18
MAR 2021
THURSDAY
1 GBP =105.24 1INR
1 USD =83.36 INR
1 EUR =90.18 INR
breaking news : ഏപ്രിൽ ഒന്നുമുതൽ മിനിമം വേതനം 11.44 പൗണ്ടായി ഉയരും, പൗണ്ടുമുല്യവും കൂടുന്നു, 105 രൂപ കടന്നു; പെസഹ ആചാരണ തിരക്കിൽ യുകെ മലയാളികളും, ഈസ്റ്റർ അവധിക്ക് ഇത്തവണ കുടുതൽപ്പേർ നാട്ടിലെത്തും; ഇന്നുമുതൽ ഹോളിഡേക്കാരുടെ കാറുകൾ നിരത്തുകൾ കീഴടക്കും >>> ഈസ്റ്റര്‍ ദിനത്തില്‍ അവധിയില്ല, മണിപ്പൂരില്‍ ഈസ്റ്റര്‍ ദിനം പ്രവൃത്തി ദിനമാക്കി ഉത്തരവ്, സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനങ്ങള്‍ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് >>> സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ നശിപ്പിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കം, ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചു >>> ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്താനുള്ള സാധ്യത 99 ശതമാനമെന്ന് പ്രവചിച്ച് രാഷ്ടീയ നിരീക്ഷകര്‍; അങ്കത്തിന് മുമ്പേ ആയുധം വച്ച് കീഴടങ്ങിയ അവസ്ഥയില്‍ ഭരണപക്ഷം, മുതിര്‍ന്ന നേതാക്കള്‍ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്നു >>> മദ്യപിച്ച് വിമാനം പറത്തി, പൈലറ്റിനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടത് പോരാതെ ക്രിമിനല്‍ നടപടിയും, തങ്ങള്‍ക്ക് ഇക്കാര്യങ്ങളില്‍ ഒട്ടും വിട്ടുവീഴ്ചയില്ലെന്ന് എയര്‍ ഇന്ത്യ >>>
അടുത്ത പൊതു തിരഞ്ഞെടുപ്പിലേക്ക് രാജ്യം അടുക്കുമ്പോള്‍, അങ്കത്തിന് മുമ്പേ ആയുധം വച്ച് കീഴടങ്ങിയ അവസ്ഥയിലാണ് ടോറികള്‍. ലേബര്‍ പാര്‍ട്ടിക്ക് അധികാരം ലഭിക്കാനുള്ള സാധ്യത 99 ശതമാണെന്ന് ഈ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തമ്പോള്‍ ടോറി ക്യാമ്പുകളിലെങ്ങും കനത്ത നിരാശ പടര്‍ന്നിരിക്കുകയാണ്. മുന്‍നിര ഇലക്ഷന്‍ അനലിസ്റ്റായ പ്രൊഫ. ജോണ്‍ കര്‍ട്ടിസനാണ് നിലവിലെ ഭരണപക്ഷത്തിന് അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ കടുത്ത തിരിച്ചടിയുണ്ടാകുമെന്ന വിശകലനം നടത്തിയിരിക്കുന്നത്.  അപ്രതീക്ഷിതമായ മറ്റെന്തെങ്കിലും രാഷ്ട്രീയ സാഹചര്യത്തിന്റെ ഫലമായി പാര്‍ലമെന്റില്‍ ആര്‍ക്കും ഭൂരിപക്ഷം ഇല്ലാത്ത സ്ഥിതി വന്നാല്‍ പോലും നിലവിലെ പ്രധാനമന്ത്രി ഋഷി സുനകിനേക്കാള്‍ സാധ്യത ലേബര്‍ പാര്‍ട്ടി നേതാവായ കെയര്‍ സ്റ്റാര്‍മര്‍ക്കാണ് ഉള്ളതെന്നാണ് പൊതുവെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. കഴിഞ്ഞ കുറെ നാളുകളായി പ്രതിപക്ഷത്തിരിക്കുന്ന ലേബര്‍ പാര്‍ട്ടിയാണ് തുടര്‍ച്ചയായി അഭിപ്രായ സര്‍വേകളില്‍ മുന്നിട്ടു നില്‍ക്കുന്നത്. അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ നിലവിലെ ഭരണപക്ഷമായ ടോറികള്‍ വിജയിക്കാനുള്ള സാധ്യത 1 ശതമാനം മാത്രമാണെന്ന കര്‍ട്ടിസിന്റെ വിലയിരുത്തല്‍ അതീവ പ്രാധാന്യത്തോടെയാണ് മുന്‍നിര മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തത്. റോബര്‍ട്ട് ഹാന്‍ഫോണിന്റെ മന്ത്രിസ്ഥാനത്തുനിന്നുള്ള രാജിയും സായുധസേനകളുടെ ചുമതലയുള്ള ജെയിംസ് ഹിപ്പി അടുത്ത പൊതു തിരഞ്ഞെടുപ്പിനു മുന്‍പ് രാജിവെയ്ക്കുമെന്ന് പറഞ്ഞതും സര്‍ക്കാരിലെ മുന്‍ നിരക്കാരുടെ അതൃപ്തിയായാണ് വിലയിരുത്തുന്നത്. ഇതുകൂടാതെയാണ് ബോറി ജോണ്‍സണ്‍ ഉള്‍പ്പെടെയുള്ള മുന്‍നിരക്കാര്‍ അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പറഞ്ഞത് ഭരണപക്ഷത്തിന്റെ ആത്മവിശ്വാസ കുറവ് മൂലമാണെന്ന ആക്ഷേപം ശക്തമാണ്. എന്‍എച്ച്എസ്സിന്റെ സേവനത്തെ കുറിച്ചുള്ള ജനത്തിന്റെ സംതൃപ്തി ഏറ്റവും കുറഞ്ഞ നിരക്കിലാണെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. 2010 -ല്‍ ലേബര്‍ പാര്‍ട്ടി അധികാരം ഒഴിയുമ്പോള്‍ എന്‍എച്ച്എസിനെ കുറിച്ച് 70 ശതമാനം ആള്‍ക്കാരും തൃപ്തികരമായ അഭിപ്രായമാണ് രേഖപ്പെടുത്തിയത്. എന്നാല്‍ നിലവിലെ സംതൃപ്തിയുടെ നിരക്ക് 24 ശതമാനം മാത്രമാണ്.  പലിശ നിരക്ക് കുതിച്ചുയര്‍ന്നതും സാധാരണ ജനങ്ങളെ നല്ല രീതിയില്‍ ബാധിച്ചിട്ടുണ്ട്. ജീവിത ചിലവില്‍ ഉണ്ടായ കുത്തനെയുള്ള വര്‍ദ്ധനവ് ജനങ്ങളെ സര്‍ക്കാരിനെതിരെ തിരിക്കാന്‍ പ്രധാന പങ്കു വഹിച്ച കാരണങ്ങളില്‍ ഒന്നാണ്. പണപ്പെരുപ്പ നിരക്ക് കുറഞ്ഞതാണ് അടുത്തകാലത്ത് സര്‍ക്കാരിന് അനുകൂലമായ നടന്ന പ്രധാന സംഭവം.എന്നാല്‍ പണപ്പെരുപ്പം കുറഞ്ഞിട്ടും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കാത്തതും പൊതുജനാഭിപ്രായം ഭരണപക്ഷത്തിനെതിരെ ഉയരാന്‍ കാരണമായി.
കോവിഡ് പാന്‍ഡെമിക് മുതല്‍ ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം മോശമായിക്കൊണ്ടിരിക്കുന്നതായി അധ്യാപകര്‍ക്കിടയില്‍ ബിബിസി നടത്തിയ ഒരു സര്‍വേ പറയുന്നു. ഇംഗ്ലണ്ടിലെ ഏകദേശം അഞ്ചില്‍ ഒരു അധ്യാപകര്‍ എങ്കിലും വിദ്യാര്‍ത്ഥികളില്‍ നിന്നും മോശം അനുഭവം നേരിട്ടിട്ടുണ്ട്.  കോവിഡ് പാന്‍ഡെമിക് മുതല്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് മോശമായ അക്രമങ്ങളും ദുരുപയോഗങ്ങളും തങ്ങളുടെ അംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ഒരു അധ്യാപക യൂണിയന്‍ പറയുന്നു. ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ എഡ്യൂക്കേഷന്‍ (ഡിഎഫ്ഇ) പറയുന്നത്, സ്‌കൂളുകളെ പിന്തുണയ്ക്കുന്നതിനായി 10 മില്യണ്‍ പൗണ്ട് ബിഹേവിയര്‍ ഹബ്ബുകളില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നാണ്. ടീച്ചര്‍ ടാപ്പ് എന്ന സര്‍വേ ടൂള്‍ ഉപയോഗിച്ച്, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഇംഗ്ലണ്ടിലെ 9,000 അധ്യാപകരോട് ബിബിസി ന്യൂസ് ക്ലാസ് മുറിയിലെ പെരുമാറ്റത്തെക്കുറിച്ചുള്ള അവരുടെ അനുഭവങ്ങളെക്കുറിച്ച് നിരവധി ചോദ്യങ്ങള്‍ ചോദിച്ചു. രണ്ട് വര്‍ഷം മുമ്പത്തെ അപേക്ഷിച്ച് പ്രൈമറി, സെക്കന്‍ഡറി അധ്യാപകരില്‍ ഭൂരിഭാഗവും വിദ്യാര്‍ത്ഥികളില്‍ നിന്നും വഴക്കും പിടിച്ച് തള്ളുന്നത് പോലെയുള്ള ശാരീരിക ആക്രമണങ്ങളും നേരിടുകയും ചെയ്യുന്നു. 35 വര്‍ഷമായി പ്രൈമറി സ്‌കൂള്‍ അധ്യാപികയാണ് ലോറെയ്ന്‍ മെഹ്. അവര്‍ ഇക്കാലയളവുകളില്‍ വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം മോശമായതായി പറയുന്നു. നഴ്സറിയിലെയും റിസപ്ഷനിലെയും കുട്ടികള്‍ അദ്ധ്യാപകരെ 'തുപ്പുന്നതും ശകാരിക്കുന്നതും' താന്‍ കണ്ടിട്ടുണ്ടെന്ന് അവര്‍ പറയുന്നു. അഞ്ചും ആറും വയസ്സുള്ള കുട്ടികള്‍ കസേരകള്‍ എറിയുന്നത് പോലെയുള്ള അപകടകരമായ പ്രവൃത്തികള്‍ ചെയ്യുന്നതും ഇപ്പോള്‍ സാധാരണമായിരിക്കുന്നു.  'നിങ്ങളുടെ ക്ലാസില്‍ മൂന്നോ നാലോ കുട്ടികള്‍ വെല്ലുവിളി നിറഞ്ഞ പെരുമാറ്റം പ്രകടിപ്പിക്കും. നിങ്ങള്‍ക്ക് 30 ക്ലാസ് ലഭിക്കുമ്പോള്‍ അത് കൈകാര്യം ചെയ്യാന്‍ പ്രയാസമാണ്,' മിഡ്ലാന്‍ഡില്‍ പഠിപ്പിക്കുന്ന മിസ്സിസ് മെഹ് പറയുന്നു. മിഡ്ലാന്‍ഡ്‌സ് ആസ്ഥാനമായുള്ള മറ്റൊരു അദ്ധ്യാപകനായ സാക്ക് കോപ്ലി കു്ട്ടികളുടെ പെരുമാറ്റം മോശമാവുകയാണ് എന്നും അധ്യാപനം എന്നത് ചിലപ്പോള്‍ ഒരു യുദ്ധം' പോലെ തോന്നുമെന്നും പറയുന്നു. ഒരു അവസരത്തില്‍ വിദ്യാര്‍ത്ഥികള്‍ പരസ്പരം 'പഞ്ച്' എറിയാന്‍ തുടങ്ങിയതിന് ശേഷം തനിക്ക് അവരെ ക്ലാസില്‍ നിന്നു പുറത്താക്കേണ്ടി വന്നുവെന്ന് അദ്ദേഹം പറഞ്ഞു. ക്ലാസ് മുറി പൂര്‍ണ്ണമായും കൊള്ളയടിക്കപ്പെട്ടു. അവര്‍ ഭിത്തിയില്‍ നിന്ന് ഡിസ്‌പ്ലേകള്‍പറിച്ചെടുത്തു. അദ്ദേഹം വെളിപ്പെടുത്തി.  മറ്റൊരവസരത്തില്‍, ക്ലാസില്‍ നിന്ന് പുറത്താക്കിയ ഒരു വിദ്യാര്‍ത്ഥി ക്രിക്കറ്റ് ബാറ്റുമായി തിരികെ കയറാന്‍ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. വെസ്റ്റ് യോര്‍ക്ക്‌ഷെയറിലെ ഡ്യൂസ്ബറിയില്‍, 11 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്കുള്ള സെന്റ് ജോണ്‍ ഫിഷര്‍ കാത്തലിക് അക്കാദമി കുട്ടികളുടെ സ്വഭാവം മെച്ചപ്പെടുത്താന്‍ കഠിനമായി പരിശ്രമിക്കുന്നു. 2022-ല്‍, ഓഫ്സ്റ്റെഡ് ഇത് 'അപര്യാപ്തമാണ്' എന്നാണ് പറയുന്നത്. അവരുടെ ഇന്‍സ്‌പെക്ടര്‍മാര്‍ വിദ്യാര്‍ത്ഥികളുടെ മോശം പെരുമാറ്റം കണ്ടെത്തി. അടിക്കടിയുള്ള വഴക്കുകള്‍ ഉള്‍പ്പെടെ, മറ്റുള്ളവര്‍ സുരക്ഷിതരല്ലെന്നും വിലയിരുത്തി.  എല്ലാ അധ്യാപകരും അവര്‍ പ്രതികരിച്ച ആഴ്ചയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വഴക്കിടുന്നത് കണ്ടതായി പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ അക്രമാസക്തമായ പെരുമാറ്റം തങ്ങള്‍ കണ്ടതായി പ്രതികരിച്ച അഞ്ചില്‍ രണ്ടുപേര്‍ പറഞ്ഞു. 15% സെക്കന്‍ഡറി അധ്യാപകരും സ്‌കൂളില്‍ ജോലി ചെയ്യുമ്പോള്‍ ഒരു വിദ്യാര്‍ത്ഥിയില്‍ നിന്ന് ലൈംഗിക പീഡനം അനുഭവിച്ചതായി പറഞ്ഞു. പാന്‍ഡെമിക്കിന് ശേഷം സ്‌കൂളുകളില്‍ അക്രമ സംഭവങ്ങള്‍ വളരെയധികം വര്‍ധിച്ചു എന്ന് അധ്യാപകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് NASUWT യൂണിയന്‍ ജനറല്‍ സെക്രട്ടറി ഡോ. പാട്രിക് റോച്ച് പറയുന്നു.  
കഴിഞ്ഞ ദിവസം രാത്രി മുതല്‍ തന്നെ ബ്രിട്ടനിലെ പല ഭാഗങ്ങളിലും ശക്തമായ കാറ്റും, കനത്ത മഴയും പെയ്തിരുന്നു. ഇതിന് പുറമെ ഈസ്റ്റര്‍ വരെ നീളുന്ന വിശുദ്ധവാരം മഞ്ഞിലും തണുപ്പിലും മൂടുവാന്‍ 'നെല്‍സണ്‍' കൊടുങ്കാറ്റും എത്തന്നു. ഡിവോണില്‍ തുടങ്ങിയ നെല്‍സണ്‍ കൊടുങ്കാറ്റ് വരും ദിവസങ്ങളില്‍ കാലാവസ്ഥ രൂക്ഷമാക്കുമെന്നാണ് റിപ്പോര്‍ട്ട്. വെയില്‍സില്‍ മഞ്ഞ ജാഗ്രതാ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ സൗത്ത് തീരങ്ങളില്‍ 70 മൈല്‍ വരെ വേഗത്തിലുള്ള കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം സൗത്ത് ഡിവോണില്‍ ശക്തമായ മഞ്ഞുവീഴ്ചയാണ് നേരിട്ടത്. ഇതോടെ യാത്രകള്‍ക്ക് കൂടുതല്‍ സമയം വേണ്ടിവരികയും, റോഡുകളില്‍ യാത്ര നിരോധിക്കാനും സാധ്യത നിലനില്‍ക്കുന്നു. വെയില്‍സിലെ ഭൂരിപക്ഷം മേഖലകളിലും മഞ്ഞ് മൂലമുള്ള മഞ്ഞ ജാഗ്രതയാണ് നല്‍കിയിരിക്കുന്നത്. സൗത്ത് കോസ്റ്റ് ഇംഗ്ലണ്ടിലെ മഞ്ഞ ജാഗ്രത കാറ്റിനെ തുടര്‍ന്നാണ്. നെല്‍സണ്‍ കൊടുങ്കാറ്റ് വരും ദിനങ്ങളില്‍ മഞ്ഞും, മഴയും, ഇടിമിന്നലും ചേര്‍ന്ന് ശക്തമാകുമെന്ന് തന്നെയാണ് സൂചന.  സ്‌കോട്ട്ലണ്ടിലെ നോര്‍ത്ത്, വെസ്റ്റ് മേഖലകളില്‍ ഇന്നലെ രാവിലെ തന്നെ മഴയുടെ സാന്നിധ്യം അനുഭവപ്പെട്ടു. ഈസ്റ്റേണ്‍ മേഖലകളില്‍ ചെറിയ തോതില്‍ വെയിലും, പിന്നീട് മഴയും നേരിടും. ബുധനാഴ്ച മുതല്‍ യുകെയില്‍ താപനില കുറഞ്ഞ നിലയിലായിരുന്നു. സ്‌കോട്ട്ലണ്ടില്‍ 7 സെല്‍ഷ്യസ്, നോര്‍ത്തേണ്‍ ഇംഗ്ലണ്ടില്‍ 9 സെല്‍ഷ്യസ്, സൗത്ത്, വെയില്‍സ് എന്നിവിടങ്ങളില്‍ 12 സെല്‍ഷ്യസ് എന്നിങ്ങനെ കുറഞ്ഞുവരുകയായിരുന്നു.
യുകെയില്‍ ഈസ്റ്റര്‍ വാരാന്ത്യത്തില്‍ കനത്ത ഗതാഗത കുരുക്കിന് വഴിവച്ച് ഇംഗ്ലണ്ടിലെ മൂന്ന് പ്രധാന മോട്ടോര്‍വേകളായ എം 67, എം 20, എം 2 എന്നിവ ഭാഗികമായി അടച്ചിടും. രണ്ട് ദിവസങ്ങള്‍ക്കകം ഇവ അടയ്ക്കും. ഈസ്റ്റര്‍ ദിനത്തില്‍ പതിനായിരക്കണക്കിന് ആളുകള്‍ വാഹനങ്ങളുമായി നിരത്തിലിറങ്ങും എന്ന് പ്രതീക്ഷിക്കുന്ന സമയത്താണ് ഈ അടച്ചിടല്‍ എന്നത് ഗതാഗത കുരുക്ക് രൂക്ഷമാക്കും. ആദ്യ ബാങ്ക് ഹോളിഡേ മാര്‍ച്ച് 29 ന് വരുന്നതിനാല്‍ ദൈര്‍ഘ്യമേറിയ വാരാന്ത്യമാണ് ലഭിക്കുന്നത്. അതുകൊണ്ടു തന്നെ നിരത്തുകളില്‍ തിരക്ക് അനിയന്ത്രിതമായിരിക്കും. കഴിഞ്ഞ വര്‍ഷവും 2024 ആരംഭത്തിലും എം 2, എം 20, എം 67 എന്നിവ ഭാഗികമായി അടച്ചിരുന്നു. എം 2 ലെ ജംഗ്ഷന്‍ 5 ല്‍ പടിഞ്ഞാറോട്ടുള്ള പാത ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിന് അടച്ചിരുന്നു. ഏപ്രില്‍ ഒന്നു വരെ ഇത് തുറക്കില്ല എന്നാണ് അറിയാന്‍ കഴിയുന്നത്. അതുപോലെ എം 20 ലെ ജംഗ്ഷന്‍ എട്ടിലേക്കുള്ള സ്ലിപ് റോഡ് എന്‍ട്രന്‍സ് മാര്‍ച്ച് എട്ടിന് അടച്ചതാണ് മെയ് അഞ്ചു വരെ അത് തുറക്കാന്‍ ഇടയില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഏറ്റവും ദീര്‍ഘകാലമായി അടച്ചിരിക്കുന്നത് എം 67 ലെ ജംഗ്ഷന്‍ 2 ലേക്കുള്ള സ്ലിപ് റോഡ് എന്‍ട്രന്‍സാണ്. 2023 ഒക്ടോബര്‍ 1 ന് അടച്ചിട്ട ഈ വഴി 2025 ഫെബ്രുവരി അഞ്ചിന് മാത്രമെ തുറക്കുകയുള്ളു.  ഈ വാരാന്ത്യത്തില്‍ പ്രധാന മോട്ടോര്‍വേകളില്‍ ഉണ്ടാകുന്ന തടസ്സങ്ങള്‍ മാത്രമായിരിക്കില്ല വാഹനമോടിക്കുന്നവര്‍ അഭിമുഖീകരിക്കേണ്ടി വരിക. മാര്‍ച്ച് 30 നും 31 നും ഇടയിലായി ഒന്നിലധികം എ റോഡുകളും അടച്ചിടും. ഈ ദിവസങ്ങളില്‍ അടച്ചിടുന്ന ഏതാണ്ട് എട്ട് റോഡുകളുടെ ലിസ്റ്റ് നാഷണല്‍ ഹൈവേസ് പുറത്തു വിട്ടിട്ടുണ്ട്. എ 1 , എ 12, 2 249, എ 30, എ, 38, എ, 45, എ, 46, 3 63 എന്നീ റോഡുകള്‍ ആയിരിക്കും ഈസ്റ്റര്‍ കാലത്ത് ഭാഗികമായി അടച്ചിടുക.
Latest News
സാധാരണ ഒരു യാത്രയുടെ അവസാനം, പക്ഷെ അപരിചിതരായ രണ്ടു പേരുടെ സൗഹൃദത്തിന്റെ തുടക്കമാവുകയായിരുന്നു. രണ്ട് അപരിചിതര്‍ തമ്മില്‍ പെട്ടന്ന് സൗഹൃമാകുകയും പിന്നീട് ജീവിന്‍ രക്ഷിക്കാമെന്ന് വാക്ക് കൊടുത്ത് പിരിഞ്ഞ സൗഹൃദം. ഒരു സിനിമാ കഥയെ വെല്ലുന്ന തരത്തിലുള്ള സംഭവം. ചിലപ്പോള്‍ ചില അപരിചിതര്‍ക്ക് ജീവിതത്തില്‍ വലിയ പ്രാധാന്യം ഉണ്ടാകും എന്ന് തെളിയിച്ച സംഭവം. ഊബര്‍ ഡ്രൈവറായി ജോലി ചെയ്യുന്ന മുന്‍ യുഎസ് ആര്‍മി ഉദോഗസ്ഥന്‍ ടിം ലെറ്റ്‌സും ഊബറില്‍ യാത്ര ചെയ്യാനെത്തിയ ബില്‍ സുമിയേല്‍ എന്ന യാത്രക്കാരനും ഒരിക്കലും പ്രതീക്ഷിച്ചില്ല അഴരുടെ ജീവിതത്തില്‍ വലിയ സൗഹൃത്തിന് തുടക്കമിടുകയാണെന്ന്. വൃക്ക തകരാറിലായിരുന്ന സുമിയല്‍ ഡയാലിസിസ് കേന്ദ്രത്തില്‍ നിന്ന് വീട്ടിലെത്താന്‍ ആണ് ടിം ലെറ്റ്‌സിന്റെ ഊബര്‍ വിളിക്കുന്നത്.  ഇവര്‍ ഒരുമിച്ച് അപരിചിതരായി തന്നെ യാത്ര തുടങ്ങി. ആ യാത്രയില്‍ ഇവര്‍ പരസ്പരം ഒരുപാട് സംസാരിച്ചു. തന്റെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ സുമിയേല്‍ അതേ കുറിച്ച് സംസാരിച്ചു. ഡയാലിസിസ് എത്ര കഠിനമേറിയതാണെന്നും താന്‍ ഒരു വൃക്ക ദാതാവിനെ തേടി നടക്കുകയാണെന്നും സുമിയല്‍ ടിമ്മിനോട് പറഞ്ഞു. എന്നാല്‍ ആ യാത്ര അവസാചിചപ്പോള്‍ രണ്ട് കാര്യങ്ങള്‍ സംഭവിക്കുകയായിരുന്നു. രണ്ടു പേരും നല്ല സുഹൃത്തുക്കള്‍ ആവുകയും ടിം തന്റെ വൃക്ക ദാനം ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്യുകയായിരുന്നു. സുമിയലിനെ വീട്ടിലെത്തിച്ച ടിം അവനോട് ദൈവമായിരിക്കും നിന്നെ എന്റെ കാറില്‍ കയറ്റിയത് എന്ന് പറഞ്ഞു. മാത്രമല്ല, സുമിയലിനെ പോലും ഞെട്ടിച്ചു കൊണ്ട് തന്റെ പേരും മേല്‍വിലാസവും വാങ്ങുകയാണെങ്കില്‍ സുമിയലിന് വൃക്ക ദാനം ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നു എന്നും ടിം അയാളോട് പറഞ്ഞു. അതിശയത്തില്‍ കേട്ടതൊന്നും വിശ്വസിക്കാനാകാതെ സുമിയല്‍ നമ്പറും വാങ്ങി വീട്ടിലേക്ക് കയറി. വൃക്ക ദാനം ചെയ്യണമെങ്കില്‍ സുമിയലിന് അനുയോജ്യമായ രക്തവും ടിഷ്യു ടൈപ്പിംഗും ആവശ്യമായിരുന്നു. പരിശോധനകള്‍ക്ക് വിധേയനായ ഊബര്‍ ഡ്രൈവര്‍ കൃത്യമായി സുമിയലുമായി മാച്ചായി. അതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തുകയും വിജയകരമായി പൂര്‍ത്തീകരിക്കുകയും ചെയ്തു. ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം, സുമിയല്‍ സുഖം പ്രാപിക്കുകയും ഡെലവെയര്‍ യൂണിവേഴ്‌സിറ്റിയിലെ വൃക്കരോഗ കേന്ദ്രത്തില്‍ പുനരധിവസിക്കുകയും ചെയ്തിരുന്നു. ടിം ജര്‍മ്മനിയിലാണ് താമസിക്കുന്നത്. എന്നാല്‍ തന്റെ ജീവന്‍ രക്ഷിച്ച എക്കാലത്തെയും സുഹൃത്തുമായി ഇപ്പോഴും സുമിയല്‍ ആ മനോഹരമായ സൗഹൃദം തുടരുന്നു.
ASSOCIATION
സ്റ്റീവനേജ് : ഹര്‍ട്‌ഫോര്‍ഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനായ 'സര്‍ഗം സ്റ്റീവനേജ്' ഒരുക്കുന്ന ഈസ്റ്റര്‍-വിഷു-ഈദ് ആഘോഷത്തിന് ഏപ്രില്‍ 7 ന് ഞായറാഴ്ച ഡച്ച്വര്‍ത്ത് വില്ലേജ് ഹാള്‍ വേദിയാവും.  അടുത്തടുത്തുവരുന്ന വിശേഷ പുണ്യ ദിനങ്ങളുടെ സംയുക്ത ആഘോഷത്തെ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും മഹോത്സവമാക്കുവാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍. ഈസ്റ്ററും, വിഷുവും, ഈദുള്‍ ഫിത്തറും നല്‍കുന്ന സന്ദേശങ്ങള്‍ സമന്വയിപ്പിച്ച് ഒരുക്കുന്ന 'വെല്‍ക്കം ടു ഹോളി ഫെസ്റ്റ്‌സ് ' അടക്കം ആകര്‍ഷകങ്ങളായ വിശേഷാല്‍ പരിപാടികള്‍ ആഘോഷത്തിന്റെ ഭാഗമായി പ്രോഗ്രാം കമ്മിറ്റി ഒരുക്കുന്നുണ്ട്. വൈവിദ്ധ്യങ്ങളായ കലാ പരിപാടികള്‍, സ്‌കിറ്റുകള്‍, 'സംഗീത നിശ' അടക്കം നിരവധി ആകര്‍ഷകങ്ങളായ പരിപാടികള്‍ സദസ്സിനായി അണിയറയില്‍ ഒരുങ്ങുന്നതായി പ്രോഗ്രാം കമ്മിറ്റി അറിയിച്ചു. യുകെയിലെ പ്രമുഖ മോര്‍ട്‌ഗേജ്‌സ് & ഇന്‍ഷുറന്‍സ് അഡൈ്വസര്‍ സ്ഥാപനമായ 'വൈസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, സര്‍ഗ്ഗം ആഘോഷത്തിലെ മുഖ്യ സ്‌പോണ്‍സറായി പങ്കാളിയാവും. യുകെയിലെ പ്രമുഖ ഫുഡ് ഇന്‍ഗ്രീഡിയന്റ്‌സ് ഡിസ്ട്രിബ്യുട്ടറും, വിവിധ മസാല ബ്രാന്‍ഡുകളുടെ ഹോള്‍സെയില്‍ ഡീലറുമായ 'സെവന്‍സ് ട്രേഡേഴ്‌സ്' സ്റ്റിവനേജ്, പ്രമുഖ റെസ്റ്റോറന്റ് & കാറ്ററിങ് സ്ഥാപനമായ സ്റ്റീവനേജ് 'കറി വില്ലേജ്', എന്നീ സ്ഥാപനങ്ങള്‍ സര്‍ഗം ആഘോഷത്തില്‍ പ്രായോജകരാവുന്നതാണ്. ഈസ്റ്റര്‍-വിഷു-ഈദ് ആഘോഷത്തിലെ പ്രായോജകരും, പ്രശസ്ത കാറ്ററിങ് സംരംഭകരുമായ സ്റ്റീവനേജ് 'ബെന്നീസ് കിച്ചന്‍', വിഭവ സമൃദ്ധമായ ഗ്രാന്‍ഡ് ഡിന്നര്‍ തയ്യാറാക്കുമ്പോള്‍, ഇടവേളകള്‍ സ്വാദിഷ്ടമാക്കുവാന്‍ കാപ്പിയും, ചൂടന്‍ കേരള പലഹാരങ്ങളുമായി 'മലബാര്‍ ഫുഡ്‌സ്' ഭക്ഷണ സ്റ്റാള്‍ തുറക്കുന്നുമുണ്ട്.   പ്രോഗ്രാമിന്റെ മുഖ്യാതിഥിയും, സ്റ്റീവനേജ് മേയറുമായ മൈലാ ആര്‍സിനോ ഭദ്രദീപം കൊളുത്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയും, തുടര്‍ന്ന് സന്ദേശം നല്‍കുന്നതുമാണ്. ഏപ്രില്‍ 7 ന് ഞായറാഴ്ച ഉച്ചക്ക് ഒരു മണി മുതല്‍ രണ്ടു മണി വരെ 'സ്റ്റാര്‍ട്ടര്‍ മീല്‍' വിതരണം ചെയ്യും. തുടര്‍ന്ന് ഈസ്റ്റര്‍-വിഷു- ഈദ് ആഘോഷത്തിന്റെ സാംസ്‌ക്കാരിക വേദിക്ക് ആരംഭം കുറിക്കും. മഴവില്‍ വസന്തം വിരിയുന്ന കലാവിരുന്നും, സ്വാദിഷ്ടമായ ഭക്ഷണ വിഭവങ്ങളും, ഗാനമേളയും, ഡീജെയും അടക്കം ആവോളം ആനന്ദിക്കുവാനും ആഹ്‌ളാദിക്കുവാനും അവസരം ഒരുക്കുന്ന ആഘോഷ സദസ്സിന്റെ ഭാഗമാകുവാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും സംഘാടകരുമായി ബന്ധപ്പെട്ട് പ്രവേശനം നേടാവുന്നതാണ്.   കൂടുതല്‍ വിവരങ്ങള്‍ക്ക്:-Sajeev-07877902457Praveen-07493859312Wilsy- 07450921739Sahana- 07774114938 April 7th Sunday, 13:00-22:00Datchworth Village Hall, 52 Datchworth Grn, Datchworth, Knebworth SG3 6TL  
വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് ആന്റ് മെഡിക്കല്‍ ഫോറം 17ന് ഞായറാഴ്ച പൊതുജന ബോധവല്‍ക്കരണത്തിനായി ആരോഗ്യ സെമിനാര്‍ നടത്തി. പ്രമുഖരായ വ്യക്തികള്‍ പല വിഷയങ്ങളെ കുറിച്ച് അറിവുകള്‍ പകര്‍ന്നു കൊടുത്തു. സെമിനാറിന്റെ വിഷയങ്ങളും പ്രഭാഷകരും : 1. പ്രമേഹം: നിങ്ങള്‍ അറിയേണ്ടത് പ്രൊഫ. ഡോ. ഗോഡ്വിന്‍ സൈമണ്‍, അസോസിയേറ്റ് മെഡിക്കല്‍ ഡയറക്ടര്‍, കണ്‍സള്‍ട്ടന്റ് എന്‍ഡോക്രൈനോളജിസ്റ്റ്, ബിഎച്ച്ആര്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍, ലണ്ടന്‍, 2. സൈക്കോളജിക്കല്‍ സ്‌ട്രെസ്, ഡോ ഷറഫുദ്ധീന്‍ കടമ്പോട്ട്, ചീഫ് കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ്, സിംഫണി ലൈഫ് (SOL), കോഴിക്കോട്, 3. യുകെ നഴ്സ് ജോലികള്‍ മലയാളികള്‍ക്കായി നഴ്സ് ക്ലിനിഷ്യന്‍ ജിനോയ് മദന്‍, കിഡ്നി ട്രാന്‍സ്പ്ലാന്റ്, റോയല്‍ ലിവര്‍പൂള്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍, ലിവര്‍പൂള്‍, യുകെ. ഡബ്ല്യുഎംസിയുടെ ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ ഫോറം പ്രസിഡന്റ് ഡോ.ജിമ്മി ലോനപ്പന്‍ മൊയലനാണ് സെമിനാറിന്റെ ഏകോപനവും അധ്യക്ഷനും.  ഡബ്ല്യുഎംസിയുടെ ഗ്ലോബല്‍ ചെയര്‍മാന്‍ ഗോപാല പിള്ള, യു.എസ്.എ ഉദ്ഘാടന പ്രസംഗം നിര്‍വഹിച്ചു, മുഖ്യപ്രഭാഷണം, ഗ്ലോബല്‍ പ്രസിഡന്റ് ജോണ്‍ മത്തായി, യു.എ.ഇ. നിര്‍വഹിച്ചു, ഡബ്ല്യു.എം.സി. ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി, യു.എസ്.എ, ഡബ്ല്യു.എം.സി, ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ ഗ്രിഗറി മേടയില്‍, ജര്‍മ്മനി, ഡബ്ല്യുഎംസി ഗ്ലോബല്‍ വൈസ് പ്രസിഡന്റ് എന്‍ജിനീയര്‍. കെ പി കൃഷ്ണകുമാര്‍, ഇന്ത്യ, ഡബ്ല്യുഎംസി ഗ്ലോബല്‍ അസോസിയേറ്റ് സെക്രട്ടറി ശ്രീ രാജേഷ് പിള്ള, യു.എ.ഇ., ഡബ്ല്യുഎംസി ഇന്റര്‍നാഷണല്‍ ബിസിനസ് ഫോറം പ്രസിഡന്റ് ടി എന്‍ കൃഷ്ണകുമാര്‍, യു.എ.ഇ., ഡബ്ല്യുഎംസി ഇന്റര്‍നാഷണല്‍ ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് ചെറിയാന്‍ ടി കീക്കാട്, യു.എ.ഇ., ഡബ്ല്യുഎംസി അമേരിക്ക റീജിയന്‍ പ്രസിഡന്റ് ജോണ്‍സണ്‍ തലച്ചെല്ലൂര്‍, യു.എസ്.എ, ഡബ്ല്യുഎംസി, അമേരിക്ക റീജിയന്‍ സെക്രട്ടറി അനീഷ് ജെയിംസ്, യു.എസ്.എ, ഡബ്ല്യുഎംസി ദുബായ് പ്രൊവിന്‍സ് പ്രസിഡന്റ് പോള്‍സണ്‍, ഡബ്ല്യുഎംസി നോര്‍ത്ത് വെസ്റ്റ് യുകെ പ്രൊവിന്‍സ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജോസഫ്, ഡബ്ല്യുഎംസി അജ്മാന്‍ പ്രവിശ്യ പ്രസിഡന്റ് ഡെയ്സ് ഇടിക്കുല്ല, യു.എ.ഇ., ശ്രീമതി ശാന്ത പിള്ള, യുഎസ്എ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.  വിഷയം സംസാരിക്കുന്നവരുടെ ആമുഖം നിര്‍വഹിച്ചത് ഡബ്ല്യുഎംസി നോര്‍ത്ത് വെസ്റ്റ് യുകെ പ്രൊവിന്‍സ് ചെയര്‍മാന്‍ ലിതീഷ്രാജ് പി തോമസ്, മാഞ്ചസ്റ്റര്‍, ഡബ്ല്യുഎംസി ന്യൂയോര്‍ക്ക് പ്രവിശ്യയുടെ സെക്രട്ടറിയും മുന്‍ പ്രസിഡന്റുമായ ജോര്‍ജ്ജ് കെ ജോണ്‍, യുഎസ്എ, ഡബ്ല്യുഎംസി യുകെ പ്രൊവിന്‍സ് ട്രഷറര്‍ ജിയോ വാഴപ്പിള്ളി വ്യക്തികളാണ്. യുകെയിലെ ഫിസിഷ്യന്‍ ഡോ.എം.എസ്.രാജീവ്, കോഴിക്കോട് ചീഫ് ആയുര്‍വേദ ഫിസിഷ്യന്‍ ഡോ. മനോജ് കലൂര്‍, ബഹ്റൈനിലെ ആയുര്‍വേദ ഫിസിഷ്യന്‍ ഡോ. പ്രശോബ്, കണ്‍സള്‍ട്ടന്റ് ചൈല്‍ഡ് സൈക്കോളജിസ്റ്റ് ഡോ.ജയചന്ദ്രന്‍, കൊച്ചിയിലെ വ്യവസായി ടോം ജോസഫ്, സ്‌കില്‍സ് കെയര്‍ ഡയറക്ടര്‍ ലില്ലി വിന്‍സെന്റ്. യുകെ, ബാംഗ്ലൂര്‍ നഴ്സിംഗ് യൂണിവേഴ്സിറ്റിയിലെ ദീന്‍, കവിത നാരായണന്‍, ദുബായ് മുനിസിപ്പാലിറ്റിയിലെ റമീന സജീവ് എന്നിവരും യോഗത്തെ അഭിനന്ദിച്ചു. സെമിനാറിന്റെ യൂട്യൂബ് വീഡിയോ ലിങ്ക് :  https://www.youtube.com/watch?v=6QZCod3VpWo
സ്‌കന്‍തോര്‍പ്പ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ നോര്‍ത്ത് ലിങ്കണ്‍ഷയര്‍ (ICANL) പുതിയ എക്‌സിക്യൂട്ടീവ് കമ്മറ്റിയെ തെരഞ്ഞെടുത്തു. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരെ കോര്‍ത്തിണക്കിക്കൊണ്ട് രൂപീകരിക്കപ്പെട്ട കമ്മിറ്റിയാണ് 2024-25 ലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. ഫെബ്രുവരി 25 ന് സ്‌കന്‍തോര്‍പ്പിലെ ഓള്‍ഡ് ബ്രംബി യുണെറ്റഡ് ചര്‍ച്ച് ഹാളില്‍ വച്ച് നടന്ന അസോസിയേഷന്‍ യോഗമാണ് 18 അംഗ കമ്മിറ്റിയെ ഐകകണ്‌ഠേന തിരഞ്ഞെടുത്തത്. വിദ്യാ സജീഷാണ് അസോസിയേഷന്റെ പുതിയ പ്രസിഡന്റ്. സോണാ ക്ലൈറ്റസ് - വൈസ് പ്രസിഡന്റ്, ബിനോയി ജോസഫ് - സെക്രട്ടറി, ബിനു വര്‍ഗീസ് - ജോയിന്റ് സെക്രട്ടറി, ലിബിന്‍ ജോര്‍ജ് - ട്രഷറര്‍ സ്ഥാനങ്ങള്‍ വഹിക്കും. എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍മാരായി അക്ഷയ ജോണ്‍സണ്‍, ബ്‌ളെസണ്‍ ടോം വറുഗീസ്, ജോബിന്‍ ഫിലിപ്‌സ്, ലിജി മാത്യു, സനിക ജിമ്മി എന്നിവരെയും തെരഞ്ഞെടുത്തു. ഏലിയാസ് യോഹന്നാന്‍, ഡോ. പ്രീതി മനോജ്, വിപിന്‍ കുമാര്‍ വേണുഗോപാല്‍ എന്നിവരെ കമ്യൂണിറ്റി റെപ്രസന്റേറ്റീവുകള്‍ ആയി നാമനിര്‍ദ്ദേശം ചെയ്തു. ഹേസല്‍ അന്നാ അജേഷ്, ബില്‍ഹ ഏലിയാസ്, കരോള്‍ ചിന്‍സ് ബ്‌ളെസണ്‍, ദേവസൂര്യ സജീഷ്, ലിയാ ബിനോയി എന്നിവര്‍ യൂത്ത് റെപ്രസന്റേറ്റീവുമാരായി പ്രവര്‍ത്തിക്കും. നോര്‍ത്ത് ലിങ്കണ്‍ഷയറിലെ ഇന്ത്യന്‍ സമൂഹത്തില്‍ സജീവമായ പ്രവര്‍ത്തനങ്ങളാണ് ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ നടത്തി വരുന്നത്. സ്‌കന്‍തോര്‍പ്പ്, ഗൂള്‍ ഹോസ്പിറ്റലുകളിലേയ്ക്ക് നോര്‍ക്ക വഴി എന്‍എച്ച്എസ് റിക്രൂട്ട് ചെയ്യുന്ന സ്റ്റാഫുകള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദ്ദേശവും പിന്തുണയും നല്‍കാന്‍ അസോസിയേഷന്‍ രംഗത്തുണ്ട്. നോര്‍ത്തേണ്‍ ലിങ്കണ്‍ഷയര്‍ ആന്‍ഡ് ഗൂള്‍ എന്‍എച്ച്എസ് ട്രസ്റ്റിന്റെ അഭ്യര്‍ത്ഥന പ്രകാരം ഇതിനായുള്ള കോര്‍ഡിനേഷന് അസോസിയേഷന്‍ സെക്രട്ടറി ബിനോയി ജോസഫ് നേതൃത്വം നല്‍കുന്നു. ഇന്ത്യന്‍ സമൂഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോര്‍ത്ത് ലിങ്കണ്‍ ഷയര്‍ കൗണ്‍സിലിന്റെ ശ്രദ്ധയില്‍ പെടുത്തുന്നതിന് വേണ്ട പരിശ്രമങ്ങളും അസോസിയേഷന്‍ നടത്തി വരുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കുടുംബസമേതം പങ്കെടുക്കുവാനും മലയാളികള്‍ക്കൊപ്പം ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കും ഒത്തുചേരുവാനും അനുയോജ്യമായ സാഹചര്യമൊരുക്കിയാണ് അസോസിയേഷന്‍ പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. നോര്‍ത്ത് ലിങ്കണ്‍ ഷയറിലേയ്ക്ക് നിരവധി മലയാളി കുടുംബങ്ങള്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി കുടിയേറിയിട്ടുണ്ട്. അസോസിയേഷന്റെ അംഗങ്ങള്‍ക്കായി യോഗ, ബാഡ്മിന്റണ്‍, ക്രിക്കറ്റ്, ബോളിവുഡ് ഡാന്‍സ് ക്ലാസ്, എഡ്യൂക്കേഷന്‍ സെമിനാര്‍ എന്നിവ കഴിഞ്ഞ വര്‍ഷം അസോസിയേഷന്‍ നടത്തിയിരുന്നു. ഹള്‍, ഗെയിന്‍സ്ബറോ, ഗൂള്‍, ഗ്രിംസ്ബി കമ്യൂണിറ്റികളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ചാരിറ്റി ഫണ്ട് റെയിസിംഗും അവാര്‍ഡ് നൈറ്റും നോര്‍ത്ത് ലിങ്കണ്‍ഷയറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പ്രശംസ നേടിയിരുന്നു. അസോസിയേഷന്റെ ഈസ്റ്റര്‍/ വിഷു/ഈദ് ആഘോഷം ഏപ്രില്‍ 13 ന് നടക്കും. മെയ് 11 ന് ഇന്റര്‍നാഷണല്‍ നഴ്‌സസ് ഡേ ആഘോഷവും അസോസിയേഷന്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ സമൂഹത്തിന് പ്രയോജനം ചെയ്യുന്ന ക്രിയാത്മക പ്രവര്‍ത്തനങ്ങളിലൂടെ മുന്നേറുന്ന അസോസിയേഷന് എല്ലാ പ്രവാസികളുടെയും പിന്തുണ പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.  
വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് ആന്റ് മെഡിക്കല്‍ ഫോറം പൊതുജന ബോധവത്കരണത്തിനായി ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. പ്രസിഡന്റ് ഡോ. ജിമ്മി മൊയലന്‍ ലോനപ്പന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ ഈ മാസം 17 ന്. ഇന്ത്യന്‍ സമയം ഞായറാഴ്ച 7.30 വൈകുന്നേരം, യുകെ സമയം 2 ഉച്ചയ്ക്ക്, സൂം പ്ലാറ്റ്ഫോമില്‍ നടത്തുന്നു. വിഷയങ്ങളും പ്രഭാഷകരും ഇവയാണ്: 1. പ്രമേഹം: നിങ്ങള്‍ അറിയേണ്ട കാര്യങ്ങള്‍, പ്രൊഫ. ഡോ. ഗോഡ്വിന്‍ സൈമണ്‍, അസോസിയേറ്റ് മെഡിക്കല്‍ ഡയറക്ടറും കണ്‍സള്‍ട്ടന്റ് എന്‍ഡോക്രൈനോളജിസ്റ്റും, ബിഎച്ച്ആര്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍, ലണ്ടന്‍,  2. സൈക്കോളജിക്കല്‍ സ്‌ട്രെസ്, ഡോ ഷറഫുദ്ധീന്‍ കടമ്പോട്ട്, ചീഫ് കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ്, സിംഫണി ഓഫ് ലൈഫ്, കോഴിക്കോട്, 3. മലയാളികള്‍ക്കുള്ള യുകെ നഴ്സ് ജോലികള്‍, ജിനോയ് മദന്‍, കിഡ്നി ട്രാന്‍സ്പ്ലാന്റ് നഴ്സ് ക്ലിനിഷ്യന്‍, റോയല്‍ ലിവര്‍പൂള്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍. സൂം മീറ്റിംഗ് ലിങ്ക്   https://us02web.zoom.us/j/83164185202?pwd=dXNoVXNoRnR2V25zWkFjWC94S2tSQT09മീറ്റിംഗ് ഐഡി 83164185202 പാസ്‌വേഡ് 643830  വ്യക്തതയ്ക്കായി 0044-7470605755 എന്ന വാട്ട്സ്ആപ്പ് വഴി ഡോ ജിമ്മിയെ ബന്ധപ്പെടുക.
SPIRITUAL
വാട്ഫോര്‍ഡ്: ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതയിലെ ഓക്‌സ്‌ഫോര്‍ഡ് റീജിയന്റെ നേതൃത്വത്തില്‍ യുവജന സംഗമം, 'ABLAZE 2024' സംഘടിപ്പിക്കുന്നു. ഏപ്രില്‍ മാസം നാലാം തീയതി വ്യാഴാഴ്ച്ച , വാട്ഫോര്‍ഡ് ഹോളി ക്വീന്‍ സെന്ററില്‍ വെച്ച് നടത്തപ്പെടുന്ന സംഗമം രാവിലെ പത്തു മണി മുതല്‍ വൈകുന്നേരം നാലു മണി വരെയാണ്  ക്രമീകരിച്ചിരിക്കുന്നത്.   നോര്‍ത്താംപ്ടണ്‍ റോമന്‍ കത്തോലിക്കാ രൂപതയില്‍ നിന്നും 2022  ജൂണില്‍ വൈദികപട്ടം സ്വീകരിച്ച യുവ വൈദികന്‍ ഫാ ജിത്തു ജെയിംസ് മഠത്തില്‍ സംഗമത്തിന് നേതൃത്വം നല്‍കും.   വിശ്വാസത്തിലൂന്നിക്കൊണ്ട്, പരസ്‌നേഹത്തിലും, സാമൂഹ്യ പ്രതിബദ്ധതയിലും അധിഷ്ഠിതമായ ഉത്തമ ക്രൈസ്തവ ജീവിതം നയിക്കുവാനുതകുന്ന ചിന്തകള്‍ പങ്കുവെക്കുന്നതോടൊപ്പം ആകര്‍ഷകവും രസകരവുമായ കളികളും പരിപാടികളും സംഗമത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.  യുവജനങ്ങള്‍ക്ക് പ്രാര്‍ത്ഥനക്കും ആരാധനക്കും സ്തുതിപ്പിനും അതോടൊപ്പം പരിചയപ്പെടുന്നതിനും, ആശയ വിനിമയത്തിനും, വിനോദങ്ങള്‍ക്കും ഉള്ള വേദിയാവും 'ABLAZE 2024'   പതിനഞ്ചു വയസ്സിനു മുകളിലുള്ളവരും അവിവാഹിതരുമായ യുവജനങ്ങളെ ഉദ്ദേശിച്ചാണ് സംഗമം ഒരുക്കിയിരിക്കുന്നത്. രജിസ്‌ട്രേഷന്‍ സൗജന്യമാണ്. ഉച്ച ഭക്ഷണം ക്രമീകരിക്കുന്നുണ്ട്.  യേശുവിനെ  സ്വജീവിതത്തില്‍ അനുകരിക്കുവാനും, കൃപയില്‍ നയിക്കപ്പെടുവാനും അനുഗ്രഹാദായകമായ 'ABLAZE  2024'സംഗമത്തില്‍ പങ്കു ചേരുവാന്‍ എല്ലാ യുവജനങ്ങളെയും  പ്രോത്സാഹിപ്പിച്ചയക്കണമെന്ന് ഓക്‌സ്‌ഫോര്‍ഡ് റീജിയന്‍ ഡയറക്ടര്‍  ഫാ. ഫാന്‍സുവാ പത്തില്‍, ഫാ.അനീഷ് നെല്ലിക്കല്‍, ഷിനോ കുര്യന്‍, റീന ജെബിറ്റി എന്നിവര്‍  മാതാപിതാക്കളോട് അഭ്യര്‍ത്ഥിക്കുന്നു.  For More Details:-Fr. Fanzwa Pathil-07309049040Shino Kurian- 07886326607Reena Jabitty-07578947304 April 4th Thursday from 10:00 AM to 16:00 PM. HOLY QUEEN CENTRE, TOLPITS LANE, WATFORD, WD18 6NP  
ലൂട്ടന്‍ : വലിയ നോമ്പിലൂടെ വിശുദ്ധവാരത്തിലേക്കുള്ള ആല്മീയ യാത്രയില്‍ നവീകരണവും, അനുതാപവും, അനുരഞ്ജനവും പ്രാപിച്ച്  ഉദ്ധിതനായ ക്രിസ്തുവിനെ ഹൃദയത്തിലും ഭവനത്തിലും സ്വീകരിക്കുവാന്‍  വിശ്വാസികളെ ഒരുക്കുന്നതിന്റെ ഭാഗമായി സെന്റ് സേവ്യര്‍ പ്രൊപോസ്ഡ് മിഷന്റെ നേതൃത്വത്തില്‍ ത്രിദിന നോമ്പുകാല ധ്യാനം സംഘടിപ്പിക്കുന്നു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ വലിയ നോമ്പുകാലത്തില്‍ ക്രമീകരിച്ചിരിക്കുന്ന 'ഗ്രാന്‍ഡ് മിഷന്‍ 2024' ന്റെ ശുശ്രുഷകളുടെ ഭാഗമായാണ് ലൂട്ടനിലും സ്റ്റീവനേജിലും ധ്യാനങ്ങള്‍ ക്രമീകരിക്കുന്നത്.   തിരുവചന പ്രഘോഷങ്ങളിലൂടെയും ആല്മീയ ശുശ്രുഷകളിലൂടെയും ദൈവാരാജ്യത്തിനായിആഗോളതലത്തില്‍ത്തന്നെ ശുശ്രുഷകള്‍ നയിക്കുന്ന വിന്‍സെന്‍ഷ്യല്‍ കോണ്‍ഗ്രിഗേഷന്റെ ഡയറക്റ്ററും ഇന്ത്യയില്‍ മണിപ്പൂര്‍ ആസ്സാം അടക്കം പ്രദേശങ്ങളിലും, രാജ്യാന്തര തലങ്ങളിലും വിശ്വാസത്തിന്റെ ചൈതന്യവും, രക്ഷയുടെ മാര്‍ഗ്ഗവും അനേകായിരങ്ങള്‍ക്ക് പകര്‍ന്നു നല്‍കി വരുന്ന അഭിഷിക്തധ്യാന ഗുരുവും, അനുഗ്രഹീത കൗണ്‍സിലറും, യുവജന ശുശ്രുഷകളിലൂടെ ഏറെ ശ്രദ്ധേയനുമായിട്ടുള്ള ഫാ. ബോബി എമ്പ്രയിലാണ് ത്രിദിന ധ്യാനത്തിന് നേതൃത്വം നല്‍കുക.           വലിയനോമ്പുകാല നവീകരണ ധ്യാനത്തിലും, തിരുക്കര്‍മ്മങ്ങളിലും, തിരുവചന ശുശ്രുഷകളിലും പങ്കു ചേര്‍ന്ന്, ഗാഗുല്‍ത്താ വീഥിയില്‍ യേശു സമര്‍പ്പിച്ച ത്യാഗബലി പൂര്‍ണ്ണ ഹൃദയത്തോടെ വിചിന്തനം ചെയ്ത്  , അനുതാപത്തിലൂന്നിയ നവീകരണത്തിലൂടെ അനുരഞ്ജനത്തിന്റെയും സ്‌നേഹത്തിന്റെയും കരുണയുടെയും അനന്ത കൃപകള്‍ ആര്‍ജ്ജിക്കുവാന്‍ ബോബി അച്ചന്റെ ധ്യാനം ഏറെ അനുഗ്രഹദായകമാവും.   വലിയ നോമ്പിന്റെ ചൈതന്യത്തില്‍, ക്രിസ്തുവിന്റെ രക്ഷാകര യാത്രയുടെ അനുസ്മരണയോടൊപ്പം, പ്രത്യാശയും പ്രതീക്ഷയും നല്‍കി മരണത്തില്‍ നിന്നും ഉയര്‍ത്തെഴുനേറ്റ രക്ഷകനെ വരവേല്‍ക്കുവാനും  അവിടുത്തെ കൃപകളും അനുഗ്രഹങ്ങളും പ്രാപിക്കുവാനും ലൂട്ടനിലും സ്റ്റീവനേജിലുമായി  നടത്തപ്പെടുന്ന ഗ്രാന്‍ഡ് മിഷന്‍ ധ്യാന ശുശ്രുഷയിലേക്ക് ഏവരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നതായി അനീഷ് നെല്ലിക്കല്‍ അച്ചനും പള്ളിക്കമ്മിറ്റികളും അറിയിച്ചു.  ഏഴാം ക്ലാസ്സ്  മുതല്‍  പഠിക്കുന്ന കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി, ബോബി അച്ചന്‍ സ്റ്റീവനേജില്‍ വെച്ച്  പ്രത്യേക ധ്യാന ശുശ്രുഷക്ക്  അവസരം ഒരുക്കുുന്നുമുണ്ട്. St. Martin's De Pores Church, 366 Leagrave, High Street, LU4 0NGMarch 22nd Friday: 16:00-19:00 PM ; March 23rd Saturday 09:30 AM- 17:00 PM  Luton Contact Numbers- 07886330371,07888754583 Curry Village Hall , 551 Lonsdale Road, SG1 5DZ March 24th Sunday Morning 10:00 onwardsSt. Hilda Roman Catholic Church, Stevenage, SG2 9SQMarch 24th Sunday 13:30-19:00 PM along with Palm Sunday Holy Services. Stevenage Contact Numbers- 07463667328, 07710176363  
വെംബ്ലി : സെന്റ് ചാവറ കുര്യാക്കോസ് പ്രൊപോസ്ഡ് മിഷന്റെ നേതൃത്വത്തില്‍ വെംബ്ലിയില്‍ വെച്ച് നൈറ്റ് വിജില്‍ ഒരുങ്ങുന്നു. അനുഗ്രഹീത വചന പ്രഘോഷകനും, സീറോമലബാര്‍ ലണ്ടന്‍ റീജിയന്‍ കോര്‍ഡിനേറ്ററുമായ ഫാ. ജോസഫ് മുക്കാട്ടും, തിരുവചന ശുശ്രുഷകയും, രൂപതയിലെ ഇവാഞ്ചലൈസേഷന്‍ ഡയറക്റ്ററുമായ സിസ്റ്റര്‍ ആന്‍ മരിയായും സംയുക്തമായിട്ടാവും നൈറ്റ് വിജിലിന് നേതൃത്വം നല്‍കുക. വെംബ്ലി സെന്റ് ജോസഫ്‌സ് റോമന്‍ കത്തോലിക്കാ ദേവാലയത്തില്‍ വെച്ച് നടക്കുന്ന നൈറ്റ് വിജില്‍, ഏപ്രില്‍ 26 ന് വെള്ളിയാഴ്ച വൈകുന്നേരം 8 മണിക്കാരംഭിച്ചു രാത്രി 12 മണിക്ക് അവസാനിക്കും. പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കുന്ന നൈറ്റ് വിജിലില്‍ തുടര്‍ന്ന്  വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കും. തിരുവചനം പങ്കുവെക്കല്‍, പ്രെയ്സ് ആന്‍ഡ് വര്‍ഷിപ്പ്, കുമ്പസാരം, ആരാധന, കൗണ്‍സിലിംഗ് തുടങ്ങിയ ശുശ്രുഷകള്‍ക്കും അവസരം ഉണ്ടായിരിക്കും   രാത്രിയാമങ്ങളുടെ ഏകാന്തതയില്‍ ശാന്തമായിരുന്ന്  മനസ്സും ഹൃദയവും ഉത്ഥിതനായ ക്രിസ്തുവിന്റെ സന്നിധിയിലേക്കുയര്‍ത്തി, തങ്ങളുടെ രോഗങ്ങളും, നിസ്സഹായതയും, ബന്ധനങ്ങളും, മുറിവുകളും അവിടുത്തെ തൃക്കരങ്ങളില്‍ ഭരമേല്‍പിക്കുവാനും, സ്വീകരിച്ച നന്മകളെയും, അനുഗ്രഹങ്ങളെയും, കൃപകളേയും ഓര്‍ത്തോര്‍ത്ത് നന്ദിപുരസ്സരം സ്തുതിക്കുവാനും ഒപ്പം ദിവ്യ കാരുണ്യ ആരാധനക്കും ഉള്ള അനുഗ്രഹീത വേളയാണ് വെംബ്ലിയില്‍ ഒരുങ്ങുന്നത്. പരിശുദ്ധ കുര്‍ബ്ബാനയിലൂടെ അവിടുത്തെ രക്ഷാകര യാത്രയോട് ചേര്‍ന്നു നിന്ന്, തിരുവചനത്തിലൂടെ ക്രിസ്തുവിനെ ശ്രവിച്ചും, ദിവ്യകാരുണ്യ ആരാധനയില്‍ അവിടുത്തോട് അനുരജ്ഞനപ്പെട്ടും, പ്രാര്‍ത്ഥനകളും, നന്ദിയും സ്തുതിയും ആരാധനയും അര്‍പ്പിക്കുവാന്‍ വെംബ്ലിയില്‍ നൈറ്റ് വിജില്‍ അവസരമൊരുക്കും. രാത്രി ആരാധനയില്‍ പങ്കു ചേരുവാനും, പരിശുദ്ധ മാതാവിന്റെയും, വിശുദ്ധ ചാവറ പിതാവിന്റെയും മാദ്ധ്യസ്ഥ കരങ്ങളിലൂടെ അനുഗ്രഹങ്ങളുടെ വാതായനം തുറന്നു കിട്ടുന്ന നൈറ്റ് വിജില്‍ ശുശ്രുഷകളില്‍ ഭാഗഭാക്കാകുവാനും ഏവരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്:മനോജ്: 07848808550മാത്തച്ചന്‍ വിളങ്ങാടന്‍: 07915602258 Night Vigil Venue:St. Joseph RC Church, 339 Harbow Road, Wembley HA9 6AG
SPECIAL REPORT
പുതുപുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ച് ഉപയോക്താക്കള്‍ക്ക് വീണ്ടും പ്രിയപ്പെട്ടതാകുകയാണ് വാട്‌സ്ആപ്പ്. വാട്‌സ്ആപ്പ് വീഡിയോ ഫോര്‍വേര്‍ഡ് ചെയ്യാനും റിവൈന്‍ഡ് ചെയ്യാനും സൗകര്യമൊരുക്കുന്നതാണ് വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍. വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം ആപ്പിന്റെ 23.12.0.71 പതിപ്പില്‍ ഫീച്ചര്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. വീഡിയോയുടെ അരികില്‍ ഡബിള്‍ ടാപ്പ് ചെയ്ത് വീഡിയോകള്‍ വേഗത്തില്‍ ഫോര്‍വേഡ് ചെയ്യാനും റിവൈന്‍ഡ് ചെയ്യാനും പുതിയ ഫീച്ചറിലൂടെ സാധിക്കും. നിലവില്‍ ആപ്പിനുള്ളില്‍ വിഡിയോകള്‍ റെക്കോര്‍ഡ് ചെയ്യാനും അയയ്ക്കാനും വാട്‌സ്ആപ്പ് ഉപയോക്താക്കളെ അനുവദിക്കുന്നുണ്ട്. ഫീച്ചര്‍ എത്തുന്നതോടെ ഉപയോക്താക്കള്‍ക്ക് വിഡിയോയുടെ പ്രസക്തമായ ഭാഗങ്ങള്‍ വിഡിയോ മുഴുവനായി കാണാതെ തന്നെ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കും. യുട്യൂബില്‍ വിഡിയോ പ്ലേ ചെയ്യുന്നതു പോലെ തന്നെ വാട്‌സആപ്പിലും കാണാം.
CINEMA
ഏറെ നാളത്തെ പ്രണയത്തിന് ശേഷം തെന്നിന്ത്യന്‍ താരം സിദ്ധാര്‍ത്ഥും നടി അദിതി റാവുവും വിവാഹിതരായെന്ന് റിപ്പോര്‍ട്ടുകള്‍. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. ഇപ്പോഴിതാ വിവാഹ വാര്‍ത്തയും പുറത്തുവിട്ടിരിക്കുകയാണ്. തെലങ്കാന വാനപര്‍ത്തിയിലെ ശ്രീരംഗപുരം ക്ഷേത്രത്തില്‍ ഇന്നലെ രാവിയെയായിരുന്നു വിവാഹം എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പക്ഷെ വിവാഹം കഴിഞ്ഞെന്നുള്ള വാര്‍ത്തകള്‍ വന്നുവെങ്കിലും വിവാഹ ചിത്രങ്ങള്‍ ഇതുവരെയും പുറത്തു വന്നിട്ടില്ല. തങ്ങളുടെ പ്രിയതാരങ്ങള്‍ വിവാഹിതരായെന്ന് അറിഞ്ഞ് നിരവധി പേരാണ് സോഷ്യല്‍ മിഡിയയില്‍ ആശംസയുമായി എത്തിയത്. 2021ല്‍ പുറത്തിറങ്ങിയ തമിഴ് തെലുങ്ക് ദ്വിഭാഷ ചിത്രമായ മഹാസമുദ്രത്തിലാണ് ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. അതേസമയം നിരവധി സിനിമാ പരിപാടികളിലും ചടങ്ങുകളിലും ഇരുവരും ഒന്നിച്ചെത്തിയിട്ടുണ്ട്. ചിത്തയാണ് സിദ്ധാര്‍ത്ഥ് അവസാനമായി അഭിനയിച്ച ചിത്രം. അദിതിയുടെ രണ്ടാം വിവാഹമാണിത്. സത്യദീപ് മിശ്രയെയാണ് അദിതി ആദ്യം വിവാഹം കഴിച്ചത്. കഴിഞ്ഞ വര്‍ഷം അദിതിയുടെ പിറന്നാള്‍ ദിനത്തില്‍ സോഷ്യല്‍ മിഡിയയില്‍ സിദ്ധാര്‍ത്ഥ് ആശംസാ പോസ്റ്റ് പങ്കുവച്ചിരുന്നു
മലയാളം വലിയൊരു കഠിനാധ്വാനത്തിന് സാക്ഷ്യയാകുന്ന ദിവസമാണ് നാളെ. വര്‍ഷങ്ങള്‍ക്ക് മുന്‍പേ അനൗണ്‍സ് ചെയ്ത ആടുജീവിതം നാളെ തീയറ്ററുകളില്‍ റിലീസ് ചെയ്യുകയാണ്. ആടുജീവിതം കഥ നോവല്‍ ആയപ്പോള്‍ എല്ലാവരെയും കണ്ണ് നനയിപ്പിച്ചിരുന്നു. ചിത്രം യഥാര്‍ത്ഥ സംഭവം ആണ്. ആ വേദനയാണ് ഇനി സ്‌ക്രീനില്‍ കാണാന്‍ പോകുന്നത്. ചിത്രം റിലീസ് ആകുന്നതിന് മുന്‍പേ തന്നെ ചിത്രത്തെ കുറിച്ചും ചിത്രത്തില്‍ പൃഥ്വിയുടെ കഷ്ടപ്പാടിനെ കുറിച്ചും എല്ലാം പുറത്ത് വന്നിരുന്നു. ബ്ലെസിയുടെ സംവിധാനത്തില്‍ ഇറങ്ങുന്ന ഈ ചിത്രം പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് തമിഴ് നടന്‍ സൂര്യ പറഞ്ഞ കാര്യമാണ് വൈറലാകുന്നത്. ആടുജീവിതത്തിനു ആശംസയുമായി എത്തിയിരിക്കുകയാണ് തമിഴ് നടന്‍ സൂര്യ. ആടുജീവിതത്തിന്റെ ട്രെയിലര്‍ പങ്കുവച്ചു കൊണ്ടാണ് താരത്തിന്റെ ആശംസ ട്വീറ്റ്. 'അതിജീവനത്തിന്റെ കഥ പറയാനുള്ള 14 വര്‍ഷത്തെ അഭിനിവേശമാണ് ആടുജീവിതം. ഈ പരിവര്‍ത്തനവും ഇതിനെ ഒരുമിച്ച് കൊണ്ടുവരാനുള്ള പരിശ്രമവും ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ സംഭവിക്കൂ. സംവിധായകന്‍ ബ്ലെസി & ടീം, പൃഥ്വിരാജ്, എ ആര്‍ റഹ്‌മാന്‍ സാര്‍ എന്നിവര്‍ക്ക് ഒരു ഗ്രാന്‍ഡ് റിലീസിനായി ഹൃദയം നിറഞ്ഞ ആശംസകള്‍', എന്നാണ് സൂര്യ ട്വീറ്റ് ചെയ്തത്. സൂര്യയുടെ പോസ്റ്റിനു പിന്നാലെ പൃഥ്വിരാജ് നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, മുന്‍പ് ആടുജീവിതത്തിനായി സൂര്യയെ പരിഗണിച്ചിരുന്നുവെന്ന് ബ്ലെസി പറഞ്ഞിരുന്നു. 'സൂര്യയോട് മുന്‍പ് കഥ പറഞ്ഞിരുന്നു. ശാരീരികമായി വലിയ തയ്യാറെടുപ്പുകള്‍ നടത്തേണ്ടി വരുമെന്നും അപ്പോള്‍ തന്നെ സൂചിപ്പിച്ചു. ആ സമയത്ത് ശാരീരികമായി ബുദ്ധിമുട്ട് എടുക്കാന്‍ അദ്ദേഹത്തിന് കഴിയില്ലായിരുന്നു. സമാനമായ രീതിയില്‍ ശാരീരിക മാറ്റങ്ങള്‍ വരുത്തി കൊണ്ട് സൂര്യ ഒരു സിനിമ ചെയ്തിരുന്നു.അതാണ് ചിത്രം ഉപേക്ഷിച്ചത്'എന്നാണ് അന്ന് ബ്ലെസി പറഞ്ഞത് .  
മഞ്ഞുമ്മല്‍ ബോയ്‌സ് മലയാളവും കടന്ന് ശ്രദ്ധ നേടാന്‍ പ്രധാന കാരണം പലതാണ്. അതില്‍ പ്രധാനമാണ് സിനിമയില്‍ കാണിച്ചിരിക്കുന്ന ഗുണ കേവ്. കലാസംവിധായകന്‍ അജയന്‍ ചാലിശ്ശേരിയുടെ നേതൃത്വത്തില്‍ യഥാര്‍ത്ഥമാണോ എന്ന് തോന്നിപ്പോകുന്ന തരത്തിലാണ് ഇതിന്റെ സെറ്റിട്ടിരിക്കുന്നത്. ലോകമെങ്ങും പ്രശംസ നേടിക്കൊണ്ട് ചിത്രം തീയറ്ററുകളില്‍ മുന്നേറുമ്പോള്‍ സിനിമയിലെ സെറ്റിട്ടിരിക്കുന്ന ഗുണ കേവ് എല്ലാം വലിയ ശ്രദ്ധ നേടിയ ഒന്നായിരുന്നു. കലാസംവിധായകന്‍ അജയന്‍ ചാലിശ്ശേരിയുടെ നേതൃത്വത്തിലാണ് ഗുണ കേവിന്റെ സെറ്റ് ഒരുക്കിയത്. ഇപ്പോഴിതാ സെറ്റ് നിര്‍മിക്കാന്‍ ഒപ്പമുണ്ടായിരുന്ന കലാകാരന്മാരെ അജയന്‍ ചാലിശ്ശേരി ഫേസ്ബുക്കിലൂടെ പരിചയപ്പെടുത്തിയിരിക്കുകയാണ്. 'മഞ്ഞുമ്മല്‍ ബോയ്‌സില്‍ എനിക്കൊപ്പം പ്രവര്‍ത്തിച്ച അതി ഭീകരന്‍മാരായ ആര്‍ട്ടിസ്റ്റുകളെയും കലാപ്രവര്‍ത്തകരെയും ഞാന്‍ നിങ്ങള്‍ക്ക് മുമ്പില്‍ പരിചയപ്പെടുത്തുന്നു. ഞാന്‍ ചിന്തിക്കുന്നതും കാണുന്നതും ഇവരൊക്കെയാണ് ജീവന്‍ വെച്ചു തരുന്നത്. 'എന്നാണ് അജയന്‍ ചാലിശേരി പോസ്റ്റ് ചെയ്തത്. അജയന്‍ ചാലിശ്ശേരിയുടെ ആര്‍ട്ട് അസോസിയേറ്റുമാര്‍ സജീവന്‍ എ.എം, സുധീര്‍ കരുണ്‍ എന്നിവരായിരുന്നു. ആര്‍ട്ട് അസിസ്റ്റന്റ്‌സ്, ആര്‍ട്ടിസ്റ്റ്, ഡിസൈനര്‍മാര്‍, വെല്‍ഡര്‍, പെയിന്റര്‍, മോള്‍ഡര്‍, കാര്‍പെന്റര്‍, പെയിന്റിംഗ് സ്‌പെഷ്യല്‍ എഫക്റ്റ്, ഇലക്ട്രീഷ്യന്‍ തുടങ്ങി ഗുണ കേവ് സെറ്റ് നിര്‍മാണത്തില്‍ പങ്കെടുത്ത എല്ലാവരേയും അജയന്‍ ചാലിശ്ശേരി പരിചയപ്പെടുത്തുകയും കലാകാരന്മാരോട് നന്ദി അറിയിക്കുകയും ചെയ്തു. പെരുമ്പാവൂരില്‍ അഞ്ച് നിലയുള്ള ഒരു ഗോഡൗണ്‍ ആണ് അജയന്‍ ചാലിശ്ശേരിയുടെ നേതൃത്വത്തിലുള്ള സംഘം ഗുണാ കേവ് ആക്കി മാറ്റിയത്.
NAMMUDE NAADU
ഈസ്റ്റര്‍ ദിനം പ്രവര്‍ത്തിദിനമാക്കി ഉത്തരവിട്ട് മണിപ്പൂര്‍. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനങ്ങള്‍ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സംസ്ഥാനത്ത് മാര്‍ച്ച് 30, 31 തീയതികളായ ശനിയാഴ്ചയും, ഞായറാഴ്ചയും പ്രവൃത്തിദിനങ്ങളായിരിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ അനസൂയ ഉയ്കെയുടെ ഓഫീസ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ഉത്തരവ് പ്രകാരം സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാരിന് കീഴിലുള്ള സൊസൈറ്റികള്‍ തുടങ്ങിയവയ്‌ക്കെല്ലാം ഇത് ബാധകമായിരിക്കും.  ഈസ്റ്റര്‍ ദിനം പ്രവൃത്തി ദിനമാക്കിയതിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമായി. കുക്കി സംഘടനകള്‍ ഗവര്‍ണറുടെ ഉത്തരവിനെതിരെ രംഗത്തു വന്നിട്ടുണ്ട്.
തിരുവനന്തപുരം പുളിമാത്ത് കമുകിന്‍കുഴി ഡിവൈഎഫ്ഐ- ആര്‍എസ്എസ് സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരിക്ക്. സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ നശിപ്പിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ഒടുവില്‍ അക്രമത്തിലേക്ക് എത്തിയത്. ഡിവൈഎഫ്ഐ പുളിമാത്ത് മേഖലാ കമ്മിറ്റി അംഗവും കമുകിന്‍കുഴി സ്വദേശിയുമായ സുജിത്തിനാണ് വെട്ടേറ്റത്. കമുകിന്‍ കുഴി ജങ്ഷനില്‍ സ്ഥാപിച്ചിരുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ജോയിയുടെ പോസ്റ്റര്‍ നശിപ്പിക്കപ്പെട്ടതിനെച്ചൊല്ലിയായിരുന്നു സംഘര്‍ഷം. ഇതിനു പിന്നാലെയാണ് വെട്ടേറ്റത്. സുജിത്തിന്റെ തലയ്ക്കാണ് പരിക്കേറ്റത്. സുജിത്തിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ നശിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് പുതിയ പോസ്റ്റര്‍ പതിക്കാനെത്തിയ സുജിത്തും സംഘവും ആര്‍എസ്എസ് പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടായിരുന്നു. ഇതിനു ശേഷം ഇന്നലെ രാത്രി സുജിത്തിനെ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സുജിത്തിന്റെ കയ്യില്‍ അടക്കം വെട്ടേറ്റിട്ടുണ്ട്. നാലോളം ആര്‍എസ്എസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം എന്നാണ് സുജിത്ത് പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്.
Channels
മിനിസ്‌ക്രീനില്‍ ഏറെ ആരാധകരുള്ള താരമാണ് അശ്വതി ശ്രീകാന്ത്. ആര്‍ജെയായിരുന്ന അശ്വതിഅവതാരകയായും എഴുത്തുകാരിയായും അഭിനേതാവായും മികവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ്. ലൈഫ് കോച്ച് എന്ന നിലകളിലും പ്രശസ്തയാണ് അശ്വതി. സോഷ്യല്‍ മീഡിയയിലും വലിയ ഫോളോവേഴ്‌സ് ആണ് അശ്വതിക്കുള്ളത്. പാരന്റിംഗിനെ കുറിച്ചും മറ്റും അശ്വതി പങ്ക് വെക്കുന്ന കുറിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ ബിഗ് ബോസിനെ കുറിച്ച് അശ്വതി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. തന്നെ ബിഗ് ബോസിലേക്ക് വിളിച്ചിരുന്നു എന്നും എന്നാല്‍ എന്തുകൊണ്ടാണ് അതിലേക്ക് പോകാതിരുന്നത് എന്നും അശ്വതി പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അശ്വതി ശ്രീകാന്തിന്റെ പ്രതികരണം. ബിഗ് ബോസിലേക്ക് പോകാന്‍ തന്നെ ബോധ്യപ്പെടുത്താന്‍ വേണ്ട കാരണങ്ങളൊന്നുമുണ്ടായിരുന്നില്ല എന്നാണ് അശ്വതി ശ്രീകാന്ത് പറയുന്നത്. 'ബിഗ് ബോസിലേക്ക് എന്നെ ഒരു സീസണ്‍ രണ്ടിന്റെ സമയത്തെങ്ങാനും വിളിച്ചിട്ടുണ്ടായിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് പോകാതിരുന്നത്. അന്ന് മൂത്ത മകള്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ. മകളെ വിട്ട് അത്ര നാള്‍ മാറി നില്‍ക്കാന്‍ പറ്റും എന്ന് എനിക്ക് തോന്നുന്നില്ല. ആ ഷോയിലേക്ക് പോകണം എന്ന് എന്നെ കണ്‍വിന്‍സ് ചെയ്യുന്ന കാര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. നിലവിലെ സാഹചര്യത്തിലും ആ നിലപാട് തന്നെയാണ്. ഒന്നാമത്തെ കാര്യം അത് വളരെ സ്‌ട്രെസ്ഫുള്ളായിട്ടുള്ള സിറ്റുവേഷനാണ്. എത്ര അണ്‍എഡിറ്റായിട്ടുള്ള കാര്യമാണ് കാണിക്കുന്നത് എന്ന് പറഞ്ഞാലും അവിടെ നമ്മള്‍ മനപൂര്‍വമായിട്ട് ക്രിയേറ്റ് ചെയ്യുന്ന സ്‌ട്രെസ് ഉണ്ട്. അല്ലെങ്കില്‍ നമ്മുടെ ഒരു നോര്‍മല്‍ ലൈഫ്‌സ്റ്റൈലില്‍ നിന്ന് കംപ്ലീറ്റായിട്ട് മാറ്റിയിട്ടൊരു വേറെ ഒരു എക്കോ സിസ്റ്റത്തില്‍ അവരെ കൊണ്ട് പ്ലേസ് ചെയ്യുകയാണല്ലോ. അതിന്റേതായിട്ടുള്ള സ്ട്രഗിളുകളൊക്കെയുണ്ട്. എനിക്ക് ഇപ്പോള്‍ എന്നെ അത്രയും സ്ട്രഗിളിലൂടെ കടത്തി വിടേണ്ട കാര്യമുണ്ട് എന്ന് തോന്നുന്നില്ല. അതെന്റെ പേഴ്‌സണല്‍ ചോയ്‌സാണ്,' എന്നാണ് അശ്വതി പറഞ്ഞത്.
ബിഗ്‌ബോസ് സീസണ്‍ ആറില്‍ ഇതുവരെ കാണാത്ത കാര്യങ്ങളാണ് കഴിഞ്ഞ ദിവസം നടന്നത്. ഫിസിക്കല്‍ അസോള്‍ഡ് വളരെ കുറ്റകരമായ തെറ്റാണെന്ന് ഷോയില്‍ ടെുത്ത് പറയാറുണ്ട്. പല വലിയ വഴക്കുകളും കയ്യൈങ്കളി വരെ എത്താറുണ്ടെങ്കിലും പലരും അത് കണ്‍ട്രോള്‍ ചെയ്യാറാണ് പതിവ്. ഇതിനു മുന്‍പൊരു സീസണില്‍ റോബിന്‍ റിയാസിനെ ഫിസിക്കല്‍ അസോള്‍ട്ട് ചെയ്‌തെങ്കിലും അത് പറയത്തക്ക അത്രയും വലിയ ഉപദ്രവം ആയിരുന്നില്ല. എന്നാല്‍ ബിഗ്‌ബോസ് ചരിത്രത്തില്‍ ആദ്യമായി ഇതാ അതും നടന്നിരിക്കുകയാണ്. കിച്ചണ്‍ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. സിജോയുടെ പ്രകോപനത്തിനൊടുവില്‍ റോക്കി സിജോയെ മുഖത്ത് ഇടിക്കുകയായിരുന്നു. ഇടിയില്‍ പല്ല് ഇളകിയെന്നാണ് സിജോ ഡോക്ടറോട് പറഞ്ഞത്. റോക്കിയാകട്ടെ കണ്‍ഫഷന്‍ റൂമില്‍ വന്‍ കരച്ചിലുമാണ്. ഈ സംഭവത്തില്‍ റോക്കിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. ഒരാളുടെ വീക്ക് പോയിന്റ് പ്രസ്സ് ചെയ്തു പ്രവോക് ചെയ്യുക എന്നത് വിജയകരമായ ഒരു ഗെയിം സ്ട്രാറ്റജിയാണ്. സിജോ അതില്‍ വിജയിക്കുകയും റോക്കി തോറ്റെന്നും പ്രേക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. 2 പേരും ഇതിന്റെ ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടി വരും. അതേസമയം, റോക്കിയെ അനുകൂലിക്കുന്നവര്‍ പറയുന്നത് സിജോ തല്ല് ഇരങ്ങുവാങ്ങിയതെന്നാണ്. 'ഒരാളുടെ പേഴ്‌സണല്‍ സ്‌പേസില്‍ കേറി വന്നു അയാള്‍ എതിര്‍ത്തിട്ടും അയാള്‍ തല്ലുമെന്ന് പറഞ്ഞിട്ടും അയാളുടെ താടിയിലും ദേഹത്തും പിടിച്ചതിന് അതിനി എത്ര ഗെയിം സ്ട്രാറ്റജി ആണെന്ന് പറഞ്ഞാല്‍ പോലും ആ തല്ല് സിജോ ഇരന്നു വാങ്ങിയതാണ്.' എന്നാണ് റോക്കിയെ അനുകൂലിക്കുന്ന പ്രേക്ഷകര്‍ പറയുന്നത്.  
മിനിസ്‌ക്രീനിലെ മികച്ച താരമാണ് അശ്വതി. പറയേണ്ട കാര്യങ്ങള്‍ ആരുടേയും മുഖത്ത് നോക്കി പറയാന്‍ ഒരു മടിയും താരത്തിന് ഇല്ല. ഇപ്പോഴിതാ ആര്‍എല്‍വി രാമകൃഷ്ണന്റെ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് താരം. ആര്‍എല്‍വി രാമകൃഷ്‌നൊപ്പം നില്‍ക്കാന്‍ മറ്റുള്ളവര്‍ കറുപ്പിനെ കുറ്റം പറഞ്ഞ ടീച്ചറെ തന്നെ ഏതൊക്കെ രീതിയില്‍ ആണ് വര്‍ണിച്ചു എന്നാണ് സീരിയല്‍ താരം അശ്വതി പറയുന്നത്. ഓരോരുത്തര്‍ കമന്റ് ഇടുന്നത് കണ്ടിട്ട് അപ്പൊ എല്ലാരും സമാസമം ആയില്ലേ എന്നും അശ്വതി ചോദിച്ചു. അശ്വതിയുടെ കുറിപ്പ് വായിക്കാം: കറുപ്പിനഴക്..... ശ്രീമതി സത്യഭാമ പറഞ്ഞ വാക്കുകള്‍ ഒട്ടും തന്നേ യോജിക്കാതെ, ശ്രീ RLV രാമകൃഷ്ണന്‍ എന്ന വ്യക്തിക്ക് അതിലുപരി മികച്ച ഒരു കലാകാരന് എന്റെ ബഹുമാനവും സ്‌നേഹവും എല്ലാവിധ പിന്തുണയും നല്‍കികൊണ്ട് തന്നേ തുടങ്ങട്ടെ.. ശ്രീമതി സത്യഭാമ ഒരു കറുപ്പിനെ കുറിച് പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും ഒന്ന് കൊണ്ടു അല്ലെ?? എന്നാല്‍ ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക് റീല്‍സിലും ഒരല്‍പ്പം കറുത്ത് തടിച്ചു, പല്ലൊക്കെ ഒന്ന് പൊങ്ങി ഇരിക്കുന്ന ഒരു സ്ത്രീ അല്ലെങ്കില്‍ ഒരു പെണ്ണ്, ഒരു വീഡിയോ ഇട്ട് കഴിഞ്ഞാല്‍ അതിനടിയില്‍ വരുന്ന കമെന്റുകള്‍... ഹോ കറുപ്പിനെ കുറ്റം പറഞ്ഞു എന്ന് ഹാലിളകുന്ന ഇതേ മലയാളികള്‍ തന്നെ ആണേ.... വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ ഇത് കടിക്കുമോ??, ഇതിനെ ഏതു മൃഗശാലയില്‍ നിന്ന് ഇറക്കി വിട്ടതാണ്?? എന്നൊക്കെ ഉള്ള കമെന്റുകള്‍ നമ്മള്‍ മലയാളികള്‍ തന്നെ എന്തൊരു കോമഡി ആയിട്ടാ ഇടാറുള്ളത്... എന്തെ അവരും ഈ ലോകത്തുള്ളവര്‍ അല്ലെ?? ഈ കറുപ്പിനെ കുറ്റം പറഞ്ഞ ഈ ടീച്ചറെ തന്നെ ഏതൊക്കെ രീതിയില്‍ ആണ് വര്‍ണിച്ചു ഓരോരുത്തര്‍ കമെന്റ് ഇടുന്നത്. അപ്പൊ എല്ലാരും സമാസമം ആയില്ല്യേ??? ല്ല്യെ?? ആരോടാ ഞാന്‍ പറയണേ, ഞാന്‍ ഏഷ്യാനെറ്റിനു മാസം 25000 കൊടുത്ത് വാര്‍ത്ത ഉണ്ടാക്കുവാന്ന് പറഞ്ഞവരോടും, എന്തിനു വേറെ, മലയാളത്തിലെ ഒരു പ്രശസ്തയായ നമുക്കൊക്കെ പ്രിയങ്കരി ആയ ഒരു സിനിമതാരത്തിന്റെ ഒരു വീഡിയോക്ക് താഴെ ഏതാ ഈ തള്ളച്ചി എന്നൊക്കെ എഴുതുന്നോരോട് ആണേ.
മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ പ്രശസ്തയായ താരമാണ് സ്വാസിക. മിനിസ്‌ക്രീനില്‍ മാത്രം ഒതുങ്ങി പോകാതെ താരം ബിഗ്‌സ്‌ക്രീനിലും നായികയായി എത്തിയിട്ടുണ്ട്. ഈ അടുത്തായിരുന്നു താരത്തിന്റെ വിവാഹം. മിനിസ്‌ക്രീനില്‍ തന്നെയുള്ള പ്രേം ജേക്കബ് ആണ് താരത്തിന്റെ ഭര്‍ത്താവ്. ഇപ്പോഴിതാ വിവാഹം കഴിഞ്ഞുള്ള പ്രേമിന്റെ ആദ്യ പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് സ്വാസിക. മനോഹര ഫോട്ടോകള്‍ പങ്കുവച്ച് പ്രേമിന് ആശംസകള്‍ അറിയിച്ചിട്ടുണ്ട് സ്വാസിക. 'എന്റെ ഹൃദയത്തിന്റെ രാജാവിന്, എന്റെ സ്വപ്നങ്ങളുടെ മനുഷ്യന്, എന്റെ ജീവിതത്തിന്റെ പ്രണയത്തിന് ജന്മദിനാശംസകള്‍', എന്നാണ് സ്വാസിക കുറിച്ചത്. പിന്നാലെ നിരവധി പേരാണ് ആശംസകള്‍ അറിയിച്ച് രംഗത്ത് എത്തിയത്.  ഈ വര്‍ഷം ആദ്യമാണ് സ്വാസിക വിവാഹിതയാകാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. പ്രേം ജേക്കബിനെ പ്രപ്പോസ് ചെയ്തത് താന്‍ ആണെന്ന് അടുത്തിടെ ഒരു ചാനല്‍ പരിപാടിയില്‍ സ്വാസിക പറയുകയും ചെയ്തിരുന്നു. ശേഷം 24ന് ഇരുവരും വിവാഹം കഴിക്കുക ആയിരുന്നു.
പേളി ശ്രീനിഷ് ദമ്പതികളുടെ മകള്‍ നിലുവിന്റെ പിറന്നാള്‍ ആഘോഷമാക്കുകയാണ് കുടുംബം. നിലു ചേച്ചിയായതിന് ശേഷം ഉള്ള ആദ്യത്തെ പിറന്നാള്‍ ആണ് എന്ന പ്രത്യേകത ഇതിനുണ്ട്.  മകള്‍ക്ക് ആശംസമായി പേളിയും ശ്രീനിഷും അര്‍ദ്ധരാത്രിയില്‍ തന്നെ ചിത്രവും വീഡിയോയും ഷെയര്‍ ചെയ്തിരുന്നു. നിലയുടെ മൂന്ന് വര്‍ഷങ്ങളുടെ ആകെത്തുകയാണ് പേളി പോസ്റ്റ് ചെയ്ത വീഡിയോ. 'രാസാത്തി കുട്ടി' എന്ന് അച്ഛന്‍ ശ്രീനിഷ് നില ബേബിയെ വിളിക്കുന്നു. നില അച്ഛന് ഡാഡീസ് ലിറ്റില്‍ പ്രിന്‍സസാണ്. എന്നാല്‍ നിലയുടെ പിന്നാലെ ഓടി നടന്നു വളര്‍ത്തിയ അമ്മ പേളിയുടെ വീഡിയോ സംഭവ ബഹുലമാണ്. പ്രസവിച്ച് ആദ്യമായി നിലയുടെ പേര് ആശുപത്രി റെക്കോര്‍ഡുകളില്‍ എഴുതിച്ചേര്‍ക്കുന്ന നിമിഷം മുതലുള്ള സെലക്ട് ചെയ്ത ദൃശ്യങ്ങള്‍ ഇതില്‍ കാണാം. കുറുമ്പിയാണ് നില എന്ന് എടുത്തു പറയേണ്ട ആവശ്യം വരുന്നില്ല. നിലാ ബേബി അങ്ങനെ തന്നെയാണ്. നില തന്നെപോലെയാണോ എന്ന് പേളി അമ്മ മോളിയോട് ചോദിക്കുന്ന രംഗവും കാണാം. 'നീ അവളെക്കാള്‍ മോശമായിരുന്നു' എന്നാണ് പ്രതികരണം. അമ്മയ്ക്കൊപ്പം ഭക്ഷണം കഴിക്കുന്നതും, അനുജത്തിക്കൊപ്പം കളിക്കുന്നതും ഉള്‍പ്പെടുന്ന രസകരമായ കാഴ്ചകളിലൂടെ നിലാ ബേബിയുടെ സംഭവബഹുലമായ മൂന്ന് വര്‍ഷങ്ങള്‍ പേളി മാണി രേഖപ്പെടുത്തി. ആകെ മൂന്ന് വയസ് മാത്രമേ പ്രായമുള്ളൂ എങ്കിലും 'ഞാന്‍ വല്യതായില്ലേ' എന്നാണു കുഞ്ഞ് നിലാ ബേബിയുടെ കൊച്ചുവായിലെ വലിയ വര്‍ത്തമാനം. കാരണം, ഒന്നല്ല, മൂന്നു കുഞ്ഞുവാവകളുടെ ചേച്ചിയാണ് ബേബി നില.
BUSINESS
തങ്ങളുടെ കമ്പനിയെ എഐ വിപണിയില്‍ ശക്തരാക്കാന്‍ എതിരാളികളായ ഗൂഗിളില്‍ നിന്ന് എഐ വിദഗ്ധരെ മെറ്റയിലെത്തിക്കാന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെ തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. ഗൂഗിളിന്റെ എഐ വിഭാഗമായ ഡീപ്പ് മൈന്റില്‍ നിന്നുള്ള എഞ്ചിനീയര്‍മാരെ ആണ് മെറ്റ ലക്ഷ്യം വയ്ക്കുന്നത്.  അഭിമുഖം ഇല്ലാതെ തന്നെ ഇവര്‍ക്കെല്ലാം മെറ്റ ജോലി വാഗ്ദാനം ചെയ്യുകയാണ്. ശമ്പളവുമായി ബന്ധപ്പെട്ട വിലപേശല്‍ നയങ്ങള്‍ ഇതിനായി കമ്പനി പരിഷ്‌കരിക്കുകയും ചെയ്തു. ഇതുവഴി ഉയര്‍ന്ന ശമ്പളവും ആകര്‍ഷകമായ വാഗ്ദാനങ്ങളുമാണ് മെറ്റ നല്‍കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എതിരാളിയായ ഗൂഗിളിനെ തന്നെയാണ് മെറ്റ നോട്ടമിട്ടിരിക്കുന്നത്. എഐ വിപണിയില്‍ മത്സരിക്കാന്‍ തങ്ങളുടെ വിഭവശേഷി ശക്തിപ്പെടുത്താനുള്ള മെറ്റയുടെ ശ്രമം അതിനുദാഹരണമാണ്. ഇവരില്‍ പലരേയും സക്കര്‍ബര്‍ഗ് തന്നെ നേരിട്ട് ഇമെയില്‍ വഴി ബന്ധപ്പെട്ടതായാണ് ദി ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അഭിമുഖം ഇല്ലാതെ തന്നെ ഇവര്‍ക്കെല്ലാം മെറ്റ ജോലി വാഗ്ദാനം ചെയ്യ്‌തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മറ്റ് മെസേജിങ് ആപ്പ് പോലെ തന്നെ ടെലഗ്രാമിനും ഉപയോക്താക്കളുടെ ഇടയില്‍ വലിയ സ്വീകര്യത ലഭിക്കാറുണ്ട്. അതുകൊണ്ട് തന്നെ ടെലഗ്രാം ഉപയോക്താക്കള്‍ക്ക് പുതിയ സൗകര്യം നല്‍കുകയാണ്. ഉപഭോക്താക്കള്‍ക്ക് പ്രീമിയം സബ്സ്‌ക്രിപ്ഷന്‍ സൗജന്യമായി ഉപയോഗിക്കാന്‍ അവസരമൊരുക്കുകയാണ് ടെലഗ്രാം. ഇതിലൂടെ നിരവധി പുതിയ ഉപയോക്താക്കള്‍ എത്തിച്ചേരുക തന്നെ ചെയ്യും. ഉപഭോക്താക്കള്‍ക്ക് ഇതിനവസരം ലഭിക്കുക അടുത്തിടെ അവതരിപ്പിച്ച 'പീര്‍ റ്റു പീര്‍ ലോഗിന്‍' പ്രോഗ്രാമിലൂടെയാണെന്ന് കമ്പനി അറിയിച്ചിട്ടുണ്ട.
കേന്ദ്ര കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം ഗൂഗിള്‍ ക്രോമിന്റെ വേര്‍ഷനുകളില്‍ പിഴവ് കണ്ടെത്തി. ക്രോമിന്റെ രണ്ട് വേര്‍ഷനുകളില്‍ ഉള്ള പിഴവുകള്‍ കണ്ടെത്തിയത് പ്രകാരം ഇത് അതീവ ഗുരുതരമാണെന്നാണ് പറയുന്നത്. 123.0.6312.58 for Linux എന്ന അപ്ഡേറ്റിന് മുമ്പുള്ള ക്രോമിന്റെ പതിപ്പുകള്‍, 123.0.6312.58.59 എന്ന അപ്ഡേറ്റിന് ശേഷമുള്ള വിന്‍ഡോസ്, മാക് ഒ എസുകളിലെ ക്രോം പതിപ്പുകള്‍ എന്നീ രണ്ട് വെര്‍ഷനിലും ഒന്നിലധികം പിഴവുകളാണ് കണ്ടെത്തിയിരിക്കുന്നത്. ഇവ അതീവഗുരുതരമാണെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. ഹാക്കര്‍മാര്‍ക്ക് ഇതുവഴി ബാങ്ക് അക്കൗണ്ട് വിവരങ്ങളും പാസ് വേഡുകളും കണ്ടെത്താന്‍ കഴിയും. അനധികൃത സോഫ്റ്റ്വെയറുകള്‍, ഡൗണ്‍ലോഡുകള്‍, എന്നിവ ഈ ക്രോം പതിപ്പുകളില്‍ പ്രശ്‌നമാണ്. കൂടാതെ ഈ വേര്‍ഷനുകള്‍ വ്യാജ വെബ്സൈറ്റുകള്‍ ഉപയോഗിച്ച് ഹാക്ക് ചെയ്യാനും സാധ്യതയുണ്ട്. പുതിയ സുരക്ഷാ അപ്ഡേറ്റുകള്‍ ഉപയോഗിക്കുന്നതാണ് ഇത് ഒഴിവാക്കാനുള്ള വഴിയെന്ന് മുന്നറിയിപ്പില്‍ പറയുന്നു .  
BP SPECIAL NEWS
കുട്ടികള്‍ക്ക് മൃഗങ്ങളോട് ഒരു പ്രത്യേക സ്‌നേഹം ഉണ്ടാകും. മൃഗങ്ങള്‍ തിരിച്ചും കുട്ടികളോട് ആ സ്‌നേഹം കാണിക്കാറുണ്ട്. അത്തരത്തില്‍ വളരെ കൗതുകം നിറഞ്ഞ സ്‌നേഹവും സൗഹൃദമാണ് വാര്‍ത്തകളില്‍ നിറയുന്നത്. ഒരു ചെറിയ ആണ്‍കുട്ടിയും കാക്കയും തമ്മിലാണ് വളരെ രസകരമായ സൗഹൃദം ഉള്ളത്. ഇതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.  ഓട്ടോ എന്ന് പേരുള്ള ഈ കുഞ്ഞ് എല്ലാ ദിവസവും ഡേ കെയറില്‍ നിന്ന് മടങ്ങിവരുന്നത് വളരെ ആകാംക്ഷയോടെയാണ്. കാരണം അവന് കാക്കയ്ക്കൊപ്പം കളിക്കണം. കാക്ക ആകട്ടെ അവനെ എല്ലായിടത്തും പിന്തുടരും. കുട്ടി വീട്ടിനുള്ളിലിരിക്കുന്ന സമയത്ത് ജനലിന് ഇപ്പുറം കാക്ക കാത്തിരിക്കും. കുട്ടി കാക്കയുടെ സൗഹൃദം വളരെയേറെ ആസ്വദിക്കുന്നുണ്ട്.  വീഡിയോയില്‍ കാക്കയ്ക്ക് ഒപ്പം കുട്ടി നടക്കുന്നതും അതിന് ഭക്ഷണം കൊടുക്കുന്നതുമെല്ലാം കാണാന്‍ സാധിക്കുന്നുണ്ട്. കാക്കയുടെ തലയില്‍ തലോടുന്നതും വീഡിയോയില്‍ കാണാം. റസ്സല്‍ എന്ന് പേരുള്ള ഈ കാക്ക എപ്പോഴും മകന്റെ അരികിലാണെന്നും ഡേകെയറില്‍ പോയാല്‍ മടങ്ങിവരുന്നതുവരെ അത് വീടിന്റെ മേല്‍ക്കൂരയില്‍ കാത്തിരിക്കുമെന്നും കുട്ടിയുടെ അമ്മ പറയുന്നു. 
PRAVASI VARTHAKAL