18
MAR 2021
THURSDAY
1 GBP =105.24 1INR
1 USD =83.36 INR
1 EUR =90.18 INR
breaking news : സ്മാര്‍ട്ട് മീറ്റര്‍ ഇല്ലാത്ത കുടുംബങ്ങള്‍ വിതരണക്കാര്‍ക്ക് മീറ്റര്‍ റീഡിങ്ങ് അയച്ചു നല്‍കണമെന്ന് അറിയിപ്പ്; നടപടി തിങ്കളാഴ്ച മുതല്‍ കുറഞ്ഞ വിലകള്‍ നിലവരുമ്പോള്‍ കൂടുതല്‍ പണം നല്‍കുന്നില്ലെന്ന് ഉറപ്പാക്കാന്‍ >>> ഏപ്രിൽ ഒന്നുമുതൽ മിനിമം വേതനം 11.44 പൗണ്ടായി ഉയരും, പൗണ്ടുമുല്യവും കൂടുന്നു, 105 രൂപ കടന്നു; പെസഹ ആചാരണ തിരക്കിൽ യുകെ മലയാളികളും, ഈസ്റ്റർ അവധിക്ക് ഇത്തവണ കുടുതൽപ്പേർ നാട്ടിലെത്തും; ഇന്നുമുതൽ ഹോളിഡേക്കാരുടെ കാറുകൾ നിരത്തുകൾ കീഴടക്കും >>> ഈസ്റ്റര്‍ ദിനത്തില്‍ അവധിയില്ല, മണിപ്പൂരില്‍ ഈസ്റ്റര്‍ ദിനം പ്രവൃത്തി ദിനമാക്കി ഉത്തരവ്, സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനങ്ങള്‍ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് >>> സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ നശിപ്പിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കം, ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചു >>> ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്താനുള്ള സാധ്യത 99 ശതമാനമെന്ന് പ്രവചിച്ച് രാഷ്ടീയ നിരീക്ഷകര്‍; അങ്കത്തിന് മുമ്പേ ആയുധം വച്ച് കീഴടങ്ങിയ അവസ്ഥയില്‍ ഭരണപക്ഷം, മുതിര്‍ന്ന നേതാക്കള്‍ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്നു >>>
Home >> EDITOR'S CHOICE

EDITOR'S CHOICE

ആ ഊബര്‍ യാത്ര അവസാനിച്ചപ്പോള്‍ അവിടെ ആരംഭിച്ചത് വലിയൊരു സൗഹൃദം, തീര്‍ത്തും അപരിചിതനായ വ്യക്തിക്ക് ജീവന്റെ പാതി തന്നെ നല്‍കാന്‍ തീരുമാനമായ ഒരു യാത്ര

സാധാരണ ഒരു യാത്രയുടെ അവസാനം, പക്ഷെ അപരിചിതരായ രണ്ടു പേരുടെ സൗഹൃദത്തിന്റെ തുടക്കമാവുകയായിരുന്നു. രണ്ട് അപരിചിതര്‍ തമ്മില്‍ പെട്ടന്ന് സൗഹൃമാകുകയും പിന്നീട് ജീവിന്‍ രക്ഷിക്കാമെന്ന് വാക്ക് കൊടുത്ത് പിരിഞ്ഞ സൗഹൃദം. ഒരു സിനിമാ കഥയെ വെല്ലുന്ന തരത്തിലുള്ള സംഭവം. ചിലപ്പോള്‍ ചില അപരിചിതര്‍ക്ക് ജീവിതത്തില്‍ വലിയ പ്രാധാന്യം ഉണ്ടാകും എന്ന് തെളിയിച്ച സംഭവം. ഊബര്‍ ഡ്രൈവറായി ജോലി ചെയ്യുന്ന മുന്‍ യുഎസ് ആര്‍മി ഉദോഗസ്ഥന്‍ ടിം ലെറ്റ്‌സും ഊബറില്‍ യാത്ര ചെയ്യാനെത്തിയ ബില്‍ സുമിയേല്‍ എന്ന യാത്രക്കാരനും ഒരിക്കലും പ്രതീക്ഷിച്ചില്ല അഴരുടെ ജീവിതത്തില്‍ വലിയ സൗഹൃത്തിന് തുടക്കമിടുകയാണെന്ന്. വൃക്ക തകരാറിലായിരുന്ന സുമിയല്‍ ഡയാലിസിസ് കേന്ദ്രത്തില്‍ നിന്ന് വീട്ടിലെത്താന്‍ ആണ് ടിം ലെറ്റ്‌സിന്റെ ഊബര്‍ വിളിക്കുന്നത്.  ഇവര്‍ ഒരുമിച്ച് അപരിചിതരായി തന്നെ യാത്ര തുടങ്ങി. ആ യാത്രയില്‍ ഇവര്‍ പരസ്പരം ഒരുപാട് സംസാരിച്ചു. തന്റെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ സുമിയേല്‍ അതേ കുറിച്ച് സംസാരിച്ചു. ഡയാലിസിസ് എത്ര കഠിനമേറിയതാണെന്നും താന്‍ ഒരു വൃക്ക ദാതാവിനെ തേടി നടക്കുകയാണെന്നും സുമിയല്‍ ടിമ്മിനോട് പറഞ്ഞു. എന്നാല്‍ ആ യാത്ര അവസാചിചപ്പോള്‍ രണ്ട് കാര്യങ്ങള്‍ സംഭവിക്കുകയായിരുന്നു. രണ്ടു പേരും നല്ല സുഹൃത്തുക്കള്‍ ആവുകയും ടിം തന്റെ വൃക്ക ദാനം ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്യുകയായിരുന്നു. സുമിയലിനെ വീട്ടിലെത്തിച്ച ടിം അവനോട് ദൈവമായിരിക്കും നിന്നെ എന്റെ കാറില്‍ കയറ്റിയത് എന്ന് പറഞ്ഞു. മാത്രമല്ല, സുമിയലിനെ പോലും ഞെട്ടിച്ചു കൊണ്ട് തന്റെ പേരും മേല്‍വിലാസവും വാങ്ങുകയാണെങ്കില്‍ സുമിയലിന് വൃക്ക ദാനം ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നു എന്നും ടിം അയാളോട് പറഞ്ഞു. അതിശയത്തില്‍ കേട്ടതൊന്നും വിശ്വസിക്കാനാകാതെ സുമിയല്‍ നമ്പറും വാങ്ങി വീട്ടിലേക്ക് കയറി. വൃക്ക ദാനം ചെയ്യണമെങ്കില്‍ സുമിയലിന് അനുയോജ്യമായ രക്തവും ടിഷ്യു ടൈപ്പിംഗും ആവശ്യമായിരുന്നു. പരിശോധനകള്‍ക്ക് വിധേയനായ ഊബര്‍ ഡ്രൈവര്‍ കൃത്യമായി സുമിയലുമായി മാച്ചായി. അതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തുകയും വിജയകരമായി പൂര്‍ത്തീകരിക്കുകയും ചെയ്തു. ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം, സുമിയല്‍ സുഖം പ്രാപിക്കുകയും ഡെലവെയര്‍ യൂണിവേഴ്‌സിറ്റിയിലെ വൃക്കരോഗ കേന്ദ്രത്തില്‍ പുനരധിവസിക്കുകയും ചെയ്തിരുന്നു. ടിം ജര്‍മ്മനിയിലാണ് താമസിക്കുന്നത്. എന്നാല്‍ തന്റെ ജീവന്‍ രക്ഷിച്ച എക്കാലത്തെയും സുഹൃത്തുമായി ഇപ്പോഴും സുമിയല്‍ ആ മനോഹരമായ സൗഹൃദം തുടരുന്നു.

ഇനി ചില്ലറയില്ലെന്ന് പറഞ്ഞ് ഒഴിവാക്കാന്‍ സാധിക്കില്ല, ഫോണ്‍ പേ ക്യൂര്‍ ആര്‍ കോഡ് തന്റെ വസ്ത്രത്തില്‍ ഘടുപ്പിച്ച് യാചകന്‍, ന്യൂജെന്‍ യാചകന്‍ എന്ന് സോഷ്യല്‍ മീഡിയ

ക്യാഷ്‌ലെസ് പേയ്‌മെന്റ് രീതിയിലേക്ക് രാജ്യം മാറിക്കൊണ്ടിരിക്കുകയാണ്. ലോകത്ത് എല്ലായിടത്തും തന്നെ ഡിജിറ്റല്‍ പേയ്‌മെന്റുകളുടെ കാലമാണ്. പണമിടപാടുകളെല്ലാം ക്യൂആര്‍ കോഡ് വഴി ചെയ്യാന്‍ സൗകര്യമുണ്ട്. ഇത്തരം സന്ദര്‍ഭങ്ങള്‍ പൊതുവെ എല്ലാവരും പഴ്‌സുകളില്‍ പണം സൂക്ഷിക്കുന്നത് അപൂര്‍വ്വമായി മാറിക്കൊണ്ടിരിക്കുകയാണ്.  ഇപ്പോഴിതാ ഒരു യാചകനും ഡിജിറ്റല്‍ പേയ്‌മെന്റ് ചെയ്യുന്ന സംഭവം ആണ് വൈറലാകുന്നത്. തനിക്ക് പണം നല്‍കാന്‍ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ മാത്രം മതി എന്നാണ് ഇയാള്‍ പറയുന്നത്. യാചകന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെയാണ് വൈറലായത്. വീഡിയോ കണ്ടവര്‍ ഇനി ഇപ്പോള്‍ കയ്യില്‍ കാശില്ല എന്നൊക്കെ പറഞ്ഞ് യാചകരെ ഒഴിവാക്കാന്‍ സാധിക്കില്ല എന്നാണ് എല്ലാവരും പറയുന്നത്. @Gouravv Somani എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ ഗുവാഹട്ടിയില്‍ നിന്നുള്ള യാചകന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ ക്യൂ ആര്‍ കോഡുമായി വന്നിരിക്കുന്ന യാചകനെ കാണാന്‍ സാധിക്കുന്നുണ്ട്. ഫോണ്‍ പേ ക്യൂര്‍ ആര്‍ കോഡ് ഇയാള്‍ തന്റെ വസ്ത്രത്തിലാണ് കടുപ്പിച്ചിരിക്കുന്നത്. അതായത് നിങ്ങളുടെ പോക്കറ്റില്‍ പണമില്ലെങ്കിലും ഫോണ്‍ വഴി ഇയാള്‍ക്ക് പണം നല്‍കാം എന്നര്‍ത്ഥം.  ക്യൂ ആര്‍ കോഡ് ഷര്‍ട്ടില്‍ പതിപ്പിച്ചെത്തിയ താചകനോട് ഓണ്‍ലൈനില്‍ പണം നല്‍കിയാല്‍ മതിയോ എന്നാണ് കാറിലുള്ള ആള്‍ ചോദിക്കുന്നത്. യാചകന്‍ അതിന് സമ്മതം മൂളുകയും കാര്‍ യാത്രക്കാരന്‍ ഓണ്‍ലൈനായി പണം നല്‍കുകയും ചെയ്യുന്നു. യാചകന് കാഴ്ചയ്ക്ക് പ്രശ്നമുണ്ട്. എന്നാല്‍, പണം കിട്ടിയതായി നോട്ടിഫിക്കേഷന്‍ ശബ്ദം കേള്‍ക്കുമ്പോള്‍ തനിക്ക് മനസിലാവും എന്നാണ് ഇയാള്‍ പറയുന്നത്. 'ഡിജിറ്റല്‍ ബെഗ്ഗര്‍ ഇന്‍ ഗുവാഹട്ടി' എന്നും വീഡിയോയില്‍ എഴുതിയിട്ടുണ്ട്. ദശ്രഥ് എന്നാണ് യാചകന്റെ പേര്. നോട്ടിഫിക്കേഷന്‍ ശബ്ദം വ്യക്തമായി കേള്‍ക്കാന്‍ ഇയാള്‍ ഫോണ്‍ തന്റെ ചെവിയോട് ചേര്‍ത്തുവച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം.  

വൈന്‍ കുടിക്കാനും വൈനില്‍ കുളിക്കാനും ഇവിടെ ഓഫര്‍ ഉണ്ട്, മാത്രമല്ല നിങ്ങള്‍ക്കിഷ്ടപ്പെട്ട ഡ്രിങ്ക് ഏതാണെങ്കിലും അതില്‍ ഇവിടെ 'ആറാടാം'

വൈന്‍ ഇഷ്മുള്ളവരാണോ നിങ്ങള്‍? അല്ലെങ്കില്‍ മറ്റേതെങ്കിലും ഡ്രിങ്കുകള്‍ കുടിക്കാന്‍ നിങ്ങള്‍ക്ക് താല്‍പര്യം ഉണ്ടോ ഇതാ ഇവിടെ അതിന് സൗകര്യം ഉണ്ട്. ഡ്രിങ്ക് കുടിക്കാന്‍ മാത്രമല്ല അതില്‍ 'ആറാടാനും' മികച്ച ഒരു ഓഫര്‍ ആണ്. ജപ്പാനിലെ ഹക്കോണ്‍ കോവകിയന്‍ യുനെസുന്‍ ആണ് ഇത്തരത്തില്‍ വളരെ വ്യത്യസ്തമായ ഒരു ഓഫര്‍ ഉളളത്. ഇതൊരു അമ്യൂസ്മെന്റ് പാര്‍ക്കാണ്. ഇവിടെ നല്ല ചുവന്ന നിറത്തിലുള്ള വൈന്‍ നിറച്ചിരിക്കുന്ന പൂള്‍ കാണാം. അത് പക്ഷെ ആര്‍ക്കും കുടിക്കാന്‍ സാധിക്കില്ലെന്ന് മാത്രം. ഇഷ്ടം ഉള്ളവര്‍ക്ക് അതില്‍ കുളിക്കാം. ഈ വൈനിലുള്ള കുളി ചര്‍മ്മത്തിന് വളരെ നല്ലതാണ് എന്നാണ് പറയുന്നത്. ജപ്പാന്‍ നാഷണല്‍ ടൂറിസം ഓര്‍ഗനൈസേഷന്റെ അഭിപ്രായത്തില്‍, 3.6 മീറ്റര്‍ ഉയരമുള്ള ഒരു വലിയ കുപ്പിയില്‍ നിന്നുമാണ് ഈ വൈന്‍ പൂളിലേക്ക് വൈന്‍ വരുന്നത്.  വൈന്‍ മാത്രമല്ല നമുക്ക് ഇഷ്ടമുള്ള ഏത് ഡ്രിങ്കിലും കുളിക്കാം. അതിപ്പോള്‍ കോഫി, ഗ്രീന്‍ ടീ തുടങ്ങി പലതും പെടുന്നു. നിരവധിപ്പേരാണ് ഇവിടെ ഈ വിവിധങ്ങളായ പൂളുകളില്‍ കുളിക്കാന്‍ വേണ്ടി എത്തുന്നത്. morokokoko എന്ന വ്ലോഗറാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വ്യത്യസ്തങ്ങളായ വിവിധ പൂളുകളും ഈ വീഡിയോയില്‍ കാണാം.  തന്റെ ജപ്പാന്‍ യാത്രയ്ക്കിടെ ഞങ്ങള്‍ @yunessun_hakone എന്ന അമ്യൂസ്‌മെന്റ് പാര്‍ക്ക് സന്ദര്‍ശിച്ചു. അവിടെ നീന്തല്‍ വസ്ത്രങ്ങളില്‍ അതിഥികള്‍ക്ക് ആസ്വദിക്കാവുന്ന വാട്ടര്‍ സ്ലൈഡുകളും പൂളുകളും ഒക്കെ ഉണ്ട്. അവര്‍ വൈന്‍, ഗ്രീന്‍ ടീ, ചോക്ലേറ്റ് എന്നിവ നിറച്ച പൂളുകളില്‍ കുളിക്കാനുള്ള അവസരം ഒരുക്കുന്നു. ഇത് ഒരു ഗുഹയ്ക്കുള്ളിലെന്ന പോലെയാണ്. കുട്ടികള്‍ക്കും അനുയോജ്യമാണ് എന്നും അവര്‍ വീഡിയോയ്ക്കൊപ്പം കുറിച്ചിട്ടുണ്ട്.

ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ കുപ്പിവെള്ളം, 24 കാരറ്റ് സ്വര്‍ണത്തില്‍ തീര്‍ത്ത കുപ്പിവെള്ളം ഗിന്നസ്സ് വേള്‍ഡ് റെക്കോര്‍ഡില്‍ പോലും ഇടം നേടി

വെള്ളത്തിന് എല്ലാം ഇത്രയും വലിയ ഡിമാന്റോ എന്ന് ചിന്തിച്ചു പോകും ഈ കുപ്പിവെള്ളത്തിന്റെ കാര്യം അറിഞ്ഞാല്‍. കാരണം ലോകത്തില്‍ തന്നെ ഏറ്റവും വില കൂടിയത് മാത്രമല്ല ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ പോലും ഇടം നേടിയ ഒരു കുടിവെള്ളം കൂടിയാണ് ഇത്. കേക്കിലും ഐസ്‌ക്രീമിലും എല്ലാം സ്വര്‍ണ്ണം പൂശിയത് വാര്‍ത്തയാകാറുണ്ട്. പക്ഷെ ഒരു വെള്ളത്തില്‍ എങ്ങനെ സ്വര്‍ണ്ണം എന്ന് ആരും ചിന്തിക്കും. എന്നാല്‍ ഈ കുപ്പിവെള്ളത്തിലും 24കാരറ്റ് സ്വര്‍ണ്ണം ഉണ്ട്. പക്ഷെ അത് മാത്രമല്ല ഇതിന് ഏറ്റവും വലിയ പ്രത്യേകതയ്ക്ക് കാരണമായി പറയുന്നത്. അക്വ ഡി ക്രിസ്റ്റലോ ട്രിബ്യൂട്ടോ എ മോഡിഗ്ലിയാനി എന്ന കുപ്പിവെള്ളമാണ് 2010ല്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ തിരഞ്ഞെടുത്തത്. ഭൂമിയിലെ മൂന്നിടങ്ങളില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ചാണ് അക്വ ഡി ക്രിസ്റ്റലോ ട്രിബ്യൂട്ടോ എ മോഡിഗ്ലിയാനി നിര്‍മിക്കുന്നത്. ഫ്രാന്‍സില്‍ നിന്നുള്ള അരുവിയില്‍ നിന്ന് ഒരു ഭാഗവും ഫിജിയില്‍ നിന്നുള്ള ഒരു അരുവിയില്‍ നിന്ന് അടുത്ത ഭാഗവും ഐസ്ലന്‍ഡിലെ ഹിമാനിയില്‍ നിന്നുള്ള വെള്ളം മൂന്നാമത്തെ ഭാഗവുമാണ്. 24 കാരറ്റ് സ്വര്‍ണത്തില്‍ തീര്‍ത്ത കുപ്പിയിലാണ് ഈ വെള്ളം സംഭരിച്ചു നല്‍കുന്നത്. കുപ്പിവെള്ളത്തിന് ഉയര്‍ന്ന വില വരുന്നതിന് ഇതൊരു കാരണമാണ്. 24 കാരറ്റ് സ്വര്‍ണത്തിന്റെ 5 ഗ്രാം ഉപയോഗിച്ചാണ് കുപ്പി നിര്‍മാണം. ഫെര്‍ണാണ്ടോ ആല്‍ട്ടമിറാനോ എന്ന വ്യക്തിയാണ് ഈ വിലപിടിപ്പുള്ള വെള്ളം നിര്‍മിച്ചത്. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കോണിയാക് മദ്യബോട്ടില്‍ നിര്‍മിച്ചയാളുമാണ് ആല്‍ട്ടമിറാനോ.

'നന്നായി ഉറങ്ങിക്കഴിയുമ്പോള്‍ നന്നായി ചിന്തിക്കാനും പഠിക്കാനും കഴിയും', ഉച്ചഭക്ഷണത്തിന് ശേഷം കുട്ടികള്‍ക്ക് ഉറങ്ങാന്‍ സൗകര്യമൊരുക്കി ചൈനയിലെ സ്‌കൂള്‍

പഠനം ഭാരമാകാതെ കുട്ടികള്‍ക്ക് പഠിക്കാന്‍ അവസരം ഒരുക്കുകയാണ് ചൈനയിലെ സ്‌കൂള്‍. സ്‌കൂളിലെ എല്ലാ നേരവും പഠനം മാത്രമാക്കാതെ കുട്ടികള്‍ക്ക് വിശ്രം അനുവദിക്കാനാണ് സ്‌കൂളിന്റെ തീരുമാനം.  പഠന സമയത്ത് ഇടയ്ക്ക് അല്പം വിശ്രമം ഒക്കെ നല്‍കിയാലെ കുട്ടികളുടെ ബുദ്ധിവികാസവും ശ്രദ്ധയും ഉണ്ടാവുകയുള്ളൂ എന്നാണ് തീരുമാനം. ഉച്ചകഴിഞ്ഞുള്ള സമയം ഭക്ഷണമൊക്കെ കഴിച്ച് കുട്ടികള്‍ക്ക് നേരെ പഠനത്തിലേക്ക് ശ്രദ്ധിക്കാന്‍ പറ്റി എന്ന് വരില്ല. അല്‍പം വിശ്രമം കൊടുക്കാനാണ് തീരുമാനം.  ഇനി മുതല്‍ ചൈനയിലെ സ്‌കൂളില്‍ ഉച്ചയ്ക്ക് ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞാല്‍ ക്ലാസിലിരുന്ന് അല്പം ഉറക്കം അനുവദിക്കാനാണ് തീരുമാനം. സിന്‍ഹുവ വാര്‍ത്താ ഏജന്‍സി പറയുന്നതനുസരിച്ച്, ഹന്ദനിലെ 21,000 -ത്തിലധികം പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ ഉച്ചയ്ക്ക് അല്പനേരം ഉറക്കം എന്ന രീതിയിലേക്ക് മാറുന്നത്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍, ഹന്ദനിലെ എല്ലാ വിദ്യാര്‍ത്ഥികളും ഇതിന്റെ ഭാഗമായി മാറും എന്നാണ് വിദ്യാഭ്യാസ ബ്യൂറോ ഡയറക്ടര്‍ ഷാങ് ഹെഹോംഗ്, ചൈന എഡ്യൂക്കേഷന്‍ ഡെയ്‌ലിയോട് പറഞ്ഞത്.  നന്നായി ഉറങ്ങിക്കഴിയുമ്പോള്‍ നന്നായി ചിന്തിക്കാനും അക്കാദമിക് രംഗങ്ങളില്‍ നല്ല മികവ് പുലര്‍ത്താനും കഴിയും എന്ന തിരിച്ചറിവിന്റെ ഭാഗമായിട്ടാണത്രെ വിദ്യാര്‍ത്ഥികള്‍ക്ക് ഉറങ്ങാനുള്ള സമയം അനുവദിക്കുന്നത്. അല്പ നേരം ഇത്തരത്തില്‍ ഉറങ്ങിക്കഴിയുമ്പോള്‍ കുട്ടികള്‍ പിന്നീട് കൂടുതല്‍ ഊര്‍ജ്ജസ്വലരായും കൂടുതല്‍ ഫോക്കസുള്ളവരായും മാറും എന്നും വിലയിരുത്തപ്പെടുന്നു. ക്ലാസില്‍ തന്നെ ഇരുന്നുറങ്ങുന്നതിന് പകരം കിടന്നുറങ്ങാനുള്ള സൗകര്യവും സ്‌കൂളുകളില്‍ ഉണ്ട്. അതിനായി കുട്ടികളുടെ ക്ലാസ്മുറിയിലെ ഡെസ്‌കുകള്‍ ബെഡ്ഡായി മാറുകയാണ് ചെയ്യുന്നത്. ഈ ബെഡ്ഡുകളില്‍ തന്നെ കുട്ടികള്‍ക്ക് കിടന്നുറങ്ങാം. അതിനാല്‍ തന്നെ കുട്ടികള്‍ക്ക് വേറെ കിടന്നുറങ്ങുന്നതിനായി പ്രത്യേകം സ്ഥലം ഒരുക്കാനുള്ള ബുദ്ധിമുട്ടും ഇല്ല.

വിവാഹത്തിന്റെ അന്ന് സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഒത്തുചേര്‍ന്ന് പാത്രങ്ങള്‍ പൊട്ടിക്കും, വരനും വധുവും ചേര്‍ന്ന് അത് വൃത്തിയാക്കും, ഇത് വളരെ വ്യത്യസ്തമായ ആചാരം

വിവാഹത്തിന് പലതരം ആചാരങ്ങള്‍ ആണ് പലയിടത്തും ഉള്ളത്. ചില സ്ഥലങ്ങളിലെ ആചാരങ്ങള്‍ കേള്‍ക്കുമ്പോള്‍ തന്നെ ചിരി വരും. ചില ആചാരങ്ങള്‍ നടത്തന്നത് എന്തിനാണെന്ന് പോലും നമുക്ക് തോന്നി പോകും. അത്തരത്തില്‍ ഒരു ആചാരമാണ് ജര്‍മനിയില്‍ വിവാഹത്തിന് നടക്കുന്നത്.  ഭാഗ്യ നിര്‍ഭാഗ്യത്തിന്റെ പേരില്‍ നടക്കുന്ന ഒരു ആചാരം ആണ് ജര്‍മനിയില്‍ ഉള്ളവര്‍ ഏറെ പ്രാധാന്യത്തോടെ ചെയ്യുന്നത്. വിവാഹത്തിന് എത്തുന്ന വരന്റെയും വധുവിന്റെയും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഒരുപോലെ വിവാഹത്തിന് മുന്‍പ് നടത്തുന്ന ഈ വിചിത്രമായ ആചാരം. വധുവിന്റെയും വരന്റെയും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഒത്തുചേര്‍ന്ന് പാത്രങ്ങള്‍ പൊട്ടിക്കും. പിന്നെ വധുവും വരനും ചേര്‍ന്ന് അത് വൃത്തിയാക്കണം. ഒരുമിച്ചുള്ള ജീവിതം കെട്ടിപ്പടുക്കുമ്പോള്‍, പലപ്പോഴും വിള്ളലുകള്‍ ഉണ്ടായേക്കാം. എന്നാല്‍ ദാമ്പത്യബന്ധം തകര്‍ക്കാന്‍ ആരും ശക്തരല്ലെന്ന ഓര്‍മ്മപ്പെടുത്തലാണ് ഈ ചടങ്ങിലൂടെ ഉദ്ദേശിക്കുന്നത്. തകര്‍ന്ന പ്ലേറ്റുകള്‍ ഉണ്ടാക്കുന്ന ഉച്ചത്തിലുള്ള ശബ്ദം ദുരാത്മാക്കളെ ഭയപ്പെടുത്തുകയും പൊട്ടിയ പാത്ര കഷ്ണങ്ങള്‍ ഭാഗ്യം കൊണ്ടുവരുന്നു എന്നുമാണ് വിശ്വാസം. ആദ്യകാലങ്ങളില്‍ വിവാഹത്തിന്റെ തലേദിവസം അര്‍ദ്ധരാത്രി വരെ പോള്‍ട്ടറബെന്‍ഡ് നടത്തിയിരുന്നു. എന്നാലിന്ന് പലപ്പോഴും വിവാഹത്തിന് ഒരാഴ്ച മുമ്പ് വരെ ഇത് ആഘോഷിക്കപ്പെടാറുണ്ട്. പരമ്പരാഗതമായി, വധുവിന്റെ മാതാപിതാക്കളുടെ വീടാണ് ചടങ്ങിനുള്ള വേദി. ഇന്ന്, വലിയ പന്തലുകളും സ്റ്റേജുകളുമൊക്കെ ഇതിനായി ഒരുക്കാറുണ്ട്. പറന്നു നടക്കുന്ന പാത്രങ്ങള്‍ക്കിടയില്‍ ആര്‍ക്കും പരിക്കേല്‍ക്കാത്ത അനുയോജ്യമായ ഇടം കണ്ടത്തേണ്ടതും ആവശ്യമാണ്. ചടങ്ങില്‍ പെങ്കെടുക്കാന്‍ പൊതുവെ ആര്‍ക്കും ക്ഷണമൊന്നും ആവശ്യമില്ല. ദമ്പതികള്‍ക്കൊപ്പം ആഘോഷിക്കാന്‍ ആര്‍ക്കും ഈ ദിവസം കടന്നുവരാം. കുപ്പിച്ചില്ലുകള്‍ ഒഴിച്ച്, കപ്പുകളും സോസറുകളും മുതല്‍ പൂച്ചട്ടികളോ സെറാമിക് ടൈലുകളോ വരെയുള്ള എല്ലാത്തരം വസ്തുക്കളും കൊണ്ടുവരാം. ഇന്ന്, കനം കുറഞ്ഞതും വിലകുറഞ്ഞതുമായ പ്രത്യേകം പാത്രങ്ങള്‍ പോലും ഇതിനായി വിപണിയില്‍ ലഭ്യമാണ്.

പ്രണയം ട്രെയിനുകളോടായാല്‍ പിന്നെ എന്ത് ചെയ്യും, പതിനേഴുകാരന്‍ ട്രെയിന്‍ യാത്രയ്ക്കായി മാത്രം ഓരോ വര്‍ഷവും ചിലവാക്കുന്നത് ഏകദേശം 10,000 ഡോളര്‍

ട്രെയിനുകളോട് പ്രണയമുള്ള, ദിവസവും ട്രെയിനില്‍ തന്നെ സമയം ചിലവഴിക്കാന്‍ ആഗ്രഹവും ഉള്ള ഒരു യുവാവിന്റെ അടങ്ങാത്ത ട്രെയിന്‍ പ്രണയ കഥയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 17 വയസ്സുള്ള ജര്‍മ്മന്‍കാരനായ വ്യക്തിയാണ് എല്ലാ ദിവസവും ട്രെയിനില്‍ തന്നെ യാത്ര ചെയ്യണമെന്ന അടങ്ങാത്ത മോഹവുമായി നടക്കുന്നത്. ജര്‍മ്മനിയിലുടനീളമുള്ള ഡോയ്ച്ചെ ബാണ്‍ ട്രെയിനുകളിലൂടെ ലാസ്സെ സ്റ്റോളി എന്ന കൗമാരക്കാരന്‍ അവന്റെ ട്രെയിന്‍ പ്രണയം മൂലം യാത്ര ചെയ്യുകയാണ്.  600 മൈലിലധികം ആണ് ട്രെയിന്‍ പ്രണയം മൂലം സഞ്ചരിക്കാറുള്ളത്. സ്വയം തൊഴില്‍ ചെയ്യുന്ന ഒരു കോഡര്‍ ആയതിനാല്‍, അയാള്‍ക്ക് പരിധിയില്ലാത്ത വാര്‍ഷിക റെയില്‍ കാര്‍ഡ് ഉപയോഗിക്കാനും കഴിയും.  രാത്രിയായാല്‍, അവന്‍ ട്രയിനിലെ ഫസ്റ്റ് ക്ലാസ് ക്യാബിനുകളില്‍ ഉറങ്ങുന്നു. പകല്‍ സമയത്ത്, ജോലി ചെയ്യുന്നതിനായി ട്രെയിനിലെ ഒരു സീറ്റ് തന്നെ കണ്ടുപിടിക്കും. പൊതു ശുചിമുറികള്‍ കുളിക്കാനും വൃത്തിയാകാനും ഉപയോഗിക്കും. 16 വയസ്സുള്ളപ്പോഴാണ് ഷ്‌ലെസ്വിഗ്-ഹോള്‍സ്റ്റീനിലെ ഫോക്ക്ബെക്കിലുള്ള മാതാപിതാക്കളുടെ വീട്ടില്‍ നിന്ന് സ്റ്റോളി മാറിത്താമസിച്ചത്. ട്രെയിനില്‍ ജീവിക്കാനുള്ള അവന്റെ ആശയത്തോട് മാതാപിതാക്കള്‍ ആദ്യം സംശയത്തോടെയാണ് പ്രതികരിച്ചത്. ഏറെ കഷ്ടപ്പെട്ടാണ് സ്റ്റോളി അവരുടെ സമ്മതം വാങ്ങിയെടുത്തത്. ഒടുവില്‍, വീട്ടിലെ തന്റെ മുറി വൃത്തിയാക്കി, സാധനങ്ങള്‍ ഒക്കെ വിറ്റ്, 2022 ഓഗസ്റ്റ് 8-ന് സ്റ്റോളി മ്യൂണിക്കിലേക്കുള്ള തന്റെ ആദ്യ യാത്ര ആരംഭിച്ചു. ആദ്യകാലത്ത് ഏറെ പ്രയാസം നിറഞ്ഞ സമയം ആയിരുന്നെന്ന് ഇയാള്‍ സമ്മതിക്കുന്നുണ്ട്. ട്രെയിന്‍ ജീവിതം ഇയാള്‍ പഠിച്ചെടുത്തതോടെ പിന്നീട് എല്ലാം എളുപ്പമായി മാറി. പക്ഷെ രാത്രി സമയങ്ങളില്‍ ട്രയിനിലെ യാത്ര സുരക്ഷിതമല്ലെന്നും സ്റ്റോളി സമ്മതിക്കുന്നുണ്ട്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ മതിയായ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇല്ലാത്തതിനാല്‍ തന്നെ ബാഗുകളും വസ്തുക്കളുമെല്ലാം സൂക്ഷിക്കുന്നതും ഏറെ ശ്രമകരമാണെന്ന് സ്റ്റോളി പറയുന്നു. ഭാവിയില്‍ ഡോയ്ച്ചെ ബാണ്‍ ട്രെയിനുകളുടെ അഡൈ്വസറായി ജോലി ചെയ്യണമെന്നാണ് സ്റ്റോളിയുടെ ആഗ്രഹം.

യുവതിയുമായി ആദ്യം ഫേസ്ബുക്ക് വഴി സൗഹൃദം, പിന്നീട് വാട്‌സ്ആപ്പ് ചാറ്റിങ്ങും, ഒടുവില്‍ പണികിട്ടിയെന്ന് മനസ്സിലാക്കുന്നത് 95 ലക്ഷം രൂപ നഷ്ടപ്പെട്ട് കഴിഞ്ഞപ്പോള്‍!!!

പലതരം തട്ടിപ്പുകള്‍ ഓണ്‍ലൈന്‍ വഴി നടക്കുന്നുണ്ടെങ്കിലും ഈ വാര്‍ത്തകളെല്ലാം വായിച്ച ശേഷവും ആളുകള്‍ അതി വിദഗ്ദമായി പറ്റിക്കപ്പെടാറുണ്ട്. ഒരു ഘട്ടമെത്തുമ്പോള്‍ മാത്രമാണ് തങ്ങള്‍ പറ്റിക്കപ്പെട്ടു എന്ന് പലരും തിരിച്ചറിയുന്നത് പോലും. അത്തരത്തില്‍ തന്നെ പറ്റിച്ച് ലക്ഷങ്ങളോളം രൂപ കൈക്കലാക്കിയ സംഭവം ആണ് ഗുജറാത്തില്‍ നിന്നുള്ള ഒരു യുവാവ് പറയുന്നത്. ഗുജറാത്തിലെ ബിസിനസുകാരനായ യുവാവാണ് പറ്റിക്കപ്പെട്ടത്. സോഷ്യല്‍ മീഡിയ ആപ്പുകള്‍ വഴിയുള്ള തട്ടിപ്പു കഥ പലപ്പോഴും കേട്ടിട്ടുണ്ടെങ്കിലും തനിക്ക് അത്തരത്തില്‍ ഒരു അനുഭവം ഉണ്ടാകുമെന്ന് അയാള്‍ ഒരിക്കല്‍ പോലും ചിന്തിച്ചിട്ടില്ല. ഫേസ്ബുക്ക് വഴി തുടങ്ങിയ സൗഹൃദം തട്ടിപ്പിന്റെ പുതിയൊരു മുഖമായി മാറുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ആണ് അള്‍കാപുരി നിവാസിയായ പരാഗ് ദേശായിക്ക് സ്റ്റെഫ് മിസ് എന്ന പേരില്‍ ഒരു സ്ത്രീയുടെ ഫ്രണ്ട്‌സ് റിക്വസ്റ്റ് വരുന്നത്. അസ്വഭാവികമായി ഒന്നും തോന്നാതിരുന്നത് കാരണം ഇയാള്‍ ഇവരെ സുഹൃത്താക്കി. ഫേസ്ബുക്കില്‍ ചാറ്റിങ് തുടങ്ങി പരിചയപ്പെട്ട ശേഷം ഇരുവരും വാട്‌സ്ആപ്പ് നമ്പര്‍ കൈമാറി. പിന്നീട് ചാറ്റിങ്ങോട് ചാറ്റിങ് ആയിരുന്നു.  ഇന്ത്യയില്‍ നിന്ന് ഒരു ലക്ഷം രൂപയ്ക്ക് ഹെര്‍ബല്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങി രണ്ട് ലക്ഷം രൂപയ്ക്ക് മിസിന്റെ കമ്പനിക്ക് വില്‍ക്കാന്‍ മിസ് പിന്നാലെ ദേശായിയോട് ആവശ്യപ്പെട്ടു. അതിലൂടെ തങ്ങള്‍ക്ക് വലിയ ലാഭമുണ്ടാക്കാം എന്ന് ദേശായിയെ അവള്‍ വിശ്വസിപ്പിക്കുകയും ചെയ്തു. വിശ്വാസത്തിന്റെ അങ്ങേ അറ്റത്ത് നിന്നിരുന്ന പരാദ് യുവതിയുടെ വാക്ക് വിശ്വസിച്ച് അതുപോലെ തന്നെ ചെയ്തു. ദേശായിയുടെ സമ്മതം കിട്ടിയതോടെ ഡോ. വിരേന്ദ്ര എന്നൊരാള്‍ മിസ് മുഖേന അയാളെ ബന്ധപ്പെട്ടു. തങ്ങളുടെ കമ്പനി വഴി ഹെര്‍ബല്‍ ഉത്പ്പന്നങ്ങള്‍ നല്‍കാം എന്ന് അയാള്‍ വാക്ക് നല്‍കി. അങ്ങനെ, ഒരുലക്ഷം രൂപ അടച്ച് ദേശായി സാംപിള്‍ പാക്കറ്റ് അയക്കാനാവശ്യപ്പെട്ടു. അധികം വൈകാതെ സാംപിള്‍ പാക്കറ്റ് എത്തുകയും ചെയ്തു. അത് തുറന്ന് പോലും നോക്കാതെ ദേശായി പിന്നെയും പിന്നെയും സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുകയും പണമടക്കുകയും ചെയ്തു കൊണ്ടേയിരുന്നു.  പക്ഷെ എപ്പോഴോ എന്തോ ചതി മണത്ത ഇയാള്‍ വിരേന്ദ്രയില്‍ നിന്നും റീഫണ്ട് ആവശ്യപ്പെട്ടു. എന്നാല്‍, പിന്നാലെ മിസ്സും വിരേന്ദ്രയും അപ്രത്യക്ഷരാവുകയായിരുന്നു. ഇതോടെ വന്ന പാക്കറ്റെല്ലാം പൊട്ടിക്കാന്‍ തന്നെ ഇയാള്‍ തീരുമാനിച്ചു.പാക്കറ്റ് തുറന്നതും ഇയാള്‍ ഞഎട്ടി. അതിനകത്ത് ചിപ്‌സും മറ്റുമായിരുന്നു ഉണ്ടായിരുന്നത്. ഇതോടെ പറ്റിക്കപ്പെടുകയായിരുന്നു എന്ന് ഇയാള്‍ക്ക് മനസ്സിലായി. ഇതോടെ ഇവര്‍ക്കെതിരെ കേസ് കൊടുത്തിരിക്കുകയാണ് ഇദ്ദേഹം.

ആഗ്രഹിച്ച സ്ഥലത്ത് വീട് വയ്ക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയില്ല, രണ്ട് ഡബിള്‍ ഡെക്കര്‍ ബസുകള്‍ എല്ലാ സൗകര്യവും നിറഞ്ഞ വീടാക്കി മാറ്റി ദമ്പതികളും അഞ്ച് മക്കളും

സ്വന്തമായൊരു വീട് ആരുടെയും സ്വപ്‌നമാണ്. ചിലപ്പോള്‍ ആ സ്വപ്‌നത്തിലേക്ക് എത്താന്‍ ഒരുപാട് കടമ്പകള്‍ കടക്കേണ്ടിയും വരും. പക്ഷെ വര്‍ഷങ്ങളായി വീടെന്ന സ്വപ്‌നവുമായി നടന്ന് പല കാരണങ്ങള്‍ കൊണ്ട് നടക്കാതെ പോയവരും ഉണ്ടാകാം. അതുപോലെയുള്ള ഒരു കുടുംബം ഒടുവില്‍ വളരെ വ്യത്യസ്തമായ ഒരു ആശയത്തിലേക്ക് എത്തിച്ചേരുകയായിരുന്നു.  യുകെ സ്വദേശികളായ ഒരു കുടുംബമാണ് വീടില്ലാത്തതിനാലും വീട് വയ്ക്കാന്‍ അധികൃതര്‍ അനുമതി നല്‍ക്കാത്തതിനാല്‍ വ്യത്യസ്തമായ ഒരു ആശയത്തില്‍ എത്തിയത്. വളരെ വ്യത്യസ്തമായ വീടാണ് ഇവര്‍ വച്ചത്. യുകെ സ്വദേശിയും ദമ്പതികളായ ആന്റണിയും എമ്മ ടെയ്ലറും അവരുടെ അഞ്ച് മക്കളെയും വീല്‍ചെയറില്‍ മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന ആന്റണിയുടെ സഹോദരിയും വീട് വയ്ക്കാന്‍ അധികൃതറില്‍ നിന്നും അനുമതി ലഭിക്കാത്തതിനാല്‍ ഒടുവില്‍ ഇങ്ങനെ ചെയ്യേണ്ടി വരികയായിരുന്നു. കുടംബ സ്വത്തില്‍ വീട് വയ്ക്കാന്‍ പ്രാദേശിക കൗണ്‍സില്‍ അനുവാദം നല്‍കിയിരുന്നില്ല.  താമസിക്കാന്‍ വീടില്ലാതെ തെരുവിലേക്കിറങ്ങേണ്ടി വരുമെന്ന സാഹചര്യത്തില്‍ രണ്ട് ബസുകള്‍ വീടാക്കി മാറ്റുകയായിരുന്നു ഇവര്‍. ഡബിള്‍ ഡെക്കര്‍ ബസുകള്‍ വീടിന് വേണ്ട സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയതോടെ വാടകയിനത്തില്‍ മാത്രം വര്‍ഷം പത്ത് ലക്ഷം രൂപ കുടുംബത്തിന് ലാഭിക്കാന്‍ കഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കുടുംബത്തോടൊപ്പം താമസിച്ചിരുന്ന വീടിന്റെ ഉടമ അവിടെ നിന്നും ഉടന്‍ മാറണമെന്നുള്ള നോട്ടീസ് നല്‍കിയതോട എന്ത് ചെയ്യണമെന്നറിയാത്ത സാഹചര്യത്തിലായിരുന്നു ആന്റണി. ഈ സമയത്താണ് ഇ-ബേയില്‍, വലിയ കേടുപാടുകള്‍ ഒന്നുമില്ലാത്ത രണ്ട് ഡബിള്‍ ഡെക്കര്‍ ബസുകള്‍ വില്‍ക്കാനുണ്ടെന്ന വാര്‍ത്ത കാണുന്നത്. തുടര്‍ന്നാണ് ഈ ബസുകള്‍ വാങ്ങി വീടാക്കാനുള്ള ആശയം ഉരുത്തിരിയുന്നതും പരമ്പരാഗത സ്വത്ത് വഴി ലഭിച്ച പണം ഉപയോഗിച്ച ബസുകള്‍ വാങ്ങി വീടാക്കി മാറ്റിയതും. 38 ലക്ഷം രൂപയാണ് ബസുകളുടെ ഉള്‍വശം വീടാക്കി രൂപാന്തരപ്പെടുത്താന്‍ ആന്റണി ചെലവാക്കിയത്. ഏഴ് കിടപ്പുമുറികളും ആവശ്യമായ ബാത്ത്റൂമും അടുക്കളയും എല്ലാം അടങ്ങുന്ന ബസിന്റെ ഉള്‍ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു വീഡിയോ ആന്റണി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. അതോടൊപ്പം വെള്ളം ചൂടാക്കാനുള്ള ബോയിലറുകളും സോളാര്‍ പാനലുകളും ബസില്‍ സ്ഥാപിച്ചിട്ടുണ്ട്. 2019-ല്‍ ബ്രെയിന്‍ അനൂറിസം ബാധിച്ച് അമ്മ മരിച്ചത് ആന്റണിയെ ജീവിതത്തെ സാരമായി ബാധിച്ചിരുന്നു. അമ്മയുടെ മരണ ശേഷം അവരുടെ അനന്തരസ്വത്തായി ലഭിച്ച പണം ഉപയോഗിച്ചാണ് ആന്റണി ബസുകള്‍ വാങ്ങി വീടാക്കി മാറ്റിയത്.

ജോലിയോടുള്ള ആത്മാര്‍ത്ഥത എന്നാല്‍ അത് ഇതാണ്, ജോലിക്ക് കയറിയിട്ട് 26 വര്‍ഷം, ഇതിനിടയില്‍ ജോലിയില്‍ നിന്നും അവധിയെടുത്തത് ആകെ ഒരു ദിവസം മാത്രം!!!

ഒരു ജോലി കിട്ടിയിട്ട് വേണം അവധിയെടുക്കാന്‍ എന്ന് ചിലര്‍ പറയാറുണ്ട്. മാസത്തില്‍ ഒന്നോ രണ്ടോ ഉള്ള ലീവ് എടുത്ത് തീര്‍ക്കുന്നവരുണ്ട്. എന്നാല്‍ ജോലി ചെയ്ത അത്രയും വര്‍ഷം ജോലിയോടുള്ള ആത്മാര്‍ത്ഥതയും സ്‌നേഹവും കാരണം ഒരാള്‍ എടുത്ത ലീവിന്റെ എണ്ണമാണ് കേള്‍ക്കുന്നവരെ ഞെട്ടിക്കുന്നത്.  ദ്വാരകേഷ് ഷുഗര്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്ന കമ്പനിയിലെ ജീവനക്കാരനായ ഉത്തര്‍ പ്രദേശില്‍ നിന്നുള്ള തേജ്പാല്‍ സിംഗ് എന്ന വ്യക്തിയുടെ ജോലിയോടുള്ള ആത്മാര്‍ത്ഥതയാണ് എല്ലാവരും കണ്ട് പഠിക്കേണ്ടത്. 26 വര്‍ഷമായി ഇദ്ദേഹം കമ്പനിയില്‍ ജോലി നോക്കുന്നു. ഇത്രയും നാളത്തെ ജോലിയില്‍ ഇദ്ദേഹം ലീവ് എടുത്തത് ആകെ ഒരു ദിവസം മാത്രമാണെന്നാണ് കമ്പനി പോലും പറയുന്നത്.  ഇത്രയും നാളത്തെ സര്‍വ്വീസിനിടയ്ക്ക് ഇദ്ദേഹം അന്ന് ഒരുതവണ ലീവ് എടുത്തത് 2003ല്‍ ആയിരുന്നു. അന്ന് അനുജന്റെ വിവാഹത്തിന് ആണ് ഇദ്ദേഹം ലീവ് എടുത്തത്.  ലീവ് എടുക്കാതിരുന്നത് കൊണ്ട് ഇദ്ദേഹത്തിന് ഏറ്റവും വലിയൊരു നേട്ടവും സ്വന്തമായിട്ടുണ്ട്. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടാന്‍ ഇത്രയും നാള്‍ ലീവ് എടുക്കാതിരുന്നത് കാരണമാണ്.  വര്‍ഷത്തില്‍ 45 ലീവുള്ള കമ്പനിയാണ് ഇദ്ദേഹത്തിന്റേത്. ഭാര്യയ്ക്കും മക്കള്‍ക്കും രണ്ട് സഹോദരന്മാര്‍ക്കുമൊപ്പം ബിജ്‌നോറിലാണ് ഇദ്ദേഹം താമസിക്കുന്നത്. ഒരു വലിയ കുടുംബം ആയതിനാല്‍ തന്നെ ഉത്സവവേളകളില്‍ വീട്ടിലിരിക്കാന്‍ തേജ്പാല്‍ സിംഗിനോട് കമ്പനി അങ്ങോട് ആവശ്യപ്പെടാറുണ്ട്. പക്ഷെ ജോലിയോടുള്ള അടങ്ങാത്ത ആത്മാര്‍ത്ഥത കാരണം ഉത്സവ വേളകളിലും ഞായറാഴ്ചകളിലും പോലും ഇയാള്‍ തന്റെ ഓഫീസിലെത്തുകയും ജോലി ചെയ്യുകയുമാണത്രെ പതിവ്.

More Articles

വെറുതെ ഒരു ദിവസം തോന്നിയ ആശയം എത്തിച്ചത് ലോകറെക്കോര്‍ഡില്‍, മൂക്കില്‍ 68 തീപ്പെട്ടിക്കൊള്ളികള്‍ നിറച്ച് യുവാവ് ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി
കള്ളന്റെ വീട് പരിശോധിച്ച പൊലീസ് കണ്ടത് തൊണ്ടിമുതലിനൊപ്പം നിറയെ പുസ്തകങ്ങളും, സംഭവത്തെ കുറിച്ച് കള്ളന്റെ വിചിത്രമായ അവകാശവാദം കേട്ട് വിശ്വസിക്കാതെ പൊലീസ്
ഈ ഡിജിറ്റല്‍ യുഗത്തില്‍ ടൈപ്പ്‌റൈറ്റര്‍ ഉപയോഗിച്ച് വ്യത്യസ്തമായൊരു ചിത്രം വര, ഒമ്പതു വര്‍ഷം കൊണ്ട് ആരെയും വിസ്മയിപ്പിക്കുന്ന തരത്തില്‍ വരച്ച് തീര്‍ത്തത് മുന്നൂറിലധികം ചിത്രങ്ങള്‍!!!
സെറ്റ്വര്‍ ധരിച്ച് ഗിന്നസ് റെക്കോര്‍ഡിലേക്ക്, യുവതി ഗിന്നസ് ബുക്കില്‍ ഇടം നേടിയത് ഒരേസമയം 45 സെറ്റ്വറുകള്‍ ധരിച്ച്, കൈയ്യടിച്ച് സോഷ്യല്‍ മീഡിയയും
ജോലി സ്ഥലത്തെ ആദ്യ ദിനം തന്നെ ജോലി നഷ്ടമായി, ജോലി നഷ്ടമാകാന്‍ കാരണം ടോയ്ലറ്റില്‍ വെള്ളമൊഴിക്കാഞ്ഞത്!!! വിചിത്രമായ സംഭവം പറഞ്ഞ് യുവാവ്
ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തത് സണ്‍ഗ്ലാസ്, പക്ഷെ വൃത്തിയായി പാക്ക് ചെയ്ത് വീട്ടിലെത്തിയ പാക്കറ്റിനുള്ളില്‍ കണ്ടത് മറ്റൊന്ന്, ആദ്യം ഞെട്ടിയെങ്കിലും പിന്നീട് സംഭവിച്ചത് വേറൊന്ന്!!!
പ്രണയ ദിനത്തില്‍ സൊമാറ്റോ വഴി പതിനാറ് ഇടത്തേക്ക് സ്‌പെഷ്യല്‍ കേക്ക് ഓഡര്‍ ചെയ്തു, 'സ്മാര്‍ട്ട് കാമുകന്' പ്രണയദിനാശംസകള്‍ പറഞ്ഞ് സൊമാറ്റോ, പ്രതികരിച്ച് സോഷ്യല്‍ മീഡിയ
അക്വേറിയത്തില്‍ ഒറ്റയ്ക്ക് കഴിയുന്ന തിരണ്ടി ഗര്‍ഭിണിയായി, മറ്റ് ഒരു ആണ്‍തിരണ്ടികളുമായി സഹവസിച്ചിട്ടില്ലാത്ത തിരണ്ടി എങ്ങനെ ഗര്‍ഭിണിയായി എന്ന ചോദ്യവുമായി ആളുകള്‍ 

Most Read

British Pathram Recommends