ്പിച്ച കേസിൽ എസ്ഐക്ക് സസ്പെൻഷൻ

മാല മോഷണക്കുറ്റത്തിൽ അടിസ്ഥാന തെളിവുകളൊന്നും തന്നെയില്ലാതെ യുവതിയെ കസ്റ്റഡിയിലെത്ത് മാനസികമായി പീഡിപ്പിക്കുകയും, അപമാനിക്കുകയും ചെയ്ത കേസിൽ എസ്ഐ ക്ക് സസ്പെൻഷൻ.പനവൂർ സ്വദേശിയായ ആർ.ബിന്ദു ഡിജിപി ക്ക് സമർപ്പിച്ച പരാതിയിൻമേലാണ് പേരൂർക്കട എസ്ഐ എസ്. ഡി പ്രസാദിനെതിരെ കമ്മീഷണർ സസ്പെൻഷൻ നടപടി സ്വീകരിച്ചത്. ബിന്ദു ജോലി ചെയ്തിരുന്ന വീട്ടിൽ നിന്നും മാല കാണാനില്ല എന്ന വീട്ടുകാരുടെ പരാതിയിൽ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും തുടർന്ന് 20 മണിക്കൂറോളം സ്റ്റേഷനിലിരുത്തി വെള്ളം പോലും നൽകാതെയിരിക്കുകയും,ബിന്ദുവിനെ ദേഹപരിശോധനക്ക് വിധേയമാക്കുകയും, വാക്കുകൾ കൊണ്ട് അപമാനിക്കുകയുമാണ് ഉണ്ടായത്. ഇപ്പോൾ ഈ സംഭവങ്ങളും, യുവതിയുടെ പരാതിയും വലിയ ചർച്ചകൾക്ക് വഴിവയ്ക്കുന്ന സാഹചര്യത്തിൽ, തന്നെ ഏറെ അപമാനിച്ച മറ്റൊരു പോലീസുകാരനായ പ്രസന്നനെ സ്ഥലം മാറ്റം കൊടുത്തുകൊണ്ട് സംരക്ഷിക്കുകയാണെന്നും ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.

ആലുവയിൽ നിന്നും കാണാതായ മൂന്ന് വയസ്സുകാരിക്ക് കണ്ണീരോടെ വിട : കുട്ടിയെ പുഴയിലെറിഞ്ഞത് അമ്മ, കൊലപ്പെടുത്താനുള്ള കാരണം കുടുംബപ്രശ്നങ്ങളെന്ന് സംശയം

ആലുവയിൽ നിന്നും ഇന്നലെ കാണാതായ മൂന്ന് വയസ്സുകാരിയുടെ  മൃതദേഹം മൂഴിക്കുളം പാലത്തിനടിയിൽ നിന്ന് കണ്ടെടുത്തു. കുട്ടിയെ പുഴയിലെറിഞ്ഞെന്ന് മൊഴി നൽകിയ അമ്മ സന്ധ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കും.മറ്റക്കുഴി കിഴിപ്പള്ളിയിൽ സുഭാഷിന്റെ മകൾ കല്യാണി (3) യാണ് മരണപ്പെട്ടത്.മൂഴിക്കുളം പാലത്തിന് സമീപമൊഴുകുന്ന ചാലക്കുടി പുഴയിൽ നിന്നും രാത്രിമുഴുവനും നീണ്ട തിരച്ചിലിനൊടുവിൽ, പുലർച്ചെ 2.20 ഓടെയാണ് ആറംഗം അടങ്ങുന്ന സ്കൂബ ടീം പാലത്തിന്റെ മൂന്നാമത്തെ കാലിൽ മണലിൽ ചേർന്ന് കിടന്നിരുന്ന കല്യാണിയുടെ മൃതദേഹം കണ്ടെത്തിയത്. മനുഷ്യ മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ച ഈ സംഭവം നടന്നത് മറ്റക്കുഴിയിൽ നിന്നുള്ള അംഗൻവാടിയിൽ നിന്ന് അമ്മ കുട്ടിയെ കൂട്ടിക്കൊണ്ട് പോകുന്നതിനിടെയാണ്. ഇന്നലെ വൈകിട്ട് മൂന്നരയോടെ അംഗൻവാടിയിലെത്തിയ അമ്മ കുട്ടിയേക്കൂട്ടി ആലുവയിലെ സ്വന്തം വീട്ടിലേക് തിരിക്കുകയാണുണ്ടായത്. എന്നാൽ സന്ധ്യ കുറുമശ്ശേരിയിലെ വീട്ടിലെത്തുമ്പോൾ കൂടെ കുട്ടിയില്ലായിരുന്നു.കുട്ടിയെ അന്വേഷിച്ചുള്ള ചോദ്യങ്ങൾക്കിടയിൽ ബസിൽ വച്ച് കാണാതെ പോയെന്ന് പറഞ്ഞു. ഇത് സംബന്ധിച്ചു മാധ്യമങ്ങളിൽ കുട്ടിയെ കാണാനില്ല എന്ന വാർത്ത കൊടുക്കുകയും, സന്ധ്യ പിന്നെയും പരസ്പര വിരുദ്ധമായി സംസാരിച്ച സാഹചര്യത്തിൽ രാത്രിയോടെ പോലീസിന് പരാതി നൽകുകയുമാണുണ്ടായത്.പിന്നീട് നടന്ന ചോദ്യം ചെയ്യലിലാണ് മൂഴിക്കുളം പാലത്തിനടിയിലെ പുഴയിലേക്ക് കുട്ടിയെ എറിഞ്ഞെന്ന് സന്ധ്യ സമ്മതിച്ചത്.മൂഴിക്കുളം ബസ്‌സ്റ്റാൻഡിൽ ബസിറങ്ങിയ ഇവർ പാലത്തിന്റെ ദിശയിലേക്ക് നടക്കുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നു.   ഇതേതുടർന്ന് പോലീസും, അഗ്നിരക്ഷാ സേനയും പാലം കേന്ദ്രീകരിച്ച് തിരച്ചിൽ തുടങ്ങി.ആഴമുള്ള സഥലമായത് കൊണ്ട് രാത്രിയോടെ സ്കൂബ ടീമിന്റെ സഹായം തേടി.ഇരുട്ടും,മഴയും ശക്തമായ വെല്ലുവിളിയായി വന്നെങ്കിലും രാത്രി മുഴുവനും തിരച്ചിലിന് ശേഷമാണ് മൃതദേഹം കണ്ടെടുത്തത്.   സന്ധ്യക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കും. ഇവർക്ക് മാനസികയായ ബുദ്ധിമുട്ടുകളുള്ളതായി നാട്ടുകാർ പറയപ്പെടുന്നുണ്ട്.കുടുംബപ്രശ്നങ്ങളും,ഭർത്യവീട്ടിലെ വഴക്കുകളുമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സംശയപ്പെടുന്നു. 

Other News in this category

  • ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ
  • ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ച് നടപ്പാതയിൽ വീണയാൾക്ക് പുതുജീവൻ നൽകി ആപ്പിൾ വാച്ച്
  • കൗമാരക്കാരുടെ സോഷ്യൽ മീഡിയ ഉപയോഗം സുരക്ഷിതമാക്കാൻ 'ടീൻ അക്കൗണ്ട് 'ഫീച്ചർ അവതരിപ്പിച്ച് മെറ്റ
  • ഇന്‍സ്റ്റഗ്രാമിന് ഇത് എന്ത് പറ്റി? ഇന്‍സ്റ്റഗ്രാം ഫീഡില്‍ സെന്‍സിറ്റീവ് വയലന്റ് കണ്ടന്റുകള്‍ നിറഞ്ഞിരുന്നുവെന്ന് പരാതി
  • റീലുകള്‍ക്കായി പ്രത്യേക ആപ്പ് പുറത്തിറക്കാന്‍ ഇന്‍സ്റ്റാഗ്രാം; ഉപയോക്താക്കള്‍ക്ക് സന്തോഷിക്കാന്‍ ഇന്‍സ്റ്റഗ്രാമിന്റെ പുതിയ വിശേഷം
  • ഇമെയിലില്‍ മാറ്റങ്ങള്‍ വരുന്നു, ടു-ഫാക്ടര്‍ ഓതന്റിക്കേഷന്‍ കോഡിന് പകരം ഇനി ക്യൂആര്‍ കോഡ് രീതിയിലേക്ക് മാറുന്നു, പുതിയ രീതി ഉടന്‍
  • സ്റ്റോറേജ് സ്‌പേസ് തീര്‍ന്നു, അക്കൗണ്ട് റദ്ദാക്കും എന്ന് വ്യാജ സന്ദേശം, ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്, ജിമെയില്‍ കേന്ദ്രീകരിച്ചും തട്ടിപ്പ്: മുന്നറിയിപ്പ്
  • വോയ്സ് ട്രാന്‍സ്‌ക്രിപ്റ്റ് ഫീച്ചര്‍ അവതരിപ്പിച്ച് വാട്സാപ്പ്; വോയിസ് മെസ്സേജ് ഇനി ഈസിയായി ട്രാന്‍സ്‌ക്രിപ്റ്റ് ചെയ്യാന്‍ കഴിയും, മലയാള ഭാഷ ഇതില്‍ ലഭ്യമല്ല!
  • ഗൂഗിള്‍ പേയില്‍ ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് ബില്‍ പേമെന്റുകള്‍ നടത്തുന്നവരാണോ നിങ്ങള്‍? ഈ കാര്യം നിങ്ങള്‍ അറിഞ്ഞോ?
  • ഗൂഗിള്‍ പേ ഉപയോഗിക്കുന്നവര്‍ ഇനി ഇത് കൂടി അറിഞ്ഞിരിക്കണം, ഇനിയുള്ള ഉപയോഗത്തിന് കണ്‍വീനിയന്‍സ് ഫീസ് നല്‍കേണ്ടി വരും
  • Most Read

    British Pathram Recommends