18
MAR 2021
THURSDAY
1 GBP =104.05 INR
1 USD =83.56 INR
1 EUR =89.13 INR
breaking news : നൈറ്റ് ഡ്യൂട്ടിക്കിടെ ഉറങ്ങിയെന്ന പേരില്‍ മലയാളി കെയര്‍ വര്‍ക്കറെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു, കെയര്‍ ഹോമിന്റെ നടപടി മറ്റൊരു ജീവനക്കാരന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, കുറ്റം സിഷേധിച്ച് കെയര്‍ വര്‍ക്കര്‍ >>> ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണയുമായി ഐഒസി (യുകെ); പ്രചാരണ തന്ത്രങ്ങളൊരുക്കി 'മിഷന്‍ 2024' ഇലക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തനമാരംഭിച്ചു >>> ജപ്പാന്‍ അന്തരാഷ്ട്ര കരാട്ടെ മത്സരത്തില്‍ യുകെക്ക് ചാമ്പ്യന്‍ഷിപ്പ്; സ്വര്‍ണ്ണ മെഡല്‍ ജേതാവായി മലയാളിതാരം ടോം ജേക്കബ് >>> ബ്രിട്ടനിലെ പത്തില്‍ ഏഴ് കാര്‍ മോഷണങ്ങളിലും പോലീസ് അറിഞ്ഞ ഭാവം നടിക്കു്‌നില്ല്; 72% കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ പോലും അധികൃതര്‍ ഹാജരായില്ലെന്ന് കണക്കുകള്‍ >>> യുകെയിൽ തൊഴിൽരഹിതരുടെ എണ്ണം കൂടുന്നു! വേതനം കൂടിയെങ്കിലും കോവിഡിനുശേഷം അവസരങ്ങൾ കുറഞ്ഞു! നഴ്‌സുമാരുടേതടക്കം ആരോഗ്യമേഖലയിലെ ഒഴിവുകൾ കൂടി! എളുപ്പത്തിൽ ജോലികണ്ടെത്താൻ വിദഗ്ദ്ധർ നിർദ്ദേശിക്കുന്ന പ്രധാന ടിപ്‌സ് അറിയാം >>>
നൈറ്റ് ഡ്യൂട്ടിക്കിടെ ഉറങ്ങി എന്ന കുറ്റത്തിന് സറേയിലെ കെയര്‍ ഹോം മലയാളിയായ കെയര്‍ വര്‍ക്കറെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. ഡ്യൂട്ടിക്കുടെ ലോഞ്ച് ഫ്‌ളോറില്‍ ഒരു മെത്തയും തലയിണയും ഉപയോഗിച്ച് ഇയാള്‍ ഉറങ്ങുന്നത് കണ്ടതായുള്ള സഹപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എന്നാല്‍ ജോലിക്കിടെ താന്‍ ഉറങ്ങിയെന്ന വാര്‍ത്ത നിഷേധിച്ച് മലയാളി കെയര്‍ വര്‍ക്കര്‍ രംഗത്തെത്തി.  ഇതുവരെ ഒരു തെറ്റും ചെയ്തിട്ടില്ലാത്ത, ഒന്നിനും മുന്നറിയിപ്പ് ലഭിക്കാത്ത മലയാളി കെയര്‍ വര്‍ക്കറെ മറ്റൊരു ജീവനക്കാരന്റെ റിപ്പോര്‍ട്ടിന്റെ മാത്രം അടിസ്ഥാനത്തില്‍ പിരിച്ചുവിട്ട കെയര്‍ ഹോം നടപടി നീതീകരിക്കാനാകാത്തതാണ്.  കെയര്‍ വര്‍ക്കര്‍ അപ്പീല്‍ നല്‍കിയെങ്കിലും ഈ ജീവനക്കാരന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെയര്‍ ഹോം നടപടിയുമായു മുന്നോട്ട് പോകുകയായിരുന്നു.  തുടര്‍ നടപടികളുടെ ഭാഗമായി കെയര്‍ ഹോം കെയര്‍ വര്‍ക്കറെ ഹോം ഓഫീസിലേക്ക് റിപ്പോര്‍ട്ട് ചെയ്യും, അവര്‍ 60 ദിവസത്തിനുള്ളില്‍ കെയര്‍ വര്‍ക്കര്‍ യുകെ വിടാന്‍ ആവശ്യപ്പെട്ട് ഒരു കത്ത് നല്‍കും.
ഇംഗ്ലണ്ടിലെയും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെയും രക്ഷിതാക്കള്‍ കുട്ടികളെ അടിക്കുന്നത് നിരോധിക്കണമെന്ന് പ്രമുഖ ഡോക്ടര്‍മാര്‍ മന്ത്രിമാരോട് അഭ്യര്‍ത്ഥിച്ചു. ഇത്തരം ശിക്ഷാ രീതികള്‍ അന്യായവും അപകടകരവും ദോഷകരവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.  സ്‌കോട്ട്ലന്‍ഡും വെയ്ല്‍സും സ്മാക്കിംഗ് നിയമവിരുദ്ധമാക്കിയത് പ്രശംസനീയമാണ്. എന്നാല്‍ ഇംഗ്ലണ്ടും വടക്കന്‍ അയര്‍ലന്‍ഡും ഇക്കാര്യത്തില്‍ മാതൃകാപരമെല്ലെന്നും  റോയല്‍ കോളേജ് ഓഫ് പീഡിയാട്രിക്സ് ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത് ബുധനാഴ്ച പറഞ്ഞു. വീടിനുള്ളില്‍ അടിയേറ്റാല്‍ കുട്ടികള്‍ മാനസികവും ശാരീരികവുമായ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്നതായി റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. സ്‌കോട്ട്ലന്‍ഡിലും വെയ്ല്‍സിലും ലോകമെമ്പാടുമുള്ള മറ്റ് പല രാജ്യങ്ങളിലും കുട്ടിയെ അടിക്കുന്നത് ഇതിനകം തന്നെ നിയമവിരുദ്ധമാണ്. 'ഒരു കുട്ടിക്കെതിരായ ഏത് തരത്തിലുള്ള അക്രമവും പൂര്‍ണ്ണമായും അംഗീകരിക്കാനാവില്ല, അത് തടയാന്‍ ഞങ്ങള്‍ക്ക് വ്യക്തമായ നിയമങ്ങളുണ്ട്.'വിദ്യാഭ്യാസ വകുപ്പിന്റെ വക്താവ് പറഞ്ഞു. എന്നാല്‍ മുതിര്‍ന്നവര്‍ക്കുള്ള അതേ സംരക്ഷണം കുട്ടികള്‍ക്കും നല്‍കണമെന്ന് ശിശുാരോഗ്യ വിദഗ്ധര്‍ പറയുന്നു. നിലവില്‍, ഇംഗ്ലണ്ടിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും ഒരു കുട്ടിയെ തല്ലുകയോ അടിക്കുകയോ തല്ലുകയോ ചെയ്താല്‍, ഇത് 'ന്യായമായ ശിക്ഷ' ആണെന്ന് വാദിക്കാനും നിയമം ലംഘിക്കുന്നത് ഒഴിവാക്കാനും മാതാപിതാക്കള്‍ക്ക് കഴിയും. 2004-ലെ ചില്‍ഡ്രന്‍ ആക്ട് പറയുന്നത് കുട്ടിയെ ഗുരുതരമായ രീതിയില്‍ ശാരീരികമായി ഉപദ്രവിക്കുകയോ ക്രൂരത കാട്ടുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണ് എന്നാണ്.  എന്നാല്‍ ആര്‍സിപിസിഎച്ച് നടത്തിയ പഠനങ്ങള്‍ പരിശോധിച്ചതില്‍ സ്മാക്കിംഗ് കുട്ടികളുടെ പെരുമാറ്റത്തിനും ആരോഗ്യത്തിനും ക്ഷേമത്തിനും ഹാനികരമാണെന്ന് കണ്ടെത്തി. ഉദാഹരണത്തിന്, ശാരീരിക ശിക്ഷ അനുഭവിക്കുന്ന കുട്ടികള്‍ക്ക് മോശം മാനസികാരോഗ്യം ഉണ്ടാകാനുള്ള സാധ്യത ഏകദേശം മൂന്നിരട്ടി കൂടുതലാണെന്നും ഗുരുതരമായ ശാരീരിക ആക്രമണത്തിനും ദുരുപയോഗത്തിനും വിധേയരാകാനുള്ള സാധ്യത ഇരട്ടിയാണെന്നും അതില്‍ പറയുന്നു. ഇത്തരത്തില്‍ അടിച്ചമര്‍ത്തപ്പെടുന്നത് കുടുംബവുമായി ഊഷ്മളമായ ബന്ധങ്ങള്‍ ഉണ്ടാക്കുന്നതിന് തടസ്സമാണെന്നും പിന്നീടുള്ള ജീവിതത്തില്‍ ആക്രമണാത്മകത കാണിക്കുന്നതിനുമുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും എന്നും പഠനത്തില്‍ പറയുന്നു.  ഈ വര്‍ഷാവസാനം പ്രതീക്ഷിക്കുന്ന പൊതു തിരഞ്ഞെടുപ്പിന് മുമ്പ് വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയന്‍ കീഗന്‍ നിയമം മാറ്റണമെന്നാണ് ശിശുരോഗ വിദഗ്ധരുടെ ആവശ്യം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ അതിനുള്ള പ്രതിബദ്ധത ഉള്‍പ്പെടുത്തണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ലോകത്തെ അറുപത്തിയഞ്ച് രാജ്യങ്ങള്‍ സ്മാകിംഗ് നിരോധിക്കുകയും മറ്റ് 27 രാജ്യങ്ങള്‍ ഇത് ചെയ്യാന്‍ പ്രതിജ്ഞാബദ്ധരാണെന്നും കുട്ടികളുടെ സംരക്ഷണത്തിനായുള്ള കോളേജിലെ ഓഫീസറായ കണ്‍സള്‍ട്ടന്റ് പീഡിയാട്രീഷ്യന്‍ പ്രൊഫ. ആന്‍ഡ്രൂ റോളണ്ട് പറഞ്ഞു. ഇക്കാര്യത്തില്‍ ഇംഗ്ലണ്ടും വടക്കന്‍ അയര്‍ലന്‍ഡും അന്തര്‍ദേശീയമായി പറഞ്ഞാല്‍ പടിക്ക് പുറത്താണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 
സ്കൂളില്‍ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നിരോധിച്ചതിനെതിരെ മുസ്‌ളീം വിദ്യാര്‍ഥിനി നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി. വംബ്ലിയിലെ മൈക്കിള സ്‌കൂളിനെതിരെയായിരുന്നു പെണ്‍കുട്ടി കോടതിയെ സമീപിച്ചത്. എന്നാല്‍ പ്രാര്‍ത്ഥനാ അനുഷ്ഠാനങ്ങള്‍ അനുവദിക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിവേചനം സാധ്യതയുണ്ടെന്നായിരുന്നു സ്‌കൂള്‍ഹൈക്കോടതിയെ അറിയിച്ചത്. വിധി എല്ലാ സ്‌കൂളുകളുടെയും വിജയമാണെന്ന് ഫ്രീ സ്‌കൂളിന്റെ സ്ഥാപകയും പ്രധാന അധ്യാപികയുമായ കാതറിന്‍ ബീര്‍ബല്‍സിംഗ് പറഞ്ഞു. ഹര്‍ജിക്കാരി സ്‌കൂളില്‍ ചേരുമ്പോള്‍, അവളുടെ മതം പ്രകടിപ്പിക്കാനുള്ള അവകാശങ്ങള്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമാകുമെന്ന് സ്വയം അംഗീകരിച്ചിരുന്നുവെന്ന് കേസ് തള്ളിക്കൊണ്ട് 83 പേജുള്ള വിധിന്യായത്തില്‍, ജസ്റ്റിസ് ലിന്‍ഡന്‍ പറഞ്ഞു.  സ്‌കൂളിലെ ഏകദേശം 700 വിദ്യാര്‍ത്ഥികളില്‍ പകുതിയോളം മുസ്ലീങ്ങളാണ് എന്ന് കോടതിയില്‍ ഹര്‍ജിക്കാരി വാദിച്ചിരുന്നു. ഇതൊടൊപ്പം സ്‌കൂളില്‍ നിശബ്ദത പാലിക്കുന്നതും യൂണിഫോമിലെ നിയന്ത്രണങ്ങള്‍ നിരീക്ഷിക്കുന്നതും ഉള്‍പ്പെടെയുള്ള കര്‍ശനമായ നിയമങ്ങള്‍ വിദ്യാര്‍ത്ഥികള്‍ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സ്‌കൂള്‍ പ്രതികരിച്ചു.  സ്‌കൂള്‍ മുറ്റത്ത് ഉള്‍പ്പെടെ നാലില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടാന്‍ പാടില്ല എന്നാണ് നിയമം. എന്നാല്‍ 2023 മാര്‍ച്ചില്‍, 30 വിദ്യാര്‍ത്ഥികള്‍ വരെ സ്‌കൂളിന്റെ മുറ്റത്ത് മുട്ടുകുത്തി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയതായി വാദത്തിനിടെ ഹൈക്കോടതി കേട്ടു. ഇത്തരം പ്രാര്‍ഥനകള്‍ മത വിഭാഗങ്ങള്‍ തമ്മിലുള്ള വേര്‍തിരിവിലേക്കും മുസ്ലീം വിദ്യാര്‍ത്ഥികള്‍ സ്വയം ചൂരുങ്ങുന്നതും സംബന്ധിച്ച ആശങ്കകള്‍ കാരണം അതേ മാസം തന്നെ സ്‌കൂള്‍ നിരോധനം കൊണ്ടുവന്നതായി കോടതിയെ അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ സമയമോ സ്ഥലമോ അനുവദിക്കാന്‍ സ്‌കൂളുകള്‍ക്ക് നിയമപരമായ ബാധ്യതയില്ല.  ഈ വിധി സ്‌കൂളുകള്‍ക്കും പ്രധാന അധ്യാപകര്‍ക്കും സ്‌കൂള്‍ ഗവര്‍ണര്‍മാര്‍ക്കും അവരുടെ സ്വന്തം വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും മികച്ചത് എന്താണെന്ന് തീരുമാനിക്കാനുള്ള അവകാശത്തെ പിന്തുണയ്ക്കുന്നതാമെന്ന് നിരീക്ഷകര്‍ പറഞ്ഞു.  ചില സ്‌കൂളുകള്‍ ഇതിനകം മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ സ്ഥലം നീക്കിവെച്ചിട്ടുണ്ട്. എന്നാല്‍ അങ്ങനെ ചെയ്യാന്‍ നിയമപരമായ ബാധ്യതയില്ല. ഇംഗ്ലണ്ടിലെ സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന എല്ലാ മതേതര സ്‌കൂളുകള്‍ക്കും ഈ വിധി ബാധകമാണ്.  വിധിയില്‍ താന്‍ നിരാശിതയാണെന്ന്് വിദ്യാര്‍ത്ഥിനി പ്രസ്താവനയില്‍ പറഞ്ഞു.'വിധിയില്‍ പറഞ്ഞിരിക്കുന്നതുപോലെ, ഉച്ചഭക്ഷണ ഇടവേളയില്‍ പ്രാര്‍ത്ഥിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളാന്‍ സ്‌കൂളിന് ബുദ്ധിമുട്ടായിരിക്കുമെന്ന് ഞാന്‍ സമ്മതിക്കുന്നില്ല. സ്‌കൂള്‍ വളരെ നന്നായി പ്രവര്‍ത്തിക്കുന്നു, പൊതുവെ എല്ലാം കൈകാര്യം ചെയ്യുന്നതില്‍ വളരെ മികച്ചതാണ്. എന്നാല്‍ വിദ്യാര്‍ത്ഥികളെ പ്രാര്‍ത്ഥിക്കാന്‍ സ്‌കൂള്‍ അനുവദിക്കുന്നില്ല. ജഡ്ജി അവര്‍ക്ക് അനുകൂലമായി വിധിയും പുറപ്പെടുവിച്ചു. ഞാന്‍ തോറ്റെങ്കിലും, നിരോധനത്തെ വെല്ലുവിളിക്കാന്‍ ശ്രമിച്ചതില്‍ ഞാന്‍ ശരിയായ കാര്യം ചെയ്തുവെന്ന് എനിക്ക് ഇപ്പോഴും തോന്നുന്നു. ഞാന്‍ പരമാവധി ശ്രമിച്ചു, എന്നോടും എന്റെ മതത്തോടും ഞാന്‍ വിശ്വസ്തനായിരുന്നു.'വിദ്യാര്‍ഥിനി പറഞ്ഞു.  പ്രതികൂല വിധിയാണ് വന്നതെങ്കിലും ഈ സ്‌കൂളില്‍ തന്നെ തുടരാനും ജിസിഎസ്ഇ പരീക്ഷകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും താന്‍ ആഹ്രഹിക്കുന്നതായും പെണ്‍കുട്ടി പറഞ്ഞു. ''ഞങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് സ്‌കൂളിലെ എന്റെ അമുസ്ലിം സുഹൃത്തുക്കള്‍ കാണിച്ച കരുതലിന്് ഞാന്‍ നന്ദിയുള്ളവളാണ്,'' അവര്‍ കൂട്ടിച്ചേര്‍ത്തു. നോര്‍ത്ത്-വെസ്റ്റ് ലണ്ടന്‍ സ്‌കൂളിന്റെ ഭരണസമിതിയായ മൈക്കിള കമ്മ്യൂണിറ്റി സ്‌കൂള്‍ ട്രസ്റ്റിനെതിരായ നിയമനടപടിയില്‍, പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത് മതസ്വാതന്ത്ര്യത്തിനുള്ള തന്റെ അവകാശത്തെ ലംഘിക്കുന്നുവെന്ന് വിദ്യാര്‍ത്ഥിനി ആരോപിച്ചു. അതേസമയം, സ്‌കൂളിലെ മതപരമായ ആചരണവുമായി ബന്ധപ്പെട്ട് വധ/ബോംബ് ഭീഷണിയും നേരിടേണ്ടി വന്നുവെന്നും തങ്ങളുടെ പ്രാര്‍ത്ഥന നയം ന്യായമാണെന്നും സ്‌കൂള്‍ വാദിച്ചു.
ബ്രിട്ടനിലെ പത്തില്‍ ഏഴ് കാര്‍ മോഷണങ്ങളിലും പോലീസ് തിരിഞ്ഞുനോക്കുന്നില്ലെന്ന്കണക്കുകള്‍. കഴിഞ്ഞ വര്‍ഷം പത്തില്‍ ഏഴ് കാര്‍ മോഷണങ്ങളിലും പോലീസ് നേരിട്ട് വന്ന് അന്വേഷണം പോലും നടത്തിയില്ലെന്നാണ് വിവരാവകാശ രേഖകള്‍ പ്രകാരം പുറത്തുവന്ന കണക്കുകള്‍ കാണിക്കുന്നത്. അതുകൊണ്ടുതന്നെ സ്വന്തം കാര്‍ മോഷണം പോകാതെ നോക്കുക എന്ന വലിയ ഉത്തരവാദിത്തം ആണ് കാര്‍ ഉടമകള്‍ക്കുള്ളത്.  30,900 വാഹന മോഷണങ്ങളില്‍ പോലീസ് സ്ഥലത്ത് എത്തിയില്ലെന്ന് വിവരാവകാശ രേഖകള്‍ പറയുന്നു. അതായത് 72% കേസുകളിലും പോലീസ് തിരിഞ്ഞുനോക്കിയില്ലെന്നാണ് വ്യക്തമാകുന്നത്. 2021-ലെ കണക്കുകളില്‍ നിന്നും 32 ശതമാനം വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയത്. കേംബ്രിഡ്ജ്ഷയര്‍ പോലീസ് സേനയാണ് ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചത്. 90% വാഹന മോഷണങ്ങളിലും ഇവര്‍ നടപടി കൈക്കൊണ്ടില്ല. ബെഡ്ഫോര്‍ഡ്ഷയര്‍ തൊട്ടുപിന്നിലുണ്ട്, 88% കേസുകളാണ് ഇവിടെ നടപടി ഇല്ലാതെ പോയത്. ഈ കണക്കുകള്‍ ഞെട്ടിക്കുന്നതാണെന്ന് ലിബറല്‍ ഡെമോക്രാറ്റ് നേതാവ് എഡ് ഡേവി പറഞ്ഞു. രാജ്യത്തെ പിടികൂടിയ കാര്‍ മോഷണ മഹാമാരി നിയന്ത്രിക്കാന്‍ ഗവണ്‍മെന്റ് പരാജയപ്പെടുകയാണെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നതായി ഡേവി ആരോപിച്ചു. ഭൂരിപക്ഷം വാഹന മോഷണങ്ങളും തെളിവില്ലാതെ അവസാനിക്കുന്നതില്‍ അത്ഭുതമില്ല, എന്നാല്‍ ക്രിമിനലുകള്‍ ഇതിന് ശേഷം രക്ഷപ്പെടുകയാണ്, അദ്ദേഹം ചൂണ്ടിക്കാണിച്ചു.
Latest News
'ബ്രിട്ടനിലെ ഏറ്റവും പ്രഗത്ഭനായ അച്ഛന്‍' എന്നാണ് യുകെയിലെ പ്രശസ്തനായ ഒരു ബീജ ദാതാവായ ജോ ഡോണര്‍ അറിയപ്പെടുന്നത്. 180 ഓളം കുട്ടികളാണ് ഇദ്ദേഹത്തിന്റെ ബീജത്തിലൂടെ ജനിച്ചത്. എന്നാല്‍ ഇങ്ങനെയെല്ലാം ഉണ്ടെങ്കിലും നിരവധി പരിഹാസങ്ങളാണ് ഇദ്ദേഹം നേരിടുന്നത്.  കഴിഞ്ഞ 13 വര്‍ഷമായി ഇത് തന്റെയൊരു ജോലിയാണെന്നാണ് ജോ ഡോണര്‍ പറയുന്നത്. ഈ സത്പ്രവര്‍ത്തിക്ക് വേണ്ടി സ്വന്തം പ്രണയ ജീവിതം പോലും ഇദ്ദേഹം ഉപേക്ഷിച്ചിട്ടുണ്ട്.  പക്ഷെ ഇങ്ങനെയാണെങ്കിലും തന്റെ ഉദ്ദേശശുദ്ധി ആരും മനസ്സിലാക്കുന്നില്ല എന്നതിലാണ് തന്റെ നിരാശ എന്നും അദ്ദേഹം പങ്കുവെച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ: 'ഈ നിസ്വാര്‍ത്ഥമായ രീതിയില്‍ മറ്റുള്ളവരെ സഹായിക്കാന്‍ ഞാന്‍ എന്റെ സ്വന്തം പ്രണയ ജീവിതം വരെ ഉപേക്ഷിച്ചു. വളരെ ചുരുങ്ങിയ സമയം മാത്രം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ഇത്തരം അപൂര്‍വ സന്ദര്‍ഭങ്ങളില്‍ പോലും എനിക്ക് ഒരു ചുംബനമോ ആലിംഗനമോ പോലും ലഭിക്കുന്നില്ല. എന്നെക്കുറിച്ച് വായിക്കുന്ന പലരും എന്റെ ജീവിതം സ്വന്തം താല്പര്യങ്ങള്‍ക്ക് വേണ്ടിയാണെന്ന് കരുതും. ലൈംഗിക ബന്ധത്തിന് വേണ്ടിയുള്ള ഒരു മാര്‍ഗമായി മാത്രമാണ് ഞാന്‍ ഇത് സംഭാവന ചെയ്യുന്നത് എന്ന് എന്റെ വിമര്‍ശകര്‍ പറയുന്നത് ഏറെ ഖേദകരമാണ്. ഇത്തരത്തില്‍ നിരവധി കുറ്റങ്ങള്‍ എന്റെ മേല്‍ ചുമത്തിയിട്ടുണ്ട്. ആളുകള്‍ക്ക് ഓണ്‍ലൈനില്‍ വേദനിപ്പിക്കുന്ന അഭിപ്രായങ്ങള്‍ പറയാന്‍ വളരെ എളുപ്പമാണ്. എന്നാല്‍ എന്നെ നേരിട്ട് കാണുന്ന ഒരാള്‍ക്ക് അത് പറയാന്‍ കഴിയില്ല.. ഒരു കമ്പ്യൂട്ടര്‍ സ്‌ക്രീനിന് പിന്നിലിരുന്ന് കൊണ്ട് ഒരാളെ ക്രൂശിക്കുന്നതും അവര്‍ക്കെതിരെ വെടിയുതിര്‍ക്കുന്നതും തികച്ചും സാധാരണമാണെന്നും ജോ കൂട്ടിച്ചേര്‍ത്തു.'
ASSOCIATION
ലണ്ടന്‍ : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുഡിഫ് സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണയുമായി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യുകെ) - കേരള ചാപ്റ്റര്‍. കേരളത്തെയും ഇന്ത്യയെയും സംബന്ധിക്കുന്ന വിഷയങ്ങളില്‍ ശക്തമായ നിലപാടെടുക്കുന്ന പ്രവാസ സംഘടനകളില്‍ പ്രഥമ സ്ഥാനീയരായ ഐഒസി, 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണരംഗത്തും ഊര്‍ജ്ജിതമായ പ്രവര്‍ത്തനമാരംഭിച്ചു. കേരളത്തിലെ 20 ലോക്‌സഭ മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വന്‍ വിജയം ഉറപ്പാക്കി രാജ്യത്ത് 'INDIA' സഖ്യം, അധികാരത്തിലേറുന്നതിന് സാധ്യമായ എല്ലാ പിന്തുണയും നല്‍കുന്നതിനും പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനുമായി കേരളത്തിലെ വിവിധ മണ്ഡലങ്ങളില്‍ നിന്ന് യുകെയിലെത്തിയവരും സൈബര്‍ രംഗത്ത് പ്രാഗല്‍ഭ്യം തെളിയിച്ചവരെയും അണിചേര്‍ത്തുകൊണ്ട് ഐഒസി (യുകെ) - കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ 'മിഷന്‍ 2024' തിരഞ്ഞെടുപ്പു പ്രചാരണകമ്മിറ്റി രൂപീകരിച്ചു പ്രവര്‍ത്തനമാരംഭിച്ചു.  ഐഒസി (യു കെ) - കേരള ചാപ്റ്ററിന്റെ 'മിഷന്‍ 2024' തിരഞ്ഞെടുപ്പു പ്രചാരണകമ്മിറ്റി ഭാരവാഹികള്‍: സാം ജോസഫ് (കണ്‍വീനര്‍), റോമി കുര്യാക്കോസ്, സുരജ് കൃഷ്ണന്‍, നിസാര്‍ അലിയാര്‍ (കോ - കണ്‍വീനേഴ്സ്) കമ്മിറ്റി അംഗങ്ങള്‍: അരുണ്‍ പൗലോസ്, അജി ജോര്‍ജ്, അരുണ്‍ പൂവത്തൂമൂട്ടില്‍, വിഷ്ണു പ്രതാപ്, വിഷ്ണു ദാസ്, ജിതിന്‍ തോമസ്, ജെന്നിഫര്‍ ജോയ് രാജ്യത്തിന്റെ മതേതര - ജനാതിപത്യ സങ്കല്പം തന്നെ അപകടത്തിലായ സങ്കീര്‍ണ്ണസാഹചര്യത്തില്‍ നടക്കുന്ന ഈ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം പ്രവാസലോകത്തിനും അവരിലൂടെ വോട്ടര്‍മാരായ നാട്ടിലെ ബന്ധു - മിത്രാധികളിലേക്ക് എത്തിക്കുകയും, കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസികളോടടക്കം ചെയ്ത ജനദ്രോഹ നടപടികള്‍ തുറന്നുകാട്ടി, കേരളത്തിലെ ഇരുപതു ലോക്‌സഭ മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പിക്കുന്ന തരത്തില്‍ പ്രചാരണ തന്ത്രങ്ങള്‍ ഒരുക്കുകയാണ് മിഷന്‍ 2024' തിരഞ്ഞെടുപ്പു പ്രചാരണ കമ്മിറ്റിയുടെ ലക്ഷ്യമെന്ന് ഐഒസി (യു കെ) - കേരള ചാപ്റ്റര്‍ പ്രസിഡന്റ് സുജു ഡാനിയേല്‍, വക്താവ് അജിത് മുതയില്‍ എന്നിവര്‍ അറിയിച്ചു. ഐഒസി (യു കെ) - കേരള ചാപ്റ്റര്‍ മീഡിയ കോര്‍ഡിനേറ്റര്‍ റോമി കുര്യാക്കോസ്, ഐഒസി (യു കെ) - കേരള ചാപ്റ്റര്‍ സീനിയര്‍ ലീഡര്‍ സുരജ് കൃഷ്ണന്‍, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സൈബര്‍ രംഗത്ത് സജീവ സാന്നിധ്യമായ സാം ജോസഫ്, അജി ജോര്‍ജ്, നിസാര്‍ അലിയാര്‍, അരുണ്‍ പൗലോസ്, അരുണ്‍ പൂവത്തുമൂട്ടില്‍, വിഷ്ണു പ്രതാപ്, ജെന്നിഫര്‍ ജോയ്, വിഷ്ണു ദാസ് എന്നിവരടങ്ങുന്ന തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റിയുടെ മികവുറ്റ പ്രവര്‍ത്തനം ഇതിനോടകം തന്നെ പ്രവാസലോകത്ത് സജീവ ചര്‍ച്ച ആയിട്ടുണ്ട്. തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ നിര്‍ണ്ണായക ഘട്ടത്തിലേക്കെത്തുന്ന വരും ദിവസങ്ങളില്‍, കമ്മിറ്റിയുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ഗ്ലാസ്ഗോ : ജപ്പാനില്‍ വെച്ച് നടന്ന അന്തരാഷ്ട്ര കരാട്ടെ മത്സരത്തില്‍ യു കെ ക്കു ചാമ്പ്യന്‍ പട്ടം. ഒന്നാം സ്ഥാനവും, സ്വര്‍ണമെഡലും, മെറിറ്റ് സര്‍ട്ടിഫിക്കറ്റും കരസ്ഥമാക്കികൊണ്ടാണ് യുകെക്കും, ഒപ്പം മലയാളികള്‍ക്കും അഭിമാനം പകരുന്ന വിജയം ടോം ജേക്കബ് നേടിയെടുത്തത്.  ജപ്പാനില്‍ ചിബാ-കെനിലെ, മിനാമിബോസോ സിറ്റിയില്‍ നടന്ന ഇന്റര്‍നാഷണല്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍, ലോകത്തിലെ ഏറ്റവും പ്രഗത്ഭരായ കരാട്ടെ മത്സരാര്‍ത്ഥികള്‍ക്കൊപ്പം രണ്ടു ദിവസം നീണ്ട പോരാട്ടത്തില്‍ നിന്നാണ് ടോം ജേക്കബ് ചാമ്പ്യന്‍ പട്ടം ഉയര്‍ത്തിയത്. ഇന്ത്യയില്‍ നിന്നും ഏകദേശം 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്‌കോട്‌ലന്‍ഡിലെ ഇന്‍വര്‍ക്ലൈഡിലേക്ക് എത്തിയ ടോം പഠനത്തോടൊപ്പം ആയോധന കലകളും ഒരുമിച്ചു തുടരുകയായിരുന്നു. അന്തരാഷ്ട്ര മത്സരത്തില്‍ തന്റെ ഇഷ്ട ഇനമായ കരാട്ടെയില്‍ വിജയക്കൊടി പാറിക്കുവാന്‍ കഴിഞ്ഞതില്‍ അതീവ സന്തുഷ്ടനാണെന്നും, ലോകത്തിലെ തന്നെ ഏറ്റവും പ്രഗത്ഭരുമായി മത്സരിക്കുവാന്‍ സാധിച്ചത്, മികച്ച അനുഭവമായിരുന്നുവെന്നും ടോം പറഞ്ഞു. ജപ്പാന്‍ സന്ദര്‍ശനം ഏറെ ആസ്വദിച്ചുവെന്നും, ഏറെ മനോഹരമാണെന്നും അവിടുത്തെ ജനത ഏറെ അച്ചടക്കവും, നിശ്ചയദാര്‍ഢ്യം ഉള്ളവരാണെന്നും ആണ് ചാമ്പ്യന്റെ അഭിപ്രായം. ഗ്ലാസ്ഗോ, കിംഗ്സ്റ്റണ്‍ ഡോക്കില്‍ ഭാര്യ ജിഷ ഗ്രിഗറിക്കും 15 വയസ്സുള്ള മകന്‍ ലിയോണിനുമൊപ്പം കുടുംബസമേതം ആണ് താമസിക്കുന്നത്. തന്റെ വിജയത്തിനായി കുടുംബം ശക്തമായ പിന്തുണയും, പ്രോത്സാഹനവുമായി സദാ കൂടെയുണ്ടെന്നും പറഞ്ഞു. അര്‍പ്പണ മനോഭാവത്തോടെയുള്ള പരിശീലനം നടത്തി വരുന്ന ടോം, ഇനിയും ആഗോളതലത്തില്‍ കരാട്ടെയില്‍ അജയ്യനായി തുടരാനുള്ള കഠിനമായ പരിശീലനം തുടരുകയാണ്. ജപ്പാനിലെ ഒകിനാവ കരാട്ടെ ഇന്റര്‍നാഷണല്‍ സെമിനാറില്‍ പങ്കെടുത്തതിന് ശേഷം 2019-ല്‍ ആയോധനകലയില്‍ യുകെയുടെ അംബാസഡറും, ഇന്റര്‍നാഷണല്‍ ഷോറിന്‍-റ്യൂ റൈഹോക്കന്‍ അസോസിയേഷന്റെ ചീഫ് ഇന്‍സ്ട്രക്ടറുമായി ലഭിച്ച താരത്തിളക്കമുള്ള പദവികളടക്കം നിരവധി അംഗീകാരങ്ങളിലൂടെയും പുരസ്‌കാരങ്ങളിലൂടെയും യുകെയില്‍ ഏറെ പ്രശസ്തനാണ് ടോം ജേക്കബ്. ദക്ഷിണേന്ത്യയില്‍ ജനിച്ച ടോം ജേക്കബ്, ഒമ്പതാം വയസ്സില്‍ ആയോധനകല അഭ്യസിച്ചു തുടങ്ങിയിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം, കേരള സര്‍വ്വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയത്തിനു പിന്നാലെയാണ് യുകെയിലേക്ക് എത്തിയത്. യുകെയില്‍ നിന്നും മാര്‍ക്കറ്റിംഗില്‍ എംബിഎ വിജയകരമായി പൂര്‍ത്തിയാക്കിയ ടോം, ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ചിട്ടു 17 വര്‍ഷം കഴിഞ്ഞിരിക്കുകയാണ്. 2018-ല്‍ തന്റെ അഞ്ചാമത്തെ ഡാന്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയ ടോം കരാട്ടെയില്‍ എക്‌സലന്റ് സര്‍ട്ടിഫിക്കറ്റുള്ള പരിശീലകനും കൂടിയാണ്. അതുപോലെ താന്നെ യുകെയിലെ സര്‍ട്ടിഫൈഡ് ബോക്‌സിങ് കോച്ച് കൂടിയാണ് താരം.  ഇപ്പോള്‍ അച്ചടക്കം പഠിപ്പിക്കുകയും, മിക്‌സഡ് ആയോധന കലകള്‍ (എംഎംഎ), കിക്ക്‌ബോക്‌സിംഗ്, മുവായ് തായ്, യോഗ, ഇന്ത്യന്‍ ആയോധന കലയായ കളരിപ്പയറ്റ് എന്നിവയില്‍ പരിശീലനം നല്‍കുകയും ചെയ്യുന്നുണ്ട്. വിക്ടോറിയ ബോക്‌സിംഗ് ക്ലബ്ബിലെ യുവാക്കളെ ആയോധനകലകളില്‍ സഹായിക്കുകയും, അതോടൊപ്പം തന്റെ കായിക ഇനത്തില്‍ അന്തരാഷ്ട്ര തലത്തില്‍ മത്സരിക്കുവാന്‍ തുടര്‍ പദ്ധതിയിടുകയും ചെയ്യുന്ന ടോം, അടുത്ത വര്‍ഷം ജപ്പാനില്‍ വെച്ച് നടത്തപ്പെടുന്ന അന്തരാഷ്ട്ര കരാട്ടെ മത്സരത്തില്‍ വീണ്ടും മാറ്റുരക്കുവാന്‍ ഉള്ള തായ്യാറെടുപ്പിലാണ്.
സ്റ്റീവനേജ് : ഹര്‍ട്‌ഫോര്‍ഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനായ 'സര്‍ഗം സ്റ്റീവനേജ്' സംഘടിപ്പിച്ച ഈസ്റ്റര്‍-വിഷു-ഈദ് ആഘോഷം മതസൗഹാര്‍ദ്ധതയും, സാഹോദര്യവും വിളിച്ചോതുന്നതായി. ആഘോഷത്രയങ്ങളുടെ അന്തസത്ത ചാലിച്ചെടുത്ത 'വെല്‍ക്കം ടു ഹോളി ഫെസ്റ്റ്‌സ് ' സംഗീത നൃത്ത നടന അവതരണങ്ങള്‍ കലാ വൈഭവം കൊണ്ടും, പശ്ചാത്തല സംവിധാനം കൊണ്ടും ഏറെ ആകര്‍ഷകമായി. വൈവിദ്ധ്യങ്ങളായ മികവുറ്റ കലാ പരിപാടികള്‍, സംഗീത സാന്ദ്രത പകര്‍ന്ന 'ഗാന വിരുന്ന്' ആകര്‍ഷകങ്ങളായ നിരവധി പരിപാടികള്‍ എന്നിവ സദസ്സ് വലിയ കരഘോഷങ്ങളോടെയാണ് വരവേറ്റത്. പഞ്ചാബി മറാഠി ഗുജറാത്തി ഗാനങ്ങളുടെ ആലാപനത്തിലൂടെ പ്രശസ്തനായ ഗായകന്‍ ശ്രീജിത്ത് ശ്രീധരന്‍ ഗസ്റ്റ് ആര്‍ട്ടിസ്റ്റായി സര്‍ഗ്ഗം വേദിയെ ആനന്ദ സാഗരത്തില്‍ ആറാടിച്ചപ്പോള്‍, മലയാള ഭാഷയുടെ മാധുര്യവും നറുമണവും ഒട്ടും ചോരാതെ പാടിത്തകര്‍ത്ത കൊച്ചുകുട്ടികള്‍ മുതല്‍  ഉള്ള ഗായകര്‍ ഒരുക്കിയ 'ഗാനാമൃതം' സദസ്സിനെ സംഗീതസാന്ദ്രതയില്‍ ലയിപ്പിച്ചു. ക്ലാസ്സിക്കല്‍, സിനിമാറ്റിക്ക്, സെമിക്ലാസ്സിക്കല്‍ വിഭാഗങ്ങളിലായി അവതരിപ്പിച്ച മാസ്മരികത വിരിയിച്ച ലാസ്യലയ നൃത്തച്ചുവടുകളും, വശ്യസുന്ദരവും ഭാവോജ്ജ്വലവുമായ നൃത്യ-നൃത്ത്യങ്ങള്‍ വേദിയെ കോരിത്തരിപ്പിച്ചു. മോര്‍ട്‌ഗേജ്‌സ് & ഇന്‍ഷുറന്‍സ് സ്ഥാപനമായ 'വൈസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഫുട്ട് ഗ്രേഡിയന്‍സ് ഹോള്‍സെയില്‍ ഡീലര്‍  'സെവന്‍സ് ട്രേഡേഴ്‌സ്' സ്റ്റിവനേജ് റെസ്റ്റോറന്റ് & കാറ്ററിങ് സ്ഥാപനമായ സ്റ്റീവനേജ് 'കറി വില്ലേജ്', മലബാര്‍ ഫുഡ്ഡ്‌സ് എന്നീ സ്ഥാപനങ്ങള്‍ സര്‍ഗം ആഘോഷത്തില്‍ പ്രായോജകരായി. ഈസ്റ്റര്‍ വിഷു ആഘോഷത്തിലെ സ്‌പോണ്‍സറും, വിഭവ സമൃദ്ധമായ ഗ്രാന്‍ഡ് ഡിന്നര്‍ ആഘോഷത്തിലേക്ക്   എത്തിക്കുകയും ചെയ്ത 'ബെന്നീസ് കിച്ചന്‍' സദസ്സിനെ കയ്യിലെടുത്തു. സര്‍ഗ്ഗം പ്രസിഡന്റ് അപ്പച്ചന്‍ കണ്ണഞ്ചിറ സ്വാഗതം ആശംസിക്കുകയും തുടര്‍ന്ന് കമ്മിറ്റി അംഗങ്ങള്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തിക്കൊണ്ട് ആഘോഷത്തിന് ഉദ്ഘാടനകര്‍മ്മവും നിര്‍വ്വഹിച്ചു. സെക്രട്ടറി സജീവ് ദിവാകരന്‍ നന്ദി പ്രകാശിപ്പിച്ചു. ടെസ്സി ജെയിംസ്, ജിന്റ്റു ജിമ്മി എന്നിവര്‍ അവതാരകാരായി തിളങ്ങി. സര്‍ഗ്ഗം കമ്മിറ്റി അംഗങ്ങളായ പ്രവീണ്‍ സി തോട്ടത്തില്‍, ജെയിംസ് മുണ്ടാട്ട്, മനോജ് ജോണ്‍, ഹരിദാസ് തങ്കപ്പന്‍, വില്‍സി പ്രിന്‍സണ്‍, സഹാന ചിന്തു, അലക്‌സാണ്ടര്‍ തോമസ്, ചിന്തു ആനന്ദന്‍, നന്ദു കൃഷ്ണന്‍, സജീവ് ദിവാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 'വിഷു തീം' പ്രോഗ്രാമിനായി ടെസ്സി, ആതിര, അനഘ, ശാരിക, ഡോണ്‍ എന്നിവര്‍ വേഷമിട്ടപ്പോള്‍, ബോബന്‍ സെബാസ്റ്റിയന്‍ സുരേഷ്-ലേഖ കുടുംബത്തിന് വിഷുക്കണി കാണികാണിക്കുകയും, വിഷുക്കൈനീട്ടം നല്‍കുകയും ചെയ്തു. 'ഈസ്റ്റര്‍ തീം' അവതരണത്തില്‍ പ്രാര്‍ത്ഥന മരിയ, നോഹ, നിന, നിയ, പ്രിന്‍സണ്‍, മനോജ്, വില്‍സി, ഡിക്സണ്‍, സഹാന, അലീന, ഗില്‍സാ, ബെനീഷ്യ എന്നിവര്‍ വേഷമിട്ടു. കല്ലറയില്‍ നിന്നും ഉയിര്‍ത്തെഴുന്നെല്കുന്ന ഉദ്ധിതനായ യേശുവിന്റെ ദര്‍ശനവും, പശ്ചാത്തല കല്ലറയും, മാലാഖവൃന്തത്തിന്റെ സംഗീതവും, ഭയചകിതരായ കാവല്‍ക്കാരും ഏറെ താദാല്മകവും ആകര്‍ഷകവുമായി. ഈദുല്‍ ഫിത്തറിന്റെ തീം സോങ്ങില്‍ ബെല്ല ജോര്‍ജ്ജ്, ആന്‍ഡ്രിയ ജെയിംസ് എന്നിവരുടെ അവതരണം അവിസ്മരണീയമായി. നിയ ലൈജോണ്‍, അല്‍ക്ക ടാനിയ, ആന്റണി പി ടോം, ഇവാ അന്ന ടോം, ലക്‌സ്മിതാ പ്രശാന്ത്, അഞ്ജു ടോം, ജെസ്ലിന്‍ വിജോ, ക്രിസ് ബോസ്, നിസ്സി ജിബി, നിനാ ലൈജോണ്‍, ബോബന്‍ സെബാസ്റ്റ്യന്‍ എന്നിവരാലപിച്ച ഗാനങ്ങള്‍ വേദിയെ സംഗീത സാന്ദ്രമാക്കി. നൃത്തലഹരിയില്‍ സദസ്സിനെ ആറാടിച്ച എഡ്‌നാ ഗ്രേസ് അലിയാസ്, ടെസ്സ അനി, ഇവാ ടോം, ആന്റണി ടോം, ഡേവിഡ് വിജോ, ജെന്നിഫര്‍ വിജോ, ആന്റോ അനൂബ്, അന്നാ അനൂബ്, അമയ അമിത്, ഹെബിന്‍ ജിബി, ദ്രുസില്ല അലിയാസ്, ഹൃദ്യാ, മരിറ്റ, അലീന്‍ എന്നിവര്‍ ഏറെ കയ്യടി നേടികൊണ്ടാണ് വേദി വിട്ടത്. മഴവില്‍ വസന്തം വിരിയിച്ച നൃത്ത വിരുന്നും, സ്വാദിഷ്ടമായ ഭക്ഷണ വിഭവങ്ങളും, സംഗീത സാന്ദ്രത പകര്‍ന്ന ഗാനമേളയും, വേദിയെ ഒന്നടക്കം നൃത്തലയത്തില്‍ ഇളക്കിയ ഡീജെയും അടക്കം ആവോളം ആനന്ദിക്കുവാനും ആഹ്‌ളാദിക്കുവാനും അവസരം ഒരുക്കിയ 'ആഘോഷ  രാവ്' രാത്രി പത്തുമണിവരെ നീണ്ടു നിന്നു. സംഘാടക മികവും, വര്‍ണ്ണാഭമായ കലാപരിപാടികളും, ഗ്രാന്‍ഡ് ഡിന്നറും ആഘോഷത്തില്‍ ശ്രദ്ധേയമായി.   
വെസ്റ്റ് യോര്‍ക്ക്ഷെയറിലെ ഏറ്റവും വലുതും വര്‍ഷങ്ങളായി നിലകൊള്ളുന്നതുമായ 'വയ്മ മലയാളിത്തനിമ'യ്ക്ക് ശക്തമായ നവ നേതൃത്വം. വെസ്റ്റ് യോര്‍ക്ക്‌ഷെയര്‍ മലയാളി അസോസിയേഷനെ ഇനി മുന്നില്‍ നിന്നും നയിക്കാന്‍ പോകുന്നത് കഴിവുള്ള ഈ പതിമൂന്ന് പേരാണ്. ഈ മാസം ആറാം തീയതി വെയിക്ക് ഫീല്‍ഡ്ഡില്‍ വച്ചു നടന്ന ഈസ്റ്റര്‍ വിഷു റംസാന്‍ ആഘോഷത്തോടും, വാര്‍ഷിക പൊതുയോഗത്തോടും നടന്ന യോഗത്തില്‍ ആണ് ജനകീയരായ പുതുസാരഥികളെ തിരഞ്ഞെടുത്തത്. തങ്ങളുടെ കഴിവും ബുദ്ധിയും കൊണ്ട് വെസ്റ്റ് യോര്‍ക്ക്‌ഷെയര്‍ മലയാളി അസോസിയേഷനെ മുന്‍നിരയില്‍ നിന്ന് നയിക്കാന്‍ ജിജോ ചുമ്മാറിനെ പ്രസിഡന്റായും, സജേഷ് കെ എസ്സിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. വനിതകള്‍ക്കും, പുതിയ തലമുറയില്‍ പെട്ടവര്‍ക്കും, പഴയ തലമുറയില്‍ പെട്ടവര്‍ക്കും ഒരുപോലെ പ്രാധാന്യം നല്‍കിയാണ് 18ാം വര്‍ഷത്തെ വയ്മ കമ്മിറ്റിയെ തിരഞ്ഞെടുത്തിരിക്കുന്നത്. പ്രസ്തുത യോഗത്തില്‍ ഷീബാ ബിജു വൈസ് പ്രസിഡന്റും പ്രിയ അഭിലാഷ് ജോയന്റ് സെക്രട്ടറിയും ആയി. ട്രസ്റ്റി ചുമതല ജിമ്മി ദേവസികുട്ടി ഏറ്റെടുത്തു.  പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആയി വിനി മാത്യു, ഷാരോണ്‍ മാത്യു, ഷില്‍ട്ട് മുത്തോലില്‍, ബിനു മാത്യു, ടെല്‍ജോ പാപ്പച്ചന്‍ എന്നിവരെയും യൂത്ത് കോര്‍ഡിനേറ്റര്‍മരായി മിയ സാജന്‍, നിക്കാ അനില്‍കുമാര്‍, ശ്രാവണ്‍ പ്രദീപ് എന്നിവരെയും തിരഞ്ഞെടുത്തു.
SPIRITUAL
സ്റ്റീവനേജ് : തുടര്‍ച്ചയായ അഞ്ചാമത്തെ സിസ്സേറിയനിലും ദൈവഹിതത്തിന്റെ മഹത്വത്തിനായി സ്വന്തം മാതൃത്വം അനുവദിച്ചു നല്‍കിയ കരുത്തയായ ഒരമ്മ വിശ്വാസി സമൂഹത്തിനു പ്രചോദനവും പ്രോത്സാഹനവും ആവുന്നു. മെഡിക്കല്‍ എത്തിക്‌സ് അനുവദിക്കാത്തിടത്താണ് അഞ്ചാമത്തെ സന്താനത്തിനുകൂടി ജന്മം നല്‍കുവാന്‍ ദൈവഹിതത്തിനു ധീരമായി വിധേയയായിക്കൊണ്ടാണ് നീനു ജോസ് എന്ന അമ്മ മാതൃകയാവുന്നത്. നീനുവിനു ശക്തി പകര്‍ന്ന് ഭര്‍ത്താവ് റോബിന്‍ കോയിക്കരയും, മക്കളും സദാ കൂടെയുണ്ട്. ഗൈനക്കോളജി വിഭാഗം ഗര്‍ഭധാരണ പ്രക്രിയ നിര്‍ത്തണമെന്ന് നിര്‍ദ്ദേശിക്കുകയും രണ്ടാമത്തെ സിസ്സേറിയന് ശേഷം മെഡിക്കല്‍ ഉപദേശത്തിന് മാനുഷികമായി വഴങ്ങുകയും ചെയ്തിട്ടുള്ള വ്യക്തികൂടിയാണ് നീനു ജോസ്. ആല്മീയ കാര്യങ്ങളില്‍ ഏറെ തീക്ഷ്ണത പുലര്‍ത്തിപ്പോരുന്ന നീനുവും, റോബിനും അങ്ങിനെയിരിക്കെയാണ് പ്രോലൈഫ് മേഖലയില്‍ സജീവ നേതൃത്വം നല്‍കുന്ന ഡോക്ടറും പ്രോലൈഫ് അഭിഭാഷകനുമായ ഡോ: ഫിന്റോ ഫ്രാന്‍സീസ് നല്‍കിയ സന്ദേശം കേള്‍ക്കുവാന്‍ ഇടയാവുന്നത്. 'ദൈവദാനം തിരസ്‌ക്കരിക്കുവാനോ, സന്താന ഭാഗ്യം നിയന്ത്രിക്കുവാനോ വ്യക്തികള്‍ക്ക് അവകാശമില്ലെന്നും, അത് ദൈവ നിന്ദയും പാപവുമാണെന്നും ഉള്ള തിരിച്ചറിവ് ഡോക്റ്റരുടെ സന്ദേശത്തിലൂടെ അവര്‍ക്കു ലഭിക്കുന്നത്. സന്താന ലബ്ദിക്കായി ശരീരത്തെ ഒരുക്കുവാനും ദൈവദാനം സ്വീകരിക്കുവാനുമായി തയ്യാറായ നീനുവിനുവേണ്ടി ഡോ. ഫിന്റോ ഫ്രാന്‍സിസു തന്നെയാണ് റീകാണലൈസേഷന്‍ ശസ്ത്രക്രിയ നടത്തിയത് എന്നതും ഏറെ ശ്രദ്ധേയമാണ്.   മാതൃത്വവും സന്താന ലബ്ദിയും ദൈവദാനമാണെന്നു വിശ്വസിക്കുന്ന ഇവര്‍ക്ക് ലഭിച്ച അഞ്ചാമത്തെ കുട്ടിയുടെ മാമ്മോദീസയാണ് കഴിഞ്ഞ ദിവസം സ്റ്റീവനേജ് സെന്റ് ഹില്‍ഡ ദേവാലയത്തില്‍ വെച്ച് ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നല്‍കിയത്. മാമ്മോദീസക്ക് ശേഷം സ്രാമ്പിക്കല്‍ പിതാവ് നല്‍കിയ സന്ദേശത്തില്‍ 'ഉന്നതങ്ങളില്‍ നിന്നും നല്‍കപ്പെടുന്ന മാമ്മോദീസയിലൂടെ കുഞ്ഞിന്റെ ജന്മപാപം നീങ്ങുകയും, ദൈവപുത്രനായി മാറുകയും ചെയ്യുന്നുവെന്നും, അവനോടൊപ്പം ജനിച്ചു, ജീവിച്ചു, മരിച്ചു ഉയിര്‍ത്തെഴുന്നേറ്റു നിത്യ ജീവിതത്തിലേക്ക് പ്രവേശിക്കുവാനുള്ള അനുഗ്രഹവരമാണ് മാമ്മോദീസ എന്ന കൂദാശയെന്നും' പിതാവ് ഓര്‍മ്മിപ്പിച്ചു. 'മാതാപിതാക്കളുടെ കരുണയും, സ്‌നേഹവും, നിസ്വാര്‍ത്ഥമായ ത്യാഗവുമാണ് ഓരോ ജന്മങ്ങളെന്നും, മാമോദീസയിലൂടെ ദൈവ സമക്ഷം കുഞ്ഞിനെ സമ്പൂര്‍ണ്ണമായി സമര്‍പ്പിക്കുകയാണെന്നും, ദൈവത്തിന്റെ വാക്കുകളും നിയമങ്ങളും പാലിക്കുവാന്‍ അതിനാല്‍ത്തന്നെ ഓരോ ക്രൈസ്തവനും ബാദ്ധ്യസ്ഥനാണെന്നും' മാര്‍ സ്രാമ്പിക്കല്‍ ഉദ്ബോധിപ്പിച്ചു. റോബിന്‍-നീനു ദമ്പതികളുടെ അഞ്ചാമത്തെ കുഞ്ഞിന്റെ മാമ്മോദീസ ഏറെ ആഘോഷമായാണ് സ്റ്റീവനേജ് സെന്റ് സേവ്യര്‍ പ്രോപോസ്ഡ് മിഷന്‍ ഏറ്റെടുത്തു നടത്തിയത്. പിതാവിന്റെ സെക്രട്ടറി റവ. ഡോ. ടോം സിറിയക്ക് ഓലിക്കരോട്ടും, ഫാ. അനീഷ് നെല്ലിക്കലും സഹകാര്‍മികരായി. പ്രോപോസ്ഡ് മിഷന് വേണ്ടി ട്രസ്റ്റി അലക്‌സ് സ്വാഗതം പറഞ്ഞു. റോബിന്‍ കോയിക്കര നന്ദി പ്രകാശിപ്പിച്ചു. രണ്ടു വര്‍ഷം മുമ്പാണ് റോബിനും, നീനുവും നാലുമക്കളുമായി സ്റ്റീവനേജില്‍ വന്നെത്തുന്നത്. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ്സില്‍ ചീഫ് ആര്‍ക്കിടെക്റ്റായി ജോലി നോക്കുന്ന റോബിന്‍, കോങ്ങോര്‍പ്പിള്ളി സെന്റ് ജോര്‍ജ്ജ് ഇടവാംഗങ്ങളായ കോയിക്കര വര്‍ഗ്ഗീസ്-ലൂസി ദമ്പതികളുടെ മകനാണ്. കുട്ടികളെ പരിപാലിക്കുന്നതിനും കുടുംബ കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതിനുമായി നീനു ഉദ്യോഗത്തിനു പോകുന്നില്ല. കൊച്ചിയില്‍ സെന്റ് ലൂയിസ് ചര്‍ച്ച് മുണ്ടംവേലി ഇടവകാംഗം ജോസഫ് ഫ്രാന്‍സീസ് കുന്നപ്പിള്ളി മറിയ തോമസ് ദമ്പതികളുടെ മകളായ നീനു നാട്ടില്‍ എസ്ബിഐ ബാങ്കില്‍ ഉദ്യോഗസ്ഥയായിരുന്നു. അഞ്ചാമത്തെ സിസ്സേറിയന് സ്റ്റീവനെജ് ലിസ്റ്റര്‍ ഹോസ്പിറ്റലില്‍ നീനു എത്തുമ്പോള്‍ അവരെക്കാത്ത് ഏറ്റവും പ്രഗത്ഭരും കണ്‍സള്‍ട്ടന്റുമാരായ വിപുലമായ ടീം തയ്യാറായി നില്‍പ്പുണ്ടായിരുന്നു. 'സങ്കീര്‍ണ്ണമായ ആരോഗ്യ വിഷയത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിഭാഗം എന്തെ മുന്‍കരുതല്‍ എടുക്കാഞ്ഞതെന്ന'ചോദ്യത്തിന് 'ഇനിയും ദൈവം തന്നാല്‍ സന്താനങ്ങളെ സ്വീകരിക്കണം' എന്ന ബോദ്ധ്യം ലഭിച്ചതിന്റെ സാഹചര്യം  വിവരിച്ച നീനു, സത്യത്തില്‍ അവര്‍ക്കിടയിലെ പ്രോലൈഫ് സന്ദേശവാഹികയാവുകയായിരുന്നു. ഇത്രയും വലിയ പ്രഗത്ഭരുടെ നിരയുടെ നിരീക്ഷണത്തിലാണ് അഞ്ചാമത്തെ സിസ്സേറിയന്‍ നടത്തിയതെന്നത് മാനുഷികമായി ചിന്തിച്ചാല്‍ സര്‍ജറിയുടെ അതീവ ഗൗരവമാണ് എടുത്തു കാണിക്കുന്നത്. 'ശാസ്ത്രങ്ങളുടെ സൃഷ്ടാവിന്റെ പരിപാലനയില്‍ മറ്റെന്തിനേക്കാളും വിശ്വസിക്കുന്നു എന്നും, ദൈവം തിരുമനസ്സായാല്‍ മക്കളെ സ്വീകരിക്കുവാന്‍ ഇനിയും ഭയമില്ലെന്നും' അന്ന് നീനു എടുത്ത തീരുമാനത്തിന്റെ ജീവിച്ചിരിക്കുന്ന സാക്ഷ്യങ്ങളാണ് പിനീട് ജന്മം നല്‍കിയ ജോണ്‍, ഇസബെല്ലാ, പോള്‍ എന്നീ മൂന്നു കുട്ടികള്‍. ഏറെ ദൈവകൃപ നിറഞ്ഞ ഒരു കുടുംബമാണ് തങ്ങളുടേതെന്നും അഞ്ചാമത്തെ കുഞ്ഞിന് ജന്മം നല്‍കിയതിന് ശേഷം കൂടുതലായ അനുഗ്രഹങ്ങളുടെ കൃപാവര്‍ഷമാണ് കുടുംബത്തിന്  കൈവന്നിരിക്കുന്നത് എന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു. ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഞ്ചാമത്തെ കുഞ്ഞിന്റെ മാമ്മോദീസാ കൂദാശ നല്‍കുവാന്‍ തങ്ങളെ നേരിട്ട് വിളിച്ചറിയിച്ച അനുഗ്രഹ നിമിഷം കുടുംബം സന്തോഷത്തോടെ ഓര്‍ക്കുന്നു. 'പോള്‍' കത്തോലിക്കാ കുടുംബത്തിലെ അംഗമാകുമ്പോള്‍ അനുഗ്രഹീത കര്‍മ്മത്തിനു സാക്ഷികളാകുവാന്‍ വലിയൊരു വിശാസി സമൂഹം തന്നെ പങ്കെടുത്തതും, ഈ അനുഗ്രഹീതവേളയില്‍ പങ്കാളികളാകുവാന്‍ നീനുവിന്റെ മാതാപിതാക്കള്‍ നാട്ടില്‍ നിന്നെത്തിയതും കുടുംബത്തിന്റെ സന്തോഷം ഇരട്ടിപ്പിച്ചിരിക്കുകയാണ്. ഒരുവര്‍ഷത്തിലേറെയായി സ്വന്തമായൊരു വീടിനായുള്ള തിരച്ചിലിനടയില്‍ വളരെ സൗകര്യപ്രദമായ ഒരു വീടാണ് ഇപ്പോള്‍ അവിചാരിതമായി തരപ്പെട്ടിരിക്കുന്നത് എന്ന് റോബിന്‍ പറഞ്ഞു. കത്തോലിക്കാ ദേവാലയത്തിനും, കാത്തലിക്ക് സ്‌കൂളിന്റെയും സമീപം ജിപി സര്‍ജറിയോടു ചേര്‍ന്ന് ലഭിച്ച ഡിറ്റാച്ഡ് വീട് സ്വന്തമാകുമ്പോള്‍  ഇപ്പോഴുള്ള വിലവര്‍ദ്ധനവ് ബാധിക്കാതെ തന്നെ ഇവര്‍ നല്‍കിയ ഓഫര്‍ അംഗീകരിക്കുകയായിരുന്നുവത്രേ.   സീറോ മലബാര്‍ സഭയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കുചേരുന്ന നീനു-റോബിന്‍ കുടുംബത്തിലെ, മൂത്തമകള്‍, മിഷേല്‍ ട്രീസാ റോബിന്‍ ബാര്‍ക്ലെയ്സ് അക്കാദമിയില്‍ ഇയര്‍ 11 ല്‍ പഠിക്കുന്നു. ഇംഗ്ലീഷില്‍  ബുക്ക് പബ്ലിഷ് ചെയ്തിട്ടുള്ള മിഷേല്‍ പഠനത്തിലും, പഠ്യേതര രംഗങ്ങളിലും മിടുക്കിയാണ്. മൂത്ത മകന്‍ ജോസഫ് റോബിന്‍ ബാര്‍ക്ലെയ്സ് അക്കാദമിയില്‍ത്തന്നെ ഇയര്‍ 9 വിദ്യാര്‍ത്ഥിയാണ്.  കായികരംഗത്തും മിടുക്കനായ ജോസഫ് ഫുട്‌ബോളില്‍, ബെഡ്വെല്‍ റേഞ്ചേഴ്‌സ് U14 ടീമിലെ മികച്ച കളിക്കാരനാണ്. വ്യക്തിഗത മികവിന് നിരവധി ട്രോഫികളും മെഡലുകളും നേടിയിട്ടുമുണ്ട്. മൂന്നാമത്തെ കുട്ടി ജോണ്‍ വര്‍ഗീസ് സെന്റ് വിന്‍സെന്റ് ഡി പോള്‍ സ്‌കൂളില്‍ റിസപ്ഷനിലാണ് പഠിക്കുന്നത്. നാലാമത്തെ മകള്‍ ഇസബെല്ലാ മരിയക്ക് 3 വയസ്സും ഇപ്പോള്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലില്‍ നിന്നും ജ്ഞാനസ്‌നാനം സ്വീകരിച്ച  അഞ്ചാമനായ പോളിന് 2 മാസവും പ്രായം ഉണ്ട്. 'ദൈവം നല്‍കുന്ന സന്താനങ്ങളെ സ്വീകരിക്കുവാനും, അവിടുത്തെ ദാനമായ ദാമ്പത്യവും മാതൃത്വവും നന്ദിപുരസ്സരം ബഹുമതിക്കുവാനും ദൈവഹിതത്തിനു വിധേയപ്പെടുവാനും, മാതാപിതാക്കള്‍  തയ്യാറാണവണമെന്നും, കൂടുതല്‍ കുട്ടികള്‍ കുടുംബത്തിന് ഐശ്വര്യവും അനുഗ്രഹവും പകരുമെന്നും, കുട്ടികളുടെ കാര്യത്തില്‍ ആകുലതക്കു സ്ഥാനമില്ല എന്നും, ദൈവം പരിപാലിച്ചു കൊള്ളുമെന്നും' എന്നാണ് നീനു റോബിന്‍ ദമ്പതികള്‍ക്ക് ഇത്തരുണത്തില്‍ നല്‍കുവാനുള്ള അനുഭവ സാക്ഷ്യവും, ഉത്തമ ബോദ്ധ്യവും.
വാട്ഫോര്‍ഡ്: ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതയിലെ ഓക്‌സ്‌ഫോര്‍ഡ് റീജിയന്റെ നേതൃത്വത്തില്‍ യുവജന സംഗമം, 'ABLAZE 2024' സംഘടിപ്പിക്കുന്നു. ഏപ്രില്‍ മാസം നാലാം തീയതി വ്യാഴാഴ്ച്ച , വാട്ഫോര്‍ഡ് ഹോളി ക്വീന്‍ സെന്ററില്‍ വെച്ച് നടത്തപ്പെടുന്ന സംഗമം രാവിലെ പത്തു മണി മുതല്‍ വൈകുന്നേരം നാലു മണി വരെയാണ്  ക്രമീകരിച്ചിരിക്കുന്നത്.   നോര്‍ത്താംപ്ടണ്‍ റോമന്‍ കത്തോലിക്കാ രൂപതയില്‍ നിന്നും 2022  ജൂണില്‍ വൈദികപട്ടം സ്വീകരിച്ച യുവ വൈദികന്‍ ഫാ ജിത്തു ജെയിംസ് മഠത്തില്‍ സംഗമത്തിന് നേതൃത്വം നല്‍കും.   വിശ്വാസത്തിലൂന്നിക്കൊണ്ട്, പരസ്‌നേഹത്തിലും, സാമൂഹ്യ പ്രതിബദ്ധതയിലും അധിഷ്ഠിതമായ ഉത്തമ ക്രൈസ്തവ ജീവിതം നയിക്കുവാനുതകുന്ന ചിന്തകള്‍ പങ്കുവെക്കുന്നതോടൊപ്പം ആകര്‍ഷകവും രസകരവുമായ കളികളും പരിപാടികളും സംഗമത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.  യുവജനങ്ങള്‍ക്ക് പ്രാര്‍ത്ഥനക്കും ആരാധനക്കും സ്തുതിപ്പിനും അതോടൊപ്പം പരിചയപ്പെടുന്നതിനും, ആശയ വിനിമയത്തിനും, വിനോദങ്ങള്‍ക്കും ഉള്ള വേദിയാവും 'ABLAZE 2024'   പതിനഞ്ചു വയസ്സിനു മുകളിലുള്ളവരും അവിവാഹിതരുമായ യുവജനങ്ങളെ ഉദ്ദേശിച്ചാണ് സംഗമം ഒരുക്കിയിരിക്കുന്നത്. രജിസ്‌ട്രേഷന്‍ സൗജന്യമാണ്. ഉച്ച ഭക്ഷണം ക്രമീകരിക്കുന്നുണ്ട്.  യേശുവിനെ  സ്വജീവിതത്തില്‍ അനുകരിക്കുവാനും, കൃപയില്‍ നയിക്കപ്പെടുവാനും അനുഗ്രഹാദായകമായ 'ABLAZE  2024'സംഗമത്തില്‍ പങ്കു ചേരുവാന്‍ എല്ലാ യുവജനങ്ങളെയും  പ്രോത്സാഹിപ്പിച്ചയക്കണമെന്ന് ഓക്‌സ്‌ഫോര്‍ഡ് റീജിയന്‍ ഡയറക്ടര്‍  ഫാ. ഫാന്‍സുവാ പത്തില്‍, ഫാ.അനീഷ് നെല്ലിക്കല്‍, ഷിനോ കുര്യന്‍, റീന ജെബിറ്റി എന്നിവര്‍  മാതാപിതാക്കളോട് അഭ്യര്‍ത്ഥിക്കുന്നു.  For More Details:-Fr. Fanzwa Pathil-07309049040Shino Kurian- 07886326607Reena Jabitty-07578947304 April 4th Thursday from 10:00 AM to 16:00 PM. HOLY QUEEN CENTRE, TOLPITS LANE, WATFORD, WD18 6NP  
ലൂട്ടന്‍ : വലിയ നോമ്പിലൂടെ വിശുദ്ധവാരത്തിലേക്കുള്ള ആല്മീയ യാത്രയില്‍ നവീകരണവും, അനുതാപവും, അനുരഞ്ജനവും പ്രാപിച്ച്  ഉദ്ധിതനായ ക്രിസ്തുവിനെ ഹൃദയത്തിലും ഭവനത്തിലും സ്വീകരിക്കുവാന്‍  വിശ്വാസികളെ ഒരുക്കുന്നതിന്റെ ഭാഗമായി സെന്റ് സേവ്യര്‍ പ്രൊപോസ്ഡ് മിഷന്റെ നേതൃത്വത്തില്‍ ത്രിദിന നോമ്പുകാല ധ്യാനം സംഘടിപ്പിക്കുന്നു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ വലിയ നോമ്പുകാലത്തില്‍ ക്രമീകരിച്ചിരിക്കുന്ന 'ഗ്രാന്‍ഡ് മിഷന്‍ 2024' ന്റെ ശുശ്രുഷകളുടെ ഭാഗമായാണ് ലൂട്ടനിലും സ്റ്റീവനേജിലും ധ്യാനങ്ങള്‍ ക്രമീകരിക്കുന്നത്.   തിരുവചന പ്രഘോഷങ്ങളിലൂടെയും ആല്മീയ ശുശ്രുഷകളിലൂടെയും ദൈവാരാജ്യത്തിനായിആഗോളതലത്തില്‍ത്തന്നെ ശുശ്രുഷകള്‍ നയിക്കുന്ന വിന്‍സെന്‍ഷ്യല്‍ കോണ്‍ഗ്രിഗേഷന്റെ ഡയറക്റ്ററും ഇന്ത്യയില്‍ മണിപ്പൂര്‍ ആസ്സാം അടക്കം പ്രദേശങ്ങളിലും, രാജ്യാന്തര തലങ്ങളിലും വിശ്വാസത്തിന്റെ ചൈതന്യവും, രക്ഷയുടെ മാര്‍ഗ്ഗവും അനേകായിരങ്ങള്‍ക്ക് പകര്‍ന്നു നല്‍കി വരുന്ന അഭിഷിക്തധ്യാന ഗുരുവും, അനുഗ്രഹീത കൗണ്‍സിലറും, യുവജന ശുശ്രുഷകളിലൂടെ ഏറെ ശ്രദ്ധേയനുമായിട്ടുള്ള ഫാ. ബോബി എമ്പ്രയിലാണ് ത്രിദിന ധ്യാനത്തിന് നേതൃത്വം നല്‍കുക.           വലിയനോമ്പുകാല നവീകരണ ധ്യാനത്തിലും, തിരുക്കര്‍മ്മങ്ങളിലും, തിരുവചന ശുശ്രുഷകളിലും പങ്കു ചേര്‍ന്ന്, ഗാഗുല്‍ത്താ വീഥിയില്‍ യേശു സമര്‍പ്പിച്ച ത്യാഗബലി പൂര്‍ണ്ണ ഹൃദയത്തോടെ വിചിന്തനം ചെയ്ത്  , അനുതാപത്തിലൂന്നിയ നവീകരണത്തിലൂടെ അനുരഞ്ജനത്തിന്റെയും സ്‌നേഹത്തിന്റെയും കരുണയുടെയും അനന്ത കൃപകള്‍ ആര്‍ജ്ജിക്കുവാന്‍ ബോബി അച്ചന്റെ ധ്യാനം ഏറെ അനുഗ്രഹദായകമാവും.   വലിയ നോമ്പിന്റെ ചൈതന്യത്തില്‍, ക്രിസ്തുവിന്റെ രക്ഷാകര യാത്രയുടെ അനുസ്മരണയോടൊപ്പം, പ്രത്യാശയും പ്രതീക്ഷയും നല്‍കി മരണത്തില്‍ നിന്നും ഉയര്‍ത്തെഴുനേറ്റ രക്ഷകനെ വരവേല്‍ക്കുവാനും  അവിടുത്തെ കൃപകളും അനുഗ്രഹങ്ങളും പ്രാപിക്കുവാനും ലൂട്ടനിലും സ്റ്റീവനേജിലുമായി  നടത്തപ്പെടുന്ന ഗ്രാന്‍ഡ് മിഷന്‍ ധ്യാന ശുശ്രുഷയിലേക്ക് ഏവരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നതായി അനീഷ് നെല്ലിക്കല്‍ അച്ചനും പള്ളിക്കമ്മിറ്റികളും അറിയിച്ചു.  ഏഴാം ക്ലാസ്സ്  മുതല്‍  പഠിക്കുന്ന കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി, ബോബി അച്ചന്‍ സ്റ്റീവനേജില്‍ വെച്ച്  പ്രത്യേക ധ്യാന ശുശ്രുഷക്ക്  അവസരം ഒരുക്കുുന്നുമുണ്ട്. St. Martin's De Pores Church, 366 Leagrave, High Street, LU4 0NGMarch 22nd Friday: 16:00-19:00 PM ; March 23rd Saturday 09:30 AM- 17:00 PM  Luton Contact Numbers- 07886330371,07888754583 Curry Village Hall , 551 Lonsdale Road, SG1 5DZ March 24th Sunday Morning 10:00 onwardsSt. Hilda Roman Catholic Church, Stevenage, SG2 9SQMarch 24th Sunday 13:30-19:00 PM along with Palm Sunday Holy Services. Stevenage Contact Numbers- 07463667328, 07710176363  
SPECIAL REPORT
ഉപയോക്താക്കളുടെ ആഗ്രഹപ്രകാരം പുതിയ ഫീച്ചര്‍ അവതരിപ്പിക്കുകയാണ് വാട്‌സ്ആപ്പ്. ഉപയോക്താക്കള്‍ മനസ്സില്‍ കണ്ടത് വാട്‌സ്ആപ്പ് മാനത്ത് കണ്ടെന്ന് അക്ഷരാര്‍ത്ഥത്തില്‍ പറയും വിധമാണ് പുതിയ അപ്‌ഡേഷന്‍.  കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഇതുവരെ ചാറ്റ് ചെയ്യാത്തവരോട് ചാറ്റ് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന 'കോണ്‍ടാക്റ്റ് സജഷന്‍' ഫീച്ചറും, അന്താരാഷ്ട്ര യുപിഐ ഇടപാടുകള്‍ നടത്താനുള്ള സൗകര്യവും വാട്‌സാപ്പ് പരീക്ഷിക്കാന്‍ ഒരുങ്ങുന്ന വിവരം വാട്‌സ്ആപ്പ് നേരത്തെ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ വേറെയും ഫീച്ചര്‍ പുറത്ത് വന്നിരിക്കുകയാണ്. അല്‍പസമയം മുമ്പ് ഓണ്‍ലൈനില്‍ ഉണ്ടായിരുന്ന കോണ്‍ടാക്ടുകള്‍ കണ്ടെത്താന്‍ സാധിക്കുന്ന ഫീച്ചറാണ് ഇത്. നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ആരെല്ലാമാണ് അല്‍പസമയം മുമ്പ് ഓണ്‍ലൈനില്‍ ഉണ്ടായിരുന്നത് എന്ന് ഇതുവഴി കാണാന്‍ ഈ ഫീച്ചറിലൂടെ സാധിക്കും. ന്യൂ ചാറ്റ് ബട്ടന്‍ ക്ലിക്ക് ചെയ്താലാണ് ഇത് കാണുക. കോണ്‍ടാക്റ്റില്‍ അല്‍പസമയത്തിന് മുമ്പ് ഓണ്‍ലൈനില്‍ ഉണ്ടായിരുന്നവരെ കണ്ടെത്താന്‍ സാധിച്ചാല്‍ ഉപഭോക്താക്കള്‍ക്ക് അവരെ ചാറ്റ് ചെയ്യാനായി തിരഞ്ഞെടുക്കാനാവും. അവരില്‍ നിന്ന് വേഗം മറുപടി ലഭിക്കാന്‍ സാധ്യത കൂടുതലാണ്.  
CINEMA
സിനിമയേക്കാള്‍ യാത്രകളോട് വല്ലാത്തൊരു പ്രേമം ഉള്ള വ്യക്തി ആരെന്ന് ചോദിച്ചാല്‍ എല്ലാവര്‍ക്കും ഒരു ഉത്തരമേ ഉള്ളൂ- പ്രണവ് മോഹന്‍ലാല്‍. സ്വന്തം സിനിമ പുറത്തിറങ്ങിയാലും പ്രമോഷനോ ഇന്റര്‍വ്യൂവിനോ ഒന്നും നില്‍ക്കാതെ തന്റെ ഇഷ്ടവിനോദത്തിലേക്ക് തിരികെ പോകുന്ന പ്രണവ് പലപ്പോഴും പലരുടേയും ക്യാമറയില്‍ കുടുങ്ങാറുണ്ട്. ഇക്കുറിയും പ്രണവ് ഇതാ വ്‌ലോഗര്‍മാര്‍ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ്.  പ്രണവിന്റെ പുതിയ ചിത്രം വര്‍ഷങ്ങള്‍ക്ക് ശേഷം തീയറ്ററില്‍ നിറഞ്ഞോടുകയാണ്. വിനീത് ശ്രീനിവാസന്റെ ചിത്രത്തില്‍ പ്രണവും ധ്യാനും ഒരുമിക്കുമ്പോള്‍ മറ്റ് യുവ താരങ്ങളും ഉണ്ട്. പക്ഷെ ചിത്രത്തിന്റെ പ്രമോഷനും മറ്റുമായി മറ്റ് താരങ്ങള്‍ എത്തിയപ്പോഴും പതിവു പോലെ പ്രണവിനെ കണ്ടില്ല. പ്രമോഷന്‍ പരിപാടികള്‍ക്കൊന്നും നില്‍ക്കാതെ പ്രണവ് യാത്രയില്‍ മുഴുകിയിരിക്കുകയാണ്. സിനിമ കാണാനെത്തിയ പ്രണവിന്റെ അമ്മ സുചിത്രയോട് പ്രണവ് എവിടെ എന്ന ചോദ്യത്തിന് പ്രണവ് ഊട്ടിയിലാണെന്ന് മറുപടി നല്‍കിയിരുന്നു. ഇപ്പോഴിതാ പ്രണവിനെ കണ്ടെന്ന് വ്‌ലോഗര്‍മാര്‍ പറഞ്ഞിരിക്കുകയാണ്.  'എങ്കെ പാത്താലും നീ' എന്ന മട്ടൊന്നും പ്രണവിനില്ല. ആരാധകര്‍ തന്നെ വിടാതെ പിടികൂടിയെങ്കിലും ഒരു പുഞ്ചിരി പാസാക്കി പ്രണവ് അവര്‍ക്കൊപ്പം ഫോട്ടോയ്ക്കും മറ്റും പോസ് ചെയ്തു. ചെറിയ കുശലാന്വേഷണത്തിന് മറുപടി നല്‍കി. മെല്ലെ നടന്നു നീങ്ങി. solo_vlogs, li.antravellegs തുടങ്ങിയ ഇന്‍സ്റ്റഗ്രാം പേജുകളില്‍ പ്രണവ് മോഹന്‍ലാലിനെ കണ്ടെത്തിയ വ്‌ലോഗ് വീഡിയോ കാണാം. പ്രണവിനെ കണ്ടെത്തിയ ആഹ്ലാദം ഫാന്‍സിനും, അവരെ കണ്ടതിന്റെ സന്തോഷം പ്രണവിന്റെ മുഖത്തും പ്രകടം.
കൊച്ചി: പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി.ജയന്‍ (ജയവിജയ) (90) അന്തരിച്ചു. തൃപ്പൂണിത്തുറയിലെ വീട്ടില്‍വെച്ചാണ് അന്ത്യം. ചലച്ചിത്ര ഗാനങ്ങളിലൂടെയും ഭക്തിഗാനങ്ങളിലൂടെയും സംഗീതാസ്വാദകരുടെ മനംകവര്‍ന്ന സംഗീതപ്രതിഭയായിരുന്നു അദ്ദേഹം. നടന്‍ മനോജ് കെ ജയന്‍ മകനാണ്. ദീര്‍ഘനാളായി തൃപ്പൂണിത്തുറയിലുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു മാസമായി വീട്ടില്‍ തന്നെയായിരുന്നു. ആയിരത്തിലധികം ഗാനങ്ങള്‍ക്കാണ് അദ്ദേഹം സംഗീതം നിര്‍വഹിച്ചത്. നിരവധി തമിഴ്, മലയാളം സിനിമ ഗാനങ്ങള്‍ക്കും സംഗീത സംവിധാനം നിര്‍വ്വഹിച്ചു. നക്ഷത്രം ദീപങ്ങള്‍ തിളങ്ങി, ഹൃദയം ദേവാലയം, പ്രാണ സഖി ഞാന്‍ തുടങ്ങിയവയാണ് ശ്രദ്ധേയമായ സിനിമ ഗാനങ്ങള്‍. ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു കെ.ജി. ജയന്‍ നവതി ആഘോഷിച്ചത്. സംഗീതജീവിതത്തിന്റെ 63-ാം വര്‍ഷത്തിലേക്കും അദ്ദേഹം കടന്നിരുന്നു. കെ. ജി ജയന്‍, കെ.ജി വിജയന്‍ ഇരട്ടസഹോദരന്മാരുടെ പേര് ചുരുക്കി 'ജയവിജയ' എന്നാക്കിയത് നടന്‍ ജോസ് പ്രകാശ് ആയിരുന്നു. ശ്രീകോവില്‍ നട തുറന്നു...., വിഷ്ണുമായയില്‍ പിറന്ന വിശ്വ രക്ഷക..., രാധതന്‍ പ്രേമത്തോടാണോ കൃഷ്ണ... തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രശസ്ത ഗാനങ്ങള്‍. ശബരിമലയില്‍ നടതുറക്കുന്ന സമയം മുഴങ്ങുന്നത് അദ്ദേഹം പാടിയ ശ്രീകോവില്‍ നട തുറന്നു.... എന്ന ഗാനമാണ്. 1991-ല്‍ സംഗീത നാടക അക്കാദമി പുരസ്‌കാരം ലഭിച്ചു. 2019-ല്‍ പത്മശ്രീ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
വിനീത് ശ്രീനിവാസന്റെ 'വര്‍ഷങ്ങള്‍ക്ക് ശേഷം' നിറഞ്ഞ കൈയ്യടി നേടി മുന്നേറുകയാണ്. ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായമാണ് ആരാധകരില്‍ നിന്നും വരുന്നത്. സിനിമയുടെ പ്രമോഷന്‍ സമയത്ത് അഭിമുഖങ്ങളില്‍ എത്തിയരുന്ന ധ്യാനും ബേസിലും തമ്മില്‍ പരസ്പരം ഉള്ള ട്രോളുകളും കളിയാക്കലുകളും എല്ലാം ആരാധകരും ഏറെ ആസ്വദിച്ചിരുന്നു. ഇപ്പോഴിതാ സിനിമയ്ക്ക് ശേഷം ധ്യാന്‍ പറഞ്ഞ കാര്യങ്ങളും എല്ലാവരെയും ചിരിപ്പിക്കുകയാണ്. പരസ്പരം ട്രോളുകളും തഗുകളുമായി ഇരുവരുടെയും സോഷ്യല്‍മീഡിയായ ഏറ്റെടുത്തിരിക്കുകയാണ്. ചിത്രം റിലീസിന് ശേഷം സിനിമ കണ്ടിറങ്ങിയ ധ്യാനിന്റെ അടുത്തേക്ക് എത്തിയവരോട് ധ്യാന്‍ പറഞ്ഞ കാര്യം ആണ് ചിരി ഉണര്‍ത്തുന്നത്. മാധ്യമങ്ങളോടായിരുന്നു ധ്യാനിന്റെ ചിരിയുണര്‍ത്തുന്ന ട്രോള്‍. 'ചിത്രത്തില്‍ കണ്ട് തന്റെ പെര്‍ഫോമന്‍സ് ഗംഭീരമായത് കൊണ്ടുള്ള വിഷമത്തില്‍ തൃശൂരില്‍ ഏതോ ലോഡ്ജില്‍ മുറിയെടുത്ത് മദ്യപിക്കുകയാണെന്നായിരുന്നു' ധ്യാന്‍ തമാശയായി പറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് ശേഷം നിരവധി താരനിരകള്‍ ഉള്ള ചിത്രമാണ്. നിവിന്‍ പോളി, ബേസില്‍, അജു തുടങ്ങി നിരവധി പേരാണ് ചിത്രത്തിലുള്ളത്.
NAMMUDE NAADU
വടകര : സോഷ്യല്‍ മീഡിയ വഴി കെ.കെ.ശൈലജയെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ പ്രതിപ്പട്ടികയിലെ കൂടുതല്‍ ആളുകള്‍. നേരത്തെ മുസ്ലിം ലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറിയും ന്യൂമാഹി പഞ്ചായത്ത് അംഗവുമായ ടിഎച്ച് അസ്ലമിനെതിരെ സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ ഇപ്പോള്‍ സല്‍മാന്‍ വാളൂര്‍ എന്നയാള്‍ക്കും എതിരേ പേരാമ്പ്ര പോലീസ് കേസെടുത്തിട്ടുണ്ട്.  സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉണ്ടെന്ന നിഗമനമുണ്ട്. അതിനാലാണ് അധികം പേരെ പ്രതി ചേര്‍ത്തത്. പ്രകോപനവും ലഹളയും ഉണ്ടാക്കുന്ന തരത്തില്‍ വീഡിയോയും ചിത്രങ്ങളും എഡിറ്റ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചതിനാണ് കേസ്. നേരത്തേ കെ.കെ ശൈലജ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയിലാണ് പോലീസ് നടപടി. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന അധിക്ഷേപം നിറഞ്ഞതും അപകീര്‍ത്തികരവുമായ ആക്രമണത്തിനെതിരെ വാര്‍ത്താസമ്മേളനത്തില്‍ ശൈലജ പ്രതികരിച്ചിരുന്നു. അതിന് പിന്നാലെ പൊലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നല്‍കുകയും ചെയ്തു. മങ്ങാട് സ്നേഹതീരം എന്ന വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഷൈലജക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയെ തുടര്‍ന്നാണ് കേസ്.  യുഡിഎഫ് സ്ഥാനാര്‍ത്ഥിയും നേതാക്കളുമാണ് ഇത്തരം അധിക്ഷേപങ്ങള്‍ക്ക് പിന്നിലെന്നാണ് ശൈലജയും ഇടതുമുന്നണിയും ആരോപിക്കുന്നത്.  തന്റെ പേരില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങളടക്കം വ്യാജവീഡിയോകള്‍ പ്രചരിപ്പിച്ച് അപകീര്‍ത്തിപെടുത്താനും തെറ്റിദ്ധാരണ പടര്‍ത്താനും യുഡിഎഫ് ശ്രമിക്കുന്നെന്നായിരുന്നു ശൈലജ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ പറഞ്ഞത്. പരാതിയില്‍ എതിര്‍സ്ഥാനാര്‍ഥിയായ ഷാഫി പറമ്പിലിനെയും കക്ഷി ചേര്‍ത്തിട്ടുണ്ട്. സൈബര്‍ ആക്രമണം നടത്തുന്ന അക്കൗണ്ടുകളുടെ വിവരങ്ങള്‍ അടക്കമാണ് പരാതി നല്‍കിയിരുന്നത്. അതിനിടയില്‍ ഷാഫി പറമ്പിലും പല വിഷയങ്ങള്‍ ഉന്നയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.
കൊല്ലങ്കോട് : കേരളത്തില്‍ ആദ്യ ഡബിള്‍ ഡെക്കര്‍ ട്രെയിനിന്റെ പരീക്ഷണയോട്ടം ഇന്ന്. കേരളത്തിന് ഇതുവരെ സുപരിചിതമല്ലാത്ത ആദ്യത്തെ അനുഭവമായിരിക്കും ഡബിള്‍ ഡെക്കര്‍ ട്രെയിന്‍.  പാലക്കാട്-പൊള്ളാച്ചി-കോയമ്പത്തൂര്‍ റെയില്‍വേ ലൈനില്‍ ഡബിള്‍ ഡെക്കര്‍ ട്രെയിനിന്റെ പരീക്ഷണയോട്ടം ആണ് ഇന്ന് നടത്തുന്നത്. നിലവില്‍ ബാംഗ്ലൂര്‍-കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഉദയ് ഡബിള്‍ ഡെക്കര്‍ ട്രെയിനാണ് കോയമ്പത്തൂര്‍ നിന്നും പൊള്ളാച്ചി വഴി പാലക്കാട് ജംഗ്ഷനിലേക്ക് നീട്ടുന്നതിന്റെ ഭാഗമായുള്ള ട്രയല്‍ റണ്‍ നടത്തുന്നത്. രാവിലെ 8ന് കോയമ്പത്തൂരില്‍ നിന്ന് പുറപ്പെടുന്ന ഉദയ എക്സ്പ്രസ്(നമ്പര്‍ 22665/66) 10.45ന് പാലക്കാട് ടൗണ്‍ സ്റ്റേഷനിലും 11.05ന് പാലക്കാട് ജംഗ്ഷനിലും എത്തും. 11.55നുള്ള മടക്ക സര്‍വീസ് ഉച്ച കഴിഞ്ഞ് 2.20ന് കോയമ്പത്തൂര്‍ എത്തുന്നതോടെ പരീക്ഷണയോട്ടം പൂര്‍ത്തിയാകും. ഉദയ് എക്സ്പ്രസ് കോയമ്പത്തൂര്‍ മുതല്‍ ബാംഗ്ലൂര്‍ വരെ 432 കിലോമീറ്റര്‍ ദൂരമാണ് സര്‍വീസ് നടത്തുന്നത്. കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന ട്രെയിനിന് കോയമ്പത്തൂര്‍ നോര്‍ത്ത്, തിരുപ്പൂര്‍, ഈറോഡ്, സേലം, തിരുപ്പത്തൂര്‍, കുപ്പം, കെ.ആര്‍.പുരം, ബെംഗളൂരു സിറ്റി എന്നിങ്ങനെ 9 സ്റ്റോപ്പുകളാണുള്ളത്.
Channels
മിനിസ്‌ക്രീനില്‍ ഏറെ ജനപ്രീതിയുള്ള റിയാലിറ്റി ഷോയാണ് ബിഗ്‌ബോസ്. നിരവധി ഭാഷകളില്‍ ഉള്ള റിയാലിറ്റി ഷോ ആണ് ബിഗ്‌ബോസ്. മലയാളത്തില്‍ പരിപാടിയുടെ അവതാരകനായി എത്തുന്നത് മോഹന്‍ലാലാണ്. ഇപ്പോഴിതാ ഉളളടക്കത്തില്‍ നിയമ വിരുദ്ധതയുണ്ടെങ്കില്‍ പരിപാടി നിര്‍ത്തിവെപ്പിക്കാമെന്ന് പറഞ്ഞിരിക്കുകയാണ് ഹൈക്കോടതി. ബിഗ്‌ബോസ് മലയാളം ആറാം സീസണ്‍ സംപ്രേക്ഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതിയുടെ ഇടപെടല്‍ വന്നിരിക്കുന്നത്. ബിഗ്‌ബോസ് മലയാളം ആറാം സീസണ്‍ സംപ്രേക്ഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതിയുടെ ഇടപെടല്‍. റിയാലിറ്റി ഷോ അടിയന്തിരമായി പരിശോധിക്കാന്‍ കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് കോടതി നിര്‍ദേശം നല്‍കി. പ്രശ്നം ഗൗരവതരമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. മോഹന്‍ലാലിനും ഡിസ്നി ഹോട്ട് സ്റ്റാറിനും എന്‍ഡമോള്‍ ഷൈനിനും നോട്ടീസ് നല്‍കി. ശാരീരിക ഉപദ്രവമടക്കമുള്ള നിയമവിരുദ്ധ നടപടികള്‍ പരിപാടിക്കിടെയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകനായ ആദര്‍ശ് എസ് ആണ് ഹര്‍ജി നല്‍കിയത്. ഈ മാസം 25 ന് കോടതി ഹര്‍ജി വീണ്ടും പരിഗണിക്കും.   
നിലയും നിറ്റാരയും ഇന്ന് പേളിയും ശ്രീനിഷിനേക്കാളും ആരാധകരുള്ള താരപുത്രിമാരാണ്. നിലയോടായിരുന്നു ആദ്യം സ്‌നേഹമെങ്കിലും നിറ്റാരയുടെ ജനനത്തോടെ ആ സ്‌നേഹം നിറ്റാരയോടും കൂടിയായി. നിലയും നിറ്റാരയും ഒരുപോലെ ഇരിക്കുന്നു എന്ന് പലപ്പോഴും കമന്റുകള്‍ വന്നിട്ടുണ്ട്. ഇപ്പോഴിതാ അത് തെളിയിക്കുന്ന മറ്റൊരു ചിത്രമാണ് പുറത്ത് വരുന്നത്. പേളിയും നിറ്റാരയും ഒപ്പമുള്ള ചിത്രമാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വന്നത്. അമ്മയും മോളും കലക്കന്‍ ലുക്കിലാണ് വന്നത്. എന്നാല്‍ ചിത്രം കണ്ട് ശ്രീനിഷ് നല്‍കിയ കമന്റാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. പേളിയും കുഞ്ഞും കൂളിംഗ് ഗ്ലാസ് ഓക്കെ വെച്ച് ഗ്ലാമറായി ഇരിക്കുന്നതാണ് ചിത്രത്തിലുള്ളത്. 'അമ്മേ എനിക്കും ഒരു കണ്ണട ആവശ്യമുണ്ടെന്ന്', മകള്‍ പറയുന്ന തരത്തിലാണ് ഫോട്ടോയ്ക്ക് പേളി ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്. ഈ ഫോട്ടോയിലുള്ളത് മൂത്തമകള്‍ നിലു ആണോ നിതാരയാണോ? എന്നായിരുന്നു ശ്രീനിഷിന്റെ കമന്റ്. അല്ലെങ്കിലേ കാണുന്നവര്‍ക്ക് കണ്‍ഫ്യൂഷന്‍ ആണ്.. അപ്പഴാണ് അച്ഛന്റെ വക കമന്റ്. അച്ഛന് തന്നെ മനസിലാവുന്നില്ല. അപ്പോള്‍ ഞങ്ങളുടെ അവസ്ഥ ഒന്ന് നോക്കിയേ. ശരിക്കും ഇത് നിലയാണോ അതോ നിതാരയാണോ എന്ന് പേളി വ്യക്തമാക്കണം. രണ്ട് പേരും തമ്മില്‍ രണ്ടു വയസിന്റെ വ്യത്യാസം ഉണ്ടെങ്കിലും ഇരട്ടകള്‍ ആണെന്നേ പറയുകയുള്ളു. നിലുവിന്റെ പഴയ ഫോട്ടോസ് കണ്ടാല്‍ അത് നിതാരയാണെന്ന് തോന്നും.. എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.
മിനിസ്‌ക്രീനിലെ പ്രധാന വില്ലത്തിയാണ് ജിസ്മി. ജിസ്മി അമ്മയായ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇപ്പോഴിതാ തന്റെ കുഞ്ഞിനെ പരിചയപ്പെടുത്തി താരം പുറത്ത് വിട്ട വീഡിയോ ആണ് വൈറലാകുന്നത്. നോര്‍മല്‍ ഡെലിവറി ആയിരുന്നെന്ന് ജിസ്മി പറയുന്നു. 'ഞങ്ങളുടെ നായകനെ ഇതാ പരിചയപ്പെടുത്തുന്നു. ദൈവത്തിന്റെ അനുഗ്രഹത്തോടെ ആണ്‍ കുഞ്ഞ് പിറന്നു. നോര്‍മല്‍ ഡെലിവറി ആയിരുന്നു. മൂന്ന് മണിക്കൂര്‍ നീണ്ട പ്രസവയാത്ര. 10 മണിക്ക് ഡ്രസ്സ് എല്ലാം ഇട്ട് സെറ്റായി. എന്റെ പ്രിയപ്പെട്ട ഡോക്ടര്‍ മണി ജോര്‍ജ് വാട്ടര്‍ ബ്രേക്ക് ചെയ്യുന്നുണ്ടെന്ന് പറഞ്ഞു, അത് കഴിഞ്ഞപ്പോള്‍ വേദന തുടങ്ങി... മൂന്ന് മണിക്കൂറില്‍ പ്രസവം നടന്നു. ഡോക്ടറിന്റെ പിന്തുണയും എന്റെ ഭര്‍ത്താവ് മിഥുന്റെ പരിചരണവും എല്ലാം കൊണ്ട് കാര്യങ്ങള്‍ വളരെ എളുപ്പമായി. മൂന്ന് മണിക്കൂറിന് ശേഷം ആ വാക്കുകള്‍ ഞാന്‍ കേട്ടു, ജിസ്മി ആണ്‍ കുഞ്ഞ് പിറന്നു എന്ന്... അതില്‍ എനിക്കുണ്ടായ വേദനയെല്ലാം മറന്നു പോയി. എന്നെ പിന്തുണച്ച പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി' നടി കുറിച്ചു.  അപ്രതീക്ഷിതമായിട്ടായിരുന്നു മിഥുന്റെയും ജിസ്മിയുടെയും വിവാഹം. വിവാഹ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചപ്പോഴാണ് താരത്തിന്റെ വിവാഹം കഴിഞ്ഞെന്ന് പലരും അറിഞ്ഞത്. 2020 ല്‍ ക്യാമറമാന്‍ ജിന്‍ജിത്തിനെയാണ് ജിസ്മി ആദ്യം വിവാഹം ചെയ്തത്.
ബിഗ്‌ബോസ് സീസണ്‍ 6 മറ്റ് സീസണുകളെ പോലെ അല്ലെന്നാണ് ആരാധകര്‍ പറയുന്നത്. നിലവാരമുള്ള മത്സരാര്‍ത്ഥികള്‍ കുറവാണെന്നത് പോരാഞ്ഞ് ചില മത്സരാര്‍ത്ഥികള്‍ കാണിച്ചുകൂട്ടുന്ന കാര്യങ്ങള്‍ കുടുംബ പ്രേക്ഷകര്‍ക്ക് കാണാന്‍ പറ്റില്ലെന്നുമാണ് പ്രേക്ഷകരുടെ അഭിപ്രായം. ഇപ്പോഴിതാ ഈ സീസണിലെ മത്സരാര്‍ത്ഥികളെ കുറിച്ചും മറ്റ് സീസണിലെ മത്സരാര്‍ത്ഥികളെ കുറിച്ചും താരതമ്യം ചെയ്യുകയാണ് ബിഗ് ബോസിന്റെ സ്ഥിരം പ്രേക്ഷകനും നടനും ബീന ആന്റണിയുടെ ഭര്‍ത്താവുമായ മനോജ് കുമാര്‍.  ഇപ്പോഴുള്ള സീസണ്‍ കാണുമ്പോള്‍ തന്നെ കാര്‍ക്കിച്ച് തുപ്പാന്‍ തോന്നുന്ന ചേഷ്ഠകളാണ് ഗബ്രി ഹൗസില്‍ കാണിക്കുന്നതെന്നും ജാസ്മിനെന്ന പേര് പോലും താന്‍ വെറുത്തുവെന്നും മനോജ് സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് പറയുന്നത്. മനോജ്കുമാറിന്റെ വാക്കുകള്‍ ഇങ്ങനെ:''കാണുമ്പോള്‍ തന്നെ കാര്‍ക്കിച്ച് തുപ്പാന്‍ തോന്നുന്ന ചേഷ്ഠകള്‍ കാണിക്കുന്ന കബ്രി അല്ലെങ്കില്‍ കടിബ്രി അങ്ങനെയാണ് എനിക്ക് അയാളെ പറ്റി പറയാന്‍ തോന്നുന്നത്. കടിയെന്ന് പറയുന്നത് പുള്ളിക്ക് മാറ്റാന്‍ പറ്റുന്നില്ല. പുള്ളിയുടെ പല്ലിന് ദന്തകാമാവേശ രോഗമാണ്. ഇതിന് ഒരു മരുന്നേയുള്ളൂ... പുള്ളിക്ക് പോത്തുംകാല് മേടിച്ച് കൊടുക്കുക. അത് കടിച്ച് ആ രോഗം മാറ്റട്ടെ. കാരണം എപ്പോഴും ഈ മുല്ലപ്പൂവിന്റെ ചുവട്ടില്‍ ഇങ്ങനെ കിടക്കുകയല്ലേ... സീസണ്‍ ഫോറിലെ ജാസ്മിന്‍ മൂസയ്ക്ക് ഡബിള്‍ സല്യൂട്ട് കൊടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ജാസ്മിന്‍ അന്ന് എനിക്ക് നിങ്ങളോട് വിദ്വേഷമുണ്ടായിരുന്നു. എന്നാലിപ്പോള്‍ അത് മാറി. കാരണം നിങ്ങളൊക്കെ എന്ത് നല്ല വ്യക്തിത്വമാണ്. ജാസ്മിന്‍ മൂസ എന്ന നാമദേയമുള്ളതുകൊണ്ട് ഞാന്‍ നാമത്തെ വെറുക്കുന്നില്ല. വേറെയുള്ള ചില നാമങ്ങളെ വെറുക്കുന്നു, അറയ്ക്കുന്നു.' കാരണം ഒരു ഗെയിം ജയിപ്പിക്കാന്‍ വേണ്ടി ഇത്രയും വെറുപ്പിക്കുമോ ഒരു മനുഷ്യന്‍. ഞാന്‍ മുമ്പ് പറഞ്ഞില്ലേ... ജാസ്മിന്റെ പിതാവ് ആത്മഹത്യ ഭീഷണി മുഴക്കിയിട്ടുണ്ടാകും. ജന്മം നല്‍കിയ സ്ത്രീയെ മുന്‍നിര്‍ത്തി ആത്മഹത്യ ഭീഷണി മുഴക്കിയപ്പോള്‍ ബിഗ് ബോസിന് വഴങ്ങാന്‍ പറ്റാതെയായി.' ഇനിയുള്ള സീസണുകളില്‍ ഇത്തരത്തില്‍ മത്സരാര്‍ത്ഥികളെ മാതാപിതാക്കള്‍ക്ക് വിളിച്ച് സംസാരിക്കാന്‍ അവസരം ബിഗ് ബോസ് നല്‍കില്ല. അതിനും അവര്‍ എഗ്രിമെന്റ് വെച്ചേക്കും. നിങ്ങളുടെ ഒന്നും കാര്യത്തില്‍ ഒന്നും പറയാനില്ല. കാരണം യേശുക്രിസ്തുവിന്റെ മുഖവും കാമപിശാസിന്റെ മനസുമുള്ള ആ ജന്തു (ഗബ്രി)യേയും വെറുപ്പാണ്. പിന്നെ മുല്ലപ്പൂവിനെയും (ജാസ്മിന്‍) ഇഷ്ടമല്ല. ഇനി മുലപ്പൂ ആവശ്യപ്പെടരുതെന്ന് എന്റെ ഭാര്യയോട് ഞാന്‍ പറഞ്ഞിട്ടുണ്ട്. യഥാര്‍ത്ഥ മുല്ലൂവിനെ വരെ വെറുത്തുപോയി.  ഹൗസിലെ മറ്റുള്ള മത്സരാര്‍ത്ഥികളെ കുറിച്ചും മനോജ് തന്റെ അഭിപ്രായം വെളിപ്പെടുത്തി. 'ജയിക്കാന്‍ വേണ്ടി എന്ത് കളിയും കളിക്കുന്ന വെറും വേസ്റ്റുകളാണ്. രണ്ടോ, മൂന്നോ ശതമാനം ഒഴിച്ചാല്‍ മറ്റെല്ലാം വെറും വേസ്റ്റുകള്‍. അതുപോലെ മറ്റൊരാളുണ്ട് മേക്കപ്പെന്നും പറഞ്ഞ് ഭയങ്കര സംഭവമായി നടക്കുന്ന പെണ്ണുമ്പിള്ള. നാദിറ നിന്റെ ഓക്കെ മഹത്വം ഇപ്പോഴാണ് ആലോചിക്കുന്നത്. നീ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഞാന്‍ വലിയ സംഭവമാണ് ഞാന്‍ ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യും എന്നെ തള്ളമറിച്ച് ഇവരൊക്കെ എന്താണ് ഉദ്ദേശിക്കുന്നത്. ഹൗസില്‍ എല്ലാവരും തുല്യരാണ്. വ്യക്തിത്വമില്ലാത്തവരുടെ അട്ടര്‍വേസ്റ്റ് സീസണാണ് ഇപ്പോള്‍ നടക്കുന്നത്....'' മനോജ് പറഞ്ഞു. പ്രണയത്തെക്കുറിച്ചും വിരഹത്തെക്കുറിച്ചുമുള്ള ഓര്‍മ്മയില്‍ വസന്തം സൃഷ്ടിക്കുന്ന പഴയ പാട്ടുകള്‍ പാടിയാണ് മനോജ് പലതും വിവരിക്കുന്നത്.   
ഏതോ ഒരു മലയാളി നടിയെ കുറിച്ച് ബോളിവുഡ് താരം അക്ഷയ് കുമാര്‍ പറയുന്ന ഒരു വീഡിയോ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. എന്നാല്‍ ആ നടിയെ തേടി നടന്ന സോഷ്യല്‍ മീഡിയയിലെ ആരാധകര്‍ക്ക് മുന്നില്‍ നേരിട്ട് എത്തിയിരിക്കുകയാണ് ആ താരം.  സുരഭി ലക്ഷ്മിയാണ് ആ താരം. സുരഭി തന്നെയാണ് ഈ കാര്യം കമന്റ് ചെയ്തത്. ദേശീയ പുരസ്‌കാര ചടങ്ങിനിടെ പരിചയപ്പെട്ട ഒരു മലയാള നടിയെപ്പറ്റിയാണ് ബോളിവുഡ് താരം അക്ഷയ് കുമാര്‍ വീഡിയോയില്‍ പറയുന്നത്. വീഡിയോയിലെ വാക്കുകള്‍ ഇങ്ങനെ:  ''ദേശീയ പുരസ്‌കാരം വാങ്ങാന്‍ പോയപ്പോള്‍ എന്റെ അടുത്ത് ഒരു പെണ്‍കുട്ടി വന്നിരുന്നു. അന്ന് അവിടെ ദേശീയ അവാര്‍ഡ് വാങ്ങാന്‍ എത്തിയ കുറേപേരുണ്ടായിരുന്നു. എന്റെ അടുത്ത് വന്നിരുന്ന പെണ്‍കുട്ടി പറഞ്ഞു, ഞാന്‍ മലയാള സിനിമയിലെ ഒരു നടി ആണ്. അങ്ങയുടെ വലിയൊരു ആരാധിക കൂടിയാണ് എന്ന്. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതില്‍ വളരെയധികം അഭിമാനബോധത്തോടെ ഇരിക്കുന്ന എന്നോട് അവര്‍ ചോദിച്ചു, ''സര്‍... താങ്കള്‍ എത്ര സിനിമ ചെയ്തിട്ടുണ്ട്?'' 135 സിനിമയോളം ഞാന്‍ ചെയ്തിട്ടുണ്ടെന്ന് ഞാന്‍ മറുപടി പറഞ്ഞു. അപ്പോള്‍, ഞാന്‍ തിരിച്ചു ചോദിച്ചു, ''കുട്ടി എത്ര സിനിമകള്‍ ചെയ്തിട്ടുണ്ട്?'' ആ പെണ്‍കുട്ടി പറഞ്ഞതുകേട്ട് ഞാന്‍ ഞെട്ടി. സര്‍ ഇത് എന്റെ ആദ്യ സിനിമ ആണെന്നായിരുന്നു അവര്‍ പറഞ്ഞത്. ആദ്യ സിനിമയില്‍ തന്നെ ദേശീയ പുരസ്‌കാരം വാങ്ങാന്‍ എത്തിയിരിക്കുന്ന ആ പെണ്‍കുട്ടിയോട് 135ാമത്തെ സിനിമയ്ക്ക് പുരസ്‌കാരം വാങ്ങാന്‍ വന്നിരിക്കുന്ന ഞാന്‍ എന്താണ് മറുപടി പറയേണ്ടത്?''. അക്ഷയ്കുമാറിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ഈ വീഡിയോയില്‍ ബോളിവുഡ് സൂപ്പര്‍താരം പറയുന്നത് തന്നേക്കുറിച്ചാണെന്ന് സുരഭി കമന്റ് ചെയ്തു. ''അദ്ദേഹം പറയുന്നത് കേട്ടിട്ട് എനിക്കുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ല. അദ്ദേഹം ഇപ്പോഴും ആ സംഭാഷണം ഓര്‍ത്തിരിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഒരു ബഹുമതിയായി ഞാന്‍ കാണുന്നു. എനിക്കേറെ പ്രിയപ്പെട്ട നടനുമായി കുറച്ചുസമയം പങ്കുവയ്ക്കാന്‍ എനിക്ക് ലഭിച്ച ഒരു പ്രത്യേക നിമിഷമായിരുന്നു അത്. ഞാന്‍ ആദ്യമായി നായികയായി അഭിനയിച്ച സിനിമയായിരുന്നു മിന്നാമിനുങ്ങ്. അദ്ദേഹം ഇപ്പോഴും എന്നെ ഓര്‍ക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം.'' സുരഭി ലക്ഷ്മി കുറിച്ചു.  
BUSINESS
ഇലോണ്‍ മസ്‌കിന്റെ എക്‌സില്‍ പുതിയ അംഗങ്ങള്‍ക്ക് ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നതിന് പണം ഈടാക്കും. ഈ കാര്യത്തില്‍ സൂചന നല്‍കിയിരിക്കുകയാണ് ഇലോണ്‍ മസ്‌ക്. പുതിയ അക്കൗണ്ട് തുടങ്ങാന്‍ എത്തുന്നവരില്‍ നിന്നും പണം ഈടാക്കുമെന്നാണ് മസ്‌ക് അറിയിച്ചത്.  ലൈക്ക്, റീപോസ്റ്റ്, മറ്റു അക്കൗണ്ടുകളില്‍ നിന്നുള്ള പോസ്റ്റുകള്‍ കോട്ട് ചെയ്യല്‍, പോസ്റ്റുകള്‍ ബുക്ക് മാര്‍ക്ക് ചെയ്യുക എന്നിവക്കെല്ലാം പുതുതായി പ്ലാറ്റ്‌ഫോമിലെത്തുന്നവരില്‍നിന്ന് ഇനിമുതല്‍ വരിസംഖ്യ ഈടാക്കും. ബോട്ടുകളും സ്പാമുകളും തടയാനാണ് ഇത്തരത്തില്‍ ഒരു സബ്ക്രിപ്ഷന്‍ മോഡല്‍ പരിചയപ്പെടുത്തുന്നത് എന്നാണ് ഇലോണ്‍ മസ്‌ക് എക്‌സില്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ഈ പണം ഈടാക്കല്‍ പഴയ ഉപയോക്താക്കള്‍ക്ക് ബാധകമല്ലെന്നും മസ്‌ക് ഉറപ്പ് നല്‍കുന്നുണ്ട്. അക്കൗണ്ട് എടുത്ത ശേഷം മൂന്ന് മാസം കഴിഞ്ഞ് അവര്‍ക്കും സൗജന്യമായി പ്ലാറ്റ്‌ഫോം ഉപയോഗിക്കാന്‍ കഴിയുമെന്നും മസ്‌ക് വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം ആദ്യം എക്‌സ് നടത്തിയ പ്രഖ്യാപനത്തില്‍ ബോട്ടുകള്‍ക്കും സ്പാമുകള്‍ക്കും എതിരെ കര്‍ശന നടപടി എടുക്കും എന്ന് എക്‌സ് അറിയിച്ചിരുന്നു. കുറച്ച് മാസങ്ങളായി സ്പാം, പോണ്‍ ബോട്ടുകള്‍ പ്ലാറ്റ്‌ഫോമില്‍ തിങ്ങിനിറഞ്ഞതിനെ തുടര്‍ന്നാണ് നടപടി. നിലവില്‍ പ്ലാറ്റ്‌ഫോമില്‍ എത്ര ബോട്ടുകള്‍ ഉണ്ടെന്നതിനെക്കുറിച്ചുള്ള കണക്കുകള്‍ എക്‌സ് പങ്കിട്ടിട്ടില്ല.
പ്രമുഖ ഇലക്ട്രിക് കാര്‍ കമ്പനിയായ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ലയില്‍ നിന്നും കൂട്ടപിരിച്ചുവിടലിന് ആലോചന. കമ്പനിയില്‍ നിന്നും 10 ശതമാനം ജീവനക്കാരെയാണ് പിരിച്ചുവിടാന്‍ പോകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒരു ജോലി തന്നെ ഒന്നിലധികം പേര്‍ ചെയ്യുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ പിരിച്ചുവിടല്‍ ആലോചന നടക്കുന്നത്. കമ്പനിയുടെ ഈ തീരുമാനം നടപ്പാക്കിയാല്‍ ആഗോള തൊഴില്‍ശേഷിയില്‍ നിന്ന് 14000 പേര്‍ക്ക് ജോലി നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അടുത്ത ഘട്ടത്തിലും വളര്‍ച്ച നിലനിര്‍ത്തണമെങ്കില്‍ ചെലവ് ചുരുക്കിയേ മതിയാവൂ. തൊഴില്‍രംഗത്തുള്ള ഡ്യുപ്ലിക്കേഷന്‍ ഒഴിവാക്കേണ്ടതുണ്ട് എന്ന് മസ്‌ക് ജീവനക്കാര്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നു. 'വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിനായി കമ്പനിയെ തയ്യാറാക്കുമ്പോള്‍, ചെലവ് കുറയ്ക്കുന്നതിനും ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും കമ്പനിയുടെ എല്ലാ വശങ്ങളും നോക്കേണ്ടത് വളരെ പ്രധാനമാണ്. ഈ ശ്രമത്തിന്റെ ഭാഗമായി, ഞങ്ങള്‍ ഓര്‍ഗനൈസേഷന്റെ സമഗ്രമായ അവലോകനം നടത്തുകയും ആഗോളതലത്തില്‍ ഞങ്ങളുടെ ആളുകളുടെ എണ്ണം 10 ശതമാനത്തിലധികം കുറയ്ക്കാനുള്ള ബുദ്ധിമുട്ടുള്ള തീരുമാനമെടുക്കുകയും ചെയ്തു.'- ഇലോണ്‍ മസ്‌ക് കുറിച്ചു.  
മെറ്റ കളവ് പറയുകയാണെന്നും മികച്ചത് എക്‌സ് ആണെന്നും ഇലോണ്‍ മസ്‌ക്. മാര്‍ക്ക് സുക്കര്‍ബര്‍ഗ് നയിക്കുന്ന മെറ്റ പുറത്തുവിടുന്നത് ശരിയായ ആഡ് മെട്രിക്ക്സ് അല്ലെന്നാണ് ഇലോണ്‍ മസ്‌കിന്റെ വാദം.  മെറ്റയെക്കാള്‍ എക്സില്‍ നിന്നാണ് മെച്ചപ്പെട്ട വരുമാനം ലഭിക്കുന്നതെന്ന് ഒരു ഫോളോവര്‍ എക്സില്‍ കുറിച്ചതോടെയാണ് മെറ്റ ആഡ് മെട്രിക്സിന്റെ പേരില്‍ നുണയാണ് പ്രചരിപ്പിക്കുന്നതെന്ന് ടെസ്ല മേധാവി അഭിപ്രായപ്പെട്ടത്. മറ്റൊരു എക്സ് ഉപഭോക്താവും മെറ്റയ്ക്കെതിരെ രംഗത്തെത്തി. മെറ്റയില്‍ ആഡിന്റെ ചിലവ് കൂടുന്നതും റിട്ടേണുകള്‍ കുറയുന്നതും ശ്രദ്ധയില്‍പ്പെട്ടെന്നും ഇത് കൂടുതല്‍ വഷളാവുകയാണെന്നും അദ്ദേഹം പറഞ്ഞു.  ഈ വര്‍ഷം ഫെബ്രുവരിയില്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്സില്‍ പരസ്യദാതാക്കള്‍ക്ക് കണ്‍ഡെന്റ് ക്രിയേറ്റേഴ്സുമായി ചേര്‍ന്ന് പരസ്യം നല്‍കാന്‍ അനുമതി നല്‍കിയിരുന്നു. ക്രിയേറ്റര്‍ ടാര്‍ഗറ്റിംഗ് പ്രോഗ്രാമിലൂടെയാണ് ഇത് സാധ്യമാകുന്നത്. ഇതുവഴി വിവാദപരമായതും കുറ്റകരമായതുമായ കണ്ടന്റുകള്‍ക്കിടയില്‍ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടില്ല എന്ന മേന്മയുമുണ്ട്.
BP SPECIAL NEWS
ഭക്ഷണത്തില്‍ വ്യത്യസ്തത ആഗ്രഹിക്കാത്തവര്‍ ഉണ്ടാകില്ല. എന്നാല്‍ ആ വ്യത്യസ്തതയ്ക്ക് നല്ല രുചിയും വേണം. വ്യത്യസ്തതയും രുചിയും ഒന്നിച്ചാകുമ്പോള്‍ പിന്നെ ആ ഭക്ഷണത്തിനായി ആളുകളുടെ തിരക്കായിരിക്കും. അത്തരത്തില്‍ എല്ലാം ഒരുമിക്കുന്ന ഒരു സ്ട്രീറ്റ് ഫുഡാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എല്ലാ സാധാരണക്കാരുടേയും ഇഷ്ടഭക്ഷണത്തിലാണ് ഒരു വെറൈറ്റി പരീക്ഷിക്കുന്നത്. പാനീപൂരിയിലെ വ്യത്യസ്ത പരീക്ഷണം ആണ് ഞെട്ടിക്കുന്നത്. ഗുജറാത്തിലെ അഹമ്മദാബാദിലെ ഒരു സ്ട്രീറ്റ് ഫുഡ് കച്ചവടക്കാരന്‍ ആണ് പാനി പൂരിയുടെ പുതിയ പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ്. ഡ്രൈ ഫ്രൂട്ട്സും സ്വര്‍ണ്ണവും വെള്ളി ഫോയിലും കൊണ്ടുണ്ടാക്കിയ പാനിപൂരി സ്വര്‍ണ്ണ പ്ലേറ്റില്‍ വിളമ്പുന്നു. ഓരോ പൂരിയിലും അരിഞ്ഞ ബദാം, കശുവണ്ടി, പിസ്ത എന്നിവ ചേര്‍ത്താണ് പാനിപൂരി തയ്യാറാക്കിയിരിക്കുന്നത്, തുടര്‍ന്ന് ധാരാളം തേനും ചേര്‍ക്കുന്നു. ഓരോ പൂരിയും ശ്രദ്ധാപൂര്‍വ്വം സ്വര്‍ണ്ണവും വെള്ളിയും കൊണ്ട് പൊതിഞ്ഞതാണ്. എന്തായാലും, ആളുകള്‍ ഒന്ന് പരീക്ഷിക്കാനുള്ള തയായറെടുപ്പിലും കൂടിയാണ്. വിഡിയോ സോഷ്യല്‍ മീഡിയയില്‍ സമ്മിശ്ര പ്രതികരണങ്ങള്‍ക്ക് നേടിക്കൊണ്ടിരിക്കുന്നത്.  എന്നാല്‍ എല്ലാ ക്രിയാത്മതയ്ക്കും പല അഭിപ്രായങ്ങള്‍ ചുറ്റിനും ഉണ്ടാകും. അത്തരത്തില്‍ ഈ വിഭവത്തിനും എതിരുമായി പലരും എത്തിയിട്ടുണ്ട്
PRAVASI VARTHAKAL