
ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ആദ്യ ഹിന്ദു-മലയാളി കൂട്ടായ്മയായ സത്ഗമയ സത്സംഘത്തിന്റെ നേതൃത്വത്തില്‍ മകരവിളക്ക് മഹോത്സവം ഭക്തിസാന്ദ്രമായി ആഘോഷിച്ചു. കൊടുംതണുപ്പിനെപ്പോലും അവഗണിച്ച് വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയ ആയിരത്തോളം അയ്യപ്പഭക്തരുടെ ശരണംവിളികളാല്‍ മുഖരിതമായ ക്ഷേത്രാങ്കണം മറ്റൊരു അയ്യപ്പ സന്നിധാനമായി മാറി. ശബരിമല ക്ഷേത്രത്തിന്റെ മാതൃകയില്‍ നിര്‍മിച്ച ക്ഷേത്രവും കൊടിമരവും പതിനെട്ടാംപടിയും ഇതുവരെ അയര്‍ലന്‍ഡ് കാണാത്ത ഒരു മകരവിളക്ക് മഹോത്സവത്തിനാണ് സത്ഗമയ ഈ വര്‍ഷം വേദിയൊരുക്കിയത്.
ഡബ്ലിന്‍ വിഎച്ച്‌സിസിഐ ക്ഷേത്രത്തില്‍ രാവിലെ ബ്രഹ്‌മശ്രീ ഇടശ്ശേരി രാമന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ നടന്ന കൊടിയേറ്റ് ചടങ്ങോടെ ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഉഷപൂജ, നെയ്യഭിഷേകം, പൂരുഷസൂക്തം, ഭാഗ്യസൂക്തം, നീരാഞ്ജനം, ഉച്ചപൂജ, പടിപൂജ, പടിപ്പാട്ട് എന്നിവയില്‍ പങ്കുചേര്‍ന്ന് മഹാദീപാരാധനയും മകരവിളക്കും കണ്ട് അയ്യപ്പഭക്തര്‍ ദര്‍ശനസായൂജ്യം നേടി. പൂജകള്‍ക്ക് അകമ്പടിയായി നടന്ന സത്ഗമയ ഭജന്‍സിന്റെ മുതിര്‍ന്നവരുടെയും കുട്ടികളുടെയും ഭക്തിഗാനസുധ ക്ഷേത്രാങ്കണം ഭക്തിസാന്ദ്രമാക്കി.
കഴിഞ്ഞ വര്‍ഷം അയര്‍ലന്‍ഡില്‍ അയ്യപ്പസ്വാമിക്കായ് സമര്‍പ്പിച്ച 'അയ്യാ എന്നയ്യാ' എന്ന ഭക്തിഗാനത്തിന്റെയും മറ്റു ഭക്തിഗാനങ്ങളുടെയും നൃത്താവിഷ്‌കാരവും ചിന്തുപാട്ടും സപ്തസ്വര ടീം പ്രസ്തുത വേദിയില്‍ അവതരിപ്പിച്ചത് ആഘോഷപരിപാടികള്‍ക്ക് കൂടുതല്‍ ചാരുത പകര്‍ന്നു.
ശബരിമല മാതൃകയില്‍ ക്ഷേത്രം നിര്‍മിക്കാന്‍ മുന്‍കൈ എടുത്ത പ്രിയന്‍ ഇലവുങ്കല്‍, രമ്യ പ്രിയന്‍, നിധിന്‍ മോഹനന്‍ എന്നിവരെ വേദിയില്‍ വച്ച് പൊന്നാട അണിയിച്ച് ആദരിച്ചു. ഉച്ചയ്ക്ക് ശേഷം നടന്ന പ്രസാദ വിതരണത്തോടെയും അന്നദാനത്തോടെയും ആഘോഷ പരിപാടികള്‍ സമാപിച്ചു.
ആഘോഷ പരിപാടികള്‍ വൈദിക് ഹിന്ദു കള്‍ച്ചറല്‍ സെന്റര്‍ അയര്‍ലന്‍ഡ് Dw ITWA യുമായി ചേര്‍ന്ന് സംയുക്തമായാണ് ഈ വര്‍ഷം നടത്തിയത്. സത്ഗമയുടെ തുടര്‍ പരിപാടികളില്‍ പങ്കുചേരാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടുക: 0873226832, 0877818318, 0871320706
More Latest News
ടാലി പ്രൈം 6.0 അവതരിപ്പിച്ച് ടാലി സൊല്യൂഷന്‍സ്:ലക്ഷ്യം വയ്ക്കുന്നത് ചെറുകിട വാണിജ്യ സംരംഭങ്ങള്‍ക്കായുള്ള ലളിതമായ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍

ജലന്ധറിലും സാംബയിലും പാക് ഡ്രോൺ സാന്നിധ്യം : സുരക്ഷാനടപടിയെന്ന നിലയിൽ സർവീസുകൾ റദ്ദാക്കി ഇൻഡിഗോയും എയർ ഇന്ത്യയും

സിനിമയാണ് ലഹരി :സിനിമക്കപ്പുറം ഒരു ലഹരിയില്ല, അതുപയോഗിക്കുന്നവർക്ക് തന്റെ സെറ്റിൽ സ്ഥാനവുമില്ല എന്ന് തരുൺ മൂർത്തി

ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കും : ഇന്ത്യ -പാകിസ്ഥാൻ സംഘർഷത്തെ തുടർന്ന് നിർത്തിവച്ച മത്സരങ്ങൾ ശനിയാഴ്ച മുതൽ വീണ്ടും ആരംഭിക്കും

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതു യോഗവും ഭാരവാഹികളൂടെ തിരഞ്ഞെടുപ്പും, പ്രസിഡന്റ് ജോബി ജോര്‍ജ്, സെക്രട്ടറി സീമ ഗോപിനാഥ്
