18
MAR 2021
THURSDAY
1 GBP =105.50 1INR
1 USD =82.95 INR
1 EUR =90.16 INR
breaking news : തിരുമ്പി വന്തിട്ടേന്ന് സൊല്ല്!!! കുഞ്ഞിന്റെ വരവോടെ ഇടവേളയെടുത്ത് മാറി നിന്ന വിരാട് കൊഹ്ലി വീണ്ടും പൊതുവേദിയില്‍ >>> കേരളത്തില്‍ ചൂടിന് മാറ്റമില്ല, പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മുന്നറിയിപ്പ് നാളെവരെ നിലനില്‍ക്കും >>> ഉപേക്ഷിക്കപ്പെട്ട കാറിനുള്ളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം, മകനെ അജ്ഞാതര്‍ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിച്ചതാണെന്ന് ആരോപിച്ച് കുടുംബം >>> ആരാധന അതിരു കടക്കുമ്പോള്‍, ദളപതി വിജയ്യുടെ കാറിന്റെ ചില്ലുകള്‍ തിക്കിലും തിരക്കിലും പെട്ട് തകര്‍ന്നു, വന്‍ സ്വീകരണമായിരുന്നു താരത്തിന് തലസ്ഥാനത്ത് >>> സ്തനാര്‍ബുദത്തെ നിരീക്ഷിക്കാന്‍ മോണിറ്റര്‍ ഘടിപ്പിച്ച ബ്രാ രൂപകല്‍പ്പന ചെയ്ത് യുകെ ശാസ്ത്രജ്ഞര്‍; ട്യൂമറുകള്‍ വേഗത്തില്‍ തിരിച്ചറിഞ്ഞ് ചികിത്സ നേരത്തേ തുടങ്ങാനാകുമെന്ന് പ്രതീക്ഷ >>>
Home >> >> Gulf

Gulf

അങ്ങനെ ഒരു വര്‍ഷത്തിനു ശേഷം ദുബായ് ബസ് സര്‍വ്വീസ് പുനരാരംഭിച്ചു; ദിവസേന രാവിലെ ആറ് മണി മുതല്‍ ഒമ്പത് മണി വരെ ഒരു മണിക്കൂര്‍ ഇടവിട്ട് സര്‍വ്വീസ്

ഒരു വര്‍ഷം മുന്‍പ് കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ നിറുത്തിവെച്ച ദുബായ് ബസ് സര്‍വ്വീസ് പുനരാരംഭിച്ചു. ദുബായിലേക്കുള്ള എമിറേറ്റ്സ് ട്രാന്‍സ്പോര്‍ട്ട് ബസ് സര്‍വീസാണ് പുനരാരംഭിച്ചത്. എന്നാല്‍, ദുബയില്‍നിന്ന് തിരിച്ചുള്ള യാത്രക്ക് അനുമതിയില്ല. അബുദാബിയിലേക്കുള്ള പ്രവേശനത്തിന് കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായതുകൊണ്ടാണ് തിരിച്ചുള്ള സര്‍വീസ് ഇല്ലാത്തത്. നഗരത്തിലെ പ്രധാന ബസ് സ്റ്റേഷനില്‍നിന്നും മുസഫ ഷാബിയ സ്റ്റേഷനില്‍നിന്നും രണ്ട് ബസ്സുകളാണ് സര്‍വീസ് നടത്തുന്നത്. ദിവസേന രാവിലെ ആറ് മണി മുതല്‍ ഒമ്പത് മണി വരെ ഒരു മണിക്കൂര്‍ ഇടവിട്ട് സര്‍വീസ് ഉണ്ടാകും. 25 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്.  

ഒമാനില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍; വീടുകളില്‍ മാത്രം ഒതുങ്ങുന്ന ആദ്യത്തെ ബലിപെരുന്നാള്‍ ആഘോഷമാക്കാനൊരുങ്ങി ഒമാന്‍

സമ്പൂര്‍ണ ലോക്ക്ഡൗണിനിടയിലും ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ക്കൊരുങ്ങുകയാണ് ഒമാന്‍. കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ സ്വന്തം വീടുകള്‍ക്കുള്ളില്‍ മാത്രമൊതുങ്ങുന്ന ആദ്യ പെരുന്നാളായിരിക്കും അവര്‍ക്കിത്തവണ. നാളെ മുതല്‍ ജൂലൈ 22 വരെയായിരുന്നു ഒമാന്‍ സുപ്രിം കമ്മറ്റി നേരത്തെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്. പക്ഷെ, കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജൂലൈ 24 വരെ ലോക്ക്ഡൗണ്‍ നീട്ടിക്കൊണ്ട് ഒമാന്‍ സുപ്രിം കമ്മറ്റി പിന്നീട് ഉത്തരവിടുകയായിരുന്നു.ഒമാനിലെ സ്വദേശികള്‍ക്കും സ്ഥിരതാമസക്കാരായ വിദേശികള്‍ക്കും എല്ലാം ഇത്തവണ വീടുകളില്‍ തന്നെയായിരിക്കും പെരുന്നാള്‍ ആഘോഷം.എല്ലാ വാണിജ്യ പ്രവര്‍ത്തനങ്ങളും പൊതുപെരുന്നാള്‍ നമസ്‌കാരങ്ങളും പരമ്പരാഗത പെരുന്നാള്‍ കമ്പോളത്തിന്റെ പ്രവര്‍ത്തനങ്ങളും യാത്രകളും കുടുംബ ഒത്തുചേരലുകളും പൂര്‍ണ്ണമായി നിര്‍ത്തി വെക്കാനാണ് ഒമാന്‍ സുപ്രിം കമ്മറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.

അറഫാ സംഗമം ഇന്ന്; ഹജ്ജ് തീര്‍ഥാടകര്‍ക്കായി വാതില്‍ തുറക്കുന്ന് മിനാ കൂടാരനഗരി

അറഫാ സംഗമത്തിന് ഒരുങ്ങി മിനാ കൂടാരനഗരി. ഹജ്ജ് തീര്‍ഥാടകര്‍ക്കായി മാത്രം വാതില്‍ തുറക്കുന്ന മിനാ കൂടാരനഗരി ഇന്ന് അറഫ സംഗമത്തിന് സാക്ഷിയാകും. ലോക മുസ്ലിംങ്ങള്‍ ഒത്തുകൂടുന്ന ഹജ്ജിന്റെ സുപ്രധാന ചടങ്ങുകളിലൊന്നാണ് പ്രസിദ്ധമായ അറഫാ സംഗമം. കോവിഡ് സാഹചര്യത്തില്‍ ലക്ഷകണക്കിന് വിശ്വാസികള്‍ക്കാണ് ഇവിടേക്കെത്താന്‍ കഴിയാതെ പോയത്. സൗദിയില്‍ കഴിയുന്ന സ്വദേശികളും വിദേശികളുമായ 60,000 തീര്‍ഥാടകര്‍ മാത്രമാണ് ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കുന്നത്. 20 പേരെ വീതം 3000 ബസുകളിലായി 60,000 തീര്‍ഥാടകരെയും അറഫയിലെത്തിക്കും. 55,000 പേര്‍ മിനായിലെ തമ്ബുകളിലും 5000 പേര്‍ അബ്രാജ് മിനാ കെട്ടിടത്തിലുമാണു തങ്ങിയത്. അറഫയിലെ നിസ്‌കാരത്തിനും മറ്റു പ്രാര്‍ത്ഥനകള്‍ക്കും സൗദി ഉന്നത പണ്ഡിത സഭാംഗവും റോയല്‍ കോര്‍ട്ട് ഉപദേശകരില്‍ പ്രധാനിയുമായ ശൈഖ് അബ്ദുല്ല അല്‍ മനീയ നേതൃത്വം നല്‍കും. നമസ്‌കാരം നിര്‍വഹിച്ച്, അറഫാ പ്രഭാഷണവും ശ്രവിച്ച ശേഷം വിശ്വാസികള്‍ കാരുണ്യത്തിന്റെ മലയായ ജബലുറഹ്‌മയില്‍ അണിനിരന്ന് പ്രാര്‍ഥിക്കും. സാത്താന്റെ പ്രതീകമായ ജംറയില്‍ എറിയാനുള്ള കല്ലുകള്‍ അണുവിമുക്തമാക്കിയാണ് ഹജ്ജ് മന്ത്രാലയം തീര്‍ഥാടകര്‍ക്കു നല്‍കുന്നത്. ബലിപെരുന്നാള്‍ ദിനമായ നാളെയാണ് ആദ്യ കല്ലേറു കര്‍മം നടക്കുക. അകലം പാലിച്ച് കല്ലെറിയാന്‍ വ്യത്യസ്ത സമയം ക്രമീകരിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ഈ മാസം 31 വരെ വിമാന സര്‍വീസ് ഉണ്ടാകില്ല; വിലക്ക് നീട്ടിയതായി അറിയിച്ച് ഇത്തിഹാദ് എയര്‍വേയ്സ്

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ഈ മാസം 31 വരെ വിമാന സര്‍വീസ് ഉണ്ടാകില്ലെന്ന അറിയിപ്പുമായി ഇത്തിഹാദ് എയര്‍വേയ്സ്. നിലവില്‍ 21 വരെയാണ് സര്‍വീസ് നിര്‍ത്തിവച്ചിട്ടുള്ളത്. അത് പത്തു ദിവസം നീട്ടുകയാണെന്ന് ഇത്തിഹാദ് അറിയിച്ചു. ഇന്ത്യയ്ക്ക് പുറമെ പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുമുള്ള സര്‍വീസ് നിര്‍ത്തിവച്ചതും നീട്ടിയിട്ടുണ്ട്. ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്ന് ജൂലൈ 21 വരെ യുഎഇയിലേക്ക് വിമാന സര്‍വീസുകളുണ്ടാകില്ലെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍ അറിയിച്ചിട്ടുണ്ട്.  എയര്‍ ഇന്ത്യയും  ജൂലൈ 21 വരെ  ഇന്ത്യയില്‍ നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 25 മുതലാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ യാത്ര വിലക്ക് ഏര്‍പ്പെടുത്തിയത്.

അബുദാബിയില്‍ എല്ലാ ദിവസവും രാത്രി 12 മണിമുതല്‍ രാവില അഞ്ചുവരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

യുഎഇ തലസ്ഥാനമായ അബുദാബിയില്‍ രാത്രി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.തിങ്കളാഴ്ച മുതല്‍ എല്ലാ ദിവസവും രാത്രി 12 മണിമുതല്‍ രാവില അഞ്ചുവരെയാണ് ലോക്ക്ഡൗണ്‍. തിങ്കളാഴ്ച മുതല്‍ ഈദ്-അല്‍-അദ അവധി ദിനങ്ങള്‍ ആരംഭിക്കാനിരിക്കെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴാഴ്ച രാത്രിയോടെയാണ് അബുദാബിയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. മറ്റു നഗരങ്ങളില്‍ നിയന്ത്രണങ്ങളില്ലാതെ, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് അബുദാബിയില്‍ മാത്രം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ലോക്ക്ഡൗണ്‍ എന്ന് അബുദാബി എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ കമ്മിറ്റി പറഞ്ഞു. 1,500 കോവിഡ് കേസുകളില്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും ദുബൈ ഉള്‍പ്പെടെയുള്ള വന്‍ നഗരങ്ങളില്‍ പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറന്നുകൊടുത്തിട്ടുണ്ട്.അബുദാബിയില്‍ എല്ലാ ദിവസവും രാത്രി 12 മണിമുതല്‍ രാവില അഞ്ചുവരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചുയുഎഇ തലസ്ഥാനമായ അബുദാബിയില്‍ രാത്രി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.തിങ്കളാഴ്ച മുതല്‍ എല്ലാ ദിവസവും രാത്രി 12 മണിമുതല്‍ രാവില അഞ്ചുവരെയാണ് ലോക്ക്ഡൗണ്‍. തിങ്കളാഴ്ച മുതല്‍ ഈദ്-അല്‍-അദ അവധി ദിനങ്ങള്‍ ആരംഭിക്കാനിരിക്കെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴാഴ്ച രാത്രിയോടെയാണ് അബുദാബിയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. മറ്റു നഗരങ്ങളില്‍ നിയന്ത്രണങ്ങളില്ലാതെ, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് അബുദാബിയില്‍ മാത്രം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ലോക്ക്ഡൗണ്‍ എന്ന് അബുദാബി എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ കമ്മിറ്റി പറഞ്ഞു. 1,500 കോവിഡ് കേസുകളില്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും ദുബൈ ഉള്‍പ്പെടെയുള്ള വന്‍ നഗരങ്ങളില്‍ പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറന്നുകൊടുത്തിട്ടുണ്ട്.

രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് ഹജ്ജ് അനുമതി നല്‍കില്ല: ഡോ.അബ്ദുല്‍ ഫത്താഹ് മഷാത്

റിയാദ്: കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് എടുക്കാത്തവര്‍ക്ക് ഹജ്ജ് അനുമതി റദ്ദാക്കുമെന്ന് സൗദി ഹജ്ജ്-ഉംറ സഹമന്ത്രി ഡോ. അബ്ദുല്‍ ഫത്താഹ് മഷാത് അറിയിച്ചു. ഹജ്ജ് പെര്‍മിറ്റ് നേടി 48 മണിക്കൂറിനുള്ളില്‍ രണ്ടാമത്തെ ഡോസിന് അവസരം ലഭിക്കാന്‍ ഹജ്ജ്പെര്‍മിറ്റുകള്‍ സഹായിക്കുമെന്ന് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷത്തെ ഹജ്ജിനുള്ള അനുമതി നേടിയവര്‍ അടുത്തുള്ള വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ പോയി റിസര്‍വേഷന്‍ കൂടാതെ രണ്ടാമത്തെ ഡോസ് വാക്‌സിനെടുക്കാവുന്നതാണെന്നു ഡോ. അബ്ദുല്‍ ഫത്താഹ് മഷാത് പറഞ്ഞു.

കുവൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കുറ്റകൃത്യങ്ങളില്‍ ഏറെയും മയക്കുമരുന്നുമായി ബന്ധപ്പെട്ടത്; മയക്കു മരുന്നിന്റെ ഉപയോഗം ഏറുന്നതായി പൊലീസ് റിപ്പോര്‍ട്ട്

മയക്കുമരുന്നിന്റെ ഉപയോഗം കുവൈറ്റ് സിറ്റിയില്‍ വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പൊലീസിന്റെ നിലീരക്ഷണത്തിലാണ് കണ്ടുപിടുത്തം.കുവൈറ്റില്‍ അടുത്ത കാലത്തായി വര്‍ധിച്ചു വരുന്ന കുറ്റകൃത്യങ്ങള്‍ക്കു പിന്നില്‍ മയക്കു മരുന്നിന്റെ ഉപയോഗമാണെന്ന് പൊലീസ് കണ്ടെത്തല്‍. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കുറ്റകൃത്യങ്ങളില്‍ 65 ശതമാനവും മയക്കുമരുന്നിന്റെ ഉപയോഗം മൂലമുള്ളതോ മയക്കുമരുന്നുമായി ബന്ധപ്പെട്ടതോ ആണെന്ന് ഇതുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു.2012നും 2020നും ഇടയില്‍ രാജ്യത്ത് സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെ 650ഓളം പേര്‍ മയക്കുമരുന്നിന്റെ അമിത ഉപയോഗത്താല്‍ മരണപ്പെട്ടിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവരില്‍ 61.5 ശതമാനം പേരും സ്വദേശികളാണ്. 2018ലായിരുന്നു മയക്കുമരുന്നിന്റെ അമിതഉപയോഗം കാരണം ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത്- 116 പേര്‍. 5 കേസുകളില്‍ ചുരുങ്ങിയത് 35 എണ്ണവത്തിന്റെയെങ്കിലും പിന്നില്‍ മയക്കുമരുന്നാണ്. മയക്കു മരുന്ന് വില്‍പ്പന, ഉപയോഗം, ഉല്‍പ്പാദനം എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ ഉള്‍പ്പെടെയാണിത്. രാജ്യത്ത് ജയിലുകളില്‍ കഴിയുന്ന 60 ശതമാനത്തോളം പേരും മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരാണ്. ഇവരില്‍ 93 ശതമാനം പേരും പുരുഷന്‍മാരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ രാജ്യത്തുണ്ടായ 25000 മയക്കുമരുന്ന് കേസുകളിലെയും പ്രതികള്‍ കുവൈറ്റ് സ്വദേശികളാണ്.കുവൈറ്റില്‍ നിലവില്‍ 40,000 പേര്‍ മയക്കുമരുന്നിന് അടിമപ്പെട്ടവര്‍ ആണെന്നാണ് കണക്ക്. ഇവരില്‍ കൂടുതലും യുവാക്കളും കൗമാരക്കാരുമാണ്. കുറഞ്ഞ ചെലവില്‍ മയക്കുമരുന്നുകള്‍ ലഭിക്കുന്നുവെന്നതാണ് ഇതിന്റെ ഉപയോഗത്തില്‍ ഉണ്ടായ വലിയ വര്‍ധനവിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. എളുപ്പത്തില്‍ അവ ആവശ്യക്കാര്‍ക്ക് എത്തിക്കാന്‍ കഴിയുന്നുവെന്നതാണ് മറ്റൊരു കാരണം. ഇറാന്‍, അഫ്ഗാനിസ്താന്‍, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നാണ് കുവൈറ്റിലേക്ക് ഏറ്റവും കൂടുതല്‍ മയക്കുമരുന്നുകള്‍ എത്തുന്നതെന്നാണ് അധികൃതരുടെ കണ്ടെത്തല്‍.

ഇറാഖിലെ ആശുപത്രിയില്‍ കോവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ തീപിടുത്തം; അമ്പതോളം രോഗികള്‍ വെന്തുമരിച്ചു

ബാഗ്ദാദ്: ഇറാഖിലെ ആശുപത്രിയില്‍ കോവിഡ് ഐസൊലേഷന്‍ വാര്‍ഡിലുണ്ടായ തീപിടുത്തത്തില്‍ രോഗികള്‍ വെന്തുമരിച്ചു. തെക്കന്‍ നഗരമായ നാസിരിയയിലെ അല്‍ ഹുസൈന്‍ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. അമ്പതോളം രോഗികള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.തിങ്കളാഴ്ച രാത്രി വൈകി തീ നിയന്ത്രവിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു. അതേസമയം ചില രോഗികള്‍ ഇപ്പോഴും കെട്ടിടത്തില്‍ കുടുങ്ങി കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. കനത്ത പുക രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു.തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഓക്‌സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ചതാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തിന് പിന്നാലെ ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ കാദിമി മുതിര്‍ന്ന മന്ത്രിമാരുമായി അടിയന്തര ചര്‍ച്ച നടത്തി. നാസിരിയയിലെ ആരോഗ്യ സിവില്‍ ഡിഫന്‍സ് മാനേജര്‍മാരെ സസ്‌പെന്‍ഡ് ചെയ്യാനും അറസ്റ്റ് ചെയ്യാനും ഉത്തരവിട്ടതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ആശുപത്രി മാനേജര്‍ക്കെതിരെയും നടപടി സ്വീകരിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.സംഭവത്തെ തുടര്‍ന്ന് ആശുപത്രിക്ക് മുന്നില്‍ നിരവധി പേര്‍ പ്രതിഷേധവുമായി എത്തിയിരുന്നു. സംഭവത്തില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലും പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു.ഇറാഖില്‍ 14 ലക്ഷത്തോളം പേര്‍ക്കാണ് കോവിഡ് ബാധയുണ്ടായത്. ഇതില്‍ 17,592 പേര്‍ കോവിഡ് മൂലം മരിച്ചിട്ടുമുണ്ട്. രാജ്യത്തെ നാല് കോടിയോളം വരുന്ന ജനസംഖ്യയില്‍ പത്ത് ലക്ഷത്തോളം പേരാണ് ഇതിനോടൊകം ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചതെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ 24 രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ ഒമാന്‍ നിറുത്തി വച്ചു

ഇന്‍ഡ്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, യുകെ തുടങ്ങി 24 രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ഒമാന്‍ നിര്‍ത്തിവെച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ വിമാനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്ന് ഒമാന്‍ ഔദ്യോഗിക ട്വിറ്റര്‍ അകൗണ്ട് വഴിയാണ് അറിയിച്ചത്. ടുണീഷ്യ, ലെബനന്‍, ബ്രൂണായ്, ഇന്‍ഡോനേഷ്യ, എത്യോപ്യ, ഇറാന്‍, അര്‍ജന്റീന, ബ്രസീല്‍, സുഡാന്‍, ഇറാഖ്, ഫിലിപൈന്‍സ്, ടാന്‍സാനിയ, ദക്ഷിണാഫ്രിക, സിംഗപൂര്‍, ഘാന, സിയറ ലിയോണ്‍, ഗ്വിനിയ, കൊളംബിയ, നൈജീരിയ, ലിബിയ എന്നിവയാണ് പട്ടികയില്‍ ഉള്‍പെട്ടിട്ടുള്ള മറ്റ് രാജ്യങ്ങള്‍. അതേസമയം ഒമാനില്‍ പുതുതായി 1,675 കോവിഡ് കേസുകളും 17 മരണങ്ങളും ബുധനാഴ്ച റിപോര്‍ട് ചെയ്തു. ഇതോടെ പോസിറ്റീവ് കേസുകളുടെ എണ്ണം 280,235 ആയി. 248,151 പേര്‍ രോഗമുക്തരായിട്ടുണ്ട്. മരണസംഖ്യ 3356 ആയി ഉയര്‍ന്നു. വിമാന സെര്‍വീസുകള്‍ റദ്ദാക്കിയതോടെ മലയാളികളടക്കം അനേകം പേര്‍ പ്രതിസന്ധിയിലായി. ഇനി എപ്പോള്‍ പുനരാരംഭിക്കുമെന്ന് വ്യക്തമാക്കാത്തതും ആശങ്കയുണ്ടാക്കുന്നു. 

നിയമം ലംഘിച്ച് രഹസ്യമായി സിംഹത്തെ വളര്‍ത്തി; ടെറസില്‍ വിഹരിക്കാന്‍ സിംഹത്തെ അഴിച്ചുവിട്ടു... വെട്ടിലായി സിംഹത്തിന്റെ ഉടമ

റിയാദ് : നിയമം ലംഘിച്ച് രഹസ്യമായി വീട്ടില്‍ വളര്‍ത്തിയ സിംഹത്തെ അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തു. വീടിന്റെ ടെറസ്സില്‍ ഉടമ അഴിച്ചുവിട്ടപ്പോഴാണ് സംഭവം പുറത്ത് വന്നത്.  അല്‍രിമാല്‍ ഡിസ്ട്രിക്ടില്‍ വീടിന്റെ ടെറസ്സിലാണ് ഉടമ നിയമം ലംഘിച്ച് രഹസ്യമായി വളര്‍ത്തിയ സിംഹത്തെ വിഹരിക്കാന്‍ അഴിച്ചുവിട്ടത്. വീടിന്റെ ടെറസ്സില്‍ സ്വതന്ത്രമായി വിഹരിക്കുന്ന സിംഹത്തെ കുറിച്ച് നാഷണല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ്ലൈഫില്‍ വിവരം ലഭിക്കുകയായിരുന്നു. സെന്ററില്‍ നിന്നുള്ള സംഘം വിദഗ്ധരുടെയും വെറ്ററിനറി ഡോക്ടര്‍മാരുടെയും മേല്‍നോട്ടത്തില്‍ സിംഹത്തെ മയക്കുമരുന്ന് കുത്തിവെച്ച് കീഴടക്കി. ശേഷം പ്രത്യേക അഭയ കേന്ദ്രത്തിലേക്ക് മാറ്റി. സൗദിയില്‍ വന്യമൃഗങ്ങളെയും വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെയും വളര്‍ത്തുന്നത് നിയമ ലംഘനമാണ്. വംശനാശ ഭീഷണി നേരിടുന്ന വന്യമൃഗങ്ങളെ സ്വന്തമാക്കുന്നത് പത്തു വര്‍ഷം വരെ തടവും മൂന്നു കോടി റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.

More Articles

കുവൈത്തില്‍ കൊറോണ വൈറസിന് അതിവേഗ ജനതകമാറ്റം സംഭവിക്കുന്നു, കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു; ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍
ക്വാറന്റൈന്‍ ലംഘനം: വിദേശത്ത് നിന്നെത്തിയ 28 പേരെ സൗദിയില്‍ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്
സൗദിയില്‍ പാലിനും പാലുല്‍പ്പന്നങ്ങള്‍ക്കും വില കൂട്ടി; വില വര്‍ധിപ്പിച്ച കമ്പനികളെ ബഹിഷ്‌കരിക്കാന്‍ ആവശ്യപ്പെട്ട് കാംപയിന്‍

Most Read

British Pathram Recommends