18
MAR 2021
THURSDAY
1 GBP =103.78 INR
1 USD =83.64 INR
1 EUR =88.87 INR
breaking news : ഹാര്‍ലോയില്‍ മലയാളി യുവാവിനെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി; നഴ്സായ അരുണ്‍ യുകെയിലെത്തിയിട്ട് ഒരു വര്‍ഷം മാത്രം, കോട്ടയം സ്വദേശിയുടെ അപ്രതീക്ഷിത മരണത്തില്‍ ഞെട്ടി സുഹൃത്തുക്കളും മലയാളി സമൂഹവും >>> ഇന്ത്യ യുകെ സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ വീണ്ടും; കാര്‍ബണ്‍ ടാക്‌സില്‍ ഇളവ് എന്ന പുതിയ ആവശ്യം ഉന്നയിച്ച് ഇന്ത്യ, തിരഞ്ഞെടുപ്പിന് മുമ്പ് കരാര്‍ യാഥാര്‍ഥ്യമാക്കാന്‍ അവസാന ശ്രമത്തില്‍ സുനക് >>> ഇസ്രയേൽ തിരിച്ചടിക്കുന്നു.. ഗൾഫിലൂടെ നാട്ടിലേക്കും തിരിച്ചുമുള്ള യുകെ മലയാളികളുടെ യാത്ര ഇനി സുരക്ഷിതമാകില്ല, മിസ്സൈൽ പതിച്ചത് ആണവ നഗരത്തിൽ! ഇറാൻ പ്രത്യാക്രമണം നടത്തിയാൽ യുദ്ധം രൂക്ഷമാകും, വർഷങ്ങളോളം നീണ്ടേക്കാം, ആണവ യുദ്ധത്തിന് വഴിവച്ചേക്കാം! >>> വോട്ട് ചെയ്യാന്‍ നാട്ടിലെത്തുന്ന കന്നി വോട്ടര്‍മാര്‍ക്ക് വന്‍ ഇളവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ടിക്കറ്റില്‍ 19 ശതമാനം കിഴിവ് >>> ചട്ടുകം ചൂടാക്കി പൊള്ളിച്ചതിന് ശേഷം മുളക് പുരട്ടും, പച്ചമുളക് തീറ്റിക്കും, കഴിഞ്ഞ ആറുമാസമായി ഏഴുവയസ്സുകാരന്‍ അനുഭവിക്കുന്ന ക്രൂരമായ മര്‍ദ്ദനം, അമ്മയും രണ്ടാനച്ഛനും അറസ്റ്റില്‍ >>>
Home >> EDITOR'S CHOICE

EDITOR'S CHOICE

ഒരു നവജാതശിശുവിന് ജീവിക്കാന്‍ സൂര്യപ്രകാശം മാത്രം മതിയെന്ന ചിന്താഗതി, ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചത് പട്ടിണി കിടന്ന്, ഇന്‍ഫ്‌ലുവന്‍സര്‍ക്ക് എട്ട് വര്‍ഷം തടവ്

അമ്മയുടെ ചൂടേറ്റും പാലുകുടിച്ചും വളരേണ്ടവരാണ് കുഞ്ഞുങ്ങള്‍. വളര്‍ച്ചയുടെ ഓരോ പ്രധാന ഘട്ടത്തിലും മുലപ്പാലിന്റെ ആവശ്യം കുഞ്ഞുങ്ങള്‍ക്കുണ്ട്. എന്നാല്‍ ഒരു കുഞ്ഞിന് ജീവിക്കാന്‍ സൂര്യപ്രകാശം മതിയെന്ന ചിന്താഗതിയില്‍ കുഞ്ഞിനെ പട്ടിണിക്കിട്ട് കൊലപ്പടുത്തിയ സംഭവം ആണ് പുറത്ത് വരുന്നത്. റഷ്യക്കാരനായ മാക്‌സിം ല്യുട്ടിക്കാണ് ഇത്തരത്തില്‍ ഒരു മാസം പ്രായമായ കുഞ്ഞിനെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയത്. എട്ട് വര്‍ഷം കഠിന തടവാണ് ഇയാള്‍ത്ത് വിധിച്ചിരിക്കുന്നത്. 2023 മാര്‍ച്ചിലാണ് കുഞ്ഞ് കോസ്‌മോസ് മരണമടഞ്ഞത്. കുഞ്ഞിന് ജീവിക്കാന്‍ സൂര്യപ്രകാശം മാത്രം മതിയെന്നായിരുന്നു ഇയാളുടെ വാദം. മാത്രമല്ല സൂര്യകിരണങ്ങള്‍ സ്ഥിരമായി പതിച്ചാല്‍ കുഞ്ഞിന് അമാനുഷിക കഴിവുകള്‍ ലഭിക്കുമെന്ന് ഇയാള്‍ വിശ്വസിച്ചിരുന്നത്രേ. അതിനാല്‍ തന്നെ കുഞ്ഞിന് ആഹാരം നല്‍കുനോ മുലയൂട്ടാനോ ഭാര്യയെ ഇയാള്‍ സമ്മതിച്ചിരുന്നില്ല. ഇങ്ങനെ പോഷകകുറവും ആഹാരകുറവും മൂലമാണ് കുഞ്ഞ് മരിച്ചത്. പോഷകാഹാരക്കുറവും ന്യൂമോണിയയും ബാധിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കുഞ്ഞ് മരിക്കുന്നത്. ഗര്‍ഭിണിയായ സമയത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ മാക്‌സിം വിസമ്മതിച്ചതിനാല്‍ കുഞ്ഞിനെ പ്രസവിച്ചത് വീട്ടിലായിരുന്നുവെന്ന് റഷ്യന്‍ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു.

മാനസിക സമ്മര്‍ദ്ദമുണ്ടോ എന്നാല്‍ കുറയ്ക്കാന്‍ മരത്തിനെ കെട്ടിപ്പിടിക്കാം, പക്ഷെ ചിലവുണ്ട്, പ്രകൃതിയോട് ഇണങ്ങുന്നതും കച്ചവടമാക്കുകയാണെന്ന് സോഷ്യല്‍ മീഡിയ, 'ഫോറസ്റ്റ് ബാത്ത്' എന്ന പുതിയ ആശയം ഇങ്ങനെ

ആധുനിക ജീവിതത്തില്‍ നിന്നും കുറച്ച് ദിവസമെങ്കിലും പ്രകൃതിയിലേക്ക് പോകാന്‍ ആഗ്രഹിക്കാത്തവരുണ്ടാകില്ല. എന്നാല്‍ ഇനി പ്രകൃതിയോട് ഇണങ്ങുന്നത് വരെ കച്ചവടമാണെന്ന് അറിഞ്ഞാലോ? സംഭവം 'ഫോറസ്റ്റ് ബാത്ത്' എന്ന ജാപ്പനീസ് ആശയത്തില്‍ നിന്നും ഉടലെടുത്തതാണ്. മാനസിക സമ്മര്‍ദ്ദവും ടെന്‍ഷനും സ്‌ട്രെസും എല്ലാം മറക്കാന്‍ ആണ് പലരും പ്രകൃതിയോട് ഇണങ്ങാന്‍ തയ്യാറെടുക്കുന്നത്. പക്ഷെ അതിന് പണം കൊടുത്ത് ഉള്ള രീതിയാണ് ഫോറസ്റ്റ് ബാത്ത്. പ്രകൃതിയുമായി പരമാവധി ചേര്‍ന്ന് സഞ്ചരിക്കുന്നതിലൂടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനും കഴിയുമെന്ന് മുന്‍പ് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. എന്നാല്‍ സൗജന്യമായി ലഭ്യമാക്കാവുന്ന ഒന്നിനെ വില്‍പ്പന ചരക്കാക്കുന്നതാണ് സോഷ്യല്‍മീഡിയയെ ചൊടിപ്പിച്ചിരിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനി പങ്കുവെച്ച പരസ്യമാണ് വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്. 1500 രൂപയാണ് കമ്പനി ഫോറസ്റ്റ് ബാത്ത് എന്ന സര്‍വീസിന് വേണ്ടി ഈടാക്കുന്നത്. കമ്പനിയുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ഷോട്ട് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. 'വിപണിയിലെ പുതിയ അഴിമതി, കണ്ണു തുറക്കൂ'- എന്ന അടിക്കുറിപ്പോടെയാണ് എക്‌സിലൂടെ കമ്പനി പരസ്യത്തിന്റെ സ്‌ക്രീന്‍ഷോട്ട് പ്രചരിക്കുന്നത്. 'നമ്മള്‍ ചവിട്ടി നില്‍ക്കുന്ന പുല്ല് ഫ്രീയല്ലേ?'- എന്നായിരുന്നു ഒരാള്‍ തമാശയായി ചോദിച്ചത്. 'ഇങ്ങനെ പോയാല്‍ പ്രകൃതിദത്തമായ വായു വരെ വിപണിയില്‍ വരുമെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 

13 വര്‍ഷമായി ബീജദാതാവ്, ഒരുപാട് സ്ത്രീകളുടെ മാതൃത്വമെന്ന സ്വപ്നം യഥാര്‍ത്ഥ്യമാക്കിയ വ്യക്തി; 'ബ്രിട്ടനിലെ ഏറ്റവും പ്രഗത്ഭനായ അച്ഛന്‍' എന്ന് അറിയപ്പെടുന്ന വ്യക്തി പക്ഷെ നേരിടുന്നത് നിരവധി പരിഹാസങ്ങള്‍

'ബ്രിട്ടനിലെ ഏറ്റവും പ്രഗത്ഭനായ അച്ഛന്‍' എന്നാണ് യുകെയിലെ പ്രശസ്തനായ ഒരു ബീജ ദാതാവായ ജോ ഡോണര്‍ അറിയപ്പെടുന്നത്. 180 ഓളം കുട്ടികളാണ് ഇദ്ദേഹത്തിന്റെ ബീജത്തിലൂടെ ജനിച്ചത്. എന്നാല്‍ ഇങ്ങനെയെല്ലാം ഉണ്ടെങ്കിലും നിരവധി പരിഹാസങ്ങളാണ് ഇദ്ദേഹം നേരിടുന്നത്.  കഴിഞ്ഞ 13 വര്‍ഷമായി ഇത് തന്റെയൊരു ജോലിയാണെന്നാണ് ജോ ഡോണര്‍ പറയുന്നത്. ഈ സത്പ്രവര്‍ത്തിക്ക് വേണ്ടി സ്വന്തം പ്രണയ ജീവിതം പോലും ഇദ്ദേഹം ഉപേക്ഷിച്ചിട്ടുണ്ട്.  പക്ഷെ ഇങ്ങനെയാണെങ്കിലും തന്റെ ഉദ്ദേശശുദ്ധി ആരും മനസ്സിലാക്കുന്നില്ല എന്നതിലാണ് തന്റെ നിരാശ എന്നും അദ്ദേഹം പങ്കുവെച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ: 'ഈ നിസ്വാര്‍ത്ഥമായ രീതിയില്‍ മറ്റുള്ളവരെ സഹായിക്കാന്‍ ഞാന്‍ എന്റെ സ്വന്തം പ്രണയ ജീവിതം വരെ ഉപേക്ഷിച്ചു. വളരെ ചുരുങ്ങിയ സമയം മാത്രം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ഇത്തരം അപൂര്‍വ സന്ദര്‍ഭങ്ങളില്‍ പോലും എനിക്ക് ഒരു ചുംബനമോ ആലിംഗനമോ പോലും ലഭിക്കുന്നില്ല. എന്നെക്കുറിച്ച് വായിക്കുന്ന പലരും എന്റെ ജീവിതം സ്വന്തം താല്പര്യങ്ങള്‍ക്ക് വേണ്ടിയാണെന്ന് കരുതും. ലൈംഗിക ബന്ധത്തിന് വേണ്ടിയുള്ള ഒരു മാര്‍ഗമായി മാത്രമാണ് ഞാന്‍ ഇത് സംഭാവന ചെയ്യുന്നത് എന്ന് എന്റെ വിമര്‍ശകര്‍ പറയുന്നത് ഏറെ ഖേദകരമാണ്. ഇത്തരത്തില്‍ നിരവധി കുറ്റങ്ങള്‍ എന്റെ മേല്‍ ചുമത്തിയിട്ടുണ്ട്. ആളുകള്‍ക്ക് ഓണ്‍ലൈനില്‍ വേദനിപ്പിക്കുന്ന അഭിപ്രായങ്ങള്‍ പറയാന്‍ വളരെ എളുപ്പമാണ്. എന്നാല്‍ എന്നെ നേരിട്ട് കാണുന്ന ഒരാള്‍ക്ക് അത് പറയാന്‍ കഴിയില്ല.. ഒരു കമ്പ്യൂട്ടര്‍ സ്‌ക്രീനിന് പിന്നിലിരുന്ന് കൊണ്ട് ഒരാളെ ക്രൂശിക്കുന്നതും അവര്‍ക്കെതിരെ വെടിയുതിര്‍ക്കുന്നതും തികച്ചും സാധാരണമാണെന്നും ജോ കൂട്ടിച്ചേര്‍ത്തു.'

ജീവിതത്തിലേക്ക് ഒരു 'ജൂനിയര്‍ ഭാര്യയെ' തേടുന്നു എന്ന് പരസ്യം, 'പാചകത്തില്‍ രണ്ട് വര്‍ഷത്തെ പരിചയം ഉണ്ടാവണം, രാത്രിയില്‍ ഉണര്‍ന്ന് ബിരിയാണി വയ്ക്കാനുള്ള കഴിവ് വേണം,' വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ പരസ്യം

പല രസകരമായ സംഭവങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. പക്ഷെ ഉദ്ദേശിച്ച പ്രതികരണം കിട്ടാത്ത എത്രയോ സംഭവങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടാകുന്നത്. അത്തരത്തില്‍ ഒരു സംഭവം ആണ് സോഷ്യല്‍ മീഡിയയില്‍ എല്ലാവരുടെയും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നത്. തൊഴില്‍ തേടുന്നവര്‍ക്കും തൊഴിലാളികളെ തേടുന്നവര്‍ക്കും വേണ്ടിയാണ് പ്രധാനമായും പ്രവര്‍ത്തിക്കുന്ന ഒന്നാണ് ലിങ്ക്ഡിന്‍. ഇതിലാണ് വളരെ വ്യത്യസ്തമായ ഒറു പരസ്യം ഒരാള്‍ കൊടുത്തത്. ഈ പരസ്യം കണ്ട എല്ലാവരും വളരെ അധികം രോഷാകുലരായിരിക്കുകയാണ്.  ലിങ്ക്ഡിനില്‍ ഒരു ടെക്കിയാണ് രോഷം കൊള്ളുന്ന പോസ്റ്റ് നല്‍കിയത്. കാരണം ഇയാള്‍ ഇതില്‍ അന്വേഷിച്ച് എത്തിയത് ഒരു ജോലിയായിരുന്നില്ല. ഒരു ഭാര്യയെ ആയിരുന്നു. തനിക്കൊരു ജൂനിയര്‍ ഭാര്യയെ വേണം എന്ന് പറഞ്ഞാണ് ഇയാള്‍ ലിങ്ക്ഡിനില്‍ കുറിച്ചത്. വലിയ തരത്തിലുള്ള വിമര്‍ശനമാണ് ഇതിനെതിരെ ഉയര്‍ന്നിരിക്കുന്നത്. ജിതേന്ദ്ര സിംഗ് എന്ന യുവാവാണ് താന്‍ ഒരു ജൂനിയര്‍ ഭാര്യയെ തേടുന്നു എന്നും പെട്ടെന്ന് തന്നെ അവരെ നിയമിക്കും എന്ന് കുറിച്ചിരിക്കുന്നത്.  പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ, 'അടിയന്തര നിയമനം! എന്റെ ജീവിതത്തിലേക്ക് ഞാന്‍ ഒരു 'ജൂനിയര്‍ ഭാര്യ'യെ തിരയുന്നു. ശ്രദ്ധിക്കുക - പരിചയസമ്പന്നരായ ഉദ്യോഗാര്‍ത്ഥികള്‍ (ഭാര്യമാര്‍) അപേക്ഷിക്കരുത്. പരിചയസമ്പന്നരായ ഉദ്യോഗാര്‍ത്ഥികള്‍ക്കായി പ്രത്യേക നിയമനം ഞാന്‍ വേറെ നടത്തും. ജോലിയുടെ സ്വഭാവം: ജീവിതകാലം മുഴുവനും. കരിയര്‍ ലെവല്‍: എന്‍ട്രി ലെവല്‍ (ഒട്ടും പരിചയം ആവശ്യമില്ല) ശമ്പളം: രഹസ്യമാണ്. മൂന്ന് റൗണ്ട് ഇന്റര്‍വ്യൂ ഉണ്ടാകും. അവസാന റൗണ്ട്: മുഖാമുഖം.' പാചകത്തില്‍ രണ്ട് വര്‍ഷത്തെ പരിചയം ഉണ്ടാവണം, രാത്രിയില്‍ ഉണര്‍ന്ന് ബിരിയാണി വയ്ക്കാനുള്ള കഴിവ് വേണം, ആശയവിനിമയത്തില്‍ നല്ല കഴിവ് വേണം, മാന്യയും അനുസരണയുള്ളവളും ആയിരിക്കണം, സ്നേഹമുള്ളവളും ലക്ഷ്യബോധമുള്ളവളും ആയിരിക്കണം എന്നും യുവാവ് പറയുന്നു. എന്തായാലും പോസ്റ്റിനെതിരെ വലിയ രോഷപ്രകടനമാണ് ആളുകളുടെ ഭാഗത്ത് നിന്നുമുണ്ടായത്. ഇമ്മാതിരി ഒരു വിഡ്ഢിത്ത പോസ്റ്റ് എങ്ങനെയാണ് ലിങ്ക്ഡിന്‍ പോലെ ഒരു പ്രൊഫഷണല്‍ പ്ലാറ്റ്ഫോം വച്ചുപൊറുപ്പിക്കുന്നത് എന്നാണ് ഒരാള്‍ കമന്റ് നല്‍കിയത്.

ജീവനക്കാര്‍ സങ്കടത്തിലാണോ? എന്നാല്‍ ലീവ് ഉറപ്പ്, ജീവനക്കാര്‍ക്ക് അണ്‍ഹാപ്പി ലീവ് അനുവദിച്ച് ഒരു കമ്പനി!!! ഈ ആശയം ലോകം മുഴുവന്‍ വ്യാപിപ്പിക്കണമെന്ന് അഭിപ്രായം

ഒരു ലീവ് ചോദിച്ചാല്‍ തരാന്‍ മടിയുള്ള കമ്പനികള്‍ക്ക് മുന്നില്‍ മാതൃകയാവുകയാണ് സെന്‍ട്രല്‍ ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ ഒരു കമ്പനി. ഇവിടെ ജീവനക്കാര്‍ വിഷമത്തിലായാല്‍ അവധി കൊടുക്കാന്‍ മുതലാളി തയ്യാറാണ്. ജോലിക്കാരുടെ ജോലിഭാരം കുറയ്ക്കാനും വ്യക്തിജീവിതം ആയാസരഹിതമാക്കാനും വേണ്ടി ജീവനക്കാര്‍ക്ക് പത്ത് ദിവസത്തെ 'അണ്‍ഹാപ്പി ലീവ്' ആണ് കമ്പനി അനുവദിക്കുന്നത്. ഒരു ചൈനീസ് കമ്പനിയാണ് ഇത്തരത്തില്‍ പ്രശസ്തമാകുന്നത്. സെന്‍ട്രല്‍ ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ റീട്ടെയില്‍ ശൃംഖലയായ പാങ് ഡോങ് ലായിയുടെ സ്ഥാപകനും ചെയര്‍മാനുമായ യു ഡോംഗ്ലായ് ആണ് തന്റെ ജീവനക്കാര്‍ക്ക് ഈ സൗകര്യം ചെയ്തു നല്‍കിയിരിക്കുന്നത്. എല്ലാ ജീവനക്കാരനും അവരുടേതായ വ്യക്തി സ്വാതന്ത്ര്യം ലഭിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നതായി യു ഡോംഗ്ലായ് പറയുന്നു. എല്ലാവരുടെയും ജീവിതത്തില്‍ ചില വിഷമ സമയങ്ങള്‍ ഉണ്ടാവും. അത്തരം സന്ദര്‍ഭങ്ങളില്‍ ചെയ്യുന്ന കാര്യങ്ങള്‍ ആത്മാര്‍ഥമാകണമെന്നില്ല. അതിനാല്‍ ഇത്തരം ഘട്ടങ്ങളില്‍ വിശ്രമിക്കുന്നതാണ് നല്ലതാണ്. എന്തായാലും 'അണ്‍ ഹാപ്പി ലീവ്' എന്ന ആശയം ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും ഹിറ്റായിക്കഴിഞ്ഞു. ഇത്ര നല്ല ആശയം ലോകം മുഴുവന്‍ വ്യാപിപ്പിക്കണമെന്നാണ് പലരുടെയും അഭിപ്രായം. സോഷ്യല്‍ മീഡിയയില്‍ ഈ 'അണ്‍ ഹാപ്പി ലീവ്' ആണ് സംസാര വിഷയം.

വാച്ചിന്റെ കനം 1.7 മില്ലിമീറ്റര്‍ മാത്രം, പക്ഷെ വിലയുടെ കാര്യത്തില്‍ അങ്ങനെയല്ല, ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ വാച്ച് പുറത്തിറക്കി നേട്ടം വീണ്ടെടുത്ത് കമ്പനി

പോയ ട്രെന്റെല്ലാം തിരിച്ചുവിളിക്കുന്നതാണ് ഇന്നത്തെ വാച്ചുകള്‍. പണ്ടുള്ളവര്‍ ഉപയോഗിച്ചിരുന്ന വാച്ചുകള്‍ വരെ ട്രെന്റ് ലിസ്റ്റില്‍ ഉണ്ട്. വാച്ച് നിര്‍മ്മാണ കമ്പനികള്‍ തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട വാച്ചുകളെ അവതരിപ്പിച്ച് ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ലോകത്തിലെ തന്നെ ഏറ്റവും കനം കുറഞ്ഞ വാച്ചാണ് കമ്പനി അവതരിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ വാച്ച് പുറത്തിറക്കുന്ന കമ്പനിയെന്ന് നേട്ടമാണ് പ്രമുഖ റോമന്‍ ആഭരണ നിര്‍മ്മാതാക്കളായ ബള്‍ഗാരി വീണ്ടെടുത്തിരിക്കുന്നത്. ഒക്ടോ ഫിനിസിമോ അള്‍ട്രാ (Octo Finissimo Ultra) എന്ന പേരിലാണ് വാച്ച് വിപണിയില്‍ അവതരിപ്പിച്ചത്. സ്വിസ് ആഡംബര വാച്ച് കമ്പനിയായ റിച്ചാര്‍ഡ് മില്ലെയുടെ റെക്കോര്‍ഡ് തകര്‍ത്താണ് ബള്‍ഗാരി വീണ്ടും റെക്കോര്‍ഡ് സ്വന്തമാക്കിയത്. വളരെ നേര്‍ത്ത ഭാരം കുറഞ്ഞ വാച്ചാണ് കമ്പനി വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്. 1.7 മില്ലിമീറ്റര്‍ ആണ് വാച്ചിന്റെ കനം!!! ഇത് ആദ്യമായല്ല കമ്പനി കനം കുറഞ്ഞ വാച്ച് നിര്‍മ്മിക്കുന്നത്. 1.8 മില്ലിമീറ്റര്‍ കനത്തില്‍ നേരത്തെ കമ്പനി വാച്ച് നിര്‍മ്മിച്ചിരുന്നു. എന്നാല്‍ വാച്ച് വിപണിയില്‍ അവതരിപ്പിച്ച് വെറും നാല് മാസത്തിനുള്ളില്‍ റിച്ചാര്‍ഡ് മില്ലെ RM UP-01 ഫെരാരി എന്ന പേരില്‍ ബള്‍ഗരിയുടെ വാച്ചുമായി 0.05 എംഎം കനത്തിന്റെ വ്യത്യാസത്തില്‍ വാച്ച് അവതരിപ്പിച്ചു. 1.75 മില്ലിമീറ്ററായിരുന്നു ഇതിന്റെ കനം. ആഡംബര വാച്ച് വിപണിയില്‍ വമ്പന്‍ മാറ്റങ്ങള്‍ക്കാണ് ഇത് വഴിയൊരുക്കിയത്. കനം കുറവിന് പുറമേ, ഡയലിനുള്ളില്‍ ഉള്‍പ്പെടുത്തിയ ക്യുആര്‍ കോഡ് പോലുള്ള ആധുനിക സംവിധാനങ്ങള്‍ ഈ ബള്‍ഗാരിയുടെ കുഞ്ഞന്‍ വാച്ചിലുണ്ടായിരുന്നു. എന്നാല്‍ മെല്ലെ മെല്ലെ ഫെരാരി-റിച്ചാര്‍ഡ് മില്ലെ വിപണി കീഴടക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബള്‍ഗാരി ഫെരാരി റിച്ചാര്‍ഡിനെ മറികടക്കുന്ന കുഞ്ഞന്‍ വാച്ചുമായി വിപണിയിലെത്തിയിരിക്കുന്നത്. അവരുടെ വാച്ചിന്റെ കനത്തിനേക്കാള്‍ 0.05 മില്ലിമീറ്റര്‍ കനം കൂടി കുറച്ച്, 1.7 മില്ലിമീറ്റര്‍ കനത്തിലാണ് ബള്‍ഗാരി രണ്ടാമത്തെ വാച്ച് നിര്‍മ്മിച്ചത്. ഇതിന്റെ കനത്തിന് മാത്രമേ കുറവുള്ളു, ഇതിന്റെ വില  ഇന്ത്യയില്‍ ഇതിന് ഏകദേശം 4,40,30,680 രൂപ വരും. ഏറ്റവും കനം കുറഞ്ഞ ക്രോണോമീറ്റര്‍ സാക്ഷ്യപ്പെടുത്തിയ ടൈംപീസ് എന്ന ബഹുമതിയും ഇതിന് സ്വന്തമാണ്. ചലനം, താപനില, ഈര്‍പ്പം, വായു മര്‍ദ്ദം എന്നിവയുടെ വ്യത്യാസങ്ങള്‍ക്കിടയിലും സമയം കൃത്യമായി അളക്കുന്നതിനുള്ള ഉപകരണമാണ് ക്രോണോമീറ്റര്‍. 20 വാച്ചുകള്‍ മാത്രമാണ് കമ്പനി പുറത്തിറക്കിയത്.   

'കുഷ്' എന്ന മയക്കുമരുന്ന് നിര്‍മ്മിക്കുന്നത് വിഷപദാര്‍ത്ഥങ്ങളും ഒപ്പം മനുഷ്യരുടെ അസ്ഥിയും ചേര്‍ത്ത്, കുഴിമാടങ്ങള്‍ മാന്തപ്പെടുന്നു, അടിയന്താരാവസ്ഥ പ്രഖ്യാപിച്ച് ഈ രാജ്യം   ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണില്‍ യുവതലമുറ മയക്കുമരുന്നിന് കീഴ്‌പ്പെടുകയാണ്

രാജ്യത്ത് മരണനിരക്ക് കൂട്ടുന്ന കാര്യങ്ങളാണ് ഈ രാജ്യത്ത് നടക്കുന്നത്. ഇതോടെയാണ് പ്രസിഡന്റ് ജൂലിയസ് മാഡ ബിയോ ഇവിടെ അടിയന്താരവസ്ഥ പ്രഖ്യാപിച്ചത്. മയക്കുമരുന്നിന്റെ വ്യാപകമായ ഉപയോഗത്തിന് തടയിടുന്നതിന് വേണ്ടി പ്രത്യേക ടാസ്‌ക് ഫോഴ്സുകള്‍ രൂപീകരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് എന്നും പ്രസിഡന്റ് പറയുന്നു.  ഇതോടൊപ്പം തന്നെ കുഷ് നിര്‍മ്മിക്കുന്നതിന് വേണ്ടി ചില വിഷപദാര്‍ത്ഥങ്ങളും ഒപ്പം മനുഷ്യരുടെ അസ്ഥിയും ഉപയോഗിക്കുന്നു. അതിനാല്‍ അസ്ഥിക്ക് വേണ്ടി മനുഷ്യരുടെ കുഴിമാടങ്ങള്‍ വരെ മാന്തപ്പെടുകയാണ്്. ആയിരകണക്കിന് ശവകുടീരങ്ങളാണത്രേ രാജ്യത്ത് തകര്‍ത്തിരിക്കുന്നത്. അതോടെ പലയിടത്തു, ശവകുടീരങ്ങള്‍ക്ക് കാവല്‍ ഏര്‍പ്പാടാക്കിയിരിക്കുകയാണ്. അതേസമയം മയക്കുമരുന്നിന് അടിമകളായവര്‍ക്ക് വേണ്ടി അവരെ പരിചരിക്കുന്നതിനായി പ്രൊഫഷണലായ ആളുകളുടെ പ്രവര്‍ത്തനം ഉറപ്പാക്കുന്ന കേന്ദ്രങ്ങള്‍ രാജ്യത്തുടനീശം തുറക്കുമെന്നും പ്രസിഡന്റ് പറയുന്നു.

'ഇതൊക്കെ നിസ്സാരമല്ലേ', ഒമ്പത് വയസ്സുകാരിക്ക് 75 കിലോ ഡെഡ്‌ലിഫ്റ്റ് ഒക്കെ വെറും നിസ്സാരം!!! ആറാം വയസ്സു മുതല്‍ സോഷ്യല്‍ മീഡിയയെ പോലും ഞെട്ടിച്ച കൊച്ചു പെണ്‍കുട്ടി

ഹരിയാനയിലെ പഞ്ച്കുലയില്‍ നിന്നുള്ള അര്‍ഷിയ ഗോസ്വാമി സോഷ്യല്‍ മീഡിയയെ തന്നെ ഞെട്ടിച്ച പെണ്‍കുട്ടിയാണ്. ഡെഡ്‌ലിഫ്റ്റ് ചെയ്താണ് അര്‍ഷിയ എല്ലാവരെയും ഞെട്ടിച്ചത്. ഒമ്പത് വയസ്സുള്ള അര്‍ഷിയയ്ക്ക് 75 കിലോ ഒന്നും വലിയ ഭാരമല്ല.  ഒരു ഒമ്പത് വയസ്സുകാരി ഇത്രയും വലിയ ഭാരം ഉര്‍ത്തുന്നു എന്നൊക്കെ എല്ലാവരെയും അത്ഭുതപ്പെടുത്തുമെങ്കിലും അര്‍ഷിയയുടെ കാര്യത്തില്‍ ഇതൊന്നും ആദ്യത്തെ സംഭവമല്ല. തന്റെ ആറാമത്തെ വയസ്സില്‍ ആണ് 45 കിലോ ഉയര്‍ത്തി ഏറ്റവും പ്രായം കുറഞ്ഞ ഡെഡ്ലിഫ്റ്റര്‍ ആയത്. ഇപ്പോള്‍ തന്റെ ഒമ്പതാമത്തെ വയസ്സില്‍ കഠിനമായ പ്രാക്ടീസിന്റെ ഫലമായി 75 കിലോ ഭാരം ഉയര്‍ത്തിക്കൊണ്ട് അവള്‍ വീണ്ടും ലോകത്തിന്റെ ശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്. 'അര്‍ഷിയ ഗോസ്വാമി, 75 കിലോഗ്രാം (165 പൗണ്ട്) ഉയര്‍ത്തുന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഡെഡ്ലിഫ്റ്റര്‍, വെറും 9 വയസ്സ് മാത്രം പ്രായം' എന്ന് വീഡിയോയുടെ കാപ്ഷനില്‍ കുറിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയാണ് കുട്ടി 75കിലോ ഡെഡ്‌ലിഫ്റ്റ് ചെയ്യുന്നത് പുറത്ത് വന്നത്. ഒറ്റ ദിവസം കൊണ്ട് 9.4 മില്ല്യണ്‍ പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. നിരവധിപ്പേര്‍ വീഡിയോയ്ക്ക് കമന്റുകളുമായും എത്തി. ഒരുപാട് പേര്‍ അര്‍ഷിയയുടെ കാര്യത്തില്‍ ആശങ്കയും പ്രകടിപ്പിച്ചു.ഈ ചെറിയ പ്രായത്തില്‍ ഇത്രയധികം ഭാരം ഉയര്‍ത്തുന്നത് ശരീരത്തിന് നല്ലതാണോ എന്നതായിരുന്നു പലരുടേയും സംശയം.

ഈ വീടിന്റെ ആറ് മുറികള്‍ ഹരിയാനയിലും നാല് മുറികള്‍ രാജസ്ഥാനിലും; പുറത്ത് രാജസ്ഥാന്‍, അകത്ത് ഹരിയാന!!! രണ്ട് സംസ്ഥാനങ്ങളുടെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന വീട്

രണ്ട് സംസ്ഥാനങ്ങളുടെ അതിര്‍ത്തി പങ്കിട്ട് നിലകൊള്ളുന്ന ഒരു വീടാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. രാജസ്ഥാനിലെ ഭിവാദി അല്‍വാര്‍ ബൈപാസ് റോഡിലും ഹരിയാനയിലെ രേവാരിയിലെ ധരുഹേരയിലുമായാണ് ഈ വീട് നിലകൊള്ളുന്നത്. ഈ വീടിന്റെ പുറത്ത് രാജസ്ഥാനും അകത്ത് ഹരിയാനയും ആണ്. രണ്ട് സംസ്ഥാനങ്ങളുടെ അതിര്‍ത്തിയില്‍ നിര്‍മിച്ച വീടെന്ന പ്രശസ്തിയാണ് ഈ വീടിനുള്ളത്. നിരവധി പ്രത്യേകതയാണ് ഈ വീടിന് ഉള്ളത്. ഈ വീടിന്റെ ആറ് മുറികള്‍ ഹരിയാനയിലും നാല് മുറികള്‍ രാജസ്ഥാനിലുമാണ് സ്ഥിതി ചെയ്യുന്നു എന്നതാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്.  ആകെ പത്ത് മുറികളാണ് വീടിന് ഉള്ളത്. അതില്‍ ആറ് മുറികള്‍ രാജസ്ഥാനിലും നാലെണ്ണം ഹരിയാനയിലും. കേള്‍ക്കുമ്പോള്‍ തന്നെ കൈതുകം ഉള്ള ഈ വീട് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരമാണ്.  ആഢംബരത്തിന്റെ കാര്യത്തില്‍ ഒരു കുറവും ഇല്ലാത്ത വീട് നിര്‍മ്മിക്കുന്നത് ചൗധരി ടെക്രം ദയ്മയാ എന്ന വ്യക്തിയാണ്. നിലവില്‍ സഹോദരന്‍മാരായ രണ്ട് പേരാണ് ഇവിടെ താമസിക്കുന്നത്. അതിലുപരി മറ്റു കാര്യങ്ങളും കൗതുകമുണര്‍ത്തുന്നതാണ്. രണ്ടാളുകളുടെയും വീടിന്റെ രേഖകളും മറ്റും അവരവരുടെ മുറികള്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങളുടെ നിയമങ്ങള്‍ക്ക് അനുസരിച്ചാണ് തയ്യാറാക്കിയിട്ടുള്ളത്. ഒരു സഹോദരന്‍ വീടിന്റെ അഡ്രസ്സ് രാജസ്ഥാന്‍ എന്ന് എഴുതുമ്പോള്‍ മറ്റൊരു സഹോദരന്‍ വിലാസത്തില്‍ ഹരിയാന എന്നാണ് എഴുതുന്നത്. ഇവരുടെ വൈദ്യുതി, ജല കണക്ഷനുകളും രണ്ട് വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്നുമാണ്. അങ്ങനെ വീട് സ്ഥിതി ചെയ്യുന്ന ആ കൗതുകം പോലെ തന്നെ ഈ വീടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും കൗതുകം ഏറെയാണ്.  

വധശിക്ഷ നടപ്പിലാക്കുന്നതിന് മുമ്പ് അവസാനമായി എന്തെങ്കിലും ആഗ്രഹമുണ്ടോയെന്ന് ഉദ്യോഗസ്ഥര്‍, തടവുകാരന്റെ അവസാനത്തെ ആഗ്രഹം കേട്ട് എല്ലാവും ഞെട്ടി!!!

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കോടതിയില്‍ കഴിഞ്ഞ് അവസാനം കാത്ത് കഴിയുന്നവര്‍ക്ക് വധശിക്ഷയ്ക്ക് തൊട്ടു മുന്‍പ് അവരുടെ അവസാന ആഗ്രഹം സാധിച്ചു കൊടുക്കാറുണ്ട്. പക്ഷെ അത്തരം ഒരു സന്ദര്‍ഭത്തില്‍ തന്റെ അവസാന ആഗ്രഹം എന്ന് പറഞ്ഞ് തടവുകാരന്‍ പറഞ്ഞ ആഗ്രഹം കേട്ട് ഉദ്യോഗസ്ഥര്‍ എല്ലാം ഞെട്ടിയിരിക്കുകയാണ്. യു എസിലെ ഒരു തടവ്കാരനോട് ആണ് ഉദ്യോഗത്ഥര്‍ ഈ കാര്യം ചോദിച്ചത്. പക്ഷെഇയാളുടെ മറുപടി ഇവരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ഇയാള്‍ മുന്‍പ് ഒരു ഗാങ് മെമ്പറായിരുന്ന മൈക്കല്‍ ഡിവെയ്ന്‍ സ്മിത്ത് ഇരട്ടക്കൊലപാതകത്തിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്നു. 2002 -ലാണ് ഇയാള്‍ രണ്ട് സ്ത്രീകളെ വെടിവെച്ചുകൊന്നത്. കുറ്റകൃത്യം ചെയ്യുമ്പോള്‍ ഇയാള്‍ മയക്കുമരുന്നിന്റെ ലഹരിയിലായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.  എന്നാല്‍ കേസിന്റെ വിചാരണ വേളയില്‍ താന്‍ നിരപരാധിയാണ് എന്നും എന്താണ് സംഭവിച്ചത് എന്നോ സംഭവിക്കുന്നത് എന്നോ തനിക്ക് അറിയില്ല എന്നും എപ്പോഴും സ്മിത്ത് ആരോപിച്ചിരുന്നു. കഴിഞ്ഞ 20 വര്‍ഷമായി ജയിലില്‍ തടവിലാണ് 41 -കാരനായ സ്മിത്ത്. ഏപ്രില്‍ നാലിന് പ്രദേശിക സമയം രാവിലെ 10. 20 -നാണ് ഇയാളുടെ വധശിക്ഷ നടപ്പിലാക്കിയത്.  പതിവ് പോലെ വധശിക്ഷ നടപ്പിലാക്കുന്നതിന്റെ തലേദിവസം രാത്രി അവസാനമായി ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാനുള്ള അവസരം ജയിലുദ്യോഗസ്ഥര്‍ സ്മിത്തിന് നല്‍കി. സാധാരണ വധശിക്ഷ നടപ്പിലാക്കുമ്പോള്‍ തടവുകാര്‍ക്ക് അവര്‍ക്കിഷ്ടപ്പെട്ട ഭക്ഷണം കഴിക്കാനുള്ള അവസരം ഇവിടെ ലഭിക്കാറുണ്ട്. അവസാനത്തെ ആഗ്രഹം എന്നോണമാണ് ഇത് നടപ്പിലാക്കുന്നത്.  എന്നാല്‍, സ്മിത്തിന് അവസാനമായി കഴിക്കണം എന്ന് ആവശ്യപ്പെട്ട ഭക്ഷണം കേട്ടപ്പോള്‍ ജയിലുദ്യോഗസ്ഥര്‍ അമ്പരന്നു പോവുകയായിരുന്നു. കഴിഞ്ഞ 20 വര്‍ഷമായി ജയിലിലെ ആഹാരമാണ് സ്മിത്ത് കഴിക്കുന്നത്. അവസാനമായി എന്ത് ഭക്ഷണം വേണമെന്ന് ചോദിച്ചപ്പോള്‍, 'ജയില്‍ കാന്റീനില്‍ രാവിലത്തെ ഭക്ഷണം ബാക്കിയിരിപ്പുണ്ട്, തനിക്ക് അത് തന്നാല്‍ മതി' എന്നായിരുന്നു സ്മിത്തിന്റെ ഉത്തരം. അങ്ങനെ ആ ഭക്ഷണമാണ് അവസാന രാത്രി സ്മിത്ത് കഴിച്ചത്.

More Articles

കുഞ്ഞിനെ ഭക്ഷണം കഴിപ്പിക്കാന്‍ ഭക്ഷണം 'അതിശയകരമായ കലയാക്കി' ഒരമ്മ, ഈ അമ്മയുടെ അടുക്കളയില്‍ നിന്നും പുറത്തു വരുന്നത് മകന് കഴിക്കാനുള്ള കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍
നാല് വര്‍ഷമായി താമസിക്കുന്ന വീട്ടില്‍ രഹസ്യമുറി!!! ഇതുവരെ കണ്ണില്‍ പെടാതെ ഒളിച്ചിരുന്ന രഹസ്യമുറി കണ്ടെത്തിയ അത്ഭുതത്തില്‍ വീട്ടുകാര്‍
ഫാഷന്‍ ബ്രാന്‍ഡ് രേഖപ്പെടുത്തിയ ബ്രേയ്‌സ്ലെറ്റ്, വില മൂന്ന് ലക്ഷം രൂപ, പക്ഷെ കണ്ടാല്‍ പ്ലാസ്റ്റിക്ക് ടേപ്പ് പോലെ!!! ചിത്രങ്ങള്‍ കണ്ട് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ
വിവാഹം 17ാം വയസ്സില്‍, അമ്മയാകുന്നത് പതിനെട്ടാം വയസ്സില്‍, ഒടുവില്‍ 34ാം വയസ്സില്‍ മുത്തശ്ശിയും, എല്ലാം വളരെ പെട്ടന്നായിരുന്നു എന്ന് സോഷ്യല്‍ മീഡിയ!!!
ഒരൊറ്റ സെല്‍ഫിക്ക് പോലും ജീവന്‍ രക്ഷിക്കാന്‍ സാധിക്കും, യുവതി ഒരു രോഗിയാണെന്ന് മനസ്സിലാക്കിയത് ഒരു സെല്‍ഫിയിലൂടെ, സംഭവം ഇങ്ങനെ
ഈ വീട്ടില്‍ ജനാലകളും ഗോവണിപ്പടിയും മാത്രം, ഒരു അയല്‍വാസിക്ക് അസൗകര്യം ഉണ്ടാക്കാന്‍ വേണ്ടി മാത്രം നിര്‍മ്മിച്ചതാണെന്ന് നിസംശയം പറയാന്‍ സാധിക്കുന്ന ഒരു വീട്
ആ ഊബര്‍ യാത്ര അവസാനിച്ചപ്പോള്‍ അവിടെ ആരംഭിച്ചത് വലിയൊരു സൗഹൃദം, തീര്‍ത്തും അപരിചിതനായ വ്യക്തിക്ക് ജീവന്റെ പാതി തന്നെ നല്‍കാന്‍ തീരുമാനമായ ഒരു യാത്ര
ഇനി ചില്ലറയില്ലെന്ന് പറഞ്ഞ് ഒഴിവാക്കാന്‍ സാധിക്കില്ല, ഫോണ്‍ പേ ക്യൂര്‍ ആര്‍ കോഡ് തന്റെ വസ്ത്രത്തില്‍ ഘടുപ്പിച്ച് യാചകന്‍, ന്യൂജെന്‍ യാചകന്‍ എന്ന് സോഷ്യല്‍ മീഡിയ

Most Read

British Pathram Recommends